വിജയദശമിയെന്നാൽ പത്താം ദിവസത്തെ വിജയാഘോഷം എന്നാണർത്ഥം .ഒൻപത് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ശ്രേഷ്ഠമായ ഈശ്വരസൽക്കാരത്തിന്റെ പരിസമാപ്‌തി കുറിക്കുന്ന ദിനമാണത് .
ക്ഷുദ്രമായ ,സങ്കുചിതമായ ചിന്തകളുടെയും പ്രവർത്തികളുടെയും മേലുള്ള മഹത്തായ വിജയത്തെയാണ് വിജയദശമിയിൽ നാം ആഘോഷിക്കുന്നത് .
നിഷേധമായ ചിന്തകൾ കടന്നുവരുന്ന ഒരു പ്രവണതയാണ് നമ്മുടെ മനസ്സിന് പൊതുവേയുള്ളത് .
എന്നിട്ടും നാം അതുമായി സദാ യുദ്ധം ചെയ്‌തുകൊണ്ടിരിക്കുന്നു . ഈ നിഷേധ ഭാവങ്ങളെയെല്ലാം ഈശ്വരന് സമർപ്പിക്കുക .എന്നിട്ട് ഈശ്വരൻറെ അരികിൽ നാം സുരക്ഷിതരായിരിക്കുക .
അപ്പോൾ നമ്മൾ ഈശ്വരനോട് പറയുകയാണ് '' എന്റെ സ്വന്തം മനസ്സുമായി മല്ലടിച്ചുകൊണ്ടിരിക്കാൻ എനിക്കാവുന്നില്ല ഭഗവാനേ .
അതിനാൽ നീ അത് ഏറ്റെടുത്തുകൊണ്ട് എനിക്ക് വഴി കാണിച്ചുതന്നാലും.ഇതാണ് നവരാത്രിയുടെ ഒൻപത് ദിവസങ്ങൾ സൂചിപ്പിക്കുന്നത് .
വിജയദശമി എന്നത് കൃതജ്ഞതയുടെ മഹത്തായ ദിനമാണ് .ജീവിതത്തിൽ നാം ഇന്നേവരെ സ്വീകരിച്ച എല്ലാറ്റിനോടും കൃതജ്ഞത അറിയിക്കുന്ന ദിവസമാണത്.
നിങ്ങൾ ഒന്ന് സങ്കൽപ്പിച്ചുനോക്കൂ.
നിങ്ങൾ ഒരു സൈക്കിളിൽ യാത്രചെയ്യുകയാണെന്നിരിക്കട്ടെ .അപ്പോൾ നിങ്ങൾ ഷർട്ടിൻറെ ബട്ടണുകൾ ഒന്നും ഇട്ടിട്ടില്ല,അങ്ങിനെയാണെങ്കിൽ എന്താണ് സംഭവിക്കുക?ഷർട്ട് പറക്കാൻ തുടങ്ങുന്നു .അത് ചിലപ്പോൾ നിങ്ങളുടെ മുഖം മറച്ചുകൊണ്ട് പറന്നുകളിക്കും .അപകടങ്ങൾക്ക് അത് കാരണമായേക്കും . അതതിനാൽ നിസ്സാരമെന്ന് തോന്നിക്കുന്ന ചെറിയ ബട്ടണുകൾ പോലും വളരെ അർത്ഥവത്താണ് നമ്മുടെ ഈ ജീവിതത്തിൽ .
ചെറിയ കാര്യങ്ങളെന്ന് ധരിച്ചുവെച്ചിരിക്കുന്ന ഇവയെല്ലാം കൃതജ്ഞതയോടെ ഓർമ്മിക്കാനുള്ള ദിവസമായി വിജയദശമി ദിനം മാറുകയാണ് ,സൂചി മുതൽ എല്ലാ ഉപകരണങ്ങളെയും നാം ആദരിക്കുന്നു
,പൂജിക്കുന്നു .
എല്ലാ ഉപകരണങ്ങളും മനസ്സുകൊണ്ട് നിർമ്മിക്കപ്പെട്ടതാണ് .നമ്മുടെ മനസ്സിൽ നിന്നാണല്ലോ ഉപകരണസൃഷ്ടികളുടെ ആശയം ജനിക്കുന്നത് .
എന്നാൽ ഈ മനസ്സാകട്ടെ ഈശ്വരനാൽ നിർമ്മിക്കപ്പെട്ടതാണ് ,എല്ലാം ഒരേയൊരു ഉത്ഭവസ്ഥാനത്തുനിന്നും വന്നതാണ് .ആ ഉത്ഭവസ്ഥാനമാണ് ദേവി .
ഇതാണ് ചണ്ഡികാഹോമത്തിൽ നാം മന്ത്രിക്കുന്നത്.
''യാ ദേവീ സർവ്വ ഭൂതേഷു ബുദ്ധി രൂപേണ സംസ്ഥിതഃ ''
ഇവിടെയുള്ള എല്ലാ ഭൂതഗണങ്ങളിലും മഹേശ്വരി ബുദ്ധിയുടെ രൂപത്തിൽ അന്തർലീനമായിരിക്കുന്നു .ഈ പ്രാർത്ഥനയിലൂടെ നാം മനസ്സിലാക്കുന്നു .ഈശ്വരനിൽനിന്ന് അഭിവ്യക്തമായ ബുദ്ധിശക്തിയാണ് ഈ കാണുന്ന എല്ലാ സൃഷ്ട്ടിയിലും അന്തർലീനമായിരിക്കുന്നത് .
നിങ്ങൾക്ക് ചിന്തിക്കണമെന്ന് തോന്നുകയാണെങ്കിൽ ലോകത്തിന് വേണ്ടി ചിന്തിക്കുക .ലോകനന്മക്കുവേണ്ടി ചിന്തിക്കുക .ലോകനന്മക്കുവേണ്ടി നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുക .
വിജയദശമി ദിനത്തിൽ നമുക്കെല്ലാം ഒരു പ്രതിജ്ഞയെടുക്കാം. ലോകക്ഷേമത്തിന് വേണ്ടി ചെയ്യേണ്ടതായ മികച്ച കാര്യങ്ങളെക്കുറിച്ച് ഒരു പ്രതിജ്ഞയെടുക്കാം .നമ്മുടെ വീക്ഷണം വികസിതമാകട്ടെ .
നിരവധി സന്ദർഭങ്ങൾ അഥവാ വ്യവസ്ഥകൾ നമ്മുടെ മനസ്സിനുണ്ട് .എന്നാൽ പൊതുവെ മൂന്നുവിഭാഗങ്ങളായി അവയെ തരം തിരിക്കാം.
ഹൃദയംഗമമായി ആഗ്രഹിക്കുക .ആത്മീയപുരോഗതിക്കു വേണ്ടിയുള്ളതാകട്ടെ നിങ്ങളുടെ ഹൃദയംഗമമായ ആഗ്രഹങ്ങൾ .
' ജഡത്വത്തിൽ മുങ്ങിയിരുന്നു' -അപ്പോൾ നിങ്ങൾക്ക് ഹൃദയംഗമമായ ആഗ്രഹമില്ല .ഒരു കാര്യത്തോടും താൽപ്പര്യമില്ല.മനസ്സിൽ ആകെയൊരു ജഡത്വം .മന്ദത .
നിങ്ങൾ ആ മന്ദതയോടൊപ്പം മുന്നോട്ട് പോകുക .ഈ അവസ്ഥ ഈ നിമിഷത്തിൽ നിങ്ങളെ ഉറപ്പിക്കുന്നു .പിന്നെ ജീവിതത്തിലും സംതൃപ്തിയും സന്തോഷവും ഉത്സാഹവും ഉണ്ടാകുന്നു .ജഡത്വത്തിൽ നിന്ന് ചലിച്ചുതുടങ്ങാൻ വേണ്ടിയാണ് ഓരോ ആഘോഷങ്ങളുടെയും പിന്നിലുള്ള പൊരുൾ .
സ്വന്തം മനസ്സിലേയ്ക്ക് നോക്കാതെ ഓടുന്നവർ നിരന്തം പ്രവർത്തികൾ ചെയ്‌തുകൊണ്ടേയിരിക്കുന്നു .എന്നാൽ മറ്റു ചിലർ സ്വന്തം മനസ്സിലേയ്ക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു .രണ്ടുകൂട്ടരും നല്ലവരല്ല .മധ്യപാത സ്വീകരിക്കുക .
''എനിക്കെന്താണാവശ്യം ''?
''എനിക്കിങ്ങിനെയൊക്കെ തോന്നുന്നുവല്ലോ''
ഇങ്ങിനെയൊക്കെ നിങ്ങളിൽ ചിന്തകൾ വന്നേക്കാം ,നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എന്നത് മറന്നേക്കുക. ഭാവങ്ങൾ മാറിക്കൊണ്ടിരിക്കുന്നു .ചെറിയ മനസ്സിൽ നിന്നുള്ള നിങ്ങളുടെ വിജയമാണ് വിജയദശമി .
ചെറിയ മനസ്സിലാണ് കലഹവും കശപിശയും ഉണ്ടാകുന്നത് .
വിധികൽപ്പിക്കലും നിർണ്ണയവും അതുപോലുള്ള ശബ്ദകോലാഹലങ്ങളും ദുരെ പോകട്ടെ .
ഇത്തരം പ്രവണതകളെ അതിജീവിക്കാനുള്ള സമയമാണ് നവരാത്രി .എന്നിട്ട് നാം ഉത്ഭസ്ഥാനവുമായി ദിവ്യതയുമായി ഐക്യത്തിലാകുന്നു .
നവരാത്രി പൂജയെ സംബന്ധിച്ച കഥാകൾ മുഴുവൻ കേട്ട് കഴിയുമ്പോൾ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു
വരും.
രക്തബീജാസുരൻ എന്തിനെ സൂചിപ്പിക്കുന്നു ?
എങ്ങിനെയാണ് ഇത്തരം നെഗറ്റിവ് ശക്തികളിൽ നിന്ന് മുക്തരാവുക ?.
രക്തബീജാസുരന്റെ രക്തം ഭൂമിയിൽ പതിക്കുന്നത് വീണ്ടും വിനാശകാരമെന്ന് അറിയാവുന്ന ദേവി മുഴുവൻ രക്തവും പാനം ചെയ്‌തു .നിഷേധശക്തികൾക്കെതിരായ ദേവിയുടെ യുദ്ധം മഹത്തായ ഒരു ശുദ്ധീകരണ പ്രക്രിയയാണ് .
അതിനാൽ ഇത് മഹായജ്ഞമെന്ന് അറിയപ്പെടുന്നു .ദേവശക്തിയുടെ അഭാവത്തിൽ നിഷേധഊർജ്ജം അധികരിക്കുന്നു .ഊർജ്ജവും ഉത്സാഹവും നിറഞ്ഞിരിക്കുമ്പോൾ ഒരു ചെകുത്താനും ദുഷ്‌ടശക്തിയും അടുത്തേയ്ക്ക് വരില്ല .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group