
നല്ല ഭക്ഷണമാണ്
പൊതുജനാരോഗ്യം
: ഡോ .കെ. കെ .എൻ കുറുപ്പ്
നമ്മുടെ ഗ്രാമങ്ങളിൽ ഹൈടെക് ഹോസ്പിറ്റലുകൾ നിരന്തരം വളർന്നു കൊണ്ടിരിക്കുന്നു.
കാരണം നമ്മുടെ ഭക്ഷണം ആധുനിക കാലഘട്ടത്തിൽ കൂടുതൽ കൂടുതൽ മായം ചേർന്ന വസ്തുക്കളാൽ നിർമ്മിതമാണ്.
കൊച്ചുകുട്ടികൾ പോലും മൈദയുടെ ,'പൊറാട്ട ഭക്ഷണരീതി' യിലൂടെ ശത്രുക്കളായ ഉപ്പ് പഞ്ചസാര മൈദ എന്നീ തൂവെള്ള സാമഗ്രികളിലൂടെ അന്നകോശത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്നഅവസ്ഥയിൽ .
കേരളീയസമൂഹം ധാരാളമായി ഉപയോഗിക്കുന്ന ട്രേഡ് മാർക്ക് ഉള്ള വെളിച്ചെണ്ണയിൽ പോലും കരി ഓയിലും പെട്രോളിയം ഉൽപ്പന്നങ്ങളും വെള്ളമഴുകും മറ്റും കലർത്തി അമിതലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതിൽ യാതൊരു വൈമനസ്യവും കാണിക്കുന്നില്ല.
പണ്ടുകാലങ്ങളിൽ ചിക്കൻ സിക്സ്റ്റി ഫൈവ് പോലുള്ള ഭക്ഷണങ്ങൾ വളർത്തു കോഴികൾ വഴി മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമായിരുന്നു നമ്മുടെ ആഹാരം.
ഇന്ന് അത് ജീവിതക്രമമായി മാറിയിരിക്കുന്നു .
കുഴിമന്തിയും ഷവർമയും 'കുഴിമാന്തി 'യായി മുന്നിലെത്തി നിൽക്കുന്നു .
അതുപോലെ നമ്മൾ ഉപയോഗിക്കുന്ന മസാലപ്പൊടികൾ ഇഷ്ടികപ്പൊടികളുടെയും മറ്റും പൊടിയറകളാണ്. ധർമ്മസ്ഥല എന്ന സുപ്രസിദ്ധ ക്ഷേത്രത്തിലെ ഒരു മുറിയിൽ മുഴുവൻ കരിങ്കൽ ചീളുകളും കൽക്കരിക്കഷ്ണങ്ങളും ജർമ്മൻ മെഷീൻ ഉപയോഗിച്ച് അരിച്ചാക്കുകളിൽനിന്നും മാറ്റിയെടുത്ത ദൃശ്യങ്ങൾ കണ്ടപ്പോൾ ഞാൻ ഞെട്ടിത്തരിച്ച് നിന്നുപോയി .
നമ്മളുടെ മഞ്ഞളിന് വേണ്ടി അന്താരാഷ്ട്രപേറ്റന്റിനായി നമ്മൾക്ക് യുദ്ധം ചെയ്യേണ്ടിവന്നു.
വയനാടൻ മഞ്ഞൾ ഏറ്റവും നല്ല മഞ്ഞളാണെന്ന് നമ്മൾ മനസ്സിലാക്കിയിരുന്നു.
പക്ഷെ അതിൽ ജലാംശം അധികമുള്ളതിനാൽ ആറ് മാസം സംരക്ഷണത്തിന് പ്രിസർവേറ്റിവുകൾ ചേർക്കേണ്ടതായിവരും.
മഴകുറഞ്ഞകർണാടക തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിലെ മഞ്ഞളുകളാണ് ഏറ്റവും നല്ലതെന്ന് ആരെങ്കിലും മനസ്സിലാക്കാറുണ്ടോ ?
പോർച്ചുഗീസുകാർ എത്തിച്ചു തന്ന പറങ്കി മുളക് കൂടുതൽ എരിവിനായി ഉപയോഗിക്കുമ്പോൾ നമ്മൾ നമ്മുടെ ദഹനേന്ദ്രിയത്തിൽ ദിനംപ്രതി കാൻസറിലേക്ക് എത്തിക്കുന്നു.
പ്രൊഫസർ സുകുമാർ അഴീക്കോട് ഒരു ഗൃഹസ്ഥൻ്റെ ആഭിമുഖ്യത്തിൽ സ്വന്തം ഉപയോഗത്തിനായി രാസവളം ചേർക്കാത്ത നല്ല കപ്പ ഉണ്ട് എന്ന് പറഞ്ഞതിനൊപ്പം വിൽപ്പനക്കു വെക്കാറുള്ളത് മറ്റ് കപ്പ് ആണെന്ന് കൂടി വെളിപ്പെടുത്തിയപ്പോൾ അദ്ദേഹം ഞെട്ടിപ്പോയതായകഥ കേട്ടിരുന്നു .
മത്സ്യബന്ധനതുറമുഖങ്ങളിൽ മത്സ്യലഭ്യത കുറഞ്ഞ സമയങ്ങളിൽ മറ്റനേകം സ്ഥലങ്ങളിൽ നിന്നും ഫോർമാലിൻ പൂശിയ മത്സ്യം നമ്മൾ വാങ്ങി പലപ്പോഴും അടുക്കള സമ്പന്നമാക്കിയിരിക്കും .
മാങ്ങയിലെ രാസപ്രക്രിയ പ്രയോഗം നമുക്കറിയാം. അതിനാൽ ഈ ഒരു പശ്ചാത്തലത്തിൽ കാൻസർ തുടങ്ങിയ ജൈവ ജന്യരോഗങ്ങൾ നേരിടുവാൻ ഗ്രാമാന്തരങ്ങളിൽ ശ്രദ്ധ ഭക്ഷ്യസംസ്കാരം പ്രചരിപ്പിക്കുന്നതിന് വേണ്ടി 'ഭക്ഷ്യശ്രീ' എന്ന പേരിൽ ഒരു കർമ്മപദ്ധതി ഞങ്ങൾ രൂപം നൽകിയിരിക്കുന്നു .
താല്പര്യമുള്ള പൊതുപ്രവർത്തകർക്ക് അവരുടെ വളണ്ടിയർമാർ വഴി ഇതിനെതിരായ പ്രതിരോധശക്തി ഇത്തരം സംഘടനകൾ വഴി വളർത്തിയെടുക്കാം .റസ്റ്റോറണ്ടുകളും മറ്റും ലാഭക്കൊതിയിൽ നിന്നും മാറി ഈ സന്ദേശം പ്രചരിപ്പിക്കേണ്ട സ്ഥാപനങ്ങളാകേണ്ടതാണ് .
അവരുടെ ലക്ഷ്യം കോളിറ്റി ഫുഡ് എന്നതായി മാറണം .നമ്മുടെ സാമൂഹിക ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥന്മാർ യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ ഈ രംഗത്ത് ശത്രുക്കളോട് പ്രതികരിക്കേണ്ടിയിരിക്കുന്നു.
ഡോ.കെ .കെ .എൻ, കുറുപ്പ് ( ചെയർമാൻ ,ഭക്ഷ്യശ്രീ )
,ജനറൽ സെക്രട്ടറി
ടി .ശ്രീനിവാസൻ ,വടകര

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group