മഹിജ തോട്ടത്തിൽ പുരസ്‌കാര നിറവിൽ

മഹിജ തോട്ടത്തിൽ പുരസ്‌കാര നിറവിൽ
മഹിജ തോട്ടത്തിൽ പുരസ്‌കാര നിറവിൽ
Share  
2024 Jun 13, 12:28 AM
vasthu
samudra
ayur
samudra
ayur
laureal garden
AIMI

മഹിജ തോട്ടത്തിൽ

പുരസ്‌കാര നിറവിൽ

 

തിരുവനന്തപുരം : സാഹിത്യത്തിലെ സമഗ്ര

സംഭാവനയ്ക്കുള്ള ദേശീയപുരസ്‌കാരം

മഹിജ തോട്ടത്തിലിന് .

 പ്രമുഖ എഴുത്തുകാരിയും കവയിത്രിയും സാമൂഹ്യപ്രവർത്തകയുമായ

മഹിജ തോട്ടത്തിൽ അഴിയൂർ സ്വദേശിയാണ് .

 വിവിധ മേഖലകളിലായുള്ള അവാർഡ്

പരിഗണനയിൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് ഭാരത് സേവക് സമാജിൻ്റെ ദശീയപുരസ്കാരം

മഹിജ തോട്ടത്തിലിനെ

തേടിയെത്തിയത്.

കേന്ദ്രപ്ലാനിംഗ് ഡിപ്പാർട്ട്മെന്റിൻ്റെ കീഴിലുള്ള BSS തിരുവനന്തപുരം അങ്കണത്തിൽ വെച്ച് ദേശീയ ചെയർമാൻ ബി .എസ്സ് .ബാലചന്ദ്രൻ ജൂൺ 12 ന് മഹിജ തോട്ടത്തിലിന് നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി അവാർഡ് സമർപ്പണം നിർവ്വഹിച്ചു .

 

അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ,

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തുടങ്ങിയ നിലകളിൽ ഇതിനകം മഹിജ സേവനമനുഷ്ഠിച്ചിരുന്നു .

അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മാതൃകാപൊതുപ്രവർത്തകനും ജനപ്രിയനുമായ ശശിധരൻ തോട്ടത്തിലാണ് മഹിജയുടെ ഭർത്താവ് .


തറികളുടെയും തിറകളുടെയും നാടായ കണ്ണൂരിലെ അഴിക്കോടുകാരിയയായ മഹിജ പഠിച്ചതും വളർന്നതും കണ്ണൂരിൽ .

അഴിയൂർ സ്വദേശി ശശിധരൻ തോട്ടത്തിലുമായി 1995 ൽ നടന്ന വിവാഹത്തോടെയാണ് പേരിനു നീളം കൂടി മഹിജ -തോട്ടത്തിൽ ആയത് 

 

മാഹി റെയിവേസ്റ്റേഷനടുത്ത് മഹിജയുടെ നിയന്ത്രണത്തിൽ ഇപ്പോൾ ജനസേവനകേന്ദ്രം പ്രവർത്തിക്കുന്നുണ്ട് . 

പഠനകാലത്തുതന്നെ ഷോർട് ഹാൻഡും ടൈപ്പ്‌റൈറ്ററിംഗും പഠിച്ചത് ഈ ജോലി എളുപ്പമാക്കിയതായി മഹിജ പറഞ്ഞു .

2005 വരെ വീട്ടമ്മയായി ഒതുങ്ങി ജീവിക്കുമ്പോഴും ഉള്ളിലുണരുന്ന വിഷയങ്ങൾ കഥയായും കവിതയായും  മറ്റും കുത്തിക്കുറിക്കുമായിരുന്നു .

പുറം ലോകമറിയാത്ത എഴുത്തുകുത്തുകളുടെ വായനക്കാരനും ആസ്വാദകനും വിമർശകനും എല്ലാംശശിയേട്ടൻ മാത്രമായിരുന്നെന്നും അവർ തുറന്നു പറഞ്ഞു ,


ഇന്ത്യൻ നേഷണൽ കോൺഗ്രസിൻ്റെ വനിതാ സംവരണ സമയത്ത് പൊതുപ്രവർത്തനത്തിൽ പദമൂന്നിയ മഹിജയ്ക്ക് പൊതുപ്രവർത്തനത്തിടയിൽ കവിതയെഴുതാനും കഥയെഴുതാനും സമയം കിട്ടാതെപോയ സത്യവും അവർ

പറയാൻ മറന്നില്ല .mullarev3

കലാസാഹിത്യരംഗത്ത്

വൈകി വന്ന വസന്തം

: മുല്ലപ്പള്ളി 

ഭാരത് സേവക് സമാജിന്റെ ദശീയപുരസ്കാരം നേടിയ മഹിജയെ മുൻകേന്ദ്രസഹ മന്ത്രിയും കലാസ്വാദകനുമായ മുല്ലപ്പള്ളിരാമചന്ദ്രൻ ഷാൾ അണിയിച്ച്ആദരിക്കുകയൂമുണ്ടായി .

mullarev2

''കലാസാഹിത്യരംഗത്ത് വൈകി വന്ന വസന്തം''- 

എന്ന വിശേഷണത്തോടെയാണ്

 മുല്ലപ്പള്ളി രാമചന്ദ്രൻ കവി മഹിജാ തോട്ടത്തിലിനെ ഊഷ്മളമായ നിലയിൽ സ്വീകരിച്ചത്.


mulla-rev1

മഹിജയയുടെ കവിതകൾ പലതും ഏറെ ഗഹനവും ആശയസമ്പുഷ്ടവും അതേസമയം അതിലോലവുമാണെന്നും മുല്ലപ്പള്ളി അനുമോദനച്ചടങ്ങിൽ പ്രശംസിക്കുകയുണ്ടായി .

 

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ശ്രീ ജവഹര്‍ലാല്‍ നെഹ്‌റു 1952 ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരതീയ സേവക് സമാജ്.

dddd

കവി മഹിജ തോട്ടത്തിലിന്

മാഹി റെയിവേ സ്റ്റേഷനറിൽ

വരവേൽപ്പ് 

സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള BSS ദേശീയപുരസ്‌കാരം നേടിയ മഹിജ തോട്ടത്തിൽ തിരുവനന്തപുരത്തുനിന്നും മാഹി റയിലെത്തിയപ്പോൾ  ....majija1

വാർഡ് ADS കുടു൦ബശ്രീ അ൦ഗങ്ങൾ മാഹി റെയിൽവെസ്റ്റഷനിൽ സ്വീകരണ൦ നൽകി

media-face-kerala-advt-mobil-photo-logo

 Media Face Kerala

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

boby-chemmanur
kavitha-cover
Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI
AYUR