വിശദമായ നിവേദനത്തിനും സാങ്കേതിക നിർദേശങ്ങ ൾക്കും പിന്നാലെ നിർണായക തീരുമാനം; പതിറ്റാണ്ടുകളായുള്ള വൈദ്യുതി ദുരിതത്തിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷ
ചോമ്പാല: അഴിയൂർ മേഖലയെ പതിറ്റാണ്ടുകളായി അലട്ടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമെന്ന പ്രതീക്ഷയുണർത്തി അഴിയൂർ കെ.എസ്.ഇ.ബി. സെക്ഷന് പ്രത്യേക (ഇൻഡിപെൻഡന്റ്) ഫീഡർ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ മന്ത്രി അഡ്വ. സണ്ണി ജോസഫ് പ്രഖ്യാപിച്ച ഈ തീരുമാനം, മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുൻ കെ.പി.സി.സി. പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ ശക്തമായ ഇടപെടലിന്റെ ഫലമായാണ് വിലയിരുത്തപ്പെടുന്നത്.
മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം ചോമ്പാലയിലെ മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതിയിലെത്തിയപ്പോൾ അഴിയൂർ മേഖലയിലെ വൈദ്യുതി വിതരണത്തിലെ ഗുരുതരമായ പോരായ്മകൾ ചൂണ്ടിക്കാട്ടി മുല്ലപ്പള്ളി വിശദമായ നിവേദനം സമർപ്പിച്ചിരുന്നു. അഴിയൂർ സെക്ഷന് സ്വതന്ത്ര ഫീഡർ അനുവദിച്ചാൽ മാത്രമേ വർഷങ്ങളായുള്ള വൈദ്യുതി മുടക്കിനും വിതരണ തകരാറുകൾക്കും ശാശ്വത പരിഹാരം സാധ്യമാകൂവെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടിരുന്നു.
നിവേദനത്തിൽ പ്രശ്നത്തിന്റെ കാരണങ്ങൾ മാത്രമല്ല, പരിഹാരത്തിനുള്ള സാങ്കേതിക മാർഗങ്ങളും മുല്ലപ്പള്ളി വിശദമായി നിർദേശിച്ചിരുന്നു. പാനൂർ 110 കെ.വി. സബ് സ്റ്റേഷനിൽ നിന്ന് മോന്താൽ ഭാഗത്തേക്ക് ഭൂഗർഭ കേബിൾ സ്ഥാപിക്കുകയോ, അല്ലെങ്കിൽ ഓർക്കാട്ടേരി സബ് സ്റ്റേഷനിൽ നിന്ന് കോറോത്ത് റോഡ് ഭാഗത്തേക്ക് ഭൂഗർഭ കേബിൾ സ്ഥാപിക്കുകയോ ചെയ്താൽ അഴിയൂരിനായി പ്രത്യേക ഫീഡർ യാഥാർഥ്യമാക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ ഓർക്കാട്ടേരി 220 കെ.വി. സബ് സ്റ്റേഷനിൽ നിന്നുള്ള തുരുത്തിമുക്ക്, ഒഞ്ചിയം, മടപ്പള്ളി ഫീഡറുകളിലൂടെയാണ് അഴിയൂരിലേക്ക് വൈദ്യുതി എത്തുന്നത്. ഈ ഫീഡറുകൾ മറ്റ് സെക്ഷനുകളിലൂടെ കടന്നുവരുന്നതിനാൽ അവിടങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകൾ പോലും അഴിയൂരിലെ ആയിരക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്ന സ്ഥിതിയാണ്. വേനൽക്കാലത്ത് ഫീഡറുകൾ അമിതഭാരത്തിലാകുന്നതും നിരന്തര ട്രിപ്പിങ്ങിനും വൈദ്യുതി മുടക്കിനും കാരണമാകുന്നുണ്ടെന്നും മുല്ലപ്പള്ളി നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് അഴിയൂർ സെക്ഷന് പ്രത്യേക ഫീഡർ അനുവദിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പ്രഖ്യാപിച്ചത്. ചോമ്പാല സബ് സ്റ്റേഷനിൽ നിന്ന് പുതിയ 11 കെ.വി. ഫീഡർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രത്യേക ഫീഡർ യാഥാർഥ്യമാകുന്നതോടെ മറ്റ് സെക്ഷനുകളിലെ തകരാറുകൾ അഴിയൂരിലെ വൈദ്യുതി വിതരണത്തെ ബാധിക്കാത്ത സാഹചര്യം സൃഷ്ടിക്കപ്പെടും. നിരന്തര വൈദ്യുതി മുടക്കിനും വോൾട്ടേജ് വ്യതിയാനങ്ങൾക്കും വലിയ തോതിൽ പരിഹാരമാകുകയും ഭാവിയിലെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയുകയും ചെയ്യും.
മുല്ലപ്പള്ളി രാമചന്ദ്രന്റെ സമയോചിതമായ ഇടപെടലിനും തുടർനടപടികൾ ക്കുമൊടുവിൽ സർക്കാർ അനുകൂല തീരുമാനം പ്രഖ്യാപിച്ചതോടെ, വർഷ ങ്ങളായി വൈദ്യുതി ദുരിതം അനുഭവിച്ചിരുന്ന അഴിയൂർ മേഖലയിലെ ജനങ്ങൾ ആശ്വാസപൂർവ്വം ശുഭ പ്രതീക്ഷയിലാണ്. പദ്ധതി എത്രയും വേഗം നടപ്പാക്കി ശാശ്വത പരിഹാരം യാഥാർഥ്യമാക്കണമെന്നാണ് പ്രദേശവാസി കളുടെ ആവശ്യം.മറ്റ് പല സംഘനകളും ഇതേ ആവശ്യവുമായി കൂട്ടത്തിലുണ്ടായിരുന്നു . https://mediafacekerala.com/view-and-point-of-view/19777
പി.പി. ഉമ്മർകോയ സ്മാരക പുരസ്കാരം മുല്ലപ്പള്ളി രാമചന്ദ്രന്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































