തുള്ളിക്കണോ കുഞ്ഞുങ്ങളെ 'സുംബയുടെ ലഹരിയിൽ' ? ഡോ കെ .കെ എൻ കുറുപ്പ് (കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ,സോഷ്യൽ ആക്റ്റിവിസ്റ്റ് , ചരിത്ര ഗവേഷകൻ )

തുള്ളിക്കണോ കുഞ്ഞുങ്ങളെ 'സുംബയുടെ ലഹരിയിൽ' ? ഡോ കെ .കെ എൻ കുറുപ്പ് (കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ,സോഷ്യൽ ആക്റ്റിവിസ്റ്റ് , ചരിത്ര ഗവേഷകൻ )
തുള്ളിക്കണോ കുഞ്ഞുങ്ങളെ 'സുംബയുടെ ലഹരിയിൽ' ? ഡോ കെ .കെ എൻ കുറുപ്പ് (കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ,സോഷ്യൽ ആക്റ്റിവിസ്റ്റ് , ചരിത്ര ഗവേഷകൻ )
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2025 Mar 31, 02:18 PM
NISHANTH
kodakkad rachana
man
pendulam

തുള്ളിക്കണോ കുഞ്ഞുങ്ങളെ 'സുംബയുടെ ലഹരിയിൽ' ? ഡോ കെ .കെ. എൻ .കുറുപ്പ്

(കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ,സോഷ്യൽ

ആക്റ്റിവിസ്റ്റ് ,ചരിത്ര ഗവേഷകൻ )

കുട്ടികളിൽ സമ്മർദ്ദമകറ്റാൻ സ്‌കൂളുകളിൽ അരമണിക്കൂർ 'സുംബ ഡാൻസ് എന്ന പാശ്ചാത്യ നൃത്ത രീതി പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നതായുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്‌താവന അത്ഭുതപ്പെടുത്തുന്നു .

zzz

ഭാരതീയമായ യോഗവിദ്യയ്ക്കും ആത്മസംയമന പരിശീലനത്തിനും പകരംനിൽക്കാൻ കൈകാലിട്ടിളക്കിത്തുള്ളുന്ന സുംബാ ഡാൻസിനാവുമോ ? വിദ്യാഭ്യാസ വിദഗ്ധരും രക്ഷാകർത്താക്കളും  പഠനാർഹമായ നിലയിൽ ഗൗരവപൂർവ്വം ചിന്തിക്കേണ്ട വിഷയമാണിത് .

നമ്മൾ ആത്യന്തികമായി പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും ജീവിതം സ്വയം പഠിപ്പിക്കുന്നതുമായ പരിഗ്ര ഹത്തിൽ നിന്ന് അപരിഗ്രഹത്തി ലേയ്ക്കുള്ള യാത്ര വേണമെന്നാണ് .അതിന് ഭാരതീയമായ യോഗ വിദ്യതന്നെ ധാരാളം .

കതിരിൽ വളം വെക്കുന്നതിനും മുൻപേഞാറ്റടിയിൽ വളമിടുക

 സ്വന്തം മകന് ചോറ് വിളമ്പിക്കൊടുക്കുന്ന അമ്മ മകൻ്റെ കൈയ്യിലെ കഠാരി മുനയെ ഉള്ളുലയുന്ന ഭയത്തോടെ നോക്കിക്കാണേണ്ട അവസ്ഥയിലെത്തിനിൽക്കുന്നു ദൈവത്തിൻ്റെ സ്വന്തം നാട് .

മദ്യം ,കഞ്ചാവ് , എം ഡി എം എ പോലുള്ളവയുടെ രാസലഹരിക്ക് അടിമപ്പെടുന്ന വിദ്യാർത്ഥികൾ പിന്നീട് വിവിധ സംഘങ്ങളായി തിരിഞ്ഞ് ആയുധങ്ങളുമായെത്തി പരസ്പരം സംഘർഷങ്ങളുണ്ടാക്കുന്നതും പതിവ് വാർത്തകൾ വേറെയും .

ഇളം പ്രായത്തിൽപ്പെട്ട വിദ്യാർത്ഥികൾവരെ കൊടും കുറ്റവാളികളുടെ ലിസ്റ്റിൽ ഇടംപിടിക്കുന്നു.

സമൂഹം ഭയപ്പാടോടുകൂടി നോക്കിക്കാണുന്നു .

 ജീവിതത്തിൽ വിജയിക്കണമെങ്കിൽ കുട്ടികൾക്ക് ജീവിത നൗപുണ്യത്തോടൊപ്പം അക്കാദമിക കഴിവുകളും ആവശ്യമാണ് .


ഞാൻ ആർ ?നീ ആർ = തത്വമസി

ഞാൻ ആരെന്ന ആത്യന്തിക ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട വിധത്തിലുള്ള ഭൗതിക -ആത്മീയ

വിദ്യാഭ്യാസരീതി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരെ നമുക്ക് സ്വാഗതം ചെയ്യാം .

കാറൽ മാർക്‌സ് അടക്കമുള്ള ലോകത്തിലെ ചിന്തകന്മാർ അവസാനഘട്ടത്തിൽ ആത്മീയതയുടെ ചിന്താതലങ്ങളിൽ വ്യാപരിക്കപ്പെട്ടിരുന്നുവെന്ന് അവരുടെ അവസാനകാലത്തിലെ എഴുത്തുകൾ വ്യക്തമാക്കുന്നു .

യുക്തിവാദിയും ചിന്തകനുമായിരുന്ന പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു ത്രിവേണി സംഗമത്തിൽ അസ്ഥമയ സൂര്യൻ്റെ നേരെ ജലതർപ്പണം ചെയ്‌തതായി കെ എം മുൻഷി വ്യക്തമാക്കുമ്പോൾ അത് അനന്തമായ ആത്മീയതയുടെ ബഹിർസ്പുരണമാണെന്നുവേണം കരുതാൻ .

ഇതുപോലൊരു അവസ്ഥയിലേക്കെത്തുമ്പോഴേയ്ക്കും നമ്മുടെ യുവതലമുറ വേണ്ടതെല്ലാം ചെയ്‌തു കഴിഞ്ഞിരിക്കുമെന്നത് ഒരു അദ്ധ്യാപകൻ കൂടിയായ ഞാൻ ഭയപ്പെടുന്നു .

ഏതു സ്ത്രീയെക്കണ്ടാലും 'പോക്സോ 'വിലേയ്ക്ക് സ്വയം നയിക്കപ്പെടുമെന്ന ഭയംപോലുമില്ലാതെ പെരുമാറുന്ന യുവാക്കളും എന്തിന് ചില അധ്യാപകർ വരെ നീതിന്യായ കോടതികൾക്ക് അനന്തമായ അദ്ധ്വാനഭാരം നൽകുന്നു . മാറ്റം അനിവാര്യം .


കഴിഞ്ഞ നൂറ്റാണ്ടിൽ സ്റ്റേറ്റ് നേതൃത്വം ചൈനക്കാരെ ഓപ്പിയവും അവീനും മറ്റും തീറ്റിച്ച് മയക്കിക്കിടത്തിയിരുന്നു .ഇന്ന് പുതിയ ലോകമുതലാളിത്തം ഇന്ത്യക്കാരോട് അതുതന്നെ തുടരുന്നു .

ഭരണം ദുർബ്ബലമായ ചൈനയിലെ അന്നത്തെ സ്‌ഥിതി കേരളത്തിൽ ഇന്ന് എങ്ങിനെ വന്നു ?

yogaa

കുട്ടികളിൽ മനസ്സമാധാനത്തോടെയുള്ള മാനസിക വ്യക്തത ,ശാരീരിക വിശ്രമം ,ശ്രദ്ധ ,വൈകാരിക സ്ഥിരത തുടങ്ങിയ സദ്ഗുണങ്ങൾ പരിപോഷിപ്പിക്കാൻ ജീവനകലയുടെ ആത്മീയാചാര്യൻ ശ്രീശ്രീരവിശങ്കർജി വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി രൂപകൽപ്പന നിർവ്വഹിച്ച 'ഉത്കർഷയോഗ ' മേധായോഗ' പോലുള്ള പരിശീലനങ്ങൾക്ക് സാധിക്കുമെന്ന് നിരവധി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു .


വിവിധതലങ്ങളിലൂടെയുള്ള ശാക്‌തീകരണവും സാങ്കേതിക വിദ്യകൾപഠിപ്പിച്ചും കൊണ്ട് നടത്തുന്ന ഇത്തരം ആർട് ഓഫ് ലിവിംഗ് പരിശീലനം ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യവുമായി ലാഭേച്ഛയില്ലാതെ  കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ ശ്രീശ്രീരവിശങ്കർജിയോട് അഭ്യർത്ഥിക്കുന്നു .

അദ്ധേഹ വുമായി അടുത്തുതന്നെ കൂടിക്കാഴ്ച നടത്താനുംഞാൻ ആഗ്രഹിക്കുന്നു

സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഈ പരിശീലങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെങ്കിൽ ലഹരിമുക്ത കേരളം പദ്ധതിയ്ക്ക് സുംബാ ഡാൻസിനേക്കാൾ കൂടുതൽ ഗുണം ചെയ്യും തീർച്ച .


artof-livim

കതിരിൽ വളം വെക്കുന്നതിനും മുൻപേ ഞാറ്റടിയിൽ വളമിടാൻ ഇത്തരം പ്രസ്ഥാനങ്ങളുടെ ഭൗതിക -ആത്മീയ വിദ്യാഭ്യാസരീതിക്കാ വുമെങ്കിൽ ആ നന്മയെ നമുക്ക് സ്വാഗതം ചെയ്യാം .ആത്മീയതയിലൂന്നിയ വിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യം.

നാളെയുടെ പ്രതീകങ്ങളായ നമ്മുടെ വരും തലമുറയിലെ കുരുന്നുകളെ നേർവഴി തിരിച്ചുനടത്താൻ നമുക്കണിചേരാം ..കൈകോർക്കാം ലഹരിവിമുക്ത കേരളത്തിനായി .

- ഡോ .കെ കെ എൻ കുറുപ്പ്

 (കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ,

ചരിത്ര ഗവേഷകൻ സോഷ്യൽ ആക്റ്റിവിസ്റ്റ് )

pendulam

പെൻഡുലം ഡൗസിംഗ് ഏകദിന പരിശീലനം തൃശ്ശൂരിൽ

തൃശ്ശൂർ : ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ആചാര്യന്‍ ഡോ. നിശാന്ത് തോപ്പിലിൻ്റെ നേതൃത്വത്തില്‍ തൃശ്ശൂർ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ ഏപ്രില്‍ 6 ന് പെന്‍ഡുലം ഡൗസിംഗ് എന്ന പ്രക്രിയയില്‍ ഏക ദിന പരിശീലനം നല്‍കുന്നു.


pendulam1

ഇന്ദ്രിയാതീതമായ അവബോധം അഥവാ വരാനുള്ളത് മുന്‍കൂട്ടി മനസിലാക്കാനുള്ള കഴിവ് നേടുകയാണ് പരിശീലനത്തിൻ്റെ ലക്ഷ്യം.

 പങ്കെടുക്കുന്നവര്‍ക്ക് പൊതു വിപണികളില്‍ വില്‍പ്പനക്കില്ലാത്തതും പഞ്ചലോഹ നിര്‍മ്മിതവുമായ പെന്‍ഡുലം എന്ന അപൂര്‍വ്വ ഉപകരണം സൗജന്യമായി നല്‍കും.

പരിശീലനത്തിൻ്റെ ഭാഗമായി ഒരു മണിക്കൂറിലേറെ ദൈര്‍ഘ്യമു ള്ള ഡീപ്പ് മെഡിറ്റേഷനും നല്‍കും.

പ്രവേശനം ഏപ്രില്‍ 6 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം

വിവരങ്ങള്‍ക്ക് 9744830888. 8547969788, 7034207999 .

തൃശ്ശൂര്‍ കേന്ദ്രമായ വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമിയാണ് സംഘാടകര്‍.


poster-nishanth
kodakkadans-poster
SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും സാന്ത്വനസ്പർശ്വവുമായി വടകരയിൽ ബിസിനസ്സ് കൂട്ടായ്‌മ
mannan
SAMUDRA NEW
pen