മുക്കാളി ട്രെയിൻ ഹാൾട്ട് നിർത്തലാക്കാനുള്ള നടപടി
ഏകാധിപത്യം, ജനവിരുദ്ധം
: മുല്ലപ്പള്ളി രാമചന്ദ്രൻ
120 വർഷം പഴക്കമുള്ള മുക്കാളി ട്രെയിൻ ഹാൾട്ട് റെയിൽവേ അടച്ചു പൂട്ടാൻ പോവുകയാണെന്ന പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജരുടെ പ്രഖ്യാപനം ആയിരക്കണക്കായ യാത്രക്കാരോട് കാണിക്കുന്ന കടുത്ത അനീതിയും ജനവിരുദ്ധ നടപടിയുമാണ്.
ചുരുങ്ങിയ ചിലവിൽ ലക്ഷോപലക്ഷം ജനങ്ങളെ ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജനോപകാരപ്രദമായ പൊതുമേഖലാ സ്ഥാപനമാണ് റെയിൽവെ. ലാഭ നഷ്ടങ്ങൾ നോക്കിയല്ല കോൺഗ്രസ്സ് സർക്കാറുകൾ എല്ലാക്കാലത്തും റെയിൽവെയെ കണ്ടത്.
കോവിഡ് കാലം വരെ ദീർഘ ദൂര വണ്ടികളടക്കം പത്ത് ട്രെയിനുകൾക്ക് മുക്കാളിയിൽ സ്റ്റോപ്പുകൾ നേടിയെടുത്തത് ഓർക്കുന്നു. മാത്രവുമല്ല സ്റ്റേഷൻ നവീകരണം അക്കാലത്ത് നടത്തുകയുമുണ്ടായി. എം. പി. ഫണ്ടിൽ നിന്ന് പൂർണമായി പണം അനുവദിച്ചിട്ടാണ് ഇരു പ്ലാറ്റ്ഫോമുകളുടെയും നീളം കൂട്ടിയത്.
കോവിഡ് കാലത്ത് ഒറ്റയടിക്ക് ദീർഘ ദൂര വണ്ടികളടക്കം എട്ടു വണ്ടികൾ നിർത്തലാക്കിയതുകൊണ്ടാണ് സാങ്കേതികമായി വരുമാനം കുറയാൻ കാരണം.
കോവിഡിന് ശേഷം കേരളത്തിലെല്ലായിടത്തും നിർത്തലാക്കിയ വണ്ടികൾ പുന: സ്ഥാപിച്ചിട്ടും മുക്കാളിയിലും നാദാപുരം റോഡിലും മാത്രം പുന:സ്ഥാപിക്കാത്ത റെയിൽവെയുടെ നടപടി കുറ്റകരമായ വിവേചനമാണ്.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മുക്കാളി ട്രെയിൻ ഹാൾട്ട് നിർത്തലാക്കാനുള്ള നടപടി ഉടനടി റദ്ദാക്കണം.
ജനാധിപത്യത്തിൽ ജനതാത്പര്യത്തിനാണ് പ്രാമുഖ്യമെന്ന കാര്യം ആരും മറക്കരുത്.
മുക്കാളി റയിൽവേ സ്‌റ്റേഷൻ
മാഹിക്കും വടകരയ്ക്കുമിടയിൽ തീപ്പെട്ടിക്കൂടുപോലെ ഒരു ചെറിയ തീവണ്ടി ആപ്പീസ്. മുക്കാളി റയിൽവേ സ്റ്റേഷൻ .
ചോമ്പാലയിലേയും പരിസരപ്രദേശങ്ങളിലെയും ആളുകൾ തീവണ്ടിയാത്രക്കായി ആശ്രയിക്കുന്നതും ഇവിടെത്തന്നെ.
ഏകദേശം എഴുപതിലേറെ വർഷങ്ങൾക്ക് മുൻപുള്ളതും
പിൽക്കാലങ്ങളിലുള്ളതുമായ മുക്കാളി റയിൽവേ സ്റ്റേഷനെ ചുറ്റിപ്പയറ്റിയുള്ള ചിലനാട്ടു വിശേഷങ്ങൾ എൻ്റെ അറിവിൻറെ, ഓർമ്മയുടെ പിൻബലത്തിൽ സത്യസന്ധമായി പുതിയ തലമുറക്കാർക്കായി കൈമാറുന്നു.
ഇന്നത്തെ സാമാന്യം ഭേധപ്പെട്ട ഒരു വീട്ടിലെ ടോയിലെറ്റിൻറെ അത്രയും വലുപ്പവും വിസ്തൃതിയിലുമുള്ളതായിരുന്നു പഴയകാലങ്ങളിലെ മുക്കാളി ഈ റെയിവേസ്റ്റേഷൻ...
(തുടർന്ന് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌താലും )
https://mediafacekerala.com/kerala/1362
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
https://chat.whatsapp.com/KqSXoUHr3379ho11fvP7FU
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group