
അവഗണിക്കരുത്
കേരളത്തിൻ്റെ പരമ്പരാഗത നൃത്തരൂപങ്ങളെ :
പ്രൊഫസർ Dr സുരേഷ് K ഗുപ്തൻ...
കൊളമ്പിയൻ ഡാൻസ് ആയ സുംബ യെക്കുറിച്ചു സംസാരിക്കുന്നു AIMRC പ്രിൻസിപ്പൽ ഡയറക്ടറും, ജനിതക മനസിക രോഗ വിദഗ്ദനും, ശാസ്ത്രജ്ഞനുമായസീനിയർ പ്രൊഫസർ Dr സുരേഷ് K ഗുപ്തൻ...
സുംബ ഡാൻസ് എന്ന കൊളമ്പിയൻ നൃത്തചുവടുകൾ നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികൾക്കും പഠിപ്പിക്കണം എന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന യാണ് ഈ കുറിപ്പിനാധാരം...
മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയെ അങ്ങേയറ്റം ബഹുമാനിക്കുകയും,അങ്ങയുടെ സദുദ്ദേശത്തെ ആദരിക്കുകയും ചെയ്യുന്നു.
ഒരു നല്ല കാര്യം പറയുമ്പോഴും ചെയ്യുമ്പോഴും അതിനെ പോസിറ്റീവ് ആയി എടുക്കുക എന്നുള്ളത് മലയാളികളുടെ രീതിയാണ്.
സൂമ്പ ഡാൻസ്നുഏറ്റവും ഗുണപ്രദമായ ഒരുപാടു നല്ല വശങ്ങളുണ്ട്.ഇത് ചെയ്യുന്നതിലൂടെ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളുടെ വഴക്കം കൂട്ടിയും, ആരോഗ്യം സംരക്ഷിക്കാനുംകഴിയുന്നതോടൊപ്പം ശ്വാസകോശസംബന്ധമായ മിക്ക രോഗങ്ങൾക്കും ശമനം നേടാനും സാധിക്കുന്നു എന്നുള്ളത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
UN നു കീഴിലുള്ള 194 രാജ്യങ്ങളിലും ആ രാജ്യത്തിന്റെ ഘടന അനുസരിച്ചു വത്യസ്തമായ കായിക കലാ വിനോദങ്ങൾ ഉണ്ട്. ഇന്ത്യയിലും,നമ്മുടെ കൊച്ച് കേരളത്തിലും അതിന്റേതായ തനിമയിലും ഘടനയിലും അധിഷ്ഠിതമായ കായിക കലാ വിനോദങ്ങൾ ധാരാളമുണ്ട്.എന്നിരിക്കെ, കേരളത്തിലെ കുട്ടികളുടെമനസിക സമ്മർദ്ദമകറ്റാൻ ഒരു കൊളമ്പിയൻ ഡാൻസ് രീതി വേണമോ എന്നുള്ളതാണ് ഇവിടെ ചിന്തനീയമായ ചോദ്യം. പലരും സംവാദങ്ങളും വിവാദങ്ങളുമായി മുന്നോട്ട് പോകുന്നുമുണ്ട്..
തീർച്ചയായും വിദേശനൃത്തരീതികൾ ഇന്ത്യയിലും കേരളത്തിലും ജനങ്ങൾക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് ഗുണപ്രദമെങ്കിൽ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നതുകൊണ്ട് യാതൊരു തെറ്റുമില്ല. അതിന് പ്രോത്സാഹനം കൊടുക്കുകയും വേണം. കാരണം പലവിദേശ നൃത്തച്ചുവടുകളും മനുഷ്യന്, വൈദ്യ ശാസ്ത്രപരമായി ഗുണം ചെയ്യുന്നുണ്ട് എന്നത് അവതർക്കിതമായ കാര്യമാണ്.
എന്നാൽ, കേരളത്തിൽപ്രാചീന കാലം മുതൽക്കേ നിലവിലുള്ള കളരി, മർമ ആയോധനകലകൾ, യോഗ,മെഡിറ്റേഷൻ, കഥകളി,മോഹിനിയാട്ടം, ഭരതനാടിയം, കുച്ചുപ്പുടി, കൃഷ്ണനാട്ടം, ഓട്ടൻ തുള്ളൽ, മാർഗംകളി, മാപ്പിളപ്പാട്ട്എന്നിവയും, കുങ്ഫു, കരാട്ടെ, തായിച്ചി തുടങ്ങി ജാപ്പാനീസ് ആയോധനകലകളും ഉണ്ട്.തെല്ലാം കുട്ടികൾക്ക് ശാരീരിക മാനസീക വൈകാരികഉന്മേഷവും ആരോഗ്യവും പ്രദാനം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ഇത് ഗവേഷണത്തിലൂടെ ശാസ്ത്രജ്ഞരായ ഞങ്ങൾ തെളിയിച്ചിട്ടുമുണ്ട്.. ഇതിനെ ആകെ ചേർത്തു പറയുന്നത് മ്യൂസിക് തെറാപ്പി എന്നാണ്.
ഈ തെറാപ്പി ഇന്ന് ലോകം മുഴുവനുള്ള കുട്ടികളുടെ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ മാനസീക സമ്മർദ്ദം കുറക്കുന്നതായും, ഹൃദയതിൽ നിന്നും തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുന്നതായും, അതുവഴി അവർ ഉല്ലാസവാന്മാരായി മാറുന്നതും തെളിഞ്ഞിട്ടുണ്ട്.ഈ കലാരൂപങ്ങൾ ചെയ്യുമ്പോൾ
മനുഷ്യ ശരീരത്തിലെ എൻപത് അവയവങ്ങളുംചലിക്കുന്നത് കൊണ്ട് മനുഷ്യ ശരീരം പൂർണ ആരോഗ്യത്തോടെ നിലനിൽക്കുന്നു...
സുംബാ ഡാൻസ് വരുന്നതോടെ മുകളിൽ പറഞ്ഞ കേരളത്തിന്റെ പരമ്പരാഗത നൃത്തരൂപങ്ങൾ വിസ്‌മൃതിയിലാക്കരുത്.
ആദ്യം ഈ കലാരൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും, അവരെ അതിലേക്ക് കൊണ്ട് വരാനും ശ്രമിക്കേണ്ടതുണ്ട്.
ഒരു പെൺകുട്ടി 12 വയസ്സിൽ ഋതുമതി ആകുന്നതോടൊപ്പം അവൾ കടുത്ത ഉത്കൻഡയിലേക്കും, മനസിക പിരിമുറുക്കത്തിലേക്കും അതുവഴി സമ്മർദ്ദത്തിലേക്കും പോകുന്നു.ഈ സമയത്ത് അവൾക്ക് ശെരിയായ മനസിക സംരക്ഷണം ലഭിച്ചില്ല എങ്കിൽ അവൾക്ക് വഴിതെറ്റാൻ സാധ്യത ഏറെയാണ്. മനുഷ്യന്റെ ആയുസ്സിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു കാലഘട്ടമാണ് കൗമാര കാലം.കൗമാരകാലത്തെ ഈ മനസിക വ്യെത്യാനത്തെ ഒരു പരിധിവരെ നിയന്ത്രിക്കാൻ മേല്പറഞ്ഞ ഈ കലകൾക്ക് കഴിയും എന്നതിൽ ഒരു സംശയവും വേണ്ട.
(കൗമാരത്തിൽ വഴി തെറ്റിപ്പോയ ഒരാൾക്ക് തിരിച്ചു വരാൻ വളരെ ബുദ്ധിമുട്ടാവും..ഈ കാലയളവിലാണ് താൻ എങ്ങനെ ആവണമെന്നും ആകരുതെന്നും ഒരാൾ പഠിക്കുന്നതും അതിനനുസരിച്ചു പ്രവർത്തിക്കുന്നതും. ചൊട്ടയിലെ ശീലം ചുടല വരെ എന്നൊരു പഴഞ്ചോല്ലു ഓർക്കുക.)
ഒരു മനുഷ്യൻ അവന്റെ ആരോഗ്യത്തോടെ ഇരിക്കേണ്ടതിനു അടിസ്ഥാനമിടുന്നത് നാല്പത് വയസ്സ് മുതൽ അൻപതു വയസ്സ് വരെയുമാണ്. ഇവിടെ പിഴച്ചുപോയാൽ പിന്നെ വാർദ്ധക്യം ദുരിതപൂർണമായിരിക്കുമെന്ന് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്..

ആയതിനാൽ സുംബ ഡാൻസ് കൊണ്ട് വരുന്നതിനൊപ്പം നമ്മുടെ തന്നെ പ്രാചീന കലകൾക്ക് കൂടി പ്രാമുഖ്യം കൊടുത്തുകൊണ്ട് ഓരോ പഞ്ചായത്തിലും, അല്ലെങ്കിൽ താലൂക് തലത്തിലെങ്കിലും ഇതിന് ഒരു ഇൻസ്‌ട്രക്റ്ററെ നിയമിച്ചു ഒരു കേന്ദ്രം തുടങ്ങിയാൽ ഇന്നത്തെ തലമുറയുടെ ലഹരി ഉപയോഗവും, മറ്റു ആക്രമണവാസനയും, മറ്റെല്ലാ ദുഷ്ചിന്തകളും മാറി വരുന്നതിനു സഹായിക്കും എന്നതിൽ തർക്കമില്ല. ജീവിതമാണ് ലഹരി എന്ന് പഠിപ്പിക്കുകയും മഹത്തായ ധർമ പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരെ നിയമിക്കുക.
കൂടാതെ കുട്ടികളുടെ കുസൃതി കളെ നിയന്ത്രിക്കുന്നതിനു അധ്യാപകർക്കു ഒരു ചെറിയ വടികൂടി കയ്യിൽ കരുതാൻ അനുവാദം നൽകുകഎന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു..
.jpg)
തുള്ളിക്കണോ കുഞ്ഞുങ്ങളെ 'സുംബയുടെ ലഹരിയിൽ' ? ഡോ കെ .കെ. എൻ .കുറുപ്പ്
(കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ,സോഷ്യൽ
ആക്റ്റിവിസ്റ്റ് ,ചരിത്ര ഗവേഷകൻ )
കുട്ടികളിൽ സമ്മർദ്ദമകറ്റാൻ സ്‌കൂളുകളിൽ അരമണിക്കൂർ 'സുംബ ഡാൻസ് എന്ന പാശ്ചാത്യ നൃത്ത രീതി പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നതായുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്‌താവന അത്ഭുതപ്പെടുത്തുന്നു .


സുംബ ഡാൻസ് കൊണ്ട് വരുന്നതിനൊപ്പം നമ്മുടെ തന്നെ പ്രാചീന കലകൾക്ക് കൂടി പ്രാമുഖ്യം കൊടുത്തുകൊണ്ട് ഓരോ പഞ്ചായത്തിലും, അല്ലെങ്കിൽ താലൂക് തലത്തിലെങ്കിലും ഇതിന് ഒരു ഇൻസ്‌ട്രക്റ്ററെ നിയമിച്ചു ഒരു കേന്ദ്രം തുടങ്ങിയാൽ ഇന്നത്തെ തലമുറയുടെ ലഹരി ഉപയോഗവും, മറ്റു ആക്രമണവാസനയും, മറ്റെല്ലാ ദുഷ്ചിന്തകളും മാറി വരുന്നതിനു സഹായിക്കും എന്നതിൽ തർക്കമില്ല.
:പ്രൊഫസർ Dr സുരേഷ് K ഗുപ്തൻ.

The Art of Living Utkarsh Yoga and Medha Yoga program
When you equip your children with the skills to face any challenges in life, they are raised being calm, happy and confident!
Know more: Utkarsh Yoga www.artofliving.org/uy
Medha Yoga www.artofliving.org/my
https://www.youtube.com/watch?v=r3Q-vbGyyXg

.jpeg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group