നിങ്ങൾ നേതാവോ ,നായകനോ ?---ശ്രീശ്രീരവിശങ്കർ

നിങ്ങൾ നേതാവോ ,നായകനോ ?---ശ്രീശ്രീരവിശങ്കർ
നിങ്ങൾ നേതാവോ ,നായകനോ ?---ശ്രീശ്രീരവിശങ്കർ
Share  
2024 Feb 01, 07:33 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

യഥാർത്ഥ നേതാവ് കൂടുതൽ നേതാക്കന്മാരെ സൃഷ്ടിക്കുന്നു ....

അനുയായികളെയല്ല .

ഇതിനായി കഠിനമായ നിയന്ത്രണരീതികൾ ഉപയോഗിക്കുകയില്ല .

നല്ലനേതൃത്വത്തിൻറെ ചിഹ്നമായി കണക്കാക്കാവുന്ന സവിശേഷത -ആരുടെ മേലും നിയന്ത്രണം അടിച്ചേൽപ്പിക്കുകയില്ല എന്നതാണ്‌ .

നിങ്ങൾ ഉറങ്ങുമ്പോഴും സ്വപ്നം കാണുമ്പോഴും നിയന്ത്രണത്തിലാണോ ?

നിങ്ങളുടെ ഹൃദയം ഓക്സിജൻ പ്രസരിപ്പിക്കുന്നത് അതിൻറെ സ്വന്തം പ്രവർത്തനശൈലിയിലാണ് .. നിങ്ങളിൽ ഉയരുന്ന ചിന്തകളും നിയന്ത്രണത്തിലല്ല , ശരീരത്തിലെ വിവിധ അവയവവ്യവസ്ഥകൾ പ്രവർത്തിക്കുന്നത് തനതു ശൈലിയിലാണ് .

നമുക്ക് അവയെ നിയന്ത്രിക്കാൻ കഴിയില്ല .

ഏതു പ്രവർത്തിയും സ്വാഭാവികമായി സംഭവിക്കുമ്പോൾ കുറ്റമറ്റതാകുന്നു.സ്വന്തം ശരീരംപോലും നിങ്ങളുടെ നിയന്ത്രണത്തിലല്ല എന്ന് മനസ്സിലാക്കുമ്പോൾ വിശ്രാന്തി ലഭിക്കുന്നു .

എന്തൊക്കെയോ , ആരെയൊക്കെയോ നിയന്ത്രിക്കാൻ കഴിയുന്നു എന്ന തോന്നൽ വെറും മായികമാണ് .

നേതാവ് നായകനായി മാറുന്നത് സ്വയം ഉദാഹരണമായി മാറിക്കൊണ്ടാണ് .

അദ്ദേഹം ഒരിക്കലും കൽപ്പനകൾ പുറപ്പെടുവിക്കാറില്ല .

നേതാവ് നായകനായിമാറുന്നത്‌ സ്വയം ഉദാഹരണമായി മാറിക്കൊണ്ടാണ് .

അദ്ദേഹം ഒരിക്കലും കൽപ്പനകൾ പുറപ്പെടുവിക്കാറില്ല .


എന്താണോ ,അത് ആദ്യം സ്വയം ചെയ്യുന്നു. അനുയായികളെ , അനുചരന്മാരെയോ സൃഷ്ടിക്കുകയല്ല ;

മറിച്ച് ഒരു നല്ല നേതാവ് നിരവധി പേരെ നേതൃനിരയിലേക്ക് കൈപിടിച്ചു നടത്തുന്നു .

ഒപ്പം നടക്കുന്നവരെ നന്നായി ഗൗനിക്കുന്നു .

ഉത്തരവാദിത്വങ്ങൾ പ്രതിനിധികളുമായി പങ്ക് വെക്കുന്നു .

അവരെ ശക്തരാക്കുന്നു.

 താൻ വഹിക്കുന്ന പദവിക്ക് ലഭിക്കുന്ന ആദരവും ,സ്വന്തം സവിഷേതകളാൽ ലഭിക്കുന്ന ആദരവും തമ്മിലുള്ള അന്തരം അദ്ദേഹം ശരിയായി മനസ്സിലാക്കുന്നു .

സ്ഥാനമാനങ്ങളിലൂടെ ലഭിക്കുന്ന ആദരവ് അസ്ഥിരവും അൽപ്പായുസ്സുമാണെന്നു അദ്ദേഹത്തിനറിയാം .

ഒരു സംഘടനയുടെ ചെയർമാനോ , പ്രസിഡണ്ടോ ,ഗവർണ്ണറോ , അഭിഭാഷയ്ക്കാനോ ആകുന്നത് ഒരു കാലഘട്ടത്തിലേക്ക് മാത്രമാണ് .

സ്ഥാനമാനങ്ങൾ വരികയും പോവുകയും ചെയ്യും .എന്നാൽ ഒരു നല്ല വ്യക്തിയെന്ന നിലയിൽ മറ്റുള്ളവരിലേക്ക് ചൊരിയപ്പെടുന്ന വൈശിഷ്ട്യങ്ങളിൽ , മനോഭാവങ്ങളിൽ സ്വാഭാവികത നിലനിർത്തുന്നു . അത് ദീർഘനാൾ നിലനിൽക്കുന്നു , വെല്ലുവിളികൾ സ്വീകരിക്കുന്നു.

 ഉത്സാഹത്തോടെ പ്രവർത്തിക്കുക എന്നതാകും പ്രതിസന്ധികളിലും വെല്ലുവിളികളിലും ഒരു നല്ല നേതാവിന്റെ രീതി .വിഷമ ഘട്ടങ്ങളിൽ ജാഗ്രത പുലർത്തുകയും അചഞ്ചലമായ മനസ്സാന്നിദ്ധ്യം നിലനിർത്തുകയും ചെയ്യും .

വെല്ലുവിളികൾ അവസരങ്ങളായി കാണും .

 ശരിയായി പ്രവർത്തിക്കുന്ന നേതാവ് മസ്‌തിഷ്ക്കവും ഹൃദയവും നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം മനസ്സിലാക്കുകയും സമനില പാലിക്കുകയും ചെയ്യും .ബുദ്ധിപൂർവ്വം പ്രവർത്തിക്കുകയും ,ഹൃദയപൂർവ്വം ജീവിത സാഹചര്യങ്ങളിൽ പെരുമാറുകയും ചെയ്യും .

 മറ്റുള്ളവരുടെ സ്ഥാനത്തുനിന്നുകൊണ്ട് ചിന്തിക്കുവാനും വീക്ഷിക്കാന് ഒരു നല്ല നേതാവിന് കഴിയുന്നു നന്നായി ആശയവിനിമയം നടത്താൻ സാധിക്കുന്നു .ക്രിയാത്മകവും ഊർജ്ജസ്വലവുമായി ഏതു കാര്യം ചെയ്യുവാനും നമ്മുടെ സുഖകരമായ പരിമിതികൾക്കു പുറത്തു കടക്കേണ്ടതുണ്ട് .

എന്നാൽ നാം പലപ്പോഴും സൗകര്യപ്രദമായ പരിമിതികൾക്ക് പുറത്തു കടക്കേണ്ടതുണ്ട് .

എന്നാൽ നാം പലപ്പോഴും സൗകര്യപ്രദമായ പരിമിതിക്കു പുറത്തുകടക്കാൻ ഇഷ്ടപ്പെടുന്നില്ല .

അവിടെ കുടുങ്ങിക്കിടന്നുകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് വിലപിക്കുന്നു.

അൽപ്പം പരിശ്രമിക്കൂക . ആദ്യചുവട്‌ മുന്നോട്ടു വെച്ചുകഴിഞ്ഞാൽ സുഖാവരണത്തിനുള്ളിൽ നിന്നും പുറത്തു വന്നാൽ പിന്നെ ഒന്നും അസാദ്ധ്യമാവുകയില്ല .

ഇത്തരം കൊച്ചുകൊച്ചു സുഖങ്ങളും സന്തോഷങ്ങളും മാറ്റിവച്ച് പ്രവർത്തിക്കാൻ നല്ല നേതാക്കന്മാർക്കറിയാം .

ദീർഘകാലത്തേക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾ ഹൃസ്വകാലംകൊണ്ട്‌ പ്രാവർത്തിക്കുകമാക്കുവാൻ ഉത്തമനായ നായകന് സാധിക്കും .

സ്വന്തം താൽപ്പര്യങ്ങൾ ത്യജിച്ച് സംഘടനക്കോ പ്രസ്ഥാനത്തിനോ , രാജ്യത്തിനോ വേണ്ടി പ്രവർത്തിക്കുവാൻ സന്നദ്ധനാകുന്നു. ത്യാഗമനോഭാവം ആവശ്യമാണ് .

ഭാവനിഷ്‌ഠ നായിരിക്കണം നേതാവ് .

സത്യസന്ധനും സമദർശിയും പ്രിയദർശിയുമായിരിക്കണം നേതാവ് .

ദീർഘവീക്ഷണവും സുതാര്യതയും പാലിക്കണം .ഉദ്ദേശ്യവും ലക്ഷ്യവും സഫലമാകുന്നതിനായി പ്രതിബദ്ധതയോടെ , അനുകമ്പയോടെ ,ത്യാഗമനോഭാവത്തോടെ ജീവിതം നയിക്കും .

 പ്രകടനപരതയിലൂടെ താഖിന് നേതാവാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുകയില്ല .എല്ലാവരിലും ഒരാളായി നിലകൊള്ളും .പാരസ്പര്യബോധത്തോടെ പെരുമാറും .നല്ല നേതാവ് എന്ന നിലയിൽ വിജയിക്കുവാൻ വേണ്ടത് നല്ല മനുഷ്യ ബന്ധം നിലനിർത്തുവാൻ ആവശ്യമായ നൈപുണ്യമാണ്‌

--സമ്പാദകൻ : ദിവാകരൻ ചോമ്പാല  

newnew
mannan-advt-----jpg----revised-dec-5.2023
vaasthu-bharathi-(3)
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal