കൊട്ടിയൂർ നെയ്യമൃത് സംഘങ്ങൾ കഠിന വ്രതത്തിൽ :ചാലക്കര പുരുഷു

കൊട്ടിയൂർ നെയ്യമൃത് സംഘങ്ങൾ കഠിന വ്രതത്തിൽ :ചാലക്കര പുരുഷു
കൊട്ടിയൂർ നെയ്യമൃത് സംഘങ്ങൾ കഠിന വ്രതത്തിൽ :ചാലക്കര പുരുഷു
Share  
എഴുത്ത്

News desk

2026 May 15, 11:34 PM
SAMUDRA
NISH
mannan
mn
BOB

മാഹി. വൈരുദ്ധ്യങ്ങളും , വൈവിധ്യങ്ങളും നിറഞ്ഞ സവിശേഷവുമായ ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട നെയ്യമൃത് വ്രതക്കാരുടെ ആചാരങ്ങളിലും ഭക്ഷണത്തിലുമുണ്ട് ഏറെ പ്രത്യേകതകൾ.. വിവിധ വീടുകളിൽ നിന്നും, ക്ഷേത്രങ്ങളിൽ നിന്നുമൊക്കെയാണ് വ്രതക്കാർ ആദ്യ 15 ദിവസങ്ങളിൽ ഭക്ഷണമുണ്ടാക്കി കഴിക്കുന്നത്. സമീകൃതവും,പ്രകൃതിജന്യവുമായ പൗരാണികമായ നാടൻ ഭക്ഷ്യവസ്തുക്കൾ, കുളിച്ച് സ്വയം പാകം ചെയ്ത് . പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ കഴിക്കുകയാണ് പതിവ്.

ഉച്ചക്കഞ്ഞിക്ക് ഒരാൾക്ക് രണ്ട് വാഴയിലകൾ വെക്കും.. വാഴത്തടത്തിൽ വെച്ച ഇലയിൽ നെയ്ക്കഞ്ഞി വിളമ്പും. നെല്ല് കുത്തിയ അരി കൊണ്ടുള്ള കഞ്ഞി കോരിക്കുടിക്കാൻ പ്ലാവില കരണ്ടിയുമുണ്ടാകും.

ചക്കപ്പുഴുക്ക്, ഉഴുന്ന് കൊണ്ടുള്ള മധുരപ്പുഴുക്ക്, മാങ്ങാ പെരക്ക്, കായ് ഉപ്പേരി, ചെറുപയർ പുഴുക്ക്, പപ്പടം തുടങ്ങി നാട്ടു വിഭവങ്ങളുടെ പട്ടികനീളും. രാത്രി അത്താഴവുമുണ്ടാകും 15 നാൾ കഴിഞ്ഞാൽ വിവിധ മഠങ്ങളിൽ നിന്നുള്ളവർ നിടുമ്പ്രം വില്ലാപ്പാലൻ വലിയ കുറുപ്പാളുടെ സങ്കേശത്തിൽ സംഗമിക്കും.ദിവസങ്ങൾക്ക് ശേഷമാണ് കൊട്ടിയൂരിലേക്കുള്ള കാൽനടയാത്ര ആരംഭിക്കുക.

 കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഭക്തിനിർഭരവുമായ ചടങ്ങുകളിൽ ഒന്നാണ് നെയ്യാമൃത് സമർപ്പണം (നെയ്യാട്ടം) കൊട്ടിയൂർ ശിവക്ഷേത്രത്തിൽ, ദക്ഷയാഗഭൂമിയിൽ സ്വയംഭൂവായിഉയർന്നുവന്ന ശിവലിംഗത്തിൽ ശുദ്ധമായ നെയ്യ് അഭിഷേകം ചെയ്യുന്ന ഈ ചടങ്ങ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും ആചാര ശുദ്ധിയെയുമാണ് വിളിച്ചോതുന്നത്.

 പ്രജാപതിയായ ദക്ഷൻ ശിവനെ അപമാനിക്കാനായി നടത്തിയ യാഗത്തിൽ സതീദേവി സ്വയം ജീവനൊടുക്കി. തുടർന്ന് കോപാകുലനായ ശിവൻ തന്റെ ജട നിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിക്കുകയും, ദക്ഷയാഗം നശിപ്പിക്കുകയും ചെയ്തു. യാഗഭൂമി പൂർണ്ണമായും തകർന്നടിഞ്ഞു. പിൽക്കാലത്ത് ഈ കാട്ടിൽ വിറക് വെട്ടാൻ വന്ന ഒരു കുറിച്യന്റെ അമ്പ് ഒരു കല്ലിൽ കൊള്ളുകയും അതിൽ നിന്ന് രക്തം ഒഴുകുകയും ചെയ്തു. ആ കല്ലാണ് കൊട്ടിയൂരിലെ സ്വയംഭൂശിവലിംഗം. ഈ ശിവലിംഗത്തിന്റെ ഉഗ്രത (ചൂട്) കുറയ്ക്കാനും ദാഹം ശമിപ്പിക്കാനുമായിട്ടാണ് ഭക്തർ നെയ്യ് കൊണ്ടുവന്ന് അഭിഷേകം ചെയ്യുന്നതെന്നാണ് വിശ്വാസം. നെയ്യാമൃത് വ്രതക്കാർ അഥവാ നെയ്യാമൃത് സംഘങ്ങൾ കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെയാണ് ഈ ചടങ്ങിനായി ഒരുങ്ങുന്നത്:

 സാധാരണയായി വിഷു സംക്രാന്തി മുതൽ വ്രതം ആരംഭിക്കും. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച്, ബ്രഹ്മചര്യം അനുഷ്ഠിച്ച്, പൂർണ്ണമായും ലൗകിക സുഖങ്ങൾ വെടിഞ്ഞാണ് വ്രതം നോൽക്കുന്നത്.

 വ്രതക്കാർ വീടുവീടാന്തരം കയറി ഭക്തരിൽ നിന്ന് ശുദ്ധമായ പശുവിൻ നെയ്യ് (നെയ്യാമൃത്) ശേഖരിക്കും

മലബാറിന്റെ വിവിധ ഭാഗങ്ങളിലുള്ള മഠങ്ങളിൽപ്രത്യേകിച്ച് അണിയാരം, തേർട്ടോളി, പുറമേരി, കാർത്തികപ്പള്ളി, നിടുമ്പ്രംഎന്നിവിടങ്ങളിൽനിന്നാണ് വ്രതസംഘങ്ങൾ യാത്ര തിരിക്കുന്നത്.

വ്രതം പൂർത്തിയാക്കിയ ശേഷം ഭക്തർ തലയിൽ നെയ്യ് നിറച്ച കിണ്ടികളോ, പാത്രങ്ങളോ കെട്ടിവെച്ച് കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര തിരിക്കും. "ഹരോ ഹര...", "നമഃ ശിവായ..." വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിലാണ് ഈ യാത്ര. കാടും മലയും താണ്ടി, ബാവലി പുഴയിൽ എത്തിച്ചേരുന്നതുവരെയുള്ള യാത്ര പൂർണ്ണമായും ഭക്തിസാന്ദ്രമായിരിക്കും.

 നെയ്യാമൃത് സമർപ്പണത്തിൽ ജാതി-മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും പങ്കാളിത്തമുണ്ട്. കുറിച്ച്യർ, തീയ്യർ, നമ്പ്യാർ, ബ്രാഹ്മണർ തുടങ്ങിയ വിവിധ സമുദായങ്ങൾക്ക് കൃത്യമായ അവകാശങ്ങളും ചുമതലകളും ഇവിടെ വീതിച്ചു നൽകിയിട്ടുണ്ട്.

 കൊട്ടിയൂരിൽ വലിയ ക്ഷേത്ര നിർമ്മിതികളില്ല. മണിത്തറയും അക്കരെ കൊട്ടിയൂരിലെ പ്രകൃതിദത്തമായ അന്തരീക്ഷവും പ്രകൃതിയെ ദൈവമായി കാണുന്ന പുരാതന വ്യവസ്ഥിതിയുടെ തെളിവാണ്.

കൊട്ടിയൂരിൽ നെയ്യാഭിഷേകം നടത്തുന്നതിന് കർശനമായ ഒരു ക്രമവും അവകാശപ്പട്ടികയുമുണ്ട്:

ചടങ്ങുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രക്കൂഴത്തിൽ നിശ്ചയിച്ച ശുഭമുഹൂർത്തത്തിൽ 'രാശിവിളി' നടക്കും. ജന്മസ്ഥാനികരായ വില്ലിപ്പാലൻ വലിയ കുറുപ്പ്, തമ്മെങ്ങാടൻ മൂത്ത നമ്പ്യാർ എന്നിവർ സമർപ്പിക്കുന്ന നെയ്യാമൃത് കലശമാണ് സ്വയംഭൂവിൽ ആദ്യം അഭിഷേകം ചെയ്യുക. ഈ രണ്ട് സ്ഥാനികരും ആചാരപ്രകാരം 16 കിണ്ടി നെയ്യ് വീതം നിർബന്ധമായും സമർപ്പിച്ചിരിക്കണം. 

 വ്രതക്കാരുടെ മഠങ്ങളും നെയ്യ് ശേഖരണവുംമലബാറിന്റെ വിവിധ കോണുകളിൽ നിന്ന് നെയ്യാമൃത് സംഘങ്ങൾ കൊട്ടിയൂരിലേക്ക് പുറപ്പെടുന്നു. ഇതിനായി പ്രധാനപ്പെട്ട ചില മഠങ്ങൾ കേന്ദ്രീകരിച്ചാണ് വ്രതാനുഷ്ഠാനങ്ങൾ നടക്കുന്നത്:


മാഹി പള്ളൂർ ചിരുകണ്ടോത്ത് ക്ഷേത്രാങ്കണത്തിൽ നെയ്യമൃത് സംഘങ്ങൾക്കായുള്ള ഉച്ചക്കഞ്ഞി വിതരണം.

adv

യു. പി. എസ് പെൻഷൻകാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുക:

മാഹി:2025 ഏപ്രിലിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ യൂണിഫൈഡ് പെൻഷൻ പദ്ധതിയിൽ( യു. പി. എസ്) ചേർന്ന മാഹിയിലെ പെൻഷൻകാർക്ക് വിരമിക്കുമ്പോൾ നൽകേണ്ട പെൻഷനും അതോടനുബന്ധിച്ചുള്ള സാമ്പത്തിക ആനുകൂല്യങ്ങളും ഉടൻ നൽകാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്ന് മാഹിയിലെ പെൻഷൻകാരുടെ സംഘടനയായ പുതുച്ചേരി പെൻഷനേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

മാഹി തീർത്ഥ ഓസിറ്റോറിയത്തിൽ ചേർന്ന അസോസിയേഷൻ വാർഷിക സമ്മേളനം നിയുക്ത മാഹി എം.എൽ. എ അഡ്വ: ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.

ഡോ: ആൻ്റണി ഫർണാണ്ടസ് അധ്യക്ഷത വഹിച്ചു എം.കെ. വിജയൻ, പി.കെ. ബാലകൃഷ്ണൻ, പ്രകാശ് മംഗലാട്ട്, പി.ടി. പ്രേമരാജ്, സി.എച്ച്. പ്രഭാകരൻ, എ.മനോഹരൻ, ഡോ : ബി.ശങ്കരൻ നായർ, ഡോ: എ.പി. ശ്രീധരൻ, കെ.സുരേന്ദ്രൻ, കാഞ്ചന സംസാരിച്ചു.

പുതിയ ഭാരവാഹികളായി 

ഡോ: ആൻ്റണി ഫർണാണ്ടസ് ( പ്രസിഡണ്ട്) എം.കെ. വിജയൻ

(സെക്രട്ടറി) 

പി.കെ. ബാലകൃഷ്ണൻ, പ്രകാശ് മംഗലാട്ട് (വൈസ് പ്രസിഡണ്ട്) സി.എച്ച്. പ്രഭാകരൻ , ടി.കെ. ശൈലജ (ജോ: സെക്രട്ടറി)

പി.ടി. പ്രേമരാജൻ.(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.



നിയുക്ത മാഹി എം.എൽ. എ അഡ്വ: ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

മാഹിക്ക് ഫിഫ നിലവാരത്തിലുള്ള മൈതാനം


മാഹീ : കേന്ദ്ര സർക്കാരിന്റെ പ്രത്യേക മൂലധന നിക്ഷേപ സഹായ പദ്ധതിയിൽ (SASCI) ലഭിച്ച ഫണ്ടിന്റെ പുനർവിനിയോഗത്തിലൂടെ മാഹിക്ക് ഫിഫ നിലവാരത്തിലുള്ള സിന്തറ്റിക് ഫുട്ബോൾ മൈതാനവും ,സിന്തറ്റിക് ടെന്നീസ് കോർട്ടും അനുവദിച്ചു. ഇതുസംബന്ധിച്ച ഭരണാനുമതി സർക്കാർ പുറത്തിറക്കി.

2025-26 സാമ്പത്തിക വർഷത്തിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ പുതുച്ചേരിക്ക് അനുവദിച്ച 239 കോടി വികസന ഫണ്ടിൽ നിന്ന് ഉപയോഗിക്കപ്പെടാതെ ശേഷിച്ച 11.48 കോടിയാണ് പുതിയ പദ്ധതികൾക്കായി പുനർവിനിയോഗിച്ചത്. ആദ്യം Uppar Drain അപ്പർ ഡ്രയ്ൻ ഭാഗത്തെ റോഡ് ഓവർബ്രിഡ്ജ് നിർമാണത്തിനായി അനുവദിച്ച തുകയിലുണ്ടായ ശേഷിപ്പാണ് ഈ പദ്ധതികളിലേക്ക് മാറ്റിയത്.

ഭേദഗതി പ്രകാരം, മാഹിയിലെ ഐ കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഫിഫ നിലവാരത്തിലുള്ള സിന്തറ്റിക് ഫുട്ബോൾ മൈതാനവുംസ്റ്റേഡിയവും നിർമ്മിക്കാൻ 9.48 കോടി അനുവദിച്ചു. കൂടാതെ പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്ത് സിന്തറ്റിക് ടെന്നീസ് കോർട്ട് സ്ഥാപിക്കാനായി 2 കോടി കൂടി വകയിരുത്തി.

കേന്ദ്ര കായികമന്ത്രി മൻസൂഖ് മണ്ഡവിയ മാഹി സന്ദർശിച്ച വേളയിൽ, ഭാരതിയ ജനതാ പാർട്ടി മാഹി മണ്ഡലം നേതാക്കൾ നേരിട്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മാഹിക്ക് ഇത്തരം അനുകൂല്യം ലഭിച്ചതെന്ന്ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് പ്രബിഷ് കുമാർ പറഞ്ഞു.

മാഹിയിലെ കായിക രംഗത്തിന് വലിയ മുന്നേറ്റം നൽകുന്ന പദ്ധതിയാണിതെന്നും, യുവാക്കൾക്ക് ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള പരിശീലന സൗകര്യം ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാഹിയിൽഇന്ധന വില വർധിപ്പിച്ചു

മാഹി: രണ്ട് വർഷമായി മാറ്റമില്ലാതെ തുടരുന്ന ഇന്ധന വില വർദ്ധിച്ചു. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെയാണ് വർധനവ്. എണ്ണക്കമ്പനികൾ മാസങ്ങളായി വില വർധിപ്പിക്കുവാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. തിരഞ്ഞെടുപ്പ് കാലഘട്ടമായതിനാൽ നീട്ടിക്കൊണ്ടു പോകുകയായിരുന്നു.

  പെട്രോളിന് കണ്ണുരിൽ ലിറ്ററിന് 3.44 രൂപയും, ഡീസലിന് 3.33 രൂപയുമാണ് വർധിച്ചത്.പെട്രോൾ 105.78 രൂപയുള്ളത് ലിറ്ററിന് 109. 22 രൂപയായി വർധിച്ചു. ഡീസൽ 94.78 രൂപയുള്ളത് 98.11 രൂപയായും വർധിച്ചു. മാഹിയിൽ പെട്രോൾ വില 93.93 എന്നത് ലിറ്ററിന് 96.89 രൂപയായും , ഡീസൽ 83.91 ൽ നിന്ന് 86.78 ആയും ഉയർന്നു.

  ..വിൽപ്പന നികുതി കുറവായതിനാൽ മാഹിയിൽ ഇന്ധന വില പെട്രോളിന് 2.96 രൂപയും, ഡീസൽ 2.87 രൂപയുമാണ് വർധിച്ചത്.പ്രീമിയം പെട്രോളിനും, പ്രീമിയം ഡീസലിനും വില വർധിച്ചിട്ടുണ്ട്. വില വർധനവ് വെളളിയാഴ്ച്ച രാവിലെ പ്രാബല്യത്തിൽ വന്നു.

cvb

പി.കെ. രാമൻ മെമ്മോറിയൽ സ്കൂളിന് തിളക്കമാർന്ന വിജയം. 

മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂളിന് 100% വിജയം

ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ മാഹി പി.കെ. രാമൻ മെമ്മോറിയൽ സ്കൂളിന് തിളക്കമാർന്ന വിജയം. പരീക്ഷയ്ക്ക് ഇരുന്ന 16 വിദ്യാർത്ഥികളിൽ 2 പേർക്ക് ഫുൾ A+, 4 വിദ്യാർത്ഥികൾക്ക് 9 A+, 4 വിദ്യാർത്ഥികൾക്ക് 8A+ അടക്കം 100% വിജയം കരസ്ഥമാക്കി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും സ്കൂൾ കമ്മിറ്റി അനുമോദിച്ചു

capture_1778868749

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച്

പ്രകടനം നടത്തി ,

മാഹി:നാടിന്റെ നായകൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യമർപ്പിച്ച് യു ഡി എഫ് , ആർ എം പി അഴിയൂർ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ മുക്കാളി ടൗണിൽ ആഹ്ലാദ പ്രകടനവും മധുര പലഹാര വിതരണവും നടത്തി. നഗരം ചുറ്റി നടന്ന പ്രകടനത്തിൽ യു എ റഹീം , പി ബാബുരാജ്, പ്രദീപ് ചോമ്പാല , വി കെ അനിൽകുമാർ , ടി സി രാമചന്ദ്രൻ ,വി പി പ്രകാശൻ, ഹാരിസ് മുക്കാളി, കെ പി വിജയൻ , കെ കെ ഷെറിൻ കുമാർ , ബബിത്ത് തയ്യിൽ, കെ പി രവീന്ദ്രൻ , രാജേഷ് അഴിയൂർ,സി സുഗതൻ , സോമൻ കൊളരാട്, നസീർ വീരോളി , എന്നിവർ നേതൃത്യം നൽകി.

പടം: മുക്കാളി ടൗണിൽ നടന്ന യു ഡി എഫ് ആർ എം പി ആഹ്ലാദ പ്രകടനം

വി.പി.രഞ്ജിത്ത് കുമാർ അന്തരിച്ചു.


മാഹി പുത്തലം പെരുന്തോട്ടി ഹൗസിൽ പരേതനായ ഗോവിയുടേയും കെ.പി.ശൈലജയുടേയും മകൻ വി.പി.രഞ്ജിത്ത് കുമാർ (58) അന്തരിച്ചു.

ഭാര്യ ബിന്ദു, ഏക മകൻ റബിത്ത് ( രാജീവ് ഗാന്ധി ഇഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥി, പുതുച്ചേരി)

പരേതനായ വി.പി.സുർജിത്ത് കുമാർ സഹോദരനും ഷീബാ പ്രദീപ് സഹോദരിയുമാണ്.

ശവസംസ്കാരം മെയ് 16 ശനിയാഴ്ച കാലത്ത് 10 മണിക്ക് മയ്യഴി പൊതു സ്മശാനത്തിൽ.



vasthu-nirmman-cover

വാസ്‌തുശാസ്‌ത്രം പഠിക്കാം .....

സൗജന്യമായി :

ഡോ .നിശാന്ത് തോപ്പിൽ


https://mediafacekerala.com/architecture/18023



MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B