ചെറുകല്ലായി രക്തസാക്ഷി ദിനം ആചരിച്ചു

ചെറുകല്ലായി രക്തസാക്ഷി ദിനം ആചരിച്ചു
ചെറുകല്ലായി രക്തസാക്ഷി ദിനം ആചരിച്ചു
Share  
2024 Apr 27, 11:14 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി: മയ്യഴിവിമോചന സമരത്തിൽ ചെറുകല്ലായിയിൽ വെച്ച് ഫ്രഞ്ച് പട്ടാളക്കാരുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച എം.അച്ചുതൻ, പി.പി.അനന്തൻ എന്നിവരുടെ ഓർമ്മ ദിനം ആചരിച്ചു ചെറുകല്ലായിൽ സി.പി.എം. കണ്ണൂർ ജില്ലാ സെക്രെറ്ററിയേറ്റ് അംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്യ്തു.

,തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വടക്കൻ ജനാർദനൻ അദ്ധ്യക്ഷത വഹിച്ചു.

വി.പി. ശ്രീകാന്ത്

കെ പി സുനിൽകുമാർ

വി ജയബാലു 

കെ പി നൗഷാദ്

 സംസാരിച്ചു


ചിത്രവിവരണം: കാരായി രാജൻ ഉദ്ഘാടനം ചെയ്യുന്നു

അഖില കേരള വനിത ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന്


തലശ്ശേരി: കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ തലശ്ശേരി ബി.കെ. 55 ക്രിക്കറ്റ് ക്ലബ്ബിന്റേയും ടെലിച്ചറി ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന  രണ്ടാമത് സഖാവ് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക അഖില കേരള വനിത ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് (ഞായറാഴ്ച) ആരംഭിക്കും. നാളെ രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ സുൽത്താൻ ബ്രദേഴ്സ് ബി കെ 55 സിസി ഫ്ലമിങ്ങോ ചാമ്പ്യൻസ് കോസ്മോസ് സിസിയെ നേരിടും.ഉച്ചയ്ക്ക് നടക്കുന്ന മൽസരത്തിൽ ബിനോയ് മാർബിൾസ് സ്റ്റുഡന്റ്സ് സിസി റിച്ച് മൗണ്ട് ഗ്രൂപ്പ് ധർമ്മടം സിസിയെ നേരിടും. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് എ യിൽ സുൽത്താൻ ബ്രദേഴ്സ് ബി കെ 55 സിസി,ഫ്ലമിങ്ങോ ചാമ്പ്യൻസ് കോസ്മോസ് സിസി,ബിനോയ് മാർബിൾസ് സ്റ്റുഡന്റ്സ് സിസി, റിച്ച് മൗണ്ട് ഗ്രൂപ്പ് ധർമ്മടം സിസി എന്നീ ടീമുകളും ഗ്രൂപ്പ് ബി യിൽ ക്ലൗഡ് ബെറി ടെലിച്ചറി ടൗൺ സിസി,ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബ്, ഓഫോറി ക്ലബ്ബ് അബ്ബ സിസി,നെസ്റ്റ് കൺസ്ട്രക്ഷൻസ് സീഗൾസ് സിസി എന്നീ ടീമുകളും ഏറ്റുമുട്ടും. ഫൈനൽ മൽസരം മെയ് 5 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. വിവിധ പ്രായ വിഭാഗങ്ങളിൽ കേരള ടീമിലും  14 ജില്ലയേയും പ്രതിനിധീകരിച്ച 120 പെൺകുട്ടികൾ ടൂർണമെന്റിൽ എട്ട് ടീമുകളിലായി അണിനിരക്കും.

ഉദ്ഘാടന ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ, മുൻ സെക്രട്ടറി ശ്രീജിത്ത് വി നായർ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal