കൊടുങ്കാറ്റിന്റെ ശബ്ദവേഗങ്ങൾ നിലച്ചു.. ഇടിമിന്നലിന്റെ പ്രഭയണഞ്ഞു : ചാലക്കര പുരുഷു

കൊടുങ്കാറ്റിന്റെ ശബ്ദവേഗങ്ങൾ നിലച്ചു.. ഇടിമിന്നലിന്റെ പ്രഭയണഞ്ഞു : ചാലക്കര പുരുഷു
കൊടുങ്കാറ്റിന്റെ ശബ്ദവേഗങ്ങൾ നിലച്ചു.. ഇടിമിന്നലിന്റെ പ്രഭയണഞ്ഞു : ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Sep 13, 12:17 AM
VASTHU
MANNAN
laureal

കൊടുങ്കാറ്റിന്റെ

ശബ്ദവേഗങ്ങൾ നിലച്ചു..

ഇടിമിന്നലിന്റെ

 പ്രഭയണഞ്ഞു 

: ചാലക്കര പുരുഷു


രണധീരതയുടെ മറുവാക്കാണ് സഖാവ് സീതാറാം യെച്ചൂരി.

ആദർശങ്ങളിൽ തെല്ലുപോലും മായം ചേർക്കാത്ത വിപ്ലവകാരി..


ലക്ഷോപലക്ഷം ജനങ്ങളാണ് തന്റെ ജീവിത സമ്പാദ്യമെന്നതിൽ അഭിമാനം കൊണ്ട നേതാവ്.

എളിമയും ലാളിത്യവുമാണ് ഒരു കമ്യൂണിസ്റ്റിന്റെ സൗന്ദര്യമെന്ന് ഉറച്ച് വിശ്വസിച്ച സഖാവ്.

പ്രതിസന്ധികളുടെ കനൽ വഴികളും, എതിർപ്പുകളുടെ മലവെള്ളപ്പാച്ചിലുകളും ഒരുപോലെ,നെഞ്ചൂക്കോടെ മറികടന്ന പോരാളികളുടെ പോരാളി.

ഏതൊരു സഖാവും ഇതാണ് തന്റെ പാർടിയുടെ അമരക്കാരനെന്ന് ആത്മാഭിമാനത്തോടെ ഉറക്കെ പറയാൻ കൊതിച്ചവിപ്ലവസാരഥി..

മാറുന്ന കാലത്തിലും, മാറാത്ത കമ്യൂണിസ്റ്റ് ശൈലിയും, ജീവിതവും മുറുകെ പിടിച്ച , മൂല്യച്യുതിതെല്ലും തീണ്ടാത്ത കമ്മ്യൂണിസ്റ്റ് പടനായകൻ.

പ്രലോഭനങ്ങൾക്കും , ആഢംബരങ്ങൾക്കും തെല്ലും സ്വാധീനിക്കാനാവാത്ത ,

കാരിരുമ്പിന്റെ കരുത്തുള്ള കമ്മ്യൂണിസ്റ്റ് മനസ്സ്:

ഇളനീർ കാമ്പിന്റെ മാധുര്യമുള്ള മനസ്സ്..

വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സമര മുഖങ്ങളിലെ രക്തതാരകമായി വളർന്ന്, ഇ.എം.എസിന്റേയും, സുന്ദരയ്യയുടേയും എ.കെ.ജി.യുടേയും ശിക്ഷണത്തിൽ, കൊല്ലന്റെ ഉലയിൽ വെച്ച മാർക്സിസം -ലെനിനിസത്തിന്റെ ഉരുകിയൊലിച്ച് തിളക്കമേറ്റിയ പ്രത്യയ ശാസ്ത്ര ദർശനത്തിൽ, സൂര്യശോഭയാർജ്ജിച്ച അതുല്യമായ വ്യക്തിപ്രഭാവം.

പ്രതിലോമകാരികളും, പ്രതിവിപ്ളവകാരികളും സർവ്വ ശക്തിയും സമാഹരിച്ച് സംഹാര താണ്ഡവമാടുമ്പോഴും , സമചിത്തതയോടെ, നേരിന്റെ വഴിയിലൂടെ, അവധാനതയോടെ, വിപ്ലവപ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച അനിതരസാധാരണമായ നേത്യ ശേഷിയുടെ ആൾരൂപം. ഉദാത്തമായ മനുഷ്യ സ്നേഹിയാണ് ഒരു കമ്മ്യൂണിസ്റ്റെന്ന ഫ്രെഡറിക് എംഗൽസിന്റെ വാക്കുകൾ സ്വജീവിതത്തിൽ അപ്പാടെ പകർത്തിയ മനുഷ്യൻ..


ധീരോദാത്തമായ ഒരു രാഷ്ട്രീയ ജീവിതത്തിനാണ് തിരശ്ശീല വീണത്. സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണി |സ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല, ഇന്ത്യയിലെമതനിരപേക്ഷ- .ജനാധിപത്യ മുന്നേറ്റങ്ങൾക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.

രാഷ്ട്രീയാന്ധതക്കും, സ്വാർത്ഥതാൽപ്പര്യങ്ങൾക്കുമപ്പുറം,കാലത്തിന്റെ ചുമരെഴുത്ത് വായിക്കാൻകഴിഞ്ഞക്രാന്തദർശിയായവിപ്ലവനായകനാണ്,ഉച്ചസൂര്യനായിരിക്കെ,അസ്തമിച്ച് പോയത്.

അടിയന്തരാവാസ്ഥയുടെ ഭീകരതയെ നിർഭയം നേരിട്ട വിപ്ളവകാരിയായ വിദ്യാർത്ഥിയിൽ നിന്നും രാജ്യമാകെ ബഹുമാനിക്കുന്ന സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവായി വളർന്ന സഖാവ് യെച്ചൂരിയുടെ ജീവിതം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെഉജ്ജ്വലമായ ഏടുകളിലൊന്നാണ്.

ധൈഷണികതയും,നേതൃപാടവവും ഒരുപോലെ കൈമുതലായിരുന്ന സഖാവ് ,സംഘാടകൻ, സാമാജികൻ,രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങി തന്നിൽ നിക്ഷിപ്തമായബഹുമുഖമായഉത്തരവാദിത്തങ്ങളെയെല്ലാം മികച്ച രീതിയിൽ നിർവഹിച്ചു. മുല്യങ്ങളെല്ലാംറിവിഷനിസത്തിന്റെകുത്തൊഴുക്കിൽപ്പെട്ട്ഇല്ലാതായിക്കൊണ്ടിരിക്കുമ്പോഴും , സഖാവ് യച്ചൂരി തൊഴിലാളിവർഗപ്രസ്ഥാനത്തിന് വേണ്ടി ഉയിരെടുത്തവനായി ജീവിച്ചു. ഉത്തമനായകമ്മ്യൂണിസ്റ്റ് മാതൃകയായി.


കർഷകരുടേയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും , വിമോചനത്തിനായി തന്റെ രാഷ്ട്രീയ ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം, സംഘപരിവാർ വർഗീയതയ്ക്കെതിരെ ഉയർന്ന ബഹുജനമുന്നേറ്റങ്ങളുടെ നേതൃനിരയിൽനിലയുറപ്പിച്ചു.

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തിരിച്ചടികൾ നേരിട്ട ഘട്ടങ്ങളിലെല്ലാം അടിപതറാതെ മറ്റു സഖാക്കൾക്ക് ആത്മവിശ്വാസം പകർന്നു. പല ഘട്ടങ്ങളിലും ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് രൂപം നൽകുന്നതിൽ അദ്ദേഹം നിർണ്ണായകമായ പങ്കു വഹിച്ചു.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഭൂമികയിലെ വൻമരമാണ് കടപുഴകിയത്. പ്രതിലോമകതയുടെ ചുഴലിക്കാറ്റുകൾക്കോ, സർവ്വതും തകർത്തെറിയാൻ പോന്ന കൂറ്റൻ തിരമാലകൾക്കോ, പിഴുതെറിയാൻ കഴിയാതിരുന്ന, സമരപഥങ്ങളിലെ ഈ ശക്തി ഗോപുരം , വരുംതലമുറകൾക്കും , ചുവന്ന സ്വപ്നങ്ങൾ സമ്മാനിച്ചു കൊണ്ടേയിരിക്കും.

ആരും കൈകൂപ്പി നിന്നു പോകുന്ന ,ആ മഹാ മനീഷിക്ക് മുന്നിൽ തലയുയർത്തിപ്പിടിച്ച്, നെഞ്ച് വിരിച്ച്, മുഷ്ടി ചുരുട്ടി നിൽക്കാനേ ആത്മാഭിമാനമുള്ള ഏതൊരു കമ്മ്യൂണിസ്റ്റുകാരനും സാധിക്കുകയുള്ളൂ.

സപ്തമ്പറിന്റെ മൂടിക്കെട്ടിയ ആകാശത്തിൽ, വ്യാഴാഴ്ചയുടെ നനുത്ത പകലിൽ, കരിമേഘങ്ങളെ തുളച്ചെത്തുന്ന തീഷ്ണമായ പ്രകാശരേഖകൾ പ്രസരിപ്പിക്കുന്ന, ഏതോ ഒരു ധ്രുവ നക്ഷത്രമായി സഖാവ് യെച്ചുരി മാറിയിട്ടുണ്ടായിരിക്കാം.

1502408993-sitaram-yechury-fb

വിപ്ലവതാരകത്തിന് ലാൽസലാം...

രണനായകന് വീരവണക്കം 

മയ്യഴിയെ ഏറെ

സ്നേഹിച്ച യെച്ചൂരി

ചാലക്കര പുരുഷു


മാഹി. മുൻ ഫ്രഞ്ച് കോളനിയും, കേന്ദ്ര ഭരണപ്രദേശവുമായ മയ്യഴിയോട് എന്നും വല്ലാത്തൊരടുപ്പം വെച്ചുപുലർത്തിയ നേതാവായിരുന്നു സീതാറം യെച്ചൂരി.പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജിന്റെ സഹോദരനായ കെ.പി.കൃഷ്ണദാസിന് യെച്ചൂരിയെക്കുറിച്ചും, അദ്ദേഹത്തിന്റെ വിനയത്തെക്കുറിച്ചും പറയാൻ നാവുകളേറെ.. യാദൃശ്ചികമായിട്ടായിരുന്നു ചെന്നൈയിൽ നിന്നും തിരുവനന്തപുരം കൊച്ചി വഴി കോഴിക്കോട്ടേക്കുള്ള കിങ്ങ് ഫിഷർ വിമാനത്തിൽ വെച്ച് തൊട്ടടുത്ത യാത്രക്കാരനായിരുന്ന സീതാറാം യെച്ചൂരിയെ കൃഷ്ണദാസ് പരിചയപ്പെട്ടത്.




whatsapp-image-2024-09-12-at-21.19.44_1f284dd8

മയ്യഴിയിലെ വിശേഷങ്ങൾ കൗതുകത്തോടെ ചോദിച്ചറിഞ്ഞതിന് ശേഷം, യാത്രയിലേറെയും സംസാരിച്ചത് ചൈനയെക്കുറിച്ചും അവിടുത്തെ തൊഴിലാളി ജീവിതത്തെക്കുറിച്ചുമാ യിരുന്നു.യാത്ര അവസാനിക്കുമ്പോഴേക്കും ആത്മസുഹൃത്തുക്കളെ പോലെയായിരുന്നു പെരുമാറ്റം. 2008 ൽ കോഴിക്കോട് സർവ്വകലാശാലയിൽ നടന്ന ഒരു സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. വീണ്ടും കാണാനാഗ്രഹംപ്രകടിപ്പിച്ച് യാത്ര പറയാൻ നേരത്ത് ഫോൺ നമ്പറുളള വിസിറ്റിങ്ങ് കാർഡും നൽകി.


whatsapp-image-2024-09-12-at-21.20.26_c9c8c3f0

പിന്നീട് പലവട്ടം ഫോണിലൂടെ സൗഹൃദം പുതുക്കി വന്നു. വാട്സ് ആപ്പ് മെസ്സേജുകളും പരസ്പരം കൈമാറി വന്നു.

പി.എഫ്. പെൻഷൻകാരുടെ ആവശ്യങ്ങളുയർത്തി രണ്ട് ദിവസങ്ങളിലായി ദില്ലിയിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്സ് പ്രവർത്തകനായ മാഹിക്കാരനായ എം. ശ്രീജയൻ 2022 ഡിസമ്പർ 8 നാണ്സുഹൃത്തുക്കൾക്കൊപ്പം എ.കെ.ജി. ഭവനിലെത്തി യെച്ചുരിയെ കണ്ടത്.പ്രശ്നങ്ങൾ ശ്രദ്ധാപൂർവം ചോദിച്ചറിഞ്ഞ അദ്ദേഹത്തോട് മാഹിക്കാരനാണെന്ന് പരിചയപ്പെടുത്തിയപ്പോൾ .

നാടിനെക്കുറിവും, നാട്ടുകാരെക്കുറിച്ചുമെല്ലാം ശ്രദ്ധാപൂർവം ചോദിച്ചറിഞ്ഞു.

whatsapp-image-2024-09-12-at-21.19.44_574f220e

എളിമയും വിനയവുമാണ് യെച്ചൂരിയുടെ മഹത്വമെന്ന് അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അതെന്ന് ശ്രീജയൻ പറഞ്ഞു.

1987 ൽ തമിഴ് നാട്ടിലെ വടപളനിയിൽ നടന്ന ഡി.വൈ.എഫ്.ഐ.യുടെ ദേശീയ സമ്മേളനത്തിന് എസ്.എഫ്.ഐക്ക് വേണ്ടി അഭിവാദ്യമർപ്പിക്കാനെത്തിയ അദ്ദേഹത്തിന്റെ പ്രസംഗം പ്രതിനിധികളുടെ സിരകളിൽ വിപ്ലവത്തിന്റെ അഗ്‌നി കോരിയിടുന്നതായിരുന്നു.

സുഹ്യത്തുക്കൾക്കുമൊപ്പം ദില്ലിയിലെ എ.കെ.ജി. ഭവനിൽ സീതാറാം യെച്ചൂരി



whatsapp-image-2024-09-12-at-21.19.44_23d513f8

രാത്രിയിൽ കേമ്പ് ഫെയറിൽ എം എ ബേബി വിതരണം ചെയ്ത സി.വൈ.എഫ്.ഐ.യുടെ ഷാളുകൾ ധരിച്ച്, സമ്മേളന പ്രതിനിധികൾക്കൊപ്പം കളിതമാശകൾ പറഞ്ഞ്, രാജ്യത്തെങ്ങുമുള്ള യുവ പോരാളികളുമായി സംവദിച്ചത്ഇന്നലെയെന്നപോൽ ഞാനും ഓർക്കുകയാണ്.

.വീ ഷാൽ ഓവർ കം വൺ ഡേ എന്ന ഉണർത്ത് പാട്ട് പാടിയാണ് യെച്ചുരി അന്ന് പിരിഞ്ഞത്.


ചിത്രവിവരണം: മയ്യഴിക്കാരനായ കോൺഗ്രസ്സ് പ്രവർത്തകൻ എം. ശ്രീജയനും

whatsapp-image-2024-09-12-at-21.25.43_98be0e40

ന്യൂമാഹിയിൽ മൗനജാഥ


മാഹി:സി പി എം ജനറൽ സെക്രട്ടറി സ: സീതാറാം യെച്ചൂരിയടെ നിര്യാണത്തിൽ അനുശോചിച്ച് ന്യൂ മാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂമാഹി ടൗണിൽ മൗന ജാഥയും അനുശോചന യോഗവും നടന്നു.. കെ ജയപ്രകാശൻ, അർജുൻ പവിത്രൻ സംസാരിച്ചു


ചിത്രവിവരണം:ന്യൂമാഹിയിൽ നടന്ന മൗനജാഥ


beware-of-destructive-cyber-attack-1

മൗനജാഥയും അനുസ്മരണ യോഗവും നടത്തി


സി പി എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ വിയോഗത്തിൽ മാഹി ടൗണിൽ നടന്ന മൗനജാഥ. അനുസ്മരണ യോഗത്തിൽ. കെ പി സുനിൽകുമാർ, ഹാരിസ് പരന്തിരാട്ട്, കെ പി നൗഷാദ് സംസാരിച്ചു


whatsapp-image-2024-09-12-at-21.28.26_41df04ab

ധർമഠം ജേസി സ്പെഷൽ

സ്കൂളിൽ ഓണാഘോഷ പരിപാടി 


തലശ്ശേരി :യംഗ്സ്റ്റേർസിൻ്റെ അഭിമുഖ്യത്തിൽ ധർമഠം ജേസി സ്പെഷൽ സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടി കേരള നിയമ സഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ ഉൽഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് പ്രവർത്തിക്കുന്ന ജേസി സൊസൈറ്റിയെയും അത്തരം കുട്ടികൾക്ക് സന്തോഷം നൽകി അവരെ ചേർത്ത് പിടിക്കുന്ന യംഗ്സ്റ്റേർസ് പോലുള്ളസംഘടനകളെയുംകുട്ടികൾക്കായിഅഹോരാത്രംപരിശ്രമിക്കുന്ന അദ്ധ്യാപകരുടെയും പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. അത്തരം കുട്ടികളുടെ രക്ഷിതാക്കൾ ഒരു പാട് ആദരവ് അർഹിക്കുന്നു എന്നദ്ദേഹം പറഞ്ഞു.  യംഗ്സ്റ്റേർസ് നൽകുന്ന എ സി അദ്ദേഹം പ്രിൻസിപ്പലിന് കൈമാറി. സ്പീക്കർക്കുള്ള യംഗ്സ്റ്റേർസ് സ്നേഹാദരം എം.സി.മനോജ് കുമാർ നൽകി.

ജേസി സ്പെഷൽ സ്കൂൾ വിദ്യാർത്ഥിനി അനാമിക യുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ യംഗ് സ്റ്റേർ എം.മുഹമ്മദ് ഫസീഷ് അദ്ധ്യക്ഷത വഹിച്ചു. 

 ജേസി സൊസൈറ്റി പ്രസിഡൻ്റ് ഡോ. എം സി മോഹൻ മുഖ്യാതിഥിയായിരുന്നു. . 

വാർഡ് കൗൺസിലർ വി. പ്രീജ , പി ടി എ പ്രസിഡൻ് ഡോ. സുരേഷ്, ജേസി സൊസൈറ്റി സിക്രട്ടറി സി എ റജീഷ് ടി കെ,, യംഗ്സ്റ്റേർസ് ഷാജി ചെമ്പൻ, ഹംസ കേളോത്ത് ,

മുഹമ്മദ് നിസാർ പടിപ്പുരക്കൽ സംസാരിച്ചു.  

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഏത് തിയ്യതി പറഞ്ഞാലും ആ ദിവസം ഏതാണെന്ന് കൃത്യമായി പറഞ്ഞ ജേസി സ്പെഷൽ സ്ക്കൂളിലെ സെൽവി എന്ന വിദ്യാർത്ഥിയുടെ പ്രകടനം എല്ലാവരെയും ആശ്ചര്യപ്പെടുത്തി. ജാഫർ ജാസിൻറ നേതൃത്വത്തിൽ യംങ്സ്റ്റേർസിലെ ഗായികാഗായകൻമാരെ അണി നിരത്തി ഗാനമേളയുമുണ്ടായി.

 ജേസി സൊസൈറ്റി ട്രഷറർ എഞ്ചിനീയർ അബ്ദുൽ സലീം സ്വാഗതവും , ജേസി സ്പെഷൻ സ്കൂൾ പ്രിൻസിപ്പൽ ശോഭന നന്ദിയും പറഞ്ഞു.  

മഹബൂബ് പാച്ചൻ, 

അബ്ദു റഷീദ് എം പി, സഫീർ അഹമ്മദ്, സാജിദ് കെ കെ, നൗഫൽ പയേരി, അസ്ലം കാരിയത്ത്, അബ്ദുൽ ജലീൽ പി ഒ, ഡോ ഫാത്തിമ നഷ് വ, ഹാരിസ് എം, മുഹമ്മദ് വി കെ, മുഹമ്മദ് റാഫി സി കെ  നേതൃത്വം നൽകി.



ചിത്രവിവരണം: സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു

sdf

മഹിളാമന്ദിരത്തിലെ

അന്തേവാസികൾക്ക്

ഓണക്കോടികൾ നൽകി


ന്യൂമാഹി: കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി, റീഡിങ്ങ് റൂം , ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഓണാഘോഷത്തിൻ്റെ ഭാഗമായി എരഞ്ഞോളി മഹിളാമന്ദിരത്തിലെ മുഴുവൻഅന്തേവാസികൾക്കും ഓണക്കോടികൾ നൽകി. അവർക്ക് റേഡിയോ വേണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അതും നൽകി. ക്ലബ്ബ് ഭാരവാഹികളിൽ നിന്നും മഹിളാ മന്ദിരം സൂപ്രണ്ട് ഷീജ ഓണക്കോടികൾ ഏറ്റുവാങ്ങി. ഭാരവാഹികളായ കെ.പി.പ്രഭാകരൻ, കെ.ഉദയഭാനു, എ.പി.ദിനേശൻ, കെ. മുസ്താഖ് മൂസ, അഷീൽ ആലമ്പത്ത്, ടി. ബഷീർ സംബന്ധിച്ചു.


ചിത്രവിവരണം: എരഞ്ഞോളി മഹിളാമന്ദിരത്തിന് ഓണക്കോടികൾ സമ്മാനിക്കുന്നു.


ജനകീയ വിചാരണ സദസ്സ് മാറ്റി

തലശ്ശേരി: മണ്ഡലം മുസ്ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ 

 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ നടത്താനിരുന്ന 'ജനകീയ വിചാരണ സദസ്സ് ' സീതാ റാം യച്ചൂരിയുടെ നിര്യാണത്തെ തുടർന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിയനായി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു.


a

ലോഗോ പ്രകാശനം ചെയ്തു

  

തലശ്ശേരി: സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ചിത്രകാരൻ കെ.കെ.മാരാർ തലശ്ശേരി നഗരസഭ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സി.സോമനു നൽകിയാണ് പ്രകാശനം ചെയ്തത്.. തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ ജമുനാറാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് വി. ഷീജ അധ്യക്ഷത വഹിച്ചു. ലോഗോ രൂപകല്പന ചെയ്ത വി. എച്ച്.എസ്.ഇ അധ്യാപകനായ കെ.കെ. ഷിബിനെ ആദരിച്ചു.

ചിറക്കര സ്കൂൾ പ്രിൻസിപ്പൽ കെ.വി. അനിത, എച്ച്. എം. ഫോറം സിക്രട്ടറി കെ രാജേഷ് , വി.എച്ച്.എസ്. ഇ . പ്രിൻസിപ്പൽ വിമ തെക്കുമ്പാത്ത്, റിട്ട. പ്രിൻസിപ്പൽ ശ്രീ.സുബൈർ , പ്രഥമാധ്യാപിക പി ഒ ശ്രീരഞ്ജ, പബ്ലിസിറ്റി കൺവീനർ വി.പ്രശോഭ് സംസാരിച്ചു.


തിരുവോണത്തിന് മദ്യശാലകൾക്ക് അവധി അനുവദിക്കണം -ബി.എം.എസ്

മാഹി: 15 ന് തിരുവോണ നാളിൽ മാഹി മേഖലയിലെ മുഴുവൻ മദ്യശാലകൾക്കും അവധി നൽകണമെന്നാവശ്യവുമായി ബി.എം.എസ് നേതാക്കൾ റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി. മദ്യശാലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിന് വേണ്ടിയാണ് അവധി ആവശ്യപ്പെട്ടത്.ബി എം എസ് മാഹി മേഖലാ പ്രസിഡൻ്റ് സത്യൻ കുനിയിൽ, സെക്രട്ടറി കെ.ടി. സത്യൻ എന്നിവരാണ് അവധി ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയത്


അവധിക്കാലത്ത് മാജിക് പരിശീലിക്കാം


തലശ്ശേരി മിഡ് ടൗൺ ലയൺസ്‌ ക്ലബ് കുയ്യാലിയിലെ ലയൺസ് ഭവനിൽ മാജിക് പഠന ക്ലാസ് നടത്തുന്നു. സെപ്റ്റംബർ 18,19 തിയ്യതികളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ക്ലാസ്. വിവരങ്ങൾക്ക് ഫോൺ:

62388 01331, 9400 888666

തയ്യൽ പരിശീലകയെ ആവശ്യമുണ്ട്

.തലശ്ശേരി:തലശ്ശേരിയിൽ സ്ത്രീകൾക്കുള്ള ഒരു സൗജന്യ തുന്നൽ പരിശീലന കേന്ദ്രത്തിൽ വിദദ്ധയായ തുന്നൽ പരിശീലകയെ ആവശ്യമുണ്ട്. ബന്ധപ്പെടുക : 2343313, 8137975678


whatsapp-image-2024-09-12-at-21.29.04_cf011639

ഓണച്ചന്ത ഉൽഘാടനം

കർഷകസംഘം മാഹി വില്ലജ് കമ്മിറ്റിയുദെ നേതൃത്വത്തിൽ മാഹി ടൌൺ ഹാൾ പരിസരത്ത് ആരംഭിച്ച ഓണച്ചന്ത സി പി ഐ എം മാഹി ലോക്കൽ സെക്രെട്ടറി കെ പി സുനിൽകുമാർ ആദ്യ വിൽപ്പന നടത്തി ഉൽഘാടനം ചെയ്യുന്നു. 

കർഷകസംഘം മാഹി വില്ലജ് സെക്രെട്ടറി സി ടി വിജീഷ് ,പ്രസിഡന്റ്‌ കെ പി നൗഷാദ് ,രജിൽ, സതീഷൻ യു ടി ,സതീശൻ സി എച് എന്നിവർ സംബന്ധിച്ചു

zx

കെ വി രാഘവനെ അനുസ്മരിച്ചു. 


മാഹി.. മൂന്ന് തവണ മാഹി എം എൽ എ യും സിപിഎം നേതാവുമായിരുന്ന കെ വി രാഘവന്റെ പതിമൂന്നാം ചരമവാർഷികദിനം ആചരിച്ചു.. മാഹി മുൻസിപ്പൽ ടൗൺഹാൾ പരിസരത്ത് നടന്ന അനുസ്മരണ സമ്മേളനം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു ഹാരിസ് പരന്തിരാട്ട് അധ്യക്ഷത വഹിച്ചു വടക്കൻ ജനാർദ്ദനൻ, ടി സുരേന്ദ്രൻ ,കെ പി സുനിൽകുമാർ സംസാരിച്ചു


ചിത്രവിവരണം:കെ.ധനഞ്ജയൻ ഉദ്ഘാടനം ചെയ്യുന്നു


capture_1726139049

വിവാഹം ഗുരുവായൂർ അമ്പലനടയിൽ 

റിസപ്‌ഷൻ മാഹി ലോറൽ ഗാർഡനിൽ 

തുടർകാഴ്ച്ചയ്ക്ക് ലിങ്കിൽ ക്ലിക്ക് ചെയ്‌താലും  

 

https://mediafacekerala.com/kerala/5441

mannan-coconu-oil--new-advt

images
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2