ദർശന പുണ്യമേകാൻ മാതാവെഴുന്നള്ളി: മയ്യഴിക്ക് ഇനിപെരും-നാളുകൾ

ദർശന പുണ്യമേകാൻ മാതാവെഴുന്നള്ളി: മയ്യഴിക്ക് ഇനിപെരും-നാളുകൾ
ദർശന പുണ്യമേകാൻ മാതാവെഴുന്നള്ളി: മയ്യഴിക്ക് ഇനിപെരും-നാളുകൾ
Share  
2024 Oct 05, 09:59 PM
AYUR MANTRA
SANTHIGIRI

ദർശന പുണ്യമേകാൻ മാതാവെഴുന്നള്ളി:

മയ്യഴിക്ക് ഇനി പെരും-നാളുകൾ 

മാഹി: നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തിയ ന്യൂറുകണക്കിന് വിശ്വാസികളെ സാക്ഷി നിർത്തി, കീർത്തനാലാപനങ്ങളും പള്ളിമണികളും, നഗരസഭാ കാര്യാലയത്തിലെ സൈറണും മുഴങ്ങവെ,

ആകാശം മുട്ടെ ഉയർന്ന് നിൽക്കുന്ന പള്ളി ഗോപുരത്തിന് തൊട്ട് മുകളിൽ സൂര്യൻ ജ്വലിച്ചു നിൽക്കവെ,

 ഇന്നലെ ഉച്ചക്ക്12 മണിക്ക് ആവില മാതാവിനെ പൊതു വണക്കത്തിനായി അൾത്താരയിലെ പ്രത്യേക രഥത്തിൽ പ്രതിഷ്ഠിച്ചു.ഒരുവർഷത്തെ കാത്തിരിപ്പിന് ശേഷം മാതാവിനെ കൺകുളുർക്കെ കണ്ട വിശ്വാസ സമുഹം ആത്മീയാനുഭുതിയിൽ ആറാടി.

cvb

കോഴിക്കോട് രൂപത വികാരി ജനറൽ റവ:ഡോ: ജെൻസെൻ പുത്തൻവീട്ടിലാണ് കൊടിയേറ്റ കർമ്മത്തിന് ശേഷം മാതാവിനെ രഹസ്യ അറയിൽ നിന്നും പുറത്തേക്കാനയിച്ചത്.

 അൾത്താരയിലെ രഹസ്യ അറയിൽസൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ചതോടെ പെരുന്നാളാഘോഷങ്ങൾക്കും പ്രൗഢമായ തുടക്കമായി.

ദേവാലയത്തിന് ബസിലിക്ക പദവി ലഭിച്ചതിന് ശേഷം നടക്കുന്ന ആദ്യ പെരുനാളാണിത്.

മാഹി എം എൽ എ രമേശ് പറമ്പത്, മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ്, മാഹി പൊലീസ് സൂപ്രണ്ട് ജി ശരവണൻ, സർക്കിൾ ഇൻസ്‌പെക്ടർ ആർ ഷണ്മുഖം , സ്വാമി പ്രേമാനന്ദ, തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

ഇനിയുള്ള ഉറക്കമില്ലാത്ത 17 രാപകലുകൾ കഴിഞ്ഞ് 22ന് അവസാനിക്കുന്നപെരുന്നാൾ മയ്യഴിയുടെ മഹോത്സമാണ്.

പൊതുവണക്കത്തിനായി ജമന്തിപ്പുക്കൾ കൊണ്ടലങ്കരിച്ച രഥത്തിൽ പ്രതിഷ്ഠിച്ച മയ്യഴിയമ്മയുടെ വിശുദ്ധ തിരുസ്വരൂപത്തിന് മുന്നിലെത്തി പ്രാർത്ഥിക്കുവാനും , പൂക്കളർപ്പിക്കുവാനുമായി പതിനായിരക്കണ ക്കിനാളുകൾ വരും നാളുകളിൽ ഇവിടെ എത്തിച്ചേരും.

 ഒക്ടോബർ 14, 15 തിയതികൾ പെരുന്നാളിന്റെ പ്രധാന ആഘോഷനാളുകളാണ്. 

14ന് സന്ധ്യക്ക് ശേഷം നടക്കുന്ന മാതാവിനെ എഴുന്നള്ളിച്ചു കൊണ്ടുള്ള

രഥഘോഷയാത്രയെ നാടാകെ വരവേൽക്കും.


.

capture_1728145589

ക്ഷേത്രങ്ങളുടെ പരിസരങ്ങളിലൂടെ പ്രദക്ഷിണം കടന്നുപോകുമ്പോൾ പൂജാരിമാർ തിരുസ്വരൂപത്തിന് പുഷ്പമാല്യം ചാർത്തുന്ന കാഴ്ച മതമൈത്രിയുടെ ഉദാത്തമായ കാഴ്ചയാണ്. ലഘു ഭക്ഷണവും, പാനിയങ്ങളും നൽകും.

15ന് വിവിധ നേർച്ചകളുടെ ഭാഗമായി ശയന പ്രദക്ഷിണവും നടക്കും .അന്ന് വൈകിട്ട് മത മൈത്രീ സംഗമം നടക്കും.

22ന് വൈകീട്ട് വിശു ദ്ധയുടെ തിരുസ്വരൂപം പൊതു വണക്കത്തിന് ശേഷം പള്ളിയുടെ അകത്തെ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ ഇക്കൊല്ലത്തെ തിരുനാളിനും സമാപനമാകും. 


ചിത്ര വിവരണം: കോഴിക്കോട് രൂപത വികാരി ജനറൽ ഡോ: ജെൻസെർ പുത്തൻ വീട്ടിൽ മാതാവിന്റെ തിരുസ്വരുപം പൊതു വണക്കത്തിന് വെക്കുന്നു.

mannan-coconu-oil--new-advt
whatsapp-image-2024-10-05-at-21.37.42_220e0a76

ആരോഗ്യ മന്ത്രി വീണാ ജോർജ് ചൊക്ലിയിലെ പുതുക്കുടി പുഷ്പന്റെ വീട് സന്ദർശിച്ചപ്പോൾ


whatsapp-image-2024-10-05-at-21.38.11_35be4803

കസ്തൂർബ ഗാന്ധി ഗവ: ഹൈസ്കൂൾ പള്ളൂരിന് ഇംഗ്ളീഷ് റോൾപ്ളെ മത്സരത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം


മാഹി: പോണ്ടിച്ചേരിയിൽ വച്ചു നടന്ന സംസ്ഥാനതല നാഷണൽ പോപ്പുലേഷൻ എജുക്കേഷൻ പ്രോജക്ട് ( NPEP) ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിൽ മാഹിയെ പ്രതിനിധീകരിച്ച കസ്തൂർബ ഗാന്ധി ഗവ: ഹൈസ്കൂൾ പള്ളൂർ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാഹി മേഖലയിൽ ഒന്നാം സ്ഥാനം നേടി പുതുച്ചേരി സംസ്ഥാനത്തും ഒന്നാം സ്ഥാനം നേടിയ സ്കൂൾ ടീം ഡൽഹിയിൽ വച്ച് നടക്കാൻ പോകുന്ന ദേശീയതല മത്സരത്തിലേക്ക് പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയും നേടി. ഒമ്പതാംതരം വിദ്യാർഥികളായ വിഷ്ണു സി പി, ചാന്ദ്ര ദേബ് കൃഷ്ണ വി എം, അസ്ര മറിയം, ആദ്യശ്രീ അശോക്, മാളവിക എ എന്നിവരാണ് ഇംഗ്ളീഷ് റോൾപ്ലേയിൽ അഭിനയിച്ചത്.


ചിത്രവിവരണം: ഒന്നാം സ്ഥാനം നേടിയ പള്ളൂർഗവ:കസ്തുർബാഹൈസ്കൂൾ ടീം.


whatsapp-image-2024-10-05-at-21.38.36_ad3eb985

കലോത്സവം ലോഗോ പ്രകാശനം ചെയ്തു


ചൊക്ലി.നവംബർ 6,7,8,9 തിയ്യതികളിൽ വി.പി.ഓറിയൻറൽ ഹൈസ്കൂളിൽ വെച്ചു നടക്കുന്ന ചൊക്ലി സബ് ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശന കർമ്മം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ,ജുമാന ഗ്രൂപ്പ് ഓഫ് കമ്പനീസ് ദുബായ് ചെയർമാനുമായ റാഫി ഐച്ചസ് നിർവഹിച്ചു. സംഘാടക സമിതി ചെയർപേഴ്സണും ,ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ .സി.കെ.രമ്യ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ആർ.വി.എച്ച്.എസ്.എസ്.പ്രിൻസിപ്പാൾ പ്രശാന്ത് മാസ്റ്റർ, പി.ടി.എ.പ്രസിഡണ്ട് കെ.പി..രാകേഷ് വി..മഫീദ 

പി.മനോഹരൻ .സാലിഹ് തോക്കോട്ടിൽ സംസാരിച്ചു. കെ.അക്ഷയ് കുമാർ ലോഗോ പരിചയപ്പെടുത്തി.ചടങ്ങിൽ ഹെഡ്മാസ്റ്റർ പി പി.രമേശൻ സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറികെ.പി. യശ്വന്ത് .നന്ദിയുംപറഞ്ഞു. 


ചിത്രവിവരണം: ദുബായ് ജുമാനഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ റാഫി ഐച്ചന് ലോഗോ പ്രകാശനം നിർവ്വഹിക്കുന്നു


whatsapp-image-2024-10-05-at-21.39.27_53e1a336

ആധാര പകർപ്പ് ഓൺലൈനിലായി 


തലശ്ശേരി:ആധാര പകർപ്പുകൾ ഇനി ഓൺലൈനായി ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്താകെ 2025 ഡിസംബറോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രസ്താവിച്ചു..

രജിസ്‌ട്രേഷൻ വകുപ്പിൽ കണ്ണൂർ ജില്ലയിലെ മുഴുവൻ സബ് രജിസ്ട്രാഫീസിൽ നിന്നും ആധാരങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ അപേക്ഷകർക്ക് ഓൺലൈൻ വഴി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനവും ജില്ലാതല പ്രഖ്യാപനവും തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽനിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി..

പദ്ധതി പ്രകാരം ഓൺലൈനായി ഫീസടച്ച് ഓൺലൈനായി തന്നെ പകർപ്പുകൾ ഡൗൺലോഡ് ചെയ്യാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസർകോട് എന്നീ ജില്ലകളിൽ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നും കണ്ണൂരും ഈ ശ്രേണിയിലേക്ക് ഉൾപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

വയനാട് ദുരന്ത ബാധിതർക്ക് ഭൂമി സംബന്ധിച്ച ആധാരങ്ങളും നഷ്ടപ്പെട്ടതിനാൽ രജിസ്‌ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സൗജന്യമായി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇതിന് 2025 മാർച്ച് 31 വരെ പ്രാബല്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഡിജിറ്റൽ ആധാര പകർപ്പുകളുടെ വിതരണവും നടന്നു.

നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു. ഡിജിറ്റൈസേഷൻ പോലുള്ള എല്ലാ  സംവിധാനങ്ങളും സർക്കാർ നടപ്പിലാക്കുന്നത് ജനങ്ങൾക്ക് ഉപകാരപ്രദമാകാൻ വേണ്ടിയാണെന്ന് സ്പീക്കർ പറഞ്ഞു. 

തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്‌സൻ കെ എം ജമുനാറാണി ടീച്ചർ മുഖ്യാതിഥിയായിരുന്നു. മുനിസിപ്പൽ കൗൺസിലർഫൈസൽ പുനത്തിൽ, രജിസ്‌ട്രേഷൻ ജോയിന്റ് ഐജി പി കെ സാജൻകുമാർ, കോഴിക്കോട് ഉത്തരമേഖല ഡി ഐ ജി ഒ എ സതീഷ്, തലശ്ശേരി തഹസിൽദാർ എം വിജേഷ്, ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എം കെ ബാബുരാജ് സംസാരിച്ചു.


ചിത്ര വിവരണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.


വരപ്രത്ത് കാവിൽ

നവരാത്രി മഹോത്സവം തുടങ്ങി.


മാഹി: ചാലക്കര ശ്രീവര പ്രത്ത് കാവ് ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവങ്ങൾക്ക് തുടക്കമായി.

11 ന് വൈ:6.15 ന് ദീപാരാധനയും തുടർന്ന് ഗ്രന്ഥ പൂജയും, അത്താഴപൂജയും നടക്കും. 12 ന് വൈ:.6.15 ന് ദീപാരാധനയും, തുടർന്ന് വാഹന പുജ, ആയുധപൂജ, അത്താഴ പൂജ എന്നിവയുണ്ടാകും. 13 ന് കാലത്ത് 8 മണിക്ക് സരസ്വതി പുളയും, തുടർന്ന് അരിയിലെഴുത്ത്, 9 മണിക്ക് കലൈമാമണി കെ.കെ.രാജീവിന്റെ നേതൃ ത്വത്തിൽ സംഗീതാർച്ചന . ക്ഷേത്രം പ്രസിഡണ്ട് വി.വൽസന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും.


എൻ.രഗീഷ് നിര്യാതനായി

ചൊക്ലി: മാരാങ്കണ്ടിപുനത്തിൽ മുക്കിലെരഗീഷ് (42) നിര്യാതനായി

പരേതരനായ രാഘവന്റെയും നോർത്ത് മേനപ്രംഎൽ.പി.സ്കൂൾ ജീവന

ക്കാരി സതിയുടെയുംമകനാണ്.

സഹോദരങ്ങൾ:എൻ.രജ്ജിത്ത് . എൻ.രോഷിത്ത്,(ബെസ്റ്റ് ഡ്രൈവിങ്ങ് സ്

കൂൾ)സംസ്കാരം ഇന്ന്ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ  നടക്കും.


whatsapp-image-2024-10-05-at-21.42.29_920be72e

റഫീഖ് നിര്യാതനായി

തലശ്ശേരി :വടക്കുമ്പാട് കണ്ണൊളി താഴെ കുനിയിൽ റഫീഖ് (60) നിര്യാതനായി. മാതാപിതാക്കൾ: പരേതരായ മൂസ - നബീസ.


കുടുംബശ്രീ ബാലസഭ: വിദ്യാർഥികളുടെ പരാതികൾ ശ്രദ്ധേയമായി


ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശ്രീ ബാലസഭയുടെ കുട്ടികൾക്ക് വേണ്ടി സ്ഥാപിച്ച പരാതിപ്പെട്ടിയിൽ ലഭിച്ച പരാതികൾ ശ്രദ്ധേയമായി. '

കുറിച്ചിയിൽ എൽ.പി. സ്കൂളിൽ സ്ഥാപിച്ച പരാതിപ്പെട്ടിയിലാണ് ഒട്ടേറെ പരാതികൾ ലഭിച്ചത്. കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് കുഴിച്ചിട്ടത് കാരണം ന്യൂമാഹി ആരോഗ്യ കേന്ദ്രത്തിലേക്ക് വാഹനങ്ങൾ പോകുന്നില്ലെന്നായിരുന്നു ഒരു കുട്ടിയുടെ പരാതി.

തെരുവ് നായ ശല്യം കാരണമുള്ള പ്രയാസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മറ്റൊരു കുട്ടിയുടെ പരാതി. കാല് വയ്യാത്ത കുട്ടിക്ക് വേണ്ടി സ്കൂളിലെ ശൗചാലയത്തിൽ യൂറോപ്യൻ ക്‌ളോസറ്റ് വേണമെന്നായിരുന്നു വേറൊരു പരാതി. പഞ്ചായത്ത് അംഗം എം.കെ.ലത പരാതികൾക്ക് മറുപടി നൽകി. വിവിധ മത്സരങ്ങൾ നടത്തിയതിൽ ദീപ്തു, അദ്വിക്, ദീപ്ത എന്നിവർ ഒന്നാം സമ്മാനങ്ങൾ നേടി.

പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളൂം നൽകി. കുട്ടികൾക്കൊപ്പം കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു.

എ.ഡി.എസ്.ചെയർപേഴ്സൺ പി.കെ.ശ്രീജ, സി.ഡി.എസ് അംഗം

എ. റീത്ത, എൻ.വി.സുഷമ എന്നിവർ നേതൃത്വം നൽകി.


whatsapp-image-2024-10-05-at-22.45.14_9424758a

എ.ടി. വസന്ത നിര്യാതയായി


തലശ്ശേരി:മേലൂർ കലാമന്ദിരം വായനശാലക്കു സമീപം അടിവയൽ ഹൗസിൽ എ.ടി. വസന്ത (72) നിര്യാതയായി. ഭർത്താവ്: നാരായണ പ്രസാദ്, മക്കൾ: സജിന, സൗമ്യ. മരുമക്കൾ: അജയൻ ( പൂക്കോട്) ദിജീഷ് (പാലയാട് ) സഹോദരങ്ങൾ :കൗസല്യ, വിജയൻ , സുരേന്ദ്രൻ, രമേശൻ പരേതരായ ലീല, രാജൻ . സംസ്കാരം ഇന്ന് രാവിലെ 11.30 ന് പന്തക്ക പാറ ശ്മശാനം


capture_1728151530

സമന്വയ വിദ്യാഭ്യാസം 

കാലഘട്ടത്തിനാവിശ്യം 


തലശ്ശേരി: മത - ഭൗതിക വിദ്യാഭ്യാസത്തി.ന്റെ സമന്വയം കാലഘട്ടത്തിനാവിശ്യമെന്നും ധാർമ്മിക ബോധമുള്ള തലമുറക്ക് ഇത്തരം വിദ്യാഭ്യാസ പ്രക്രിയ ഉപകാരപ്രദമാണെന്നും കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ അഡ്വ എം കെ സക്കീർ പ്രസ്താവിച്ചു. തലശ്ശേരി ദാറുസ്സലാം ഇസ്ലാമിക് അക്കാദമി കലോത്സവം ഹഖാന-24 ലോഗോ പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോഗോ ദാറുസ്സലാം ഇസ്ലാമിക് അക്കാദമി ചെയർമാൻ അഡ്വ പിവി സൈനുദ്ദീൻ ഏറ്റുവാങ്ങി . പ്രസിഡന്റ് എം ഫൈസൽ ഹാജി അധ്യക്ഷത വഹിച്ചു. മൂസക്കുട്ടി തച്ചരക്കൽ , സി ഇഖ്ബാൽ , വികെ ഹുസൈൻ , പി എം സി മൊയ്തു ഹാജി, പ്രിൻസിപ്പാൾ വാസിഹ് വാഫി എന്നിവർ പ്രസംഗിച്ചു.

ചിത്ര വിവരണം: ദാറുസ്സലാം ഇസ്ലാമിക് അക്കാദമി കലോത്സവം ഹഖാന-24 ന്റെ ലോഗോ പ്രകാശനം കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ അഡ്വ എം കെ സക്കീർ , അഡ്വ പിവി സൈനുദ്ദീന് നൽകി നിർവ്വഹിക്കുന്നു.


vasthu-advt
mannan-small-advt-
MANNAN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan