ധർമ്മടം സങ്കടക്കടലായി വിശ്വാസിന് അന്ത്യാഞ്ജലി : ചാലക്കര പുരുഷു

ധർമ്മടം സങ്കടക്കടലായി വിശ്വാസിന് അന്ത്യാഞ്ജലി : ചാലക്കര പുരുഷു
ധർമ്മടം സങ്കടക്കടലായി വിശ്വാസിന് അന്ത്യാഞ്ജലി : ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Jun 14, 09:59 PM
vasthu
samudra
ayur
samudra
ayur
laureal garden
AIMI

ധർമ്മടം സങ്കടക്കടലായി

വിശ്വാസിന് അന്ത്യാഞ്ജലി

: ചാലക്കര പുരുഷു

തലശ്ശേരി:ഖത്തറിൽ അഗ്നിബാധയിൽ ജീവൻ പൊലിഞ്ഞ ധർമ്മടത്തെ വാഴയിൽ വീട്ടിൽ വിശ്വാസ് കൃഷ്ണന്റെ ഭൗതികശരീരവുമായി ഇന്നലെ സന്ധ്യക്ക് ആംബുലൻസ് വീട്ടിന് മുന്നിലെത്തിയപ്പോൾ , അക്ഷരാർത്ഥത്തിൽ ഒരു നാടാകെ പൊട്ടിക്കരയുകയായിരുന്നു. ഭാര്യ പൂജ അലമുറയിട്ട് കരയുന്നതും പ്രിയതമന് അന്ത്യചുംബനമേകുന്നതും, വീടിന് ചുറ്റിലും ജനങ്ങൾ പൊതിഞ്ഞ് നിൽക്കുന്നതും കണ്ട് ,മൂന്ന് വയസ്സുകാരൻ ദൈവിക് വിതുമ്പുന്നത്കാണാമായിരുന്നു.

d2

ഹൃദയഭേദകമായ കാഴ്ചകണ്ട്ബന്ധുക്കൾക്കും ആത്മ സുഹൃത്തുക്കൾക്കും മാത്രമല്ല, ഒരു നോക്ക് കാണാനെത്തിയ പരിചയമില്ലാത്തവർക്ക് പോലും സങ്കടമ ടക്കാനാവാതെ കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു. കളിക്കളങ്ങളിലെയും, സാമൂഹ്യ രാഷ്ട്രീയ രംഗത്തേയും ആത്മ സുഹ്യത്തുക്കൾ വിശ്വാസിനെ ഓർത്ത് വിലപിക്കുന്നത് കേട്ടപ്പോൾ, കണ്ടു നിന്നവരുടെയെല്ലാം കണ്ണു നിറഞ്ഞു..

d3

അഭൂതപൂർവമായ ജനക്കൂട്ടമാണ്നാടിന്റെ പ്രിയപ്പെട്ടവനെ കാണാനെത്തിയത്.

ജില്ലാ കലക്ടർ  , സബ് കലക്ടർ സന്ദീപ് കുമാർ , പൊലീസ് കമ്മീഷണർ അജിത് കുമാർ,കെ.സുധാകരൻ എം.പി., കെ.കെ.ശൈലജ എം എൽ എ, കെ.പി.മോഹനൻ എം എൽ എസി.പി.എം. ജില്ലാ സെക്രട്ടരി എം.വി.ജയരാജൻ, ബി.ജെ.പി.ആർ.എസ്.എസ്.നേതാക്കളായ പി.കെ.കൃഷ്ണദാസ്, എൻ. ഹരിദാസ്, കെ. രഞ്ജിത്ത്, വത്സൻ തില്ലങ്കേരി, പി.പി.ശശിധരൻ, ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്, എം.പി. അരവിന്ദാക്ഷൻ, വി.എ.നാരായണൻ, അബ്ദുൾ കരീം ചേലേരി

തുടങ്ങിയവർ മൃതദേഹത്തിൽ റീത്ത്സമർപ്പിച്ചു.


d4

എട്ട് മണിയോടെ ദുഃഖം തളം കെട്ടിയ അന്തരീക്ഷത്തിൽ നൂറുകണക്കിനാളുകളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം വീട്ടുപറമ്പിൽ സംസ്ക്കരിച്ചു.

d5-(1)

അന്ത്യ കർമ്മങ്ങളിൽ ബന്ധുക്കൾക്കൊപ്പംഏകമകൻ മുന്ന് വയസ്സുകാരൻ ദൈവികുംഎന്തെന്നറിയാതെ പങ്കാളിയായി.

ഖത്തറിൽ നിന്നും ഇന്ത്യൻ എയർ എയർ ഫോഴ്സ് വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയ മുഴുവൻ പേരുടേയും മൃതദേഹങ്ങൾ പൊലീസ് അകമ്പടിയോടെ അതാതിടങ്ങളിൽ എത്തിക്കുകയായിരുന്നു.d6-(1)

ചിത്ര വിവരണം: വിശ്വാസിന്റെ ഭൗതികശരീരം ധർമ്മടത്തെ വീട്ടിൽ കൊണ്ടുവന്നപ്പോൾ.

99a6e0dd-5e3f-4eb5-8d56-ca9d738d36df

ദേവഹരിതം പച്ചതുരുത്ത്

പദ്ധതി ആരംഭിച്ചു


ന്യൂമാഹി:ഹരിതകേരള മിഷന്റെ നേതൃത്വത്തിൻ മങ്ങാട് വാണുകണ്ട കോവിലകത്ത്‌ ദേവഹരിതം പച്ചതുരുത്ത് പദ്ധതി ആരംഭിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ സെയ്‌ത്തു ഉദ്‌ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ്‌ അർജുൻ പവിത്രൻ അധ്യക്ഷനായി. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ്‌ എം പി പവിത്രൻ, പഞ്ചായത്തംഗങ്ങളായ മഗേഷ് മാണിക്കോത്ത്, വി കെ തമീം, കെ എസ് ഷർമിള, എം കെ ലത, കെഷീബ, സെക്രട്ടറി കെ എ ലസിത, ഹരിത കേരള മിഷൻ ആർപി ലത കാണി, തൊഴിലുറപ്പ് പദ്ധതി പഞ്ചായത്ത് കോ ഓഡിനേറ്റർ സി വി ഹേമന്ത് എന്നിവർ സംസാരിച്ചു. ആർ കെ മുരളീധരൻ സ്വാഗതവും വിഇഒ ടി പി ബിഷ നന്ദിയുംപറഞ്ഞു. പരിപാടിയുടെ ഭാഗമായി പ്രകൃതി ബോധവൽക്കരണക്ലാസ്, ഔഷധസസ്യ തോട്ടനിർമാണം, വൃക്ഷത്തൈവിതരണം എന്നിവയുമുണ്ടായി. ഇരുപത്‌ സെന്റ്‌ സ്ഥലത്താണ് പച്ചത്തുരുത്ത്‌ പദ്ധതി നടപ്പാക്കുന്നത്‌. 


ചിത്രവിവരണം:മങ്ങാട് വാണുകണ്ട കോവിലകത്ത്‌ ദേവഹരിതം പച്ചതുരുത്ത് പദ്ധതി ന്യുമാഹി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ സെയ്‌ത്തു ഉദ്‌ഘാടനംചെയ്യുന്നു.

onlie-free-14
8e7c47ea-c4d9-4c6f-9895-48a3605e649c-(1)

കുടിപ്പകക്ക് അന്ത്യമില്ലേ:

സമാധാനം അകലെയോ?


: ചാലക്കര പുരുഷു


തലശ്ശേരി: കഴിഞ്ഞ ദിവസങ്ങളിൽ ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിലും, തൊട്ടടുത്ത മാഹിയിൽപ്പെട്ട ചെറുകല്ലായിലും ഉണ്ടായ ബി.ജെ.പി-സി.പി.എം. രാഷ്ട്രീയ സംഘർഷങ്ങൾ ആളിപ്പടരാതിരിക്കാൻ കേരള - മാഹി പൊലീസ് ടീമുകൾ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടർന്ന് ആഹ്ലാദ പ്രകടനത്തിന് പോവുകയായിരുന്ന ബി.ജെ.പിക്കാരുടെ അക്രമണത്തിൽ രണ്ട് സി.പി.എം. പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. പിറ്റെ ദിവസം മൈദ കമ്പനിക്കടുത്ത ബി.ജെ.പി. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി. അതിൽപ്പിന്നീട് പാറാലിൽ വെച്ച് രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.

ആക്രമികൾക്ക് രക്ഷപ്പെടാൻ ഏറെ സൗകര്യമുള്ള പ്രദേശങ്ങളാണിവ. കേന്ദ്ര ഭരണപ്രദേശമായ മാഹിയുടേയും കേരളത്തിന്റേയും അതിർത്തി പ്രദേശങ്ങളാണിവയൊക്കെ.

സാമുഹ്യ വിരുദ്ധരുടെ താവളം

 മാഹി പാലം മുതൽഎം.എം. ഹൈസ്ക്കുൾ ജംഗ്ഷൻ വരെയുള്ള അര കി.മി. റോഡ് പ്രദേശം നേരത്തെ തന്നെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടേയും . രാഷ്ട്രീയ സംഘർഷങ്ങളുടേയും വേദിയായിരുന്നു. പൊലീസ് അതീവ ഗൗരവത്തോടെയാണ് ഇവിടം വീക്ഷിക്കുന്നത്.

മയക്ക്മരുന്ന് വിൽപ്പനയുടെ പ്രധാന കേന്ദ്രമാണിത്. ഈ അര കി മി റോഡിൽ മാത്രം നിരവധി രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും നേരത്തെ നടന്നിട്ടുണ്ട്. തയ്യിൽ ഹരീന്ദ്രൻ, കനകൻ, ബൈക്കിൽ സഞ്ചരിക്കവെ നടന്ന ഇരട്ടക്കൊല, ഷനോജ്, യു.കെ.സലിം, നങ്ങാറത്ത് ജിജേഷ്, പാറാൽ ദാസൻ , പാറാൽ അനിൽകുമാർ, വിക്രം ചാലിൽ ശശി തുടങ്ങിയവർന്യൂമാഹി സ്റ്റേഷൻ പരിധിയിൽ മാത്രം നടന്ന കൊലപാതകങ്ങളാണ്. മാഹി പാലത്ത് വെച്ച് ഒരു മാധ്യമ പ്രവർത്തകനേയും, എൻ.ഡി.എഫ്. പ്രവർത്തകനേയും മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു

നൂറുകണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശവും കൂടിയാണിത്.. അന്യ സംസ്ഥാന തൊഴിലാളിയെ ചവുട്ടിക്കൊന്ന കേസും, പുഴയിൽ ദുരുഹ സാഹചര്യങ്ങളിൽ നടക്കുന്ന മുങ്ങിമരണങ്ങളും എങ്ങുമെത്താതെ കേസുകൾ മാഞ്ഞുപോവുകയാണ് പതിവ്.

ബൈക്കിൽ യാത്ര ചെയ്യവെ വിജിത്ത്, സിനോജ് എന്നീരണ്ട് ബി.ജെ.പി.ക്കാരെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. അതിനിടെ സിനോജിന്റെ അമ്മ രാജമ്മ നൽകിയ ഹരജിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം അഡ്വ.പി. പ്രേമരാജിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.. അടുത്ത മാസം മുതൽ വിചാരണ തുടങ്ങും. കൊടി സുനീ അടക്കമുള്ളവർ ഈ കേസിൽ പ്രതികളാണ്.

ഈ പ്രദേശങ്ങളിൽ നടന്ന കൊലപാതകങ്ങളുടെ കുടിപ്പക ഇനിയും തീർന്നിട്ടില്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. കണ്ണൂർ ജില്ലയിൽ ഏറ്റവുമൊടുവിൽ നടന്ന കൊലപാതകം ന്യൂമാഹി പൊലീസ്‌സ്റ്റേഷൻ പരിധിയിൽ പുന്നോലിലെ സി.പി.എം. പ്രവർത്തകൻ ഹരിദാസിന്റേതാണ്.

അടിയന്തിര ശ്രദ്ധക്ക്

മാഹി പാലം ജംഗ്ഷനിൽ പൊലീസ് ഔട്ട് പോസ്റ്റ് ഉണ്ടെങ്കിലും, രാത്രി കാലത്ത് അടഞ്ഞ് കിടക്കുകയാണ് പതിവ്. മുൻപ് ഒരു എ.എസ്.ഐയും മൂന്ന് പൊലീസുകാരും ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇപ്പോൾ ഒരു ഹോംഗാർഡ് ഉണ്ടെങ്കിലായി എന്ന അവസ്ഥയിലാണ്.

സി.സി ടി.വി. കേമറകൾ ഉണ്ടെങ്കിലും കണ്ണടച്ചിട്ട് നാളുകളേറെയായി.

റോഡിനും പുഴയ്ക്കുമിടയിൽ പലയിടങ്ങളിലും കുറ്റിക്കാടുകളുണ്ട്.,ഒരുഭാഗത്ത് പുഴയും മറുഭാഗത്ത് മാഹിയിൽപ്പെട്ട സ്ഥലവുമാണ്. റോഡ് മാത്രമേ കേരള സർക്കാറിന്റേതായുള്ളു.

തൊട്ടടുത്ത് ദേശീയ പാതയുമാണ്. അതുകൊണ്ടു തന്നെ അക്രമികൾക്ക് പെട്ടെന്ന് രക്ഷപ്പെടാൻ കഴിയും.

മാഹി - ന്യൂമാഹി പൊലീസ് തല കോ-ഓർഡിനേഷൻ അനിവാര്യമാണ്. കുടിപ്പക വെച്ചുള്ള പ്രതികാര രാഷ്ട്രീയം അവസാനിപ്പിക്കാനാവണം. ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളുമായി ചർച്ചകൾ നടത്തി സ്ഥായിയായ പരിഹാരമുണ്ടാക്കണം.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രമാദമായ ഒട്ടേറെ കേസുകളുടെ ഗൂഢാലോചന കേന്ദ്രം മാഹിയാണെന്ന് പൊലിസ് രേഖകൾ തന്നെ വ്യക്തമാക്കുന്നുണ്ട്.

മാഹിയിൽ സേനാബലം അടിയന്തിരമായി വർദ്ധിപ്പിക്കണം. നിരവധി തസ്തികകൾ ഒഴിഞ്ഞ് കിടപ്പാണ്.

ചിത്ര വിവരണം: മാഹി പാലം ജംഗ്ഷൻ

c

സ്വാതി പാലോറാന്

പി.എൻ.പണിക്കർ

സാഹിത്യ പുരസ്ക്കാരം

മാഹി:ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയഈ വർഷത്തെ

പി എൻ പണിക്കർസാഹിത്യ പുരസ്കാരം നോവലിസ്റ്റ്സ്വാതി പാലോറാന് .

11000 രൂപയുംപ്രശസ്തി പത്രവുംശിലാഫലകവും ജൂൺ 19 വായനാ ദിനത്തിൽ കാലത്ത് 9 മണിക്ക്സ്വാതിയുടെ കായലോട്ടെ വീട്ടിൽ നടക്കുന്നടങ്ങിൽ സമ്മാനിക്കും.

379c6fa5-2e1d-4776-b148-bd9401410fbc

സ്വാതി പാലോറാന്റെ 

ഐ ടൂ ഹേവേ സോൾ

പ്രകാശനം ചെയ്തു.

മാഹി: ഗുരുതരമായ മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്ന രോഗാവസ്ഥയിലും മനസ്സിൻറെ ധൈര്യം ഒന്നുകൊണ്ടുമാത്രം എഴുതി തീർത്ത കുമാരി സ്വാതി പാലോറാൻ്റെ "ഐ ടൂ ഹേവേ സോൾ" എന്നപുസ്തകത്തിൻറെ പ്രകാശന ചടങ്ങ് ചൂര്യയി ചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കെ.പി.കെ വേങ്ങര നിർവ്വഹിച്ചു.

 ന്യൂമാഹി ഹിറാ സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ

 ചെറു കഥാകൃത്ത് വി.ആർ.സുധീഷ് 

കുമാരി രമ്യക്ക് നൽകി പ്രകാശനം ചെയ്തു. 

രാസിത് അശോകൻ പുസ്തകപരിചയം നടത്തി.

സി.കെ.രാജലക്ഷ്മി,

അജിത് സായി, ബാലൻ അമ്പാടി, സന്ധ്യ കാര ങ്ങോട്, പി കൃഷ്ണപ്രസാദ്, ഉണ്ണികൃഷ്ണൻ, എം.എ. കൃഷ്ണൻ , സാലിഹ്, കെ.ഇ.സുലോചന, ജോയി അബ്രഹാം, ജയചന്ദ്രൻ മൊകേരി, അസീസ് മാഹി, പി പി. അസിത സംസാരിച്ചു. വിനയൻ പുത്തലം സ്വാഗതവും, പി.പി. റിയാസ് നന്ദിയും പറഞ്ഞു.ചിത്രവിവരണം: വി.ആർ.സുധീഷ് , കുമാരി രമ്യക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്യുന്നു.

web
4b456011-8099-4725-9c5b-41faf3515f5d

ശുചിത്വ സന്ദേശ

പദയാത്ര സമാപിച്ചു


തലശ്ശേരി:ശുചിത്വ സന്ദേശ യാത്ര സമാപിച്ചു.ശുചിത്വം ഒരു സംസ്കാരമാണ്. അത് വലിച്ചെറിഞ്ഞുകളയേണ്ടതല്ല എന്ന സന്ദേശവുമായി ജില്ലാ പഞ്ചായത്തും,തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും, ഗ്രാമപഞ്ചായത്തുകളും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സന്ദേശ യാത്രയുടെ തലശ്ശേരി ബ്ലോക്ക്‌ തല സമാപനം എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ പെരുന്താറ്റിൽ തലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി.പി.അനിത ഉദ്ഘാടനം ചെയ്തു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ എം.പി.ശ്രീഷ അധ്യക്ഷത വഹിച്ചു.എരഞ്ഞോളി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ പി.വിജു, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ അശോകൻ മാസ്റ്റർ,ബി ഡി ഒ അഭിഷേക് കുറുപ്പ് സംസാരിച്ചു.പിണറായി ഗ്രാമപഞ്ചയായത്തിൽ നിന്ന് ആരംഭിച്ച യാത്ര വേങ്ങാട്, അഞ്ചരക്കണ്ടി, ധർമ്മടം, മുഴപ്പിലങ്ങാട്, ന്യൂമാഹി, എരഞ്ഞോളി എന്നീ പഞ്ചായത്തുകളിൽ പര്യടനം നടത്തി.കടകൾ, പൊതു സ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാലിന്യം കൂട്ടിയിട്ട ഹോട്ട്സ്പോട്ടുകൾ എന്നിവ സന്ദർശിച്ചു.എല്ലാ കടകളിലും ശുചിത്വ ബോധവൽക്കരണ സ്റ്റിക്കറുകൾ പതിപ്പിച്ചു.

ശുചിത്വ സന്ദേശ യാത്രയിൽ ബ്ലോക്ക്‌ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേന അംഗങ്ങൾ പൊതു പ്രവർത്തകർ എന്നിവർ പങ്കെടുത്തു.എല്ലാ ഗ്രാമപഞ്ചായത്തിലും മാതൃക ശുചിത്വ പ്രവർത്തനങ്ങൾ നടത്തിയവരെ ഔഷധ സസ്യങ്ങൾ നൽകി ആദരിച്ചു.


 ചിത്രവിവരണം:ശുചിത്വ സന്ദേശയാത്ര പെരുന്താറ്റിൽ എത്തിയപ്പോൾ

351a1ec5-69c5-4b99-b091-ae2d004ee8bd

നിഖിൽ രവീന്ദ്രനെ ആദരിച്ചു 


പള്ളൂർ : ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്കൂൾ അവറോത്ത് ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് എൺപത്തിമൂന്ന് തവണ രക്തം ദാനം ചെയ്ത നിഖിൽ രവീന്ദ്രനെ ആദരിച്ചു.

 രക്തദാതാക്കളെ നന്ദി എന്നതാണ് ഈ വർഷത്തെ രക്തദാന ദിനത്തിൻ്റെ സന്ദേശം. 

 ഹെഡ്മിസ്ട്രസ് പി സീതാലക്ഷ്മി, ശാസ്ത്രാധ്യാപിക കെ ശ്രീജ തിലക്, എം ഷെെനി എന്നിവർ സംസാരിച്ചു . അർടിസ്റ്റ് ടി എം സജീവൻ, ടി വി ജമുനഭായി, കെ ഷംന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കണ്ണൂർ സർവ്വകലാശാല: ബി. എഡ്. പ്രവേശനം അപേക്ഷക്ഷണിച്ചു


മാഹിയിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് തലശ്ശേരി ഗവ: ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2024-2025 വർഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർത്ഥികൾ കണ്ണൂർ സർവ്വകലാശാലയുടെ www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ്, സ്ഥിരതാമസ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ ജൂൺ 26നോ അതിന് മുൻപായോ സമർപ്പിക്കേണ്ടതാണെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ 

ഡി.മോഹൻ കുമാർ അറിയിച്ചു

capture

കാൻസർ റിസർച്ചിൽ

ഡോക്ടറേറ്റ്


തിരുവനന്തപുരം രാജീവ്ഗാന്ധിസെൻറർ ഫോർബയോ ടെക്നോളജിയിൽനിന്ന് കാൻസർ റിസർച്ചിൽ

ഡോക്ടറേറ്റ് നേടിയ കെ. മിഥുനരാജ്.

ചമ്പാട് സുധശ്രീയിൽ കെ രാജീവൻ്റെയും എം .സുധയുടേയും

മകളാണ്.ഭർത്താവ് കൂത്ത്പറമ്പ നിർമ്മലഗിരിയിൽ മനീഷ്

c52e5894-e08d-4121-9430-bab75f36d185-(1)

പി.കെ.കുഞ്ഞച്ചനെ അനുസ്മരിച്ചു

ചൊക്ലി:പി.കെ കുഞ്ഞച്ചൻ്റെ 33 ാം ചരമ വാർഷികം കെ.എസ് കെ.ടി.യു പാനൂർ ഏറിയാ കമ്മിറ്റിയുടെ നേതൃത്വ'ത്തിൽ സുമംഗലി ഓഡിറ്റോറിയത്തിൻ സംസ്ഥാന കമ്മിറ്റി അംഗം കോമള ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു

1a65e4ca-3f19-43e3-8402-2db0b03251bc

കെ.കെ രാജിവൻ അധ്യക്ഷതവഹിച്ചു. കെ.കുഞബ്ദുള്ള, എൻ.കെ.തങ്കം കെ.പി. വിജയൻ സംസാരിച്ചു.


ചിത്രവിവരണം.പി.കെ കുഞ്ഞച്ചൻ അനുസ്മരണം സംസ്ഥന കമ്മിറ്റി അംഗം കോമള ലക്ഷ്മണൻ ഉദ്ഘാടനം ചെയ്യുന്നു

cover-new

മഹിജ തോട്ടത്തിൽ

പുരസ്‌കാര നിറവിൽ

 

തിരുവനന്തപുരം : സാഹിത്യത്തിലെ സമഗ്ര

സംഭാവനയ്ക്കുള്ള ദേശീയപുരസ്‌കാരം

മഹിജ തോട്ടത്തിലിന് .


https://mediafacekerala.com/art-literature/4853

Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI
AYUR