ശുദ്ധമായ ഭക്ഷണം ജന്മാവകാശം ഡോ.കെ കെ എൻ കുറുപ്പിൻ്റെ നേതൃത്വത്തിൽ "ഭക്ഷ്യശ്രീ" ജനകീയകൂട്ടായ്‌മ രൂപീകരിച്ചു

ശുദ്ധമായ ഭക്ഷണം ജന്മാവകാശം ഡോ.കെ കെ എൻ കുറുപ്പിൻ്റെ നേതൃത്വത്തിൽ
ശുദ്ധമായ ഭക്ഷണം ജന്മാവകാശം ഡോ.കെ കെ എൻ കുറുപ്പിൻ്റെ നേതൃത്വത്തിൽ "ഭക്ഷ്യശ്രീ" ജനകീയകൂട്ടായ്‌മ രൂപീകരിച്ചു
Share  
2025 Jun 16, 07:16 PM
MANNAN

ശുദ്ധമായ ഭക്ഷണം ജന്മാവകാശം ; 

ഡോ.കെ കെ എൻ കുറുപ്പിൻ്റെ നേതൃത്വത്തിൽ "ഭക്ഷ്യശ്രീ" ജനകീയകൂട്ടായ്‌മ രൂപീകരിച്ചു  


വടകര :'ശുദ്ധമായ ഭക്ഷണം ജന്മാവകാശം ' എന്ന സന്ദേശവുമായി സംസ്ഥാനതലത്തിൽ ജനകീയകൂട്ടായ്‌മ രൂപപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ട് വടകര കേന്ദ്രമായി 'ഭക്ഷ്യശ്രീ' എന്നപേരിൽ കർമ്മപദ്ധതി ആവിഷ്കരിച്ചു .

കോഴിക്കോട് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലറും ചരിത്രകാരനും ഗവേഷകനും സോഷ്യൽ ആക്റ്റിവിസ്റ്റുമായ ഡോ.കെ .കെ .എൻ കുറുപ്പിൻ്റെ നേതൃത്വത്തിലാണ് 'ഭക്ഷ്യശ്രീ ' യുടെ പ്രവർത്തനം തുടരുക .

വടകര തിയോസഫിക്കൽ ഹാളിൽ ചേർന്ന യോഗത്തിൽ ഡോ.കെ.കെ .എൻ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.

വി .പി .രമേശൻ സ്വാഗതം പറഞ്ഞു .ടി .ശ്രീനിവാസൻ പാനൽ അവതരിപ്പിച്ചു .

'ഭക്ഷ്യശ്രീ' യുടെ ഭാരവാഹികളായി

ചെയർമാൻ ഡോ.കെ.കെ.എൻ. കുറുപ്പ് , 

വൈസ് ചെയർമാൻമാർ അഡ്വ.ഇ.നാരായണൻ നായർ, പ്രൊഫ .

ഇ .ഇസ്‌മായിൽ ,വി.പി.രമേശ്, ചാലക്ക ര പുരുഷു , പി.എം .വത്സലൻ .

t-.sreenivasan.-general-secratary-.bhakshyasree

ജനറൽ സെക്രട്ടറി. ടി.ശ്രീനിവാസൻ.

ഭക്ഷ്യശ്രീയുടെ പദ്ധതി വിശദീകരണം ദിവാകരൻ ചോമ്പാല നിർവ്വഹിച്ചു .

സെക്രട്ടറിമാർ: സത്യൻ മാടാക്കര ,എൻ. കെ. രമേശ്, പ്രസീത് കുമാർ.പി .പി ,സി .പി .ചന്ദ്രൻ ,യു .കെ .എം അബ്ദുൾ ഗഫുർ,  

ദിവാകരൻ ചോമ്പാല (പി ആർ ഒ ) , ട്രഷറർ : അഡ്വ .എ .എം.സന്തോഷ് എന്നിവരെ തിരഞ്ഞെടുത്തു .

സി .പി.ചന്ദ്രൻ നന്ദിപ്രകടനം നടത്തി .


നിർവ്വാഹക സമിതി അംഗങ്ങൾ :

പ്രൊഫ ( റിട്ട ) മാലിനി കുറുപ്പ് ,ഡോ .ശശികുമാർ , ഡോ .പി .കെ .സുബ്രമണ്യൻ , അഡ്വ .ലതിക ശ്രീനിവാസ് .എൻ. കെ. അജിത്കുമാർ , ടി. ഷാഹുൽ ഹമീദ് .പി .കെ. പ്രകാശൻ , ഋഷികേഷ്‌ പ്രസാദം.കെ .സി , കെ .ഗീത കെ .കെ മാധവകുറുപ്പ് ,വി .പി .ശിവകുമാർ , ഉദയകുമാർ .കെ. കെ, ബാബു .ഇ .കെ എന്നിവരെയും തിരഞ്ഞെടുത്തു.


ചിത്രം >ഡോ .കെ കെ എൻ കുറുപ്പ് (ചെയർമാൻ ),   

ടി .ശ്രീനിവാസൻ( ജനറൽ സെക്രട്ടറി )


bhakshyasree-png-round
clt_showroom_anniversary_inauguration-_pc
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും തെരുവ്നായ ശല്യം അടിയന്തിര നടപടി വേണം ഐ എൻ എൽ
mannan
mannan2