വാഗ്ഭടാനന്ദഗുരു ജൻമദിനാഘോഷവും പുരസ്ക്കാര സമർപ്പണവും നടത്തി

വാഗ്ഭടാനന്ദഗുരു ജൻമദിനാഘോഷവും പുരസ്ക്കാര സമർപ്പണവും നടത്തി
വാഗ്ഭടാനന്ദഗുരു ജൻമദിനാഘോഷവും പുരസ്ക്കാര സമർപ്പണവും നടത്തി
Share  
2024 Apr 28, 11:45 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തിരുവനന്തപുരം: വാഗ്ഭടാനന്ദഗുരുവിൻ്റെ 129-ാമത് ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ബഹുമുഖ പ്രതിഭകൾക്ക് പുരസ്ക്കാര സമർപ്പണവും, പുസ്തക പ്രകാശനവും സംഘടിപ്പിച്ചു..

തിരുവനവനന്തപുരം കുളത്തൂർ കോലത്തുകരക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടി ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ മുഖ്യഭാഷണം നടത്തി.

മന്ത്രി ജി.ആർ.അനിൽ പുരസ്ക്കാര സമർപ്പണം നടത്തി.

ഗുരു സന്യാസി സുഖകാശ സരസ്വതി (ജ്ഞാനസാഗര പുരസ്ക്കാരം) ചാലക്കര പുരുഷു (മാധ്യമ പുരസ്ക്കാരം) രവീന്ദ്രൻ പൊയിലൂർ ( ശ്രീ നാരായണീയ സാംസ്ക്കാരിക പ്രവർത്തകൻ) സജിത് നാരായണൻ (ശ്രീ നാരായണീയ ദർശന സംഘാടകൻ) രാജേഷ് അലങ്കാർ ( ശ്രീ നാരായണിയ പ്രചാരകൻ) സിബിൻഹരിദാസ് (കഥാകാരൻ) ചിലക്കൂർ മഠം സുദർശനൻ വൈദ്യൻ (വൈദ്യ തിലകം)

എന്നിവരാണ് പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങിയത്. 'ഗ്രാമസ്വരാജ് ഫൗണ്ടേഷൻ പ്രസിഡണ്ട് രാംദാസ് കതിരൂർ അദ്ധ്യക്ഷതവഹിച്ചു.തിരുവനന്തപുരത്തെ അറിവാണ് ഈശ്വരൻ പഠനകേന്ദ്രം, ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

കവയിത്രി ഡോ:ഷൈനി മീരവാഗ്ഭടാനന്ദഗുരുവിൻ്റെ ഛായാപടത്തിൽ ഭദ്ര ദീപം കൊളുത്തി.

കോലത്തുകരരാജലക്ഷ്മി അജയൻ,ഷൈജ കൊടുവള്ളി സംസാരിച്ചു..

ഗിരീഷ് സദാശിവൻ പുസ്തകപരിചയം നടത്തി. ചെമ്പഴന്തിയിലെ ശ്രീ നാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ എസ്. ശിശുപാലൻ, കോലത്തുകരക്ഷേത്ര സമാജം പ്രസിഡണ്ട് ജി.ശിവദാസൻ , സുകേഷ് (റിട്ട: ഐ.പി.എസ്) എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി..

തുടർന്ന് തിരുവനന്തപുരം കാവ്യവേദിയുടെ കവിയരങ്ങ് അരങ്ങേറി. വിശ്വംഭരൻ രാജസൂയ്യം മോഡറേറ്ററായിരുന്നു.. ശാസ്ത്രീയ നൃത്ത പരിപാടി, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവയുണ്ടായി.


ചിത്രവിവരണം:മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു.

wer


ssssssssssssssssssssssssssssssss

വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് മാഹിയിൽ ഉജ്വല വരവേൽപ്പ്


മാഹി: തിരുവനന്തപുരത്ത് കോലത്തുകര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വാഗ്ഭടാനന്ദഗുരുവിൻ്റെ ജൻമദിനാഘോഷങ്ങളുടെ ഭാഗമായി അവാർഡ് നേടിയ ബഹുമുഖ പ്രതിഭകൾക്ക് മാഹി റെയിൽവെ സ്റ്റേഷനിൽ എസ്.എൻ.ഡി.പി.മാഹി യൂണിയൻ പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി

തുടർന്ന് മഞ്ചക്കൽ ജല കേളീ സമുച്ഛയത്തിൽ നടന്ന സ്വീകരണ സമ്മേളനം രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കല്ലാട്ട് പ്രേമൻ അദ്ധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളിൽ അവാർഡ് ജേതാക്കളായ

സജിത്ത് നാരായണൻ,

ചാലക്കര പുരുഷു,

രാജേഷ് അലങ്കാർ

എന്നിവർ സംസാരിച്ചു.ഗുരുദേവ പ്രാർത്ഥനാ സദസ്സുമുണ്ടായി. പി.സി.ദിവാനന്ദൻ, സി. രാജേന്ദ്രൻ, ജിന ദാസ് ,ബീനാ ശശികുമർ, എം.ശ്രീജയൻ കെ. പി. അശോക് ,ഡോ :വിജയൻ, കെ.പി.സജീവൻ, എ സി..ഗംഗാധരൻ, സുചിത്ര പൊയിൽ, കെ.പി.അനൂപ്, രജീഷ് കരായി,വി.എം.ചന്ദ്രി,അരുൺ എന്നിവർ 

നേതൃത്വം നൽകി.പ്രഭാത വിരുന്നുമുണ്ടായി

 തിരുവനവനന്തപുരം കുളത്തൂർ കോലത്തുകരക്ഷേത്രാങ്കണത്തിൽ നടന്ന അവാർഡ് ദാന ചടങ്ങ് ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽകുമാറാണ് ഉദ്ഘാടനം ചെയ്തത്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ മുഖ്യഭാഷണം നടത്തി.

ഗുരു സന്യാസി സുഖകാശ സരസ്വതി (ജ്ഞാനസാഗര പുരസ്ക്കാരം) ചാലക്കര പുരുഷു (മാധ്യമ പുരസ്ക്കാരം) രവീന്ദ്രൻ പൊയിലൂർ ( ശ്രീ നാരായണീയ സാംസ്ക്കാരിക പ്രവർത്തകൻ) സജിത് നാരായണൻ (ശ്രീ നാരായണീയ ദർശന സംഘാടകൻ) രാജേഷ് അലങ്കാർ ( ശ്രീ നാരായണിയ പ്രചാരകൻ) സിബിൻഹരിദാസ് (കഥാകാരൻ) ചിലക്കൂർ മഠം സുദർശനൻ വൈദ്യൻ (വൈദ്യ തിലകം)

എന്നിവരാണ് പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങിയത്. രാംദാസ് കതിരൂർ അദ്ധ്യക്ഷതവഹിച്ചു.തിരുവനന്തപുരത്തെ അറിവാണ് ഈശ്വരൻ പഠനകേന്ദ്രം, ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

കവയിത്രി ഡോ:ഷൈനി മീരവാഗ്ഭടാനന്ദഗുരുവിൻ്റെ ഛായാപടത്തിൽ ഭദ്ര ദീപം കൊളുത്തി.

കോലത്തുകരരാജലക്ഷ്മി അജയൻ,ഷൈജ കൊടുവള്ളി സംസാരിച്ചു..

ഗിരീഷ് സദാശിവൻ പുസ്തകപരിചയം നടത്തി. ചെമ്പഴന്തിയിലെ ശ്രീ നാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ എസ്. ശിശുപാലൻ, കോലത്തുകരക്ഷേത്ര സമാജം പ്രസിഡണ്ട് ജി.ശിവദാസൻ , സുകേഷ് (റിട്ട: ഐ.പി.എസ്) എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി..

തുടർന്ന് തിരുവനന്തപുരം കാവ്യവേദിയുടെ കവിയരങ്ങ് അരങ്ങേറി. വിശ്വംഭരൻ രാജസൂയ്യം മോഡറേറ്ററായിരുന്നു.. ശാസ്ത്രീയ നൃത്ത പരിപാടി, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവയുണ്ടായി.


ചിത്രവിവരണം: വാഗ്ഭടാനന്ദപുരസ്ക്കാര ജേതാക്കൾക്ക് മാഹിമഞ്ചക്കൽ ജല കേളീ സമുച്ഛയത്തിൽ 'രമേശ് പറ മ്പത്ത് എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ എസ്.എൻ.ഡി.പി.മാഹി യൂണിയൻ നൽകിയ സ്വീകരണം

കടവരാന്തയിൽ

അജ്ഞാതൻ മരിച്ച നിലയിൽ 


മാഹി: മാഹി കോടതിക്ക് സമീപം കടവരാന്തയിൽ ഞായാറാഴ്ച്ച വൈകീട്ട് ഏതാണ്ട് 50 വയസ് തോന്നിക്കുന്ന പുരുഷനെ കടവരാന്തയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി

ഇരുനിറം, 171 സെൻ്റീമീറ്റർ ഉയരം

റോസ് നിറത്തിലുള്ള ഷർട്ടും, കറുപ്പു പാൻ്റുമാണ് വേഷം. ഷർട്ടിൻ്റെ പോക്കറ്റിൽ "1986 മുതൽ പ്രൊഫഷണൽ ഹാൻഡ്‌സിൽ ബാച്ചോ" എന്ന് എഴുതിയിരിക്കുന്നു,

താടിയിൽ ഒരു പഴയ മുറിവിൻ്റെ പാടുണ്ട്

കഴുത്തിൽ കൊന്ത അണിഞ്ഞിട്ടുണ്ട്

മാഹി പോലീസ് സ്ഥലത്തെത്തി മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയിലേക്ക്

മാറ്റി


മരിച്ചയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ താഴെ പറയുന്ന ഏതെങ്കിലും ഫോണിൽ അറിയിക്കുക

നമ്പർ.

എസ്പി മാഹി 0490-2332513

സർക്കിൾ ഇൻസ്പെക്ടർ, മാഹി

0490-2335800

മാഹി പി.എസ്

0490 2332323

fcc0812e-2c82-4457-84c5-d55b153cae5a

സംസ്ഥാന ഷട്ടിൽ ടൂർണ്ണമെൻ്റ് തുടങ്ങി


ചൊക്ലി : മൊയാരം സ്പോർട്സ് അക്കാദമി

യുടെ ആഭിമുഖ്യത്തിൽ ഏഴാമത് സംസ്ഥാന

ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് ചൊക്ലി

മൊയാരം ഇൻഡോർ സ്റ്റേഡിയത്തിൽ

നിയമസഭ സ്പീക്കർ അഡ്വ: എ എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.

ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ സി.കെ.രമ്യ ടീച്ചർ

അദ്ധ്യക്ഷത വഹിച്ചു.

നാല് ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുക

വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും

കായിക താരങ്ങൾക്കും രക്ഷിതാക്കൾക്കും 

 ഉ ച്ചഭക്ഷണവും, കുടിവെള്ളവും സംഘാടക സമിതി സൗജന്യമായി നൽകും

അസോസിയേഷൻ അംഗീകൃത റഫറിമാരാണ് മുഴുവൻസമയവും

കളി നിയന്ത്രി ൻസമയവും കളി നിയന്ത്രിക്കുന്നത്.

കെ. ശിവദാസൻ പി. അബ്ദുൾ അസീസ് കെ ശ്രീവത്സൻ മാസ്റ്റർ സംസാരിച്ചു.

ചിത്രവിവരണം: സ്പീക്കർ അഡ്വ: എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു






5e4c4dfe-905e-4747-926d-a0cb34c4f76a

കണ്ണൂർ ജില്ലാ ടീമിനെ

 സംഗീത് സാഗർ നയിക്കും  


തലശ്ശേരി:മലപ്പുറത്തും വയനാടുമായി നടക്കുന്ന 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖലാ അന്തർ ജില്ലാ ഏകദിന ടൂർണമെന്റിനുള്ള കണ്ണൂർ ടീമിനെ സംസ്ഥാന താരം സംഗീത് സാഗർ നയിക്കും. ഏപ്രിൽ 28 ന് കാസർകോടുമായും 30 ന് കോഴിക്കോടുമായും മെയ് 2 ന് മലപ്പുറവുമായും 3 ന് വയനാടുമായും കണ്ണൂർ ഏറ്റുമുട്ടും. 


ടീം അംഗങ്ങൾ:

ഇമ്രാൻ അഷ്റഫ്, അർമ്മാൻ ഹക്കീം, ഇ.സി അഭിനന്ദ്, പി.വി അഭിരാജ്, വൈഷ്ണവ്,ഹൃദിൻ ഹിരൺ, ശ്രേയസ് സുധീർ, ഫർഹാൻ ദിലീപ്, മിലൻ നാഥ്,അഷിൻ കുമാർ, ആര്യൻ എസ് നമ്പ്യാർ, അമോൽ പ്രദീപ്, എ.എസ് ഗോവർധ് ,യദുകൃഷ്ണ ,ആദിത്യൻഎസ് രാജ് 


പരിശീലകൻ: എസ്.കെ സാലിം

സുൽത്താൻ സിസ്റ്റേഴ്സ് ബി കെ 55 സിസി യ്ക്കും റിച്ച് മൗണ്ട് ഗ്രൂപ്പ് ധർമ്മടം സിസിയ്ക്കും വിജയം


തലശ്ശേരി: കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ തലശ്ശേരി ബി.കെ. 55 ക്രിക്കറ്റ് ക്ലബ്ബിന്റേയും ടെലിച്ചറി ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് സഖാവ് കോടിയേരി ബാലകൃഷ്ണന്‍ അഖില കേരള വനിത ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിൽ തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 28-04-2024 (ഞായറാഴ്ച) നടന്ന ഉദ്ഘാടന മൽസരത്തിൽ സുൽത്താൻ സിസ്റ്റേഴ്സ് ബി കെ 55 സിസി ഫ്ലമിങ്ങോ ചാമ്പ്യൻസ് കോസ്മോസ് സിസിയെ സൂപ്പർ ഓവറിൽ പരാജയപ്പെടുത്തി .ആദ്യം ബാറ്റ് ചെയ്ത സുൽത്താൻ സിസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എടുത്തു. സുൽത്താൻ സിസ്റ്റേഴ്സിനു വേണ്ടി പി അഖില പുറത്താകാതെ 29 റൺസും ഇ ബി വിസ്മയ 26 റൺസുമെടുത്തു . ഫ്ലാമിങ്ങോ ചാമ്പ്യൻസിനു വേണ്ടി നേഹ ഹജോങ് 13 റൺസിന് 3 വിക്കറ്റും അഞ്ചു രാജൻ 24 റൺസിന് 2 വിക്കറ്റും വീഴ്ത്തി.മറുപടിയായി ഫ്ലാമിങ്ങോ ചാമ്പ്യൻസ് 19.5 ഓവറിൽ 101 റൺസിന് എല്ലാവരും പുറത്തായി .

ഫ്ലാമിങ്ങോ ചാമ്പ്യൻസിനു വേണ്ടി അനുപ്രിയ 49 റൺസ് എടുത്തു .സുൽത്താൻ സിസ്റ്റേഴ്സിനു വേണ്ടി എം ഐശ്വര്യ 15 റൺസിന് 3 വിക്കറ്റും മാളവിക സാബു 9 റൺസിന് 2 വിക്കറ്റും വീഴ്ത്തി.മത്സരം സമനിലയിൽ ആവുകയും തുടർന്നു നടന്ന സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഫ്ലാമിങ്ങോ ചാമ്പ്യൻസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 7 റൺസെടുത്തു . മറുപടിയായി സുൽത്താൻ സിസ്റ്റേഴ്സ് മൂന്ന് പന്തിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ലക്‌ഷ്യം കണ്ടു .കളിയിലെ താരമായി സുൽത്താൻ സിസ്റ്റേഴ്സിന്റെ പി അഖിലയും (29 റൺസും 2 വിക്കറ്റും ) ഇമ്പാക്ട് താരമായി ഫ്ലാമിങ്ങോ ചാമ്പ്യൻസിന്റെ അനുപ്രിയയെയും (49 റൺസ് ) തെരഞ്ഞെടുത്തു.


ഉച്ചയ്ക്ക് നടന്ന മൽസരത്തിൽ റിച്ച് മൗണ്ട് ഗ്രൂപ്പ് ധർമ്മടം സിസി ബിനോയ് മാർബിൾസ് സ്റ്റുഡന്റ്സ് സിസിയെ 2 വിക്കറ്റിന് പരാജയപ്പെടുത്തി . ആദ്യം ബാറ്റ് ചെയ്ത ബിനോയ് മാർബിൾസ് നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തു.ബിനോയ് മാർബ്ൾസിനു വേണ്ടി ഐ വി ദൃശ്യ പുറത്താകാതെ 31 റൺസും എം അഭിന 27 റൺസുമെടുത്തു.മറുപടിയായി റിച്ച് മൗണ്ട് ഗ്രൂപ്പ് 19.4 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കണ്ടു .റിച്ച്മൗണ്ടിന് വേണ്ടി ടി ഷാനി 48 റൺസടുത്തു. ബിനോയ് മാർബ്ൾസിനു വേണ്ടി പവിത്ര ആർ നായർ 25 റൺസിന് 3 വിക്കറ്റ് വീഴ്ത്തി. കളിയിലെ താരമായി ടി ഷാനിയെയും ഇമ്പാക്ട് താരമായി പവിത്ര ആർ നായരെയും തെരഞ്ഞെടുത്തു.

 

കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ സി എം ഫിജാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.പി അനസ്, കേരള രഞ്ജി ട്രോഫി ടീം സെലക്ഷൻ കമ്മിറ്റി ചെയർ മാൻ പി.പ്രശാന്ത്,കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിൻറ് സെക്രട്ടറി ബിനീഷ് കോടിയേരി, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളായ പി.നവാസ്, എ.അഭിമന്യു, എ.കെ സക്കരിയ,മഹറൂഫ് ആലഞ്ചേരി,കെ ജെ ജോൺസൺ മാസ്റ്റർ,സജീർ എന്നിവർ സംസാരിച്ചു 


തിങ്കളാഴ്ച രാവിലെ നടക്കുന്ന മത്സരത്തിൽ ജാസ്മിൻ സി സി നെക്സ്റ്റ് കൺസ്ട്രക്ഷൻസ് സീഗൽസ് സി സിയെയും ഉച്ചയ്ക്ക് നടക്കുന്ന മത്സരത്തിൽ ക്‌ളൗഡ്‌ബെറി ടെലിച്ചെറി ടൗൺ സി സി ഒഫോരി ക്ലബ് അബ്ബ സി സി യെ നേരിടും.

476c5a7d-9516-4c10-832c-78cb13fd98bc

ദശലക്ഷം ദീപ സമർപ്പണം ചരിത്രമുഹൂർത്തമായി


മാഹി ..അഴിയൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം ചരിത്രമുഹൂർത്തത്തിലേക്ക് കടക്കുകയാണ്.

2023 വിഷുദിനത്തോടെ സമാരംഭിച്ച

ദശലക്ഷദീപ സമർപ്പണം സമാപനത്തിലേക്ക്

പിന്നിട്ട ഒരു വർഷക്കാലം പ്രതിദിനം നടന്നുവരുന്ന സഹസ്രദിപാലങ്കാരവും വിശേഷാൽദീപങ്ങളും 

9 ലക്ഷം ദീപ സമർപ്പണം പൂർത്തീകരിച്ച് പുണ്യപുരാതന ചതുർബാഹു മഹാവിഷ്ണുക്ഷേത്ര സവിധത്തെ ദിവ്യതേജസിലേക്ക് ഉയർത്തിയ മംഗള മഹായജ്ഞമായി തീർന്നിരിക്കുന്നു.

 ഇന്നലെ വൈകുന്നേരം ദീപാരാധനയോടെ മലയാളത്തിൻറെ പ്രശസ്ത ഗാന രചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ദീപ പ്രോജ്വലനം നിർവഹിച്ചതോടെ ദശലക്ഷദീപം പൂർത്തീകരിക്കപ്പെടുകയായിരുന്നു.


ചിത്രവിവരണം: കൈതപ്രം ദാമോധരൻ നമ്പൂതിരി ദീപ പ്രോജ്വലനം നടത്തുന്നു

സൗജന്യ നൃത്ത ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു

     

മാഹീ പള്ളൂർ ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമിയിൽ മെയ്‌ 1 മുതൽ വേനൽ അവധിക്കാലം സൗജന്യ മായി നൃത്തസംഗീത ക്ലാസുകൾ നൽകുന്നു. വിവിധശാഖയിലുള്ള നൃത്തങ്ങൾ പഠിപ്പിക്കുന്നു.താല്പര്യമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.നൃത്തം പഠിക്കാൻ താല്പര്യമുള്ള മുതിർന്നവർക്കും പ്രവേശനമുണ്ടായിരിക്കും. എല്ലാദിവസവും കാലത്ത് 9 മണി മുതൽ ക്ലാസുകൾ ആരംഭിക്കും. താല്പര്യമുള്ളവർ ബന്ധപ്പെടുക: 9349 934950

പെൺകുട്ടികളുടെ ജില്ലാ

ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്


തലശ്ശേരി: 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ലാ മൽസരങ്ങൾക്കുള്ള കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ് മെയ് ഒന്ന്  ബുധനാഴ്ച രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

01-09-2009 നും 31-08-2011 നും ഇടയിൽ ജനിച്ച കുട്ടികൾക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള കുട്ടികൾ ക്രിക്കറ്റ് ഡ്രസ്സിൽ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി അന്നേ ദിവസം രാവിലെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തി ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

04902321111

8593016464

da72b7fd-02a0-4820-8cad-d5f84a934324

മികച്ച സാമൂഹ്യപ്രവർത്തകനുള്ള ടി എം മമ്മൂട്ടി സാഹിബ് മെമ്മോറിയൽ തണൽ ഫൗണ്ടേഷൻ അവാർഡ് സുനിൽ മാങ്ങാട്ടിടത്തിന്


തലശ്ശേരി പുന്നോൽ തണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഏറ്റവും മികച്ച സാമൂഹ്യപ്രവർത്തകനുള്ള ഈ വർഷത്തെ ടി എം മമ്മൂട്ടി സാഹിബ് മെമ്മോറിയൽ തണൽ ഫൗണ്ടേഷൻ അവാർഡിന് പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റീവ് ഇൻ കണ്ണൂർ ജില്ലാ ചെയർമാൻ ,ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ സംസ്ഥാന സെക്രട്ടറി സുനിൽ മാങ്ങാട്ടിടം അർഹനായി മെയ് ഒന്നിന് തണൽ ഫൗണ്ടേഷനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് തുകയായ 10,000(പതിനായിരം)രൂപയും ഉപഹാരവും ജില്ലാ ജഡ്ജ് സ്പെഷ്യൽ ജഡ്ജ് നാർക്കോട്ടിക് ആക്ട് 1വി പി എം സുരേഷ് ബാബു കൈമാറും.

capture

സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു


മാഹി .: കിണറ് പ്രവൃത്തിക്കിടെ സൂര്യാഘാതമേറ്റ്  ചികിത്സയിലായിരുന്നഓട്ടോ ഡ്രൈവർ മരിച്ചു. പന്തക്കൽ പന്തോ ക്കാട്ടിലെ ഉളുമ്പൻ്റവിട മതയമ്പത്ത് യു.എം.വിശ്വനാഥ (53) നാണ് മരിച്ചത്. ഇടയിൽ പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് .വേനൽക്കാലത്ത് കിണറ് പണിക്കും പോകാറുണ്ട്.

   വെള്ളിയാഴ്ച്ച നിടുമ്പ്രത്ത് കിണറ് പണിയിൽ ഏർപ്പെട്ടതായിരുന്നു. ഉച്ചയോടെ കിണറ്റിൽ നിന്ന് മണ്ണ് വലിച്ചു കയറ്റുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് തളർന്ന് വീഴുകയായിരുന്നു. ഉടൻ പള്ളൂർ ഗവ.ആസ്പത്രിയിൽ പ്രഥമ ചികിത്സ നൽകി കണ്ണുരിലെ ബേബി മെമ്മോറിയൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു - തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച്ച പുലർച്ചെ മരിച്ചു.

   പരേതനായ കുമാരൻ്റേയും,ലക്ഷ്മിയുടേയും മകനാണ്. ഭാര്യ: പ്രജിഷ.മക്കൾ: വിനയ പ്രിയ (എഞ്ചിനീയറിംങ്ങ് കോളേജ് വിദ്യാർഥിനി )വിശ്വപ്രിയ (പന്തക്കൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥിനി ) സഹോദരങ്ങൾ: ദിവാകരൻ, സുധാകരൻ (ബേക്കറി ,കൂരാറ) ഉഷ

c890b988-449c-4694-ace4-35f08b145773-(1)

ടി എം എ പൈതൃക സംഗമം



തലശ്ശേരി: തലശ്ശേരി മുസ് ലിം അസോസിയേഷൻ അമ്പത്താറാം വാർഷികത്തിൻറെ ഭാഗമായി സംഘടിപ്പിച്ച പൈതൃക സംഗമം കണ്ണൂർ മുനിസിപ്പാൽ കോർപറേഷൻ മേയർ മുസ് ലിഹ് മടത്തിൽ ഉദ്ഘാടനം ചെയ്തു. ടി പി കുട്ടിയമ്മു സാഹിബ് ലൈബ്രറി അങ്കണത്തിൽ നടന്ന പരിപാടിയിൽ സി കെ പി റഈസ് അദ്ധ്യക്ഷത വഹിച്ചു. പ്രഫ. ദാസൻ പുത്തലത്ത്, ജില്ലാ പഞ്ചായത്ത് സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ സി വി സുരേഷ്ബാബു, അഡ്വ. കെ എ ലത്തീഫ്,എ പി അഹ്മദ്, ഡോ.മുഹമ്മദ് കാസിം, വി കെ ഹുസൈൻ ഹാജി, എ കെ ഇബ്രാഹീം, പി എം അബ്ദുൽ ബശീർ സംസാരിച്ചു. പ്രഫ. എ പി സുബൈർ സ്വാഗതവും കെ പി മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.



ചിത്രവിവരണം: തലശ്ശേരി മുസ് ലിം അസോസിയേഷൻ സംഘടിപ്പിച്ച പൈതൃക സംഗമം കണ്ണൂർ മേയർ മുസ് ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു.

b6dc137f-fff1-4770-a4b2-d53c5c5349c0-(2)

എം.പി.ബാലകൃഷ്ണൻ മാസ്റ്റർ

അവാർഡ് സമ്മാനിച്ചു


തലശ്ശേരി. ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള രാഷ്ട്രീയ പ്രവർത്തനം അന്യമായിക്കൊണ്ടിരിക്കുകയാണെന്നും,

ഗാന്ധിജിയിൽ നിന്നും സാമൂഹ്യപ്രതിബദ്ധതയിൽ നിന്നും നാം ഏറെ അകന്ന് കൊണ്ടിരിക്കുകയാണെന്നും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു.

എം.പി. ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക അവാർഡ് മുൻ എംഎൽഎയും ഗാന്ധി മാർഗ പ്രചാരകനുമായ കെ. എ. ചന്ദ്രന് സമർപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി

11,111 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. ഡയറ്റ് മുൻ പ്രിൻസിപ്പലും വിദ്യാഭ്യാസ വിചക്ഷണനും ഗാന്ധി മാർഗ പ്രചാരകനുമായിരുന്ന എം. പി. ബാലകൃഷ്ണൻ മാസ്റ്ററുടെ പേരിൽ 

അനുസ്മരണ സമിതി ഏർപ്പെടുത്തിയതാണ് അവാർഡ്.

എം.പി. ബാലകൃഷ്ണൻ മാസ്റ്ററുടെ ചരമ വാർഷിക ദിനത്തിൽ ചിറക്കുനിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ചൂര്യയിചന്ദ്രൻ മാസ്റ്റർ

അദ്ധ്യക്ഷത വഹിച്ചു. ടി. കെ. ഡി. മുഴപ്പിലങ്ങാട്, എ.കെ.സുരേശൻ മാസ്റ്റർ, അഡ്വ.എ.പി.അശോകൻ, കുന്തിരിക്ക ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, അഡ്വ: കെ.കെ.രമേഷ്, പി.പി.സദാനന്ദൻ സംസാരിച്ചു.


ചിത്രവിവരണം: എം.പി.ബാലകൃഷണൻ മാസ്റ്റർ അനുസ്മരണ സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

mannan-2
f4ee9220-423f-4f6c-bf79-b9e9161975ce
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal