നടിയെ അക്രമിച്ച സംഭവം
അടൂർ പ്രകാശിന്റെ
പരാമർശനം അനവസരം
: മുല്ലപ്പള്ളി
ചോമ്പാല :സംസ്ഥാനത്ത് സർക്കാറിന് ഭരണ നേട്ടങ്ങൾ പറയാൻ കഴിയാത്തത് കൊണ്ടാണ് ലൈംഗിക വിവാദങ്ങൾ ഉന്നയിക്കുന്നതിന് പിറകില്ലെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു അഴിയൂർ പഞ്ചായത്ത് മുക്കാളി ടൗൺ പതിമുന്നാം വാർഡിൽ ചോമ്പാൽ എൽ പി സ്കുളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടിയെ ആക്രമിച്ച കേസ്സിൽ യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരാമർശം അനവസരത്തിലുള്ള താണെന്ന് അദ്ദേഹം പറഞ്ഞു. എ ഐ സി സി യും കെ പി സി സി പ്രസിഡണ്ടും ഇടപ്പെട്ട് അദ്ദേഹത്തെ തിരിത്തിച്ചു.
ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും പറഞ്ഞു ശബരിമല ക്കൊള്ളയും പത്ത് വർഷത്തെ ഇടത് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ ജനരോക്ഷം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുല്ല പ്പള്ളി വാർഡ് സ്ഥാനാർത്ഥി സജീവൻ വാണിയംകുളം, മുന്നണി നേതാക്കളായ പി ബാബുരാജ്, പ്രദീപ് ചോമ്പാല, യു എ റഹീം , നസീർ വിരോളി എന്നിവർക്ക് ഒപ്പമാണ് വോട്ട് രേഖപ്പെടുത്തിയത്.
കാലം മായ്ക്കാത്ത മഷിപുരട്ടലിൻ്റെ ഓർമ്മകൾ
:ഡോ. കെ.കെ.എൻ. കുറുപ്പ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












