ദീർഘകാല പരിചയമോ ഇടപെടലുകളോ ആത്മബന്ധമോ ഒന്നുമില്ലാത്ത ഒരാളുടെ ചരമവാർത്ത വായിക്കുമ്പോൾ വായനക്കാരന് അളവിലേറെ ദുഃഖം തോന്നുന്നത് അപൂർവ്വം ,
ചെന്നൈയിലെ വൻകിട വ്യവസായിയും മയ്യഴിപ്പുഴയുടെ തീരത്തോട് ചേർന്ന് മലയാളകലാഗ്രാമം
എന്ന അതി മഹത്തായ ആശയത്തിൻറെ ഉപജ്ഞാതാവും സ്ഥാപകനുമായ ശ്രീ .എ പി കുഞ്ഞിക്കണ്ണൻ എന്ന നാട്ടുമ്പുറത്തുകാരൻ ,കലാസ്നേഹി അതിലേറെ മനുഷ്യസ്നേഹിയുടെ വേർപാടിന്റെ വാർത്ത കണ്ടപ്പോൾ ഒരുപാട് ദുഃഖം തോന്നി.
യാതൊരുവിധ അടുപ്പമോ വ്യക്തിബന്ധമോ ഇല്ലാത്ത എ പി എന്ന മനുഷ്യസ്നേഹിയെ ആദ്യമായി കാണുന്നത് മദ്രാസ് രാസപ്പച്ചെട്ടി സ്ട്രീറ്റിലെ കാശ്‌മീർ ലോഡ്‌ജിൽ വെച്ച് .
43 വർഷങ്ങൾക്ക് മുൻപ് ബിസിനസ്സ് ആവശ്യവുമായി മദ്രാസിൽ പോകുമ്പോൾ എൻറെ കൂടെ മദ്രാസിലെ നഗരക്കാഴ്ചകളും സിനിമാ ഷൂട്ടിങ്ങുകളും കാണാനുള്ള ആഗ്രഹവുമായി എന്റെ ബന്ധുക്കൾ കൂടിയായ രണ്ട് യുവാക്കൾ കൂടിചേർന്നു .ഒന്ന് അഴിയൂരിലെ ആർ കെ കൃഷ്‌ണരാജിന്റെ മകൻ മനോജ് ( അദ്ദേഹം ഇന്ന് തലശ്ശേരിയിലെ ആർ കെ ഫോട്ടോ സ്റുഡിയ ഉടമ ) ,
മറ്റൊരാൾ അഴിയൂരിലെ അനിൽകുമാർ ( അദ്ദേഹം ഇന്ന് ഐ ടി ഐ യിൽ അധ്യാപക ജോലിയിൽ നിന്നും വിരമിച്ചു കഴിയുന്നു ).
ഞങ്ങൾ മൂന്നുപരും മദ്രാസ് മൈലിൽ യാത്രക്കായി മാഹി റയിൽവേ ഫ്‌ളാറ്റ് ഫോമിൽ നിൽക്കുമ്പോഴാണ് ചൊക്ളി സ്വദേശി കായക്കൽ കൃഷ്ണേട്ടനെ കണ്ടുമുട്ടുന്നത് .
മദ്രാസിൽ ചെന്നാൽ താമസിക്കാൻ നല്ലൊരിടം ശരിയാക്കിത്തരാമെന്ന പറച്ചിലോടെ തറയിൽ കിടന്ന ഒഴിഞ്ഞ സിഗരറ്റ്പാക്കറ്റ് കീറി ഒരു ഫോൺ നമ്പർ എഴുതിത്തന്നു .
ഒപ്പം ഞാൻ തന്നതാണെന്ന് പറഞ്ഞാൽ മതി എന്നൊരു കൂട്ടിപ്പറച്ചിലും കൃഷ്ണേട്ടന്റെ വക .
ആ കാലങ്ങളിലെല്ലാം മദ്രാസിൽ ചെന്നാൽ ടി നഗറിലെ ഗുഡ് ലക്ക് ലോഡ്‌ജ് എന്നൊരിടത്തായിരുന്നു ഞാൻ പതിവായി തങ്ങാറുള്ളത് .
അത്യാവശ്യം തെറ്റില്ലാത്ത സൗകര്യങ്ങളുള്ള ഒരിടം . സിനിമാ നടനും തിരക്കഥാകൃത്തുമായ ഗോവിന്ദൻ കുട്ടിയും മറ്റും അക്കാലങ്ങളിൽ തങ്ങിയിരുന്നതും ഇവിടെത്തന്നെ .
എന്നിരുന്നാലും കായക്കൽ കൃഷ്ണേട്ടൻ ഒരു തുണ്ട് കടലാസ് തന്നിട്ട് മാനിക്കാത്തത് ശരിയല്ലല്ലോ
എന്ന് കരുതി മദ്രാസ് സ്റ്റേഷന് പുറത്തുനിന്നും ഈ നമ്പറിൽ വിളിച്ചു .
കാശ്‌മീർ ലോഡ്‌ജ് .രാസപ്പച്ചെട്ടി സ്ട്രീറ്റിലാണെന്നു മനസ്സിലായി .
സൈക്കിൾ റിക്ഷയിൽ ഞങ്ങൾ മൂന്ന്പേരും കാശ്‌മിർ ലോഡ്‌ജിൽ ചെന്നു .
കൗണ്ടറിൽ മുതലാളിയില്ല .മുണ്ടും മുറിക്കയ്യൻ ബനിയനുമിട്ട് നിൽക്കുന്ന റൂം ബോയിയോട്
തമിഴിൽ ഞാൻ പറഞ്ഞു '' മുതലാളിയെ ഒന്നുകാണണമല്ലോ ?
''എന്താകാര്യം? ഞാനാണ് മുതലാളി '' സൗമ്യമായ സ്വരത്തിൽ മലയാളത്തിൽ മറുപടി
ക്ഷമിക്കണം എന്ന് പറഞ്ഞുകൊണ്ട് ഞാൻ തൊഴുതുപോയി .
വേഷംകൊണ്ട് ഒരാളെ വിലമതിക്കരുതെന്ന് പറയാറുള്ളത് എത്രസത്യം .
നാട്ടിൽ നിന്നും വരുന്നു .കായക്കൽ കൃഷ്ണേട്ടൻ വന്നു കാണാൻ പറഞ്ഞു .
പറഞ്ഞുതീരുന്നതിന് മുൻപേ മേശപ്പുറത്തെ കോളിംഗ് ബെല്ലിൽ അദ്ദേഹം വിരലമർത്തി .
മുകളിലത്തെ ഫ്ളോറിൽ ഞങ്ങൾക്ക് റൂം ശരിയാക്കാൻ നിർദ്ധേശം നൽകി,.
ഞങ്ങൾ കുളിച്ചതീരുമ്പോഴേക്കും രാവിലത്തെ ഭക്ഷണം റൂമിലെത്തി .
റൂംബോയിക്ക് റൂം നമ്പർ മാറിപ്പോയോ എന്ന ശങ്കയോടെ ഞാൻ തിരുത്തി
'' ഞാൻ ഭക്ഷണം ഓർഡർ ചെയ്‌തില്ലല്ലോ ''?.
മുതലാളി പറഞ്ഞിട്ടാണെന്ന് തമിഴിൽ മറുപടി .
നാലഞ്ചുദിവസം ഞങ്ങൾ അവിടെ തങ്ങി. പലദിവസങ്ങളിലും ഭക്ഷണം അദ്ദേഹത്തിന്റെ വക
നാട്ടിലേയ്ക്ക് തിരിയിച്ചുവരുന്നദിവസം ഹോട്ടൽ വാടക കൊടുക്കാൻ ഞാൻ പോക്കറ്റിൽ കൈവെക്കുമ്പോഴേക്കും എ .പി .കുഞ്ഞിക്കണ്ണൻ എന്ന മുതലാളി എന്റെ കൈ തടഞ്ഞു .
മാത്രമല്ല ഇനി എപ്പോൾ മദ്രാസിൽ വന്നാലും സ്വന്തം വീടുപോലെ ഇങ്ങോട്ടുവരാം .
സ്നേഹത്തിൽ പൊതിഞ്ഞ സ്വരം .
നിന്ന നിൽപ്പിൽത്തന്നെ റെയിവേസ്റ്റേഷനിൽ ആർക്കോ അദ്ധേഹം ഫോൺചെയ്തു .
അരമണിക്കൂറിനകം ഒരുപോർട്ടർ സൈക്കിളിൽ ഞങ്ങൾക്കുള്ള മൂന്ന് ടിക്കറ്റുമായി കാശ്‌മീർ ഹോട്ടലിലെത്തി.
നന്ദിപറയാൻ വാക്കുകളില്ലാതെയാണ് ഞങ്ങൾ മടങ്ങിയത്.
പിന്നീട് മദ്രാസിൽ ചെന്നപ്പോഴെല്ലാം കാശ്‌മീർ ലോഡ്‌ജിൽ തങ്ങിയിട്ടുണ്ട് .
ഒരഥിതിയെപ്പോലെ .ഒരടുത്ത ബന്ധുവിനെപ്പോലെ .
മുൻകാലബന്ധമില്ലാത്ത ഒരാളിൽ നിന്നും ഇത്രയേറെ സ്നേഹവും കരുതലും ലഭിക്കുന്നത് അപൂർവ്വം .ഒരുപക്ഷെ കായക്കൽ കൃഷ്ണനുമായുള്ള ആത്മബന്ധം കൊണ്ടുകൂടിയാവാം
മുപ്പത് വർഷങ്ങൾക്ക് മുൻപ് മാഹി മലയാള കലാഗ്രാമത്തിൻെറ ഉദ്ഘാടന ദിവസമാണ്ശ്രീ .എ പി കുഞ്ഞിക്കണ്ണനെ മാഹിയിൽ വെച്ച് വീണ്ടും ഞാൻ കാണുന്നത് .
എം വി ദേവൻ മാസ്റ്ററെ പരിചയപ്പെടുത്തിത്തന്നതും അദ്ദേഹംതന്നെ
ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുപ് ഞാൻ അദ്ദേഹത്തെ മദ്രാസിൽ വിളിച്ചിരുന്നു ,
മാഹി മലയാള കലാഗ്രാമത്തിൽ ആർട് ഓഫ് ലിവിംഗ് പരിശീലങ്ങൾക്ക് അവസരം
ഒരുക്കിത്തരാനുള്ള അപേക്ഷയുമായി .
എം .വി. ദേവൻ മാസ്റ്ററെയും ആക്കൂൽ ജയരാജനെയും പോയിക്കാണാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി ,തികച്ചും അനുകൂലവും സ്വീകാര്യവുമായ നിലയിലായിരുന്നു ഈ രണ്ടുകൂട്ടരും എന്നോട് പെരുമാറിയത് , മയ്യഴിയിൽ ആദ്യമായി കാലാഗ്രാമത്തിലെ ഹാളിൽ ആർട് ഓഫ് ലിവിംഗ് പരിശീലനത്തിന് വേദിയൊരുങ്ങിയതെങ്ങിനെ .തികച്ചും സൗജന്യമായി .
എൻറെ പ്രദേശത്തെ ഒരുപാടുപേർ കലാഗ്രാമത്തിലെ ഹാളിൽ നിന്നും ആർട് ഓഫ് ലിവിംഗ് പരിശീലനം പൂത്തിയാക്കിയിട്ടുമുണ്ട്.
ഈ പ്രവർത്തനത്തിന് മുഖ്യസഹായികളായി എനിക്കന്നു കിട്ടിയത് മാഹി പള്ളിക്കു മുൻപിലുള്ള ഷോപ്പിലെ ടി വി മെക്കാനിക്ക് കൂടിയായ ജയൻ എന്നസുഹൃത്തിനെ , ഒപ്പം കറപ്പയിൽ അജയൻ തുടങ്ങിയവർ .
എ പി കുഞ്ഞിക്കണ്ണൻ എന്ന മനുഷ്യസ്നേഹി,കലാസ്വാദകനായ വ്യവസായി ,ഗാന്ധിയൻ ,സോഷ്യലിസ്റ്റ് ഇനി ഓർമ്മകളിൽ മാത്രം .
ബിസിനസ്സിൽ നിന്നും ലഭിക്കുന്ന ലാഭം തനിക്കും തന്റെ കുടുംബത്തിനും എന്നതിലുപരി സമൂഹനന്മയ്ക്ക് കൂടി വേണ്ടതാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് മാഹിയിൽ അദ്ധേഹം ശുഭാരംഭം കുറിച്ച മലയാള കലാഗ്രാമം എന്ന കലാസങ്കേതം .
ചിത്രം :എ .പി .കുഞ്ഞിക്കണ്ണൻ
വര -പ്രശാന്ത് ഒളവിലം
ഫാം റോക്ക് ഗാർഡൻ
വിനോദ വിശ്രമ സൗകര്യങ്ങൾ തേടിയെത്തുന്നവർക്കൊപ്പം വ്യത്യസ്ഥ തലങ്ങളിലുള്ള ചെറുതും വലുതയുമായ കൂട്ടായ്‌മകൾക്കും പ്രകൃതിയുടെ വരദാനമായി ലഭിച്ച കോഴിക്കോട് ജില്ലയിലെവേറിട്ടൊരിടം.
ഫറൂഖ് ചുങ്കം ജങ്ഷന് സമീപം ഫറൂഖ് കോളേജ് റോഡിലാണ് ഈ മനോഹര തീരം .
ലിങ്കിൽ ക്ലിക്ക് ചെയ്ത് പേജുകൾ മറിച്ചുകാണുക
https://online.fliphtml5.com/awasx/qlyj/#p=10
കൃഷി ജാഗരൺ
ഇന്തുയയിലെ ആദ്യത്തെ ബഹുഭാഷാ കൃഷി മാസിക !
ഡൽഹിയിൽ നിന്നും പ്രസിദ്ധീകരിക്കുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group