
തട്ടോളിക്കരയിൽനിന്നും
യുഎസിൻ്റെ ആകാശസീമകളിലേക്ക്
: ദിവാകരൻ ചോമ്പാല
ഓരോ പ്രദേശത്തിനും ഓരോ കാലഘട്ടങ്ങളിലും പരമോന്നത വ്യക്തിത്വങ്ങൾ ഉണ്ടാകാറുണ്ട് .
ചോമ്പാലയിലെ സമകാലിക സമൂഹത്തിനുമുണ്ട് പറയാൻ ചില പേരുകൾ .
ഡോ .കെ. കെ.എൻ .കുറുപ്പ് (കോഴിക്കോട് സർവ്വകലാശാലയിലെ മുൻ വൈസ് ചാൻസലർ ,പ്രമുഖ ചരിത്ര ഗവേഷകൻ ,കവി ) ,
ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ (കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഏഴുതവണ ലോകസഭാംഗവും )
തുടർന്നുപറയാൻ മൺമറഞ്ഞുപോയ പലപേരുകൾക്കിടയിലും അശേഷം വിസ്‌മൃതി തീണ്ടാത്ത ചിലപേരുകളുണ്ട്.
കൊളരാട് തെരുവിലെ ശ്രീ .പി ചാത്തു , കെ .കുഞ്ഞിരാമക്കുറുപ്പ് ,എം. ആർ നാരായണക്കുറുപ്പ് തുടങ്ങിയവർ .
മധ്യകാല സമൂഹത്തിലുമുണ്ട് പറയാൻ ചിലപേരുകൾ .
അറബിയിൽ എഴുതിയ തുഹ്ഫത്തുൽ മുജാഹിദീൻ എന്ന അഥവാ മലബാർ ചരിത്രത്തിൻറെ കർത്താവ് ശൈഖ് സൈനുദ്ദീൻ രണ്ടാമൻ അന്ത്യവിശ്രമം കൊള്ളുന്നത് കുഞ്ഞിപ്പള്ളിയിലെ ഖബറിടത്തിൽ.
200 കൊല്ലത്തെ വൈദ്യ പാരമ്പര്യത്തോടൊപ്പം സാഹിത്യ പാരമ്പര്യവും സംസ്കൃത പാണ്ഡിത്യവും ഉൾക്കൊണ്ട മഹാകവി കുട്ടമത്ത് കോവുക്കൽ കടവിലെ കുട്ടമത്ത് ഭവനത്തിന്റെ അധിപതികൾ ആയിരുന്നു കൂട്ടിപ്പറയാൻ ഇതുപോലെ എത്രയോ പേരുകൾ .
ഇപ്പോഴിതാചോമ്പാലയിൽ അഭിമാനപൂർവ്വം ഏറ്റുപറയേണ്ട മറ്റൊരു പ്രമുഖ വ്യക്തിത്വം കൂടി....... ....ചോമ്പാലക്കാരൻ സുബിത്ത് വാസു ! .
ചോമ്പാലയിലെ അധ്യാപക ദമ്പതികളായ 'കൽഹാര'യിൽ വാസു മാസ്റ്ററുടെയും സുമതി ടീച്ചറുടെയും മകൻ .
സുബിത്ത് തട്ടോളിക്കര യു.പി. സ്കൂ ളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേ ടിയത്.
തട്ടോളിക്കരയിലെ പാടവരമ്പിലൂടെ, നാട്ടിടവഴികളിലൂടെ തോളിൽ പുസ്തകസഞ്ചിയുമായി അച്ഛൻ വാസുമാസ്റ്ററോടൊപ്പം നടന്നുപോകുന്ന സുബിൻ എന്ന കൊച്ചു പയ്യന്റെ മുഖം നാട്ടുകാർ മറന്നിട്ടില്ല .
ജൂൺ പകുതിയായാൽ പെരുമഴക്കാലം .
തട്ടോളിക്കരയിലെ പാടവും തോടും നടവരമ്പും വെള്ളത്തിൽ മുങ്ങിയ സമയങ്ങളിൽ തട്ടോളിക്കര സ്‌കൂളിലെ അദ്ധ്യാപകൻ കൂടിയായ വാസുമാസ്റ്റർ കൊച്ചുമകൻ സുബിത്തിനെ 'ഊരേമ്മൽ തട്ടി ' ഉടുപ്പ് നനയാതെ സ്‌കൂളിലേക്ക് കൊണ്ടുപോയത് കണ്ടവരാണ് ഞങ്ങളിലേറെപ്പേരും .
ആ കാലങ്ങളിൽ പല അധ്യാപകരും സ്വന്തം കുട്ടികളെ ഇഗ്ളീഷ് മീഡിയം സ്‌കൂളിൽ പഠനത്തിനയിക്കുമ്പോഴും ഓലമേഞ്ഞ , കുമ്മായം പൂശാത്ത ,മൺതറയുള്ള, കുട്ടിബഞ്ചുകളുള്ള തട്ടോളിക്കര സ്‌കൂളിലായിരുന്നു വാസുമാസ്റ്റർ തൻ്റെ മകനെ പഠിപ്പിച്ചിരുന്നത് .
എത്ര ദൂരെ സ്ഥലങ്ങളിലായാലും വിദ്യാർത്ഥികൾക്കായുള്ള കലാമത്സരങ്ങളിലും ക്വിസ് മത്സരങ്ങളിലും സുബിത്തിനെയുംകൊണ്ട് വാസുമാസ്റ്റരെത്തും .
മടക്കം സമ്മാനവുമായിത്തന്നെ .
മിടുക്കനായ സുബിത്ത് എവിടെ ചെന്നാലും ഒന്നാം സമ്മാനം ഉറപ്പ് .
ഒരർത്ഥത്തിൽ പറഞ്ഞാൽ തട്ടോളിക്കര സ്‌കൂളിൻ്റെ പ്രതാപകാലമായിരുന്നു പഴയകാലത്തെ സബിത്തിൻറെ പഠനകാലം.
ആസാദ് വായനശാലയിലെ ട്യൂഷനും കണ്ണേട്ടൻറെയും സരോജിനി എടത്തിയുടെയും ചായക്കടയും, നിരപ്പകയിലെ ഇരിപ്പും ,പുളിക്കൂൽ കുമാരേട്ടൻറെ മിട്ടായി ഭരണിയും ഇടവലക്കണ്ടി പീടികയുമെല്ലാം
അമേരിക്കൻ ജീവിതത്തിനിടയിലും അദ്ധേഹത്തിന് മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല .ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ


2023 ഏപ്രിൽ 13 ന് പ്രസിദ്ധീകരിച്ചത് .
തുടർന്ന് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്താലും




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group