''മകന്‍ പരിക്കേറ്റു കിടക്കിലെന്തു്?
മഹാരഥന്‍ ശിഷ്യനടുക്കലില്ലേ?
രാമന്‍ ജഗത്സത്തമനാണു പോലും!
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം! ''
പതിവ് പോലെ ഞാനന്നും ക്‌ളാസിലെത്തി.
കുഞ്ഞുങ്ങളോട് എന്തെങ്കിലുമൊക്കെ കൊച്ചു വർത്തമാനമൊക്കെ പറഞ്ഞിട്ടേ പലപ്പോഴും ക്ലാസ് തുടങ്ങാറുള്ളൂ.
അന്നത്തെ ദിവസം അവരുടെ ഏറ്റവും വലിയ ഇഷ്ടങ്ങൾ അറിയാനായിരുന്നു ആഗ്രഹം.താമസിച്ചില്ല ക്ലാസിന്റെ പല ഭാഗത്തു നിന്നും ബി ടി എസ് എന്ന് ഉയർന്ന് കേൾക്കാൻ തുടങ്ങി.
അത് ഒരു കൊറിയൻ മ്യൂസിക് ഗ്രുപ്പ് ആണെന്ന് എവിടെയോ കേട്ട ഓർമ്മയുണ്ട്.
\ഒരു കൗശലത്തിന് ഞാൻ ചോദിച്ചു, എന്താണ് ഈ ബി റ്റി എസ്. "സർ അതൊരു മ്യൂസിക് ഡ്രൂപ്പാണ് "ഒരാൾ." സർ അതൊരു ഡാൻസ് ട്രൂപ്പാണ് "മറ്റൊരാൾ.സർ അത് മ്യൂസിക്കും ഡാൻസും ചേർന്ന അടിപൊളി മ്യൂസിക് ട്രൂപ്പാണ് സർ എന്ന് മൂന്നാമതൊരാൾ.
മൂന്നാമത്തെ ആള് ഒരു പെൺകുട്ടി ആയിരുന്നു.
ട്രൂപ്പിന്റെ വിശേഷങ്ങളെല്ലാം ഞാൻ ചോദിച്ചറിഞ്ഞു.
ഒരു പക്ഷേ കഴിഞ്ഞ ദിവസം പഠിപ്പിച്ച വിഷയത്തിനേക്കാൾ വ്യക്തമായും ഉത്സാഹത്തോടെയുമാണ് ആ കുട്ടി ഒറ്റ ശ്വാസത്തിൽ അതിലെ ഏഴുപേരുടെയും പേരുകൾ പറഞ്ഞത്.
ജിൻ, ജിമിൻ, വി, സുഗ,ജംഗ് കുക്, ആർ എം, ജെ ഹോപ് എന്നീ ഏഴു പേരുകൾ ക്‌ളാസിലെ മിക്ക കുട്ടികൾക്കും മനപാഠമാണ്.
തീർന്നില്ല പലരുടെയും പിറന്നാൾ ദിനങ്ങളും ഇവർക്ക് മനഃപാഠമാണ്.
മൂന്നാമത്തെ ഉത്തരം പറഞ്ഞ കുട്ടിയോട് തന്നെയായിരുന്നു എന്റെ അടുത്ത ചോദ്യം.
മോളുടെ പഞ്ചായത്ത് ഏതാണ്?
ആ കുട്ടി ഉത്തരം കിട്ടാതെ പകച്ചു നിൽക്കുന്ന കാഴ്ചയാണ് കണ്ടത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല.കഴിഞ്ഞ രണ്ട് വർഷങ്ങളായി നമ്മുടെ കുട്ടികളുടെ ഇഷ്ടങ്ങളിൽ ഉണ്ടായിട്ടുള്ള പുതിയ മാറ്റങ്ങൾ വളരെ വലുതാണ്.
അത് നമ്മൾ ഉൾക്കൊള്ളേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.
എന്നാൽ പല രക്ഷിതാക്കളും അധ്യാപകരും ഈ യാഥാർഥ്യത്തിലേക്ക് എത്തിചേർന്നിട്ടില്ല എന്നതാണ് വാസ്തവം.
എൽ കെ ജി മുതൽ ഹയർസെക്കണ്ടറി വരെയുള്ള കുട്ടികൾ ഓൺലൈൻ ക്‌ളാസിൽ നിന്നും ഓഫ് ലൈൻ ക്‌ളാസിലേക്ക് മാറിയപ്പോഴുണ്ടായ മാറ്റമാണ് അവരെ കൂടുതൽ ബാധിച്ചത്.
പുത്തൻ സാങ്കേതിക വിദ്യയിൽ അവർ ആഗ്രഗണ്യന്മാരായി മാറി.
തന്റെ രക്ഷിതാക്കളളോടും അധ്യാപകരോടും സമൂഹത്തോടുമുള്ള അവരുടെ കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങളുണ്ടായി. അധ്യാപകരോടും രക്ഷിതാക്കളോടും അനുദിനം അനുസരണയും, സ്നേഹവും ബഹുമാനവും അടുപ്പവും ഒന്നുമില്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ചെറിയ കുട്ടികളിൽ പോലും ഈ മാറ്റം പ്രകടമാണ്.
അവിടെയാണ് നമ്മൾ കൺതുറക്കേണ്ടത്.
അത് അല്പം പ്രയാസമാണ് താനും.
"പുത്തൻ സാങ്കേതിക വിദ്യയിലെ പല സംശയങ്ങളും പറഞ്ഞു തരുന്നത് കുട്ടികളാണ് "എന്നാണ് ആലപ്പുഴയിലുള്ള ഒരു ടീച്ചർ അഭിപ്രായപ്പെട്ടത്.
ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ അവർക്ക് അധ്യാപകരോടുള്ള മതിപ്പ് കുറഞ്ഞിട്ടുണ്ട്.
അധ്യാപകരുടെ ആവലാതികൾ
ആദ്യം നമുക്ക്
തിരുവനന്തപുരം ഹൃദയ ഭാഗത്തുള്ള ഒരു സ്കൂളിലെ അദ്ധ്യാപികക്ക് പറയാനുള്ളത് എന്താണെന്നു കേൾക്കാം ."എത്രയും പെട്ടെന്ന് റിട്ടയർ ആയാൽ മതിയായിരുന്നു സർ, മടുത്തു അധ്യാപന ജീവിതം.
പണ്ടൊക്കെ ആസ്വദിച്ചായിരുന്നു പഠിപ്പീര് എന്നാൽ ഇന്നോ? ഇത് കേവലം ഒരു ടീച്ചറിന്റെ അഭിപ്രായമല്ല. ഭൂരിപക്ഷം അധ്യാപകരുടെയും അവസ്ഥ ഇതാണ്.
കുട്ടികളുടെ ഒരു തെറ്റുകൾ ചോദ്യം ചെയ്യാനോ തെറ്റ് തിരുത്താനോ ശ്രമിച്ചാൽ കേസിൽ കുരുങ്ങുന്ന അവസ്ഥയാണ് ഇന്ന് അധ്യാപകർക്ക്.
കോവിഡ് കാല ശേഷം കുട്ടികൾക്ക് യാതൊരു അനുസരണയും ഇല്ല.അത് സ്കൂളിൽ മാത്രമല്ല വീട്ടിലും .
" ഒരു ദിവസം ക്‌ളാസിലേക്ക് കയറി ചെല്ലുമ്പോൾകാണാൻ കഴിഞ്ഞത് മേശപ്പുറത്തിരിക്കുന്ന പെൺകുട്ടിയെയാണ് .
എന്നെ കണ്ടിട്ടും അവൾക്ക് യാതൊരു ഭയമോ ഭാവവ്യത്യാസമോ ഒന്നുമില്ല.
ഞാൻ വഴക്ക് പറഞ്ഞതിന് ശേഷമാണ് അവൾ അതിൽ നിന്നും ഇറങ്ങിയത്.
ഹോം വർക്ക് ചെയ്യാൻ കൊടുത്താൽ അത് ചെയ്തു കൊണ്ട് വരില്ല."ക്‌ളാസെടുത്ത് കൊണ്ടിരിക്കുമ്പോൾ ക്‌ളാസിൽ കിടന്ന് ഓടാനും ചാടാനും ഉറങ്ങാനും അവർക്ക് യാതൊരു സങ്കോചവും ഇല്ല.
അടങ്ങി ഇരിക്കാൻ എത്രപറഞ്ഞാലും കുട്ടികൾ കേൾക്കില്ല."പറഞ്ഞത് പത്തനംതിട്ടയിലെ ഒരു അപ്പർ പ്രൈമറി സ്കൂളിലെ അദ്ധ്യാപിക.
നല്ല കാര്യങ്ങൾ ഉപദേശിച്ചു കൊടുത്താൽ ലവലേശം പോലും അത് ഉൾക്കൊള്ളില്ല.
മോട്ടിവേഷൻ ക്‌ളാസുകളും മറ്റും അവർക്കിന്ന് പുച്ഛമാണ്." ഉപദേശം ലെവലേശം താല്പര്യമില്ല.
ടീച്ചർ പരിതാപം പറഞ്ഞു. ഒരു ദിവസം ക്‌ളാസ് എടുത്തു കൊണ്ടിരുന്നപ്പോൾ ക്‌ളാസിൽ ആരോ വിസിലടിച്ചു. ആരാണെന്നു ചോദിച്ചപ്പോൾ ആർക്കും അനക്കമില്ല.ആരാണെന്നു പറയാതെ ക്ലാസ് തുടരില്ല. ആരാണെന്നു പറഞ്ഞോ.
ഇല്ലെങ്കിൽ എല്ലാവർക്കും അടി കിട്ടും.ടീച്ചർ പറഞ്ഞു.
അവസാനം എല്ലാവർക്കും അടി കൊടുക്കേണ്ടി വന്നു.
അവകാശ സംരക്ഷണത്തെ കുറിച്ച് ബോധ്യമുള്ള ടീച്ചർ പരാതി ഉണ്ടെങ്കിൽ ഹെഡ്മാസ്റ്ററിന് എഴുതി കൊടുക്കാൻ പറഞ്ഞു. നാലഞ്ച് കുട്ടികൾ അങ്ങനെ പരാതി എഴുതി കൊടുത്തു.
ടീച്ചർ ഇതെല്ലാം വായിച്ചു. അതിൽ ഒരെണ്ണത്തിൽ എഴുതിയത് "നീയൊക്കെ കഞ്ചാവ് ഉപയോഗിക്കും അല്ലേ എന്ന് പറഞ്ഞു കൊണ്ടാണ് ഞങ്ങളെ അടിച്ചതെന്ന്."
പിന്നീട് വിദ്യാർത്ഥി സംഘടനകളുടെ ഇടപെടലുകൾ.
ആകെ പുലിവാല് പിടിച്ച അവസ്ഥയിലാണ് ടീച്ചർ ഇപ്പോൾ.
കോട്ടയത്തെ ഒരു ഹയർ സെക്കണ്ടറി സ്കൂളിലെ ടീച്ചറിന്റെ നിസ്സഹായവസ്ഥ എത്ര ഭീകരമാണ്.ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെയാകാം ഇപ്പോൾ ടീച്ചർമാർ എല്ലാറ്റിൽ നിന്നും ഒതുങ്ങി നിൽക്കുന്നത്.
ക്‌ളാസിൽ മൊബൈൽ കൊണ്ട് വന്നത് ചോദ്യം ചെയ്താൽ അദ്ധ്യാപകൻ കുറ്റക്കാരനാകുന്ന അവസ്ഥ. അതിനെ കുറിച്ചാണ് ആറ്റിങ്ങലിലെ ഒരു സ്കൂൾ അദ്ധ്യാപകൻ പറഞ്ഞത്.
ക്‌ളാസിൽ വെച്ച് മൊബൈൽ കൈയോടെ പിടിച്ച കുട്ടിയുടെ രക്ഷിതാവിനെ വരുത്തിയപ്പോൾ രക്ഷിതാവ് പറഞ്ഞത്, "അവൻ വൈകിട്ട് ട്യൂഷൻ കഴിഞ്ഞ് വരുന്ന സമയത്ത് വിളിക്കാൻ കൊടുത്തതാ. അത് ഞാനാണ് അവന് കൊടുത്തു വിട്ടത്.
സാർ അതിൽ ഇടപെടേണ്ട. " അതിന് ശേഷം ആ അദ്ധ്യാപകൻ കുട്ടികളുടെ ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടാറില്ല.അതേ അനുഭവമാണ് ആലപ്പുഴയിലെ ഹരിപ്പാട് നിന്നും ഒരാധ്യാപികക്ക് പറയാനുള്ളത്. ക്‌ളാസിൽ കീറിയ ജീൻസ് ഇട്ടുകൊണ്ട് വന്ന കുട്ടിയോട് "ഇനി മേലാൽ നീ ഇത്തരത്തിലുള്ള ഡ്രസ്സ് ഇട്ടുകൊണ്ട് വന്നാൽ ഞാനത് ബാക്കിയും കൂടി കീറി കളയും."പകുതി ഗൗരവത്തിലും പകുതി തമാശയിലുമാണ് ടീച്ചർ പറഞ്ഞത്.
പക്ഷേ അന്ന് വൈകിട്ടോടെ ടീച്ചറിന്റെ ജീവിതം ആകെ കുഴഞ്ഞു മറിഞ്ഞുവെന്ന് വേണം പറയാൻ. രക്ഷിതാവ് രാത്രിയിൽ ഫോണിലൂടെ അതിഭീകരമായ ഭീഷണിയും ചീത്തവിളയും.
പിറ്റേന്ന് മുതൽ പോലിസ് സ്റ്റേഷനും ബാലാവകാശ കമ്മീഷനും ശിശു ക്ഷേമ സമിതിയുമൊക്കെയായി ടീച്ചർ അലയുകയാണ്.
ടീച്ചർ ഇപ്പോൾ മാനസികമായും ശരീരികമായും തകർന്ന അവസ്ഥയിലാണ്.
ക്‌ളാസിൽ ചോദ്യം ചോദിച്ചതിന് ഉത്തരം പറയാതെ നിന്ന കുട്ടിയെ ചൂരൽ വടികൊണ്ട് ചെറിയ ശിക്ഷ നൽകിയതിന് വലിയ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന കഥയാണ് മറ്റൊരാധ്യാപകന് പറയാനുള്ളത്. സംഭവദിവസം വൈകിട്ട് പോലീസ് സ്റ്റേഷനിൽ നിന്നും വിളി വന്നു.
പെൺകുട്ടി വീട്ടുകാർ അറിയാതെ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു.
പിന്നീട് രക്ഷിതാക്കൾ എത്തിയാണ് അധ്യാപകനെ രക്ഷിച്ചത്.
കേരളത്തിലെ സ്കൂളുകളിൽ കഴിഞ്ഞ കുറേ നാളുകളായി കണ്ടു വരുന്ന ഒരു പ്രതിഭാസത്തെ കുറിച്ചാണ് അടുത്തത്.
ഗ്യാങ് വാർ അഥവാ തല്ലുമാല എന്ന "നാടൻ കലാ" രൂപം ഓരോ സ്കൂളിലെയും കുട്ടികളുടെ അഭിമാനത്തിന്റ പ്രശ്നമായി മാറിയ അവസ്ഥയാണ്.
ഇത് അരങ്ങേറാത്ത സ്കൂളുകൾ കേരളത്തിൽ കുറവാണ്.
പല സ്ഥലങ്ങളിലും പൊതുജനങ്ങൾ നിരത്തിലറങ്ങി കുട്ടികളെ നേരിടുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ.
ഓരോ ദിവസം കഴിയുന്തോറും ഭൂരിഭാഗം അധ്യാപകരും വളരെ ആശങ്കയോടും ഭയത്തോടുമാണ് സ്‌കൂളിലെത്തുന്നത്.ഓരോ ദിവസവും വളരെ ശ്രദ്ധിച്ചാണ് അവരുടെ അധ്യാപനം പൂർത്തീകരിക്കുന്നത്. കുട്ടികൾ തെറ്റ് ചെയ്താൽ സ്വന്തം മക്കളെ പോലെ ശാസിക്കാൻ കഴിയുന്നില്ല എന്നുള്ള നിരാശയും ഏതെങ്കിലും തരത്തിൽ ഇടപെട്ടാൽ കുഴപ്പത്തിലാകുമെന്നുമുള്ള ഭയവും മൂലം അവർ മാനസിക സംഘർഷത്തിലാണ്.
എന്തായാലും കൈച്ചിട്ട് ഇറക്കാനും വയ്യാ മധുരിച്ചിട്ട് തുപ്പാനും വയ്യാ എന്ന അവസ്ഥയാണ് ഇപ്പോൾ അധ്യാപകർക്കുള്ളത്.
രക്ഷിതാവിന്റെ ആശങ്കകൾ
ഓരോ രക്ഷിതാവിന്റെയും പ്രതീക്ഷയും സ്വപ്നവുമാണ് തന്റെ കുട്ടികൾ.
എന്നാൽ അതിനൊക്കെ മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങളാണ് ഓരോ ദിവസവും അഭിമുഖീകരിക്കേണ്ടിവരുന്നത്.
നമ്മുടെ കുട്ടികളിൽ നിന്ന് എന്താണോ നമ്മൾ ഒഴിവാക്കാൻ ശ്രമിച്ചത്, അത് കഴിഞ്ഞ കോവിഡ് കാലത്ത് കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.
"കോവിഡ് സമയത്ത് കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകേണ്ട ആവശ്യം ഇല്ലായിരുന്നു.
അവർക്ക് ടി വി യിലൂടെ നൽകുന്ന അധ്യായനം മാത്രം മതിയായിരുന്നു. ബാക്കി സമയം അവർ തങ്ങളുടെ സ്വന്തം നാടും നാടിന്റെ വൈവിധ്യങ്ങളും നേരിൽ കണ്ടു ബോധ്യപ്പെട്ടാൽ മതിയായിരുന്നു.
അതായിരുന്നു വേണ്ടത്.
അങ്ങനെ ആയിരുന്നുവെങ്കിൽ ഇത്രയും കുഴപ്പങ്ങൾ ഉണ്ടാകില്ലായിരുന്നു
." കൊല്ലത്തെ ഒരു രക്ഷകർത്താവ് പറഞ്ഞു.
"അനുസരണ എന്ന വാക്കിന്റെ അർത്ഥം പോലും അവർക്കറിയില്ല.
കണ്ണ് വെട്ടിയാൽ അവർ മൊബൈൽ കൈക്കലാക്കിയിരിക്കും.
വീട്ടിലെ പഠനം കണ്ടീഷണബിളാണ്.
അര മണിക്കൂർ പഠിച്ചു കഴിഞ്ഞാൽ മൊബൈൽ ഫോൺ കൊടുക്കണം എന്ന നിബന്ധനയാണ് അവൻ മുന്നോട്ട് വെയ്ക്കുന്നത്.
മൊബൈൽ അഡിക്ഷൻ അവനെ ശരിക്കും ബാധിച്ചിട്ടുണ്ട്.
ഒരു ദിവസം ഇതിനെ ചൊല്ലി വീട്ടിലെ ഉപകരണങ്ങൾ പലതും അവൻ നശിപ്പിച്ചു.
ഇപ്പോഴും മിക്ക ദിവസങ്ങളിലും മൊബൈലിനെ ചൊല്ലി വഴക്കും പ്രശ്നങ്ങളുമാണ്.
അവനെ നേരെ ആക്കാൻ നോക്കിയ ഞാനിപ്പോൾ ആകെ നിരാശയിലാണ്.
"മലപ്പുറത്തെ ഒരു വീട്ടമ്മ വളരെ വേദനയോടെ പറഞ്ഞു.
"പഠനത്തിൽ ഒരു ഗൗരവവും അവൾക്കില്ല.സ്വന്തം വസ്ത്രം അലക്കാനോ കഴിച്ച പാത്രങ്ങൾ കഴുകാനോ അവൾക്ക് യാതൊരു താല്പര്യവുമില്ല.
മുഴുവൻ സമയവും സ്ക്രീനിലാണ്.
നമ്മൾ എന്ത് ചോദിച്ചാലും കടുത്ത ദേഷ്യമാണ് ആവൾക്ക്.
പഠിച്ചില്ലെങ്കിലും വേണ്ടിയില്ല സ്വഭാവ ദൂഷ്യം ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു."ഒരു ഹയർസെക്കണ്ടറി വിദ്യാർത്ഥിനിയുടെ അമ്മയുടെ വിഷമം അങ്ങനെ ആയിരുന്നു.
അധ്യാപകരോട്
1. നമ്മുടെ മക്കളെ എങ്ങനെ ശ്രദ്ധിക്കുന്നുവോ അതേ പോലെ മറ്റ് കുട്ടികളുടെയും ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കുക.ഓർക്കുക നമ്മുടെ മുന്നിൽ ഇരിക്കുന്ന ഓരോ കുട്ടിയും നാളത്തെ രാഷ്ട്ര ശില്പികളാണ്.
2.ഓരോ കുട്ടിയുടെയും ജീവിത സാഹചര്യവും മനോഭാവവും മനസിലാക്കുക.
3. അവനെ എപ്പോഴും സ്നേഹത്തോടെ ചേർത്ത് നിർത്തുക
4. എല്ലാ ദിവസവും കുറഞ്ഞത് അഞ്ച് മിനിറ്റ് കുട്ടികളുമായി അവരിൽ ഒരാളായി നിന്ന് കൊണ്ട് പച്ചയായ ജീവിത യാഥാർഥ്യങ്ങളും മറ്റ് പാഠ്യേതര വിഷയങ്ങളും ചർച്ച ചെയ്യുക.
5. അവന്റെ ഓരോ ചെറിയ നേട്ടങ്ങളെയും നല്ല പ്രവർത്തികളെയും പ്രോത്സാഹിപ്പിക്കുക.
6. എല്ലാ കുട്ടികളെയും ഒരേ പോലെ കാണാൻ മനസ് ഉണ്ടാകുക.
7. വർഷത്തിൽ ഒരു തവണ എങ്കിലും ഓരോ കുട്ടിയുടെയും ഭവനം സന്ദർശിക്കുക. ഇത് അവനുമായുള്ള ഊഷ്മള ബന്ധത്തിന്റെ ആക്കം കൂട്ടും.
8.കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന കുട്ടികളെ അവരുടെ രക്ഷിതാവിന്റെ സാനിധ്യത്തിൽ തെറ്റുകൾ ബോധ്യപ്പെടുത്തുക.
9.ഓർക്കുക നമ്മുടെ മുന്നിൽ ഇരിക്കുന്ന ഓരോ കുട്ടിയും നാളത്തെ രാഷ്ട്ര ശില്പികളാണ്.കേവലം ശമ്പളം മാത്രമാകരുത് നമ്മുടെ ലക്ഷ്യം.
ഒരു നല്ല അധ്യാപകനെ കുട്ടികൾ എന്നും ഓർക്കപ്പെടും.
രക്ഷിതാക്കളോടാണ്
1. വളരെ ചെറിയ പ്രായത്തിലെ അടുക്കും ചിറ്റയുമുള്ള ജീവിത ക്രമം ശീലിപ്പിക്കുക.
2.പ്രായത്തിനനുസരിച്ച് അവരെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുക.ജീവിതത്തിലെ പ്രതിസന്ധികളും പ്രയാസങ്ങളും അറിയിച്ചു തന്നെ വളർത്തുക.
3. ദിവസവും അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുവാൻ മടി കാണിക്കണ്ട.അതിനായി അല്പ സമയം മാറ്റിവെക്കുക.
4. അവർ ചെയ്യുന്ന നല്ല കാര്യങ്ങളെയും നേട്ടങ്ങളെയും അഭിനന്ദിക്കുക.
മറ്റുള്ളവരുടെ മുന്നിൽ വെച്ച് ആയാൽ ഏറ്റവും നന്ന്.
അഭിനന്ദിച്ചില്ലെങ്കിലും മറ്റുള്ളവരുടെ മുന്നിൽ വെച്ച് അധിക്ഷേപിക്കാതിരിക്കുക.
5. മാസത്തിൽ ഒരു തവണയെങ്കിലും സ്കൂളിലെത്തി മക്കളുടെ പഠനവിവരം ആരായുക.
ഈ കാര്യത്തിൽ പലരും ഉദാസീനരാണ്. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് പ്രയത്നിച്ചാലേ യഥാർത്ഥ വിദ്യാഭ്യാസത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ.
6. മിക്കവാറും അഞ്ചാം ക്ലാസ് കഴിഞ്ഞുള്ള ഭൂരിഭാഗം കുട്ടികൾക്കും സോഷ്യൽ മീഡിയ അക്കൌണ്ട് ഉണ്ടായിരിക്കും. എഫ്ബി, മെസ്സജ്ജർ, യുട്യൂബ്, ടെലിഗ്രാം, വാട്സ്ആപ്, ട്വിറ്റെർ തുടങ്ങിയ കുട്ടികളുടെ അകൗണ്ടുകൾ കൂടെ കൂടെ രക്ഷിതാക്കൾ പരിശോധിക്കുക..
7. കുട്ടികളുടെ കൂട്ടുകാരെ അറിഞ്ഞിരിക്കുക.
8.അവരുടെ പഠന മുറിയും ബാഗും ഒക്കെ വല്ലപ്പോഴും നിരീക്ഷിക്കുക.
9.അവരുടെ ഏത് ഘട്ടത്തിലും രക്ഷിതാക്കൾ ഉണ്ട് എന്ന തോന്നൽ ഉണ്ടാക്കിയെടുക്കുക.
എൽ. സുഗതൻ.
അദ്ധ്യാപകൻ, വി വി എച്ച് എസ് എസ്സ് താമരക്കുളം, ആലപ്പുഴ.
സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്, വിദ്യാഭ്യാസ പ്രവർത്തകൻ
9496241070
https://www.youtube.com/watch?v=4vq0bpTMUUM
വേദിക് വാസ്‌തുശാസ്‌ത്ര വൺ ഇയർ
ഡിപ്ളോമ കോഴ്‌സ് കേരളത്തിൽ
തൃശ്ശൂർ : വേദിക് വാസ്‌തുശാസ്‌ത്ര പഠനത്തിനായി വൺ ഇയർ ഡിപ്ളോമ കോഴ്‌സ് ആഗസ്‌ത് 15 മുതൽ കേരളത്തിൽ .
കേന്ദ്രഗവർമ്മണ്ട് അംഗീകാരമുള്ള NACTET സർട്ടിഫിക്കറ്റോടുകൂടി വാസ്‌തു കൺസൽട്ടണ്ടായി പ്രവർത്തിക്കുവാൻ തയ്യാറുള്ളവർക്ക് വാസ്തുവിദഗ്‌ദ്ധനാവാനുള്ള വൺ ഈയർ ഡിപ്ളോമ കോഴ്‌സിന്റെ പുതിയ ബാച്ച് കേരളത്തിൽ ആരംഭിക്കുന്നു.
തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ
ഓഫ്‌ലൈനിലും ഓൺലൈനിലും ഈ കോഴ്‌സിൽ പങ്കെടുക്കാനവസരം .
കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവർമ്മെണ്ട് അംഗീകാരമുള്ള NAT TET സർട്ടിഫിക്കറ്റോട് കൂടി വാസ്‌തു കൺസൾറ്റണ്ടായി പ്രവർത്തിക്കാനാവും.
ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു ആചാര്യനും വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനുമായ ഡോ :നിശാന്ത് തോപ്പിൽ M.Phil,Ph.D ആയിരിക്കും ഡിപ്ളോമ കോഴ്‌സിന് നേതൃത്വം നൽകുക .
ജോലിയോടൊപ്പം മറ്റൊരുവരുമാനമാർഗ്ഗം എന്ന നിലയിൽ ഇതിനകം ഈ കോഴ്‌സിന്റെ ഗുണഭോക്താക്കളായി നിരവധിപേർ ജോലി ചെയ്തു വരുന്നതായും അധികൃതർ അറിയിക്കുന്നു .
വാസ്‌തുശാസ്‌ത്രത്തിന്റെ ആധികാരിക ഗ്രന്ധങ്ങളായ മാനസാരം,മനുഷ്യാലയ ചന്ദ്രിക .മയമതം .ബ്രഹ്മാണ്ഡപുരാണം തുടങ്ങിയ മഹദ് ഗ്രന്ധങ്ങളെ ആധാരമാക്കിക്കൊണ്ടുള്ള സിലബസാണ് വേദിക് വാസ്തു ശാസ്ത്ര പഠനത്തിലുണ്ടാവുക .
പങ്കെടുക്കാനാഗ്രഹിക്കുന്നവർ ആഗസ്‌ത്15 ന് മുൻപ് വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ കോർപ്പറേറ്റ് ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻഫോമിനും ബന്ധപ്പെടുക - 9744830888 , 8547969788
പരിമിതികളെ അതിജീവിച്ച ദിവ്യക്ക്
പ്രതിഭാമരപ്പട്ടം പുരസ്‌കാരം ....
https://mediafacekerala.com/art-literature/2491
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group