ദുരന്തമേഖലകളിൽ സഹായഹസ്തവുമായി എത്തുന്നവരെക്കാൾ കാഴ്ചക്കാരുടെയും റീലുകളും സെൽഫികളും പകർത്താ നെത്തുന്ന വരുടെയും എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണെന്ന് ഡോ. എം. എസ്. സുനിൽ അഭിപ്രായപ്പെട്ടു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന സ്ഥലങ്ങളിൽ അനാവശ്യമായി ആളുകൾ തിങ്ങിക്കൂടുന്നത് രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും, രക്ഷാപ്രവർത്തനത്തിനായി വിന്യസിക്കുന്ന ബോട്ടുകളിൽ പോലും ഇത്തരം ആളുകൾ ആദ്യം കയറാൻ ശ്രമിക്കുന്ന സാഹചര്യമുണ്ടാകുന്നതായും അവർ ചൂണ്ടിക്കാട്ടി.
സെൻസേഷണൽ ചിത്രങ്ങളും വീഡിയോകളും പകർത്തുകയെന്ന ലക്ഷ്യത്തോടെ ദുരന്തമേഖലകളിലേക്ക് എത്തുന്ന പ്രവണത അവസാനിപ്പിക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. ഇത്തരത്തിലുള്ള നടപടികൾ രക്ഷാപ്രവർത്തകരുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കു ന്നതോടൊപ്പം ദുരന്തബാധിതരുടെ സ്വകാര്യതയെയും മാനവികതയെയും ബാധിക്കുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു.
ദുരന്തസമയങ്ങളിൽ ജില്ലാ ഭരണകൂടവും പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, മറ്റ് രക്ഷാസേനകളും നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്നും, ആവശ്യമായ സാഹചര്യം ഉണ്ടായാൽ മാത്രമേ ദുരന്തമേഖലയിലേക്ക് പ്രവേശിക്കാവൂ എന്നും ഡോ. എം. എസ്. സുനിൽ അഭ്യർഥിച്ചു.
https://mediafacekerala.com/view-and-point-of-view/19867
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































