ശാസ്താംകോട്ട:
കേരളത്തിലെ സ്കൂൾ കുട്ടികൾ ഇനി മുതൽ ആലപ്പുഴ താമരക്കുളം വി എച്ച് എസ് എസ്സിലെ സുഗതൻ മാഷിനോടും സംസ്ഥാന ബാലവകാശ കമ്മീഷനംഗം റെനി ആന്റണിയോടും കടപ്പെട്ടവരായിരിക്കും .
അത് മറ്റൊന്നുമല്ല.മാനസിക സമ്മർദ്ദം നിറഞ്ഞ അവരുടെ പഠന സമയങ്ങൾക്കിടയിൽ ലഭിക്കുന്ന അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ അറിഞ്ഞൊ അറിയാതെയോ കവർന്നെടുക്കുന്ന അധ്യാപകർക്ക് ഒരു താക്കീത് നൽകിയത് ഇവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ്.
ഇതിലൂടെ അവർക്ക് ആ സമയങ്ങൾ അടിച്ചു പൊളിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുകയാണ്.
കലാ കായിക വിനോദ പീരീഡുകളിൽ ഇനി മുതൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുവാൻ സാധ്യമല്ല. ഇതിന് കാരണമായത്
2022 ഡിസംബർ മാസം പത്താം തീയതി പാഠ്യ പദ്ധതി പരിഷ്കരണ ചർച്ചയുമായി ബന്ധപ്പെട്ട് സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊല്ലം ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജിൽ സംഘടിപ്പിച്ച സെമിനാറാണ്.
സെമിനാറിന്റെ ഉത്ഘാടകനായ ബാലവകാശ കമ്മീഷനംഗം റെനി ആന്റണിയുമായി കുട്ടികൾ നടത്തിയ സംവാദത്തിലാണ് കുട്ടികൾ ഈ പരാതി ഉന്നയിച്ചത്.
ഇത് ഗൗരവമായി കാണണമെന്ന് പറഞ്ഞ കമ്മീഷനംഗം ട്രസ്റ്റ് ചെയർമാനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും ബാലവകാശ പ്രവർത്തകനുമായ എൽ സുഗതനോട് കേരളത്തിലെ കുട്ടികൾക്ക് വേണ്ടി ഈ വിഷയം ഏറ്റെടുക്കുവാൻ അഭ്യർത്ഥിച്ചു.
തുടർന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ വകുപ്പിനും സുഗതൻ മാഷ് നിവേദനം അയച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് സംസ്ഥാന ബാലവകാശ കമ്മിഷനംഗം റെനി പറഞ്ഞു .
എന്നിരുന്നാലും ഈ പീരീഡുകൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യം അധികൃതർക്ക് മുന്നിൽ അവശേഷിക്കുന്നു.
ഈ മേഖലകളിലെ അധ്യാപകരുടെ അപര്യാപ്തതയാണ് ഇതിനു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.
വേദിക് വാസ്‌തുശാസ്‌ത്ര വൺ ഇയർ
ഡിപ്ളോമ കോഴ്‌സ് കേരളത്തിൽ
തൃശ്ശൂർ : വേദിക് വാസ്‌തുശാസ്‌ത്ര പഠനത്തിനായി വൺ ഇയർ ഡിപ്ളോമ കോഴ്‌സ് ആഗസ്‌ത് 15 മുതൽ കേരളത്തിൽ .
കേന്ദ്രഗവർമ്മണ്ട് അംഗീകാരമുള്ള NACTET സർട്ടിഫിക്കറ്റോടുകൂടി വാസ്‌തു കൺസൽട്ടണ്ടായി പ്രവർത്തിക്കുവാൻ തയ്യാറുള്ളവർക്ക് വാസ്തുവിദഗ്‌ദ്ധനാവാനുള്ള വൺ ഈയർ ഡിപ്ളോമ കോഴ്‌സിന്റെ പുതിയ ബാച്ച് കേരളത്തിൽ ആരംഭിക്കുന്നു.
തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ
ഓഫ്‌ലൈനിലും ഓൺലൈനിലും ഈ കോഴ്‌സിൽ പങ്കെടുക്കാനവസരം .
കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവർമ്മെണ്ട് അംഗീകാരമുള്ള NAT TET സർട്ടിഫിക്കറ്റോട് കൂടി വാസ്‌തു കൺസൾറ്റണ്ടായി പ്രവർത്തിക്കാനാവും.
ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു ആചാര്യനും വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനുമായ ഡോ :നിശാന്ത് തോപ്പിൽ M.Phil,Ph.D ആയിരിക്കും ഡിപ്ളോമ കോഴ്‌സിന് നേതൃത്വം നൽകുക .
ജോലിയോടൊപ്പം മറ്റൊരുവരുമാനമാർഗ്ഗം എന്ന നിലയിൽ ഇതിനകം ഈ കോഴ്‌സിന്റെ ഗുണഭോക്താക്കളായി നിരവധിപേർ ജോലി ചെയ്തു വരുന്നതായും അധികൃതർ അറിയിക്കുന്നു .
വാസ്‌തുശാസ്‌ത്രത്തിന്റെ ആധികാരിക ഗ്രന്ധങ്ങളായ മാനസാരം,മനുഷ്യാലയ ചന്ദ്രിക .മയമതം .ബ്രഹ്മാണ്ഡപുരാണം തുടങ്ങിയ മഹദ് ഗ്രന്ധങ്ങളെ ആധാരമാക്കിക്കൊണ്ടുള്ള സിലബസാണ് വേദിക് വാസ്തു ശാസ്ത്ര പഠനത്തിലുണ്ടാവുക .
പങ്കെടുക്കാനാഗ്രഹിക്കുന്നവർ ആഗസ്‌ത്15 ന് മുൻപ് വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ കോർപ്പറേറ്റ് ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻഫോമിനും ബന്ധപ്പെടുക - 9744830888 , 8547969788
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group