
ലഹരി വിരുദ്ധ റാലിയും
പ്രതിജ്ഞയും സംഘടിപ്പിച്ചു.
മാഹി: രാഷ്ട്രീയ- മത ചിന്തകൾക്കതീതമായി ലഹരിക്കെതിരെ മയ്യഴിക്കാർ നഗരത്തിൽ നടത്തിയ റാലിയും പ്രതിജ്ഞയും നാടിൻ്റെ താക്കീതായി.
ഐ.കെ.കുമാരൻ മാസ്റ്റർ സ്‌മാരക സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മാഹിയിൽലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചത്. ജനകീയ പിന്തുണയുണ്ടായാൽരാസലഹരിക്കാരെഅമർച്ചചെയ്യാനെളുപ്പമായിരിക്കുമെന്ന് മുഖ്യഭാഷണം നടത്തിയ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ .പി എ..അനിൽകുമാർ പറഞ്ഞു ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ പെരിങ്ങാടി, സ്വാമി പ്രേമാനന്ദ (ശിവഗിരി മഠം) മുൻ നഗരസഭാ വൈസ് ചെയർമാൻ പി.പി.വിനോദൻ, ജനശബ്ദം പ്രസിഡണ്ട് ചാലക്കര പുരുഷു, മാഹി ബസലിക്ക റെക്ടർ സെബാസ്റ്റ്യൻ, കവി പി.ആനന്ദ് കുമാർ, സാമൂഹ്യ പ്രവർത്തക സി.കെ.രാജലക്ഷ്മി'സംസാരിച്ചു.
ഐ. അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.
മാഹി മുൻസിപ്പൽ മൈതാനിയിൽ നിന്നും സ്ത്രീകളുൾപ്പടെ വമ്പിച്ച റാലിയായാണ് മാഹിയിലെ ഗാന്ധി സ്റ്റാച്ച്യുവിലെത്തിയത്. . തുടർന്ന് ദീപം തെളിയിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
ടി.എം.സുധാകരൻ,കീഴന്തൂർ പത്മനാഭൻ ,നളിനി ചാത്തു, എ.വി.യൂസഫ്, ഇസ്മായിൽ ചങ്ങരോത്ത്,പി.ടി.സി.ശോഭ, ഇ.കെ. റഫീഖ്, ദാസൻ കാണി, എം എസ്.ജയൻ, ജസീമ മുസ്തഫ, പി.പി ആശാലത ,മഹേഷ് പന്തക്കൽ,
പി.സി.ദിവാനന്ദൻ, കെ.രാധാകൃഷ്ണൻ ,ആർട്ടിസ്റ്റ് സതീശങ്കർ, ശ്രീധരൻ മാസ്റ്റർ,സജ്ന,ഷൈനിചിത്രൻ ,രതിചെറുകല്ലായി, ഷൈജ പാറക്കൽ
എം. ശ്രീജയൻ, എം.എ. കൃഷ്ണൻ, കെ.എം.പവിത്രൻ, നേതൃത്വം നൽകി.
സത്യൻ കേളോത്ത് സ്വാഗതവും, കെ.ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: സ്റ്റാച്യു സ്ക്വയറിൽ ദീപം തെളിയിച്ച് മദ്യവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു

ഫിസിയോതെറാപ്പി അക്കാദമി മേഖലയിലേയ്ക്ക് ഇതര പ്രൊഫഷനുകളുടെ
കടന്നു കയറ്റം നിയന്ത്രിക്കണം.
തലശ്ശേരി:കേരളത്തിലെ മുഴുവൻ ഫിസിയോതെറാപ്പി കോളേജിലെ അധ്യാപകരുടെയും ഏക സംഘടനയായ ചാർട്ടേർഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി ടീച്ചേഴ്സിന്റെ സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ രഞ്ജിത്ത് ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ നടന്നു. കേരള ആരോഗ്യ സർവ്വകലാശാലയിലെ അലൈഡ് ഹെൽത്ത് സയൻസ് ഡീൻ പ്രൊഫസർ ഡോ കവിത രവി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അസോസിയേറ്റ് പ്രൊഫസർ പ്രിൻസി മാത്യു സംഘടനാ റിപ്പോർട്ടും, ട്രഷറർ അസിസ്റ്റന്റ് പ്രൊഫസർ സൂരജ് പി. പി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ കേരള ആരോഗ്യ സർവകലാശാലയിലെ ഫിസിയോതെറാപ്പി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പറും, കേരള സ്റ്റേറ്റ് അലയ്ഡ് & ഹെൽത്ത് കെയർ കൗൺസിൽ അംഗവുമായ പ്രൊഫസർ ഡോ ബി കാമരാജ്, മുൻ ഭാരവാഹികളായ പ്രൊഫസർ പ്രവീണ ഡി, പ്രൊഫസർ പ്രമോദ് മാരാർ എന്നിവരും, മലബാർ സോൺ പ്രസിഡന്റ് പ്രൊഫസർ പ്രേംകുമാർ, നോർത്ത് സോൺ പ്രസിഡന്റ് അസിസ്റ്റന്റ് പ്രൊഫസർ അശ്വതി അയ്യത്താൻ എന്നിവരും സംസാരിച്ചു.
കേരളത്തിലെ ഫിസിയോതെറാപ്പി അക്കാദമിക് മേഖലയിലേക്ക് ഇതര പ്രൊഫഷണൽകളുടെ കടന്നുകയറ്റം പൂർണ്ണമായി നിയന്ത്രിക്കുവാനുള്ള സംഘടനാപരമായും നിയമപരമായുമുള്ള നടപടികൾ സ്വീകരിക്കാൻ വേണ്ടി സമ്മേളനം തീരുമാനിച്ചു. കേരളത്തിലെ ഫിസിയോതെറാപ്പി മേഖലയിലെ മുതിർന്ന അധ്യാപകരെ ആദരിച്ചു.
ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് :ധർമ്മടം ക്രിക്കറ്റ് ക്ലബിന് വിജയം
തലശ്ശേരി:ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ധർമ്മടം ക്രിക്കറ്റ് ക്ലബ് 5 വിക്കറ്റിന് തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി .
കളിയിലെ കേമനായി ധർമ്മടം ക്രിക്കറ്റ് ക്ലബ് താരം സി കെ അബ്ദുൽ നസീറിനെ തെരഞ്ഞെടുത്തു.
ഇന്ന് തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ് തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബിനെ നേരിടും.

ബോധവൽക്കരണ ക്ലാസ്സ് നടത്തി
മാഹി:ലോകാരോഗ്യദിനത്തോടനുബന്ധിച്ച് പന്തക്കൽ ഗവ: എൽ.പി സ്കൂളിൽ "കുട്ടികളുടെ ശുചിത്വ ശീലങ്ങൾ " എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഈസ്റ്റ് പള്ളൂർ ആരോഗ്യക്ഷേമ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സർഗ വാസൻ ക്ലാസ്സ് നയിച്ചു. പ്രഥമാധ്യാപിക കെ.ഷിംമ്ന, നീതു.സി തുടങ്ങിയവർ സംസാരിച്ചു.
ചിത്രവിവരണം:ഡോ. സർഗ വാസൻ ക്ലാസ് എടുക്കുന്നു
ലഹരി വിരുദ്ധ തെരുവോര ചിത്രരചനയൊരുക്കി
തലശ്ശേരി :മഠത്തുംഭാഗം കൂട്ടായ്മ.ദശവാർഷികത്തോടനുബന്ധിച്ച് മഠത്തുംഭാഗം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തെരുവോര ചിത്രരചന നടത്തി.ലഹരിക്കെതിരെ കൈയ്യൊപ്പ് പതിക്കലും സംഘടിപ്പിച്ചു.
പരിപാടി ചിത്രകാരൻ പ്രേമൻ പൊന്ന്യം ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.എ.വി.രാജൻ അധ്യക്ഷത വഹിച്ചു.ദിലീപ് പാറമേൽ,വിനീഷ് മുദ്രിക , ശിശിര രാമചന്ദ്രൻ എന്നീ ചിത്രകാരന്മാർക്കൊപ്പം അമ്പതിലധികം കുട്ടികളും ചിത്രം വരച്ചു.
സി. പ്രസന്ന, കെ.മുരളീധരൻ സംസാരിച്ചു.സി.കെ. മദനൻ സാഗതവും എം. സത്യൻ നന്ദിയും പറഞ്ഞു.
രാവിലെ നടന്ന ജില്ല തല പ്രസംഗ മൽസരം മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു.സി. അരുൺ നാരായണൻ അധ്യക്ഷത വഹിച്ചു. സന്തോഷ് മൂർക്കോത്ത്
ഷിജിൻ മുല്ലപ്പള്ളി,ശ്രീകർ, രാജീവൻ വടക്കേടത്ത് സംസാരിച്ചു.
എം. വി. ഐ ചമഞ്ഞ് ഓട്ടോ ഡ്രൈവറുടെ സ്വര്‍ണ്ണമോതിരം തട്ടിയെടുത്തതായി പരാതി.
തലശ്ശേരി എം. വി ഐ ചമഞ്ഞ് ഓട്ടോ ഡ്രൈവറുടെ സ്വര്‍ണ്ണമോതിരം തട്ടിയെടുത്തതായി പരാതി. പുന്നോല്‍ ആച്ചുകുളങ്ങര ത്രയമ്പകം വീട്ടില്‍ താമസക്കാരനായിരുന്ന കെ. സി സദാനന്ദന്‍(80)ന്റെ കൈയ്യില്‍ അണിഞ്ഞ മുക്കാല്‍ പവനോളം വരുന്ന സ്വര്‍ണ്ണമോതിരമാണ് സന്തോഷ് എന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ തട്ടിയെടുത്തതെന്ന് സദാനന്ദന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാന്റില്‍ നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് ഓട്ടം വിളിച്ചയാള്‍ തന്റെ പേര് സന്തോഷ് ആണെന്നും തലശ്ശേരി എം. വി ഐ ആണെന്നും തന്റെ ഭാര്യ റെയില്‍വെ ജീവനക്കാരിയാണെന്നും പറഞ്ഞാണ് പരിചയപ്പെടുത്തിയത്.
മോതിരം നല്ല ഡിസൈനില്‍ ഉള്ളതാണെന്നും അത് തന്റെ ഭാര്യയ്ക്ക് കാട്ടിക്കൊടുത്ത് തിരിച്ചു കൊണ്ടുതരാമെന്നും സദാനന്ദനോട് ഇയാൾ പറഞ്ഞു. അതിന്റെ ഫോട്ടോ എടുത്തുകൂടെ എന്ന് സദാനന്ദന്‍ ചോദിച്ചപ്പോള്‍ , ഫോട്ടോയില്‍ ക്ലിയര്‍ അല്ലെന്നും പറഞ്ഞാണ് കൈയ്യില്‍ നിന്നും മോതിരം ഊരി വാങ്ങിയതത്രെ. സംശയം തോന്നാതിരിക്കാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരു മൊബൈല്‍ ഫോണ്‍ സദാനന്ദന് കൈമാറിയിരുന്നു. അതോടൊപ്പം ഒരു പുതിയ ബാഗും ഓട്ടോയുടെ പിന്‍ സീറ്റില്‍ സൂക്ഷിച്ചിരുന്നു. കൂടാതെ ആർ ടി ഒ , എം വി ഐ സന്തോഷ് എന്ന കുറിപ്പും എഴുതി നൽകിയിരുന്നു.
വണ്ടിയില്‍ നിന്നും ഇറങ്ങി റെയില്‍വെ സ്റ്റേഷനിലേക്കെന്നും പറഞ്ഞ് പോയയാള്‍ ഏറെ നേരം കാത്തു നിന്നിട്ടും തിരിച്ചുവരാത്തതിനെത്തുടര്‍ന്നാണ് താന്‍ കബിളിപ്പിക്കപ്പെട്ടവിവരം സദാനന്ദന് മനസിലായത്. ഉടന്‍ തലശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് സ്‌റ്റേഷനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോള്‍ അതില്‍ സിം കാര്‍ഡ് ഇല്ലായിരുന്നുവെന്ന് വ്യക്തമായി. സീറ്റില്‍ സൂക്ഷിച്ച ബാഗ് പുതിയ താണെങ്കിലും അതില്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.സമീപത്തെ സി. സി ടി. വി ദൃശ്യങ്ങളള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എം. വി. ഐ ചമഞ്ഞ് ഓട്ടോ ഡ്രൈവറുടെ സ്വര്‍ണ്ണമോതിരം തട്ടിയെടുത്തതായി പരാതി.
തലശ്ശേരി :2024-25 വർഷത്തെ എം. പി. പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 4.50 കോടി രൂപയുടെ 117 പദ്ധതികൾ അംഗീകാരത്തിനായി എം. പി ഷാഫി പറമ്പിൽ നോഡൽ ഓഫീസറായ കോഴിക്കോട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചു.
“ഭിന്നശേഷി സൗഹൃദ നിയോജകമണ്ഡലം” എന്ന ലക്ഷ്യം മുൻ നിർത്തി ഒരു കോടി രൂപയുടെ പ്രോജക്ടുകൾ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി വകയിരുത്തി. ഇതിൽ 27.5 ലക്ഷം രൂപ മുച്ചക്രവാഹനം, വീൽചെയർ, ശ്രവണസഹായികൾ എന്നിവയ്ക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
ഭിന്നശേഷിയുള്ളവർ താമസിക്കുന്ന പ്രദേശങ്ങളിൽ വീൽചെയർ സൗഹൃദമല്ലാത്തതും പിന്നോക്കാവസ്ഥയിലുള്ളതുമായ റോഡുകളുടെ നവീകരണത്തിന് 11 ലക്ഷം രൂപ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വകയിരുത്തി. ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളുകൾക്ക് വാഹനങ്ങൾ വാങ്ങുന്നതിന് 51 ലക്ഷം രൂപയും ഈ ഇനത്തിൽ ഉൾപ്പെടുത്തി.
പട്ടികജാതി വികസനത്തിന് 73.5 ലക്ഷം രൂപയും, പട്ടികവർഗ വികസനത്തിന് 30 ലക്ഷം രൂപയും എം പി ഫണ്ടിൽ നിന്ന് വകയിരുത്തിയിട്ടുണ്ട്.
ഊർജ്ജ മേഖലയിൽ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്കായി ഹൈമാസ്റ്റ് / മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 1.21 കോടി രൂപയും, തീരദേശ മേഖലയിൽ സുരക്ഷാ ബോട്ടുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും 60 ലക്ഷം രൂപയും, ആരോഗ്യ മേഖലയിലെ പദ്ധതികൾക്കായി 13 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്.


ആയില്യം നാൾ സമുചിതമായി ആഘോഷിച്ചു.
ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ മീനമാസത്തിലെ ആയില്യം നാൾ സമൂചിതമായി ആഘോഷിച്ചു.
രാവിലെ 6മുതൽ വൈകുന്നേരം 6 വരെ അഖണ്ഡ നാമ സങ്കീർത്തനം, ഉച്ചക്ക് നാഗപൂജ തുടർന്ന് അന്നദാനം വൈകുന്നേരം ദീപാരാധന എന്നിവ നടന്നു.
ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി പൂജാ ദി കർമ്മങ്ങൾക്ക് മുഖ്യകർമികത്വം വഹിച്ചു.
ചിത്രവിവരണം: ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി പൂജാദി കർമ്മങ്ങൾക്ക് മുഖ്യകർമികത്വം വഹിക്കുന്നു

കണ്ണൂർ മിറർ സംഘടിപ്പിച്ച ഗാന ഗന്ധർവ്വൻ യേശുദാസ് ഗാനാലാപന മത്സരത്തിൽ വിജയികളായവർക്കൊപ്പം തലശ്ശേരി ഗോകുലം ഫോർട്ടിൽ പിന്നണി ഗായകൻ ജി.വേണുഗോപാൽ

പുഷ്പാർജുനൻ നിര്യാതനായി
തലശ്ശേരി:കതിരൂർ പുല്ല്യോട് സി എച്ച് നഗർ പുനത്തിൽ വീട് അശ്വതിയിൽ എ. സി. പുഷ്പാർജുനൻ (അംഗജൻ )- റേഷൻ വ്യാപാരി) 68 ,നിര്യാതനായി
റേഷൻ വ്യാപാരിയാണ്.
ഭാര്യ : അജിത വി. വി (പൂതാടി ). മക്കൾ : അതുൽ (കേരള ഗ്രാമീൺ ബാങ്ക് ), അനുശ്രീ. മരുമക്കൾ : പ്രഭാഷ് (കുറ്റ്യാട്ടൂർ), മേഘ പ്രദീപ്(ചേലേരി). സഹോദരങ്ങൾ : പുഷ്പവല്ലി (തില്ലങ്കേരി), പങ്കജാക്ഷൻ.


മയക്കുമരുന്നിനെതെരിരെ
ജനകീയക്യാമ്പയിൻ
തലശ്ശേരി: ചമ്പാട് വായനശാലഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഒരുനാട്ഒന്നാകെ മയക്ക്മരുന്നിനെതിരെ അണിനിരന്നു.ജീവിതത്തിൻ്റെനാനാതുറകളിൽപ്പെട്ടവർ മീത്തലെചമ്പാട് വായനശാലയിൽ നിന്നാരംഭിച്ച ഗ്രാമീണജാഥയിൽ പങ്കെടുത്തു. ആകർഷകമായ മുദ്രാഗീതങ്ങൾ പാടിയാണ്ചമ്പാടിൻ്റെ ഉൾപ്രദേശങ്ങൾ അടക്കംജനകീയകാമ്പയിൻ്റെഭാഗമായിഗ്രാമജാഥകടന്നുപോയത്
കൂത്ത്പറമ്പ്ജാഥഫ്ലാഗ്ഓഫ്ചെയ്തു.ടി.ഹരിദാസൻ്റെഅദ്ധ്യക്ഷതയിൽചേർന്നയോഗത്തിൽ എൻഉണ്ണിമാസ്റ്റർ,ഇ 'അഷറഫ്,രജിലേഷ്മാസ്റ്റർ,എം.ജയകൃഷ്ണൻ,സി.ഉമേഷ്,നസീർഎടവലത്ത്,കെ.ഷാജി,പവിത്രൻ,സി.എച്ച് ഭാസ്ക്കരൻ നേതൃത്വംനൽകി.പി.സുവർണ്ണൻസ്വാഗതവും കെ.ഹരിദാസൻ നന്ദിയുംപറഞ്ഞു
ചിത്രവിവരണം: എക്സൈസ് ഇൻസ്പക്ടർ എം.ജിജിൽ കുമാർ ഫ്ലാഗ്ഓഫ്ചെയ്യുന്നു.

പുസ്തക ചർച്ച
ന്യൂ മാഹി:കല്ലായി ഗ്രാമത്തിന്റെ കഥ എന്ന പ്രാദേശിക ചരിത്ര പുസ്തകത്തെ ആധാരമാക്കി പുന്നോൽ സത്യൻ ആർട്ട്സ് ക്ലബ്ബ് ചർച്ച നടത്തി.
ഡോ: എ. വത്സലൻ പുസ്തകാവലോകനം അവതരിപ്പിച്ചു. കെ.പി.രാമദാസൻ, സുഗത ബാലകൃഷ്ണൻ, വി.സനില, സി.കെ.പവിത്രൻ , പ്രമോദ് ടി, പ്രവീൺ കൃഷ്ണൻ , കനകരാജ് , സുനില , വി.കെ.സുരേഷ് ബാബു സംസാരിച്ചു.
സിറാജ് അധ്യക്ഷത വഹിച്ചു. എ. അശോകൻ സ്വാഗതവും കെ.പി. മനോജ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ഡോ: എ.വത്സലൻ പുസ്തകാവലോകനം നടത്തുന്നു
അഞ്ചു വിദ്യാർത്ഥികൾക്ക് ലബോർദനൈറ്റ്സ് സ്കോളർഷിപ്പ്
മാഹി: മാഹി ജെ.എൻ. ജി. ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചു വിദ്യാർത്ഥികൾക്ക് മാഹി ദി ലബോർദ നെ കോളജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ സ്കോളർഷിപ്പ് നൽകുന്നു.
ജെ.എൻ.ജി. ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആദ്യകാല സ്ഥാപനമായ ല ബോർദനൈ കോളജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കഴിഞ്ഞ മൂന്നുവർഷമായി പത്താം തരം വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പിന് ഇത്തവണ വി.
ശ്രീലക്ഷമി. (വളവിൽ , മാഹി ) വി.കെ.രാഹുൽ ( വളവിൽ , മാഹി ) പി. ശ്രേയ. (വളവിൽ മാഹി ) ടി.കെ. വൈഷ്ണവി . (വടക്കുംമ്പാട് ) പി.
വേദ. (പാറക്കൽ മാഹി ) എന്നിവർ അർഹരായി. പത്തായിരം രൂപ വീതമുള്ള സ്കോളർഷിപ്പാണ് നൽകുന്നത്.
സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളിൽ ഏറ്റവും മിടുക്കരെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് തെരഞ്ഞെടുത്താണ് സ്കോളർഷിപ്പ് നൽകുന്നത്.
ഏപ്രിൽ 12 ന് മാഹി തീർത്ഥ ഹോട്ടലിൽ രാവിലെ 10.30 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ സ്കോളർഷിപ്പ് നൽകും.
മുതിർന്ന അംഗങ്ങൾ ആദരിക്കപ്പെടുന്ന ചടങ്ങിൻ്റെ ഉദ്ഘാടനം പ്രസിഡണ്ട് കെ. പവിത്രൻ നിർവ്വഹിക്കും.
മാഹി സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമിയിൽ നിന്ന് കേരള സംസ്ഥാന അണ്ടർ ട്വന്റി ഫുട്ബോൾ ടീമിന്റെ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംഗീത് അനീഷിനെ ഇക്കഴിഞ്ഞ ദിവസം വീട്ടിലെത്തി കേഷ് അവാർഡ് നൽകി ലബോർദനൈറ്റ്സ ആദരിച്ചിരുന്നു.

കെ.വി. ബാലൻ രക്ത സാക്ഷി ദിനാചരണം
തലശ്ശേരി:പുന്നോൽ കെ.വി. ബാലൻ രക്തസാക്ഷി ദിന അനുസ്മരണ പൊതുയോഗം സി.പി.എം ജില്ലാ കമ്മറ്റി അംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. വി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.. ഏറിയാ സിക്രട്ടറി സി.കെ.രമേശൻ ,നഗരസഭ വൈസ് ചെയർമാൻ എം.വി.ജയരാജൻ സംസാരിച്ചു. സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയുമുണ്ടായി..
17 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഫുട്ബോൾ മത്സരം നടത്തി. പള്ളിക്കുന്ന് ടീം ട്രോഫി നേടി. വി.കെ.സുരേഷ് ബാബു വിജയികൾക്ക് സമ്മാനം നൽകി.
വാർഡ് കൗൺസിലർ കെ.ടി. മൈഥിലി. കാരായി സുരേഷ് ബാബു, വിനീത്, രൂപേഷ് കുമാർ, പ്രമോദ് മാറോളി സംസാരിച്ചു.
ചിത്രവിവരണം: വി.കെ.സുരേഷ് ബാബു സമ്മാനങ്ങൾ വിതരണം ചെയ്യുന്നു

അബ്ദുൾ ഖാദർ നിര്യാതനായി.
പാപ്പിനിശ്ശേരി: ഇസ് തരി റോഡിലെ അബ്ദുൽ ഖാദർ (76) നിര്യാതനായി. ബസ് ഉടമയാണ്. വളപട്ടണത്തെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന കെ.എം.എസ് ഖാലീദ് ഹാജിയുടെ മകൾ ആയിഷാബിയാണ് ഭാര്യ. നാല് മക്കളുണ്ട്. നേരത്തെ കണ്ണൂർ പുതിയതെരുവിലാണ് താമസം. ഒന്നര വർഷം മുമ്പാണ് പാപ്പിനിശ്ശേരിയിൽ താമസം മാറ്റിയത്

സരോജിനി നിര്യാതയായി
തലശ്ശേരി:മാടപ്പീടികവയലളം ജുമാ മസ്ജിദിന് സമീപം പറമ്പത്ത് സരോജിനി (88) നിര്യാതയായി
മക്കൾ :ഹൈമവതി, രമണി,ചിത്ര റീന രജീഷ് പരേതയായ വിജയലക്ഷ്മി
മരുമക്കൾ :പരേതനായ ദിവാകരൻ , പ്രേമരാജൻ രാധാകൃഷ്ണൻ മോഹനൻ, പരേതനായ രാമകൃഷ്ണൻ , ഷിൽന


തലശ്ശേരി. അലയൻസ് ക്ലബ് ഓഫ് ടലിച്ചറി ലോകാരോഗ്യ ദിനം ആഘോഷിച്ചു.
മെഡിനോവ ഡയഗ്നോസ്റ്റിക് സെൻറ്ററുമായി സഹകരിച്ചു സൗജന്യ പ്രമേഹ രോഗ പരിശോധന ക്യാമ്പ് നടത്തി.
പ്രസിഡന്റ് ടി. സി. സുരേഷ് ബാബു, സെക്രട്ടറി വി. മഹേഷ്, പി ആർ ഒ ജാഫർ ജാസ്, എന്നിവർ നേതൃത്വം നൽകി
ലോകാരോവ്യ

സൗജന്യ വൃക്ക പരിരക്ഷ / ബോധവൽക്കരണ ക്യാമ്പ് നടത്തി
ന്യൂമാഹി:പെരിങ്ങാടിപള്ളിപ്രം.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ വൃക്ക പരിരക്ഷ / ബോധവൽക്കരണ ക്യാമ്പ് നടത്തി.തലശ്ശേരി ബൈത്തുൽമാൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ആയിരുന്നു ക്യാമ്പ്. മലബാർ മെഡിക്കൽ കോളേജ് സീനിയർ നെഫ്രോളജിസ്റ്റ് ഡോക്ടർ സന്ദീപ് ശ്രീധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശതാബ്ദി ആഘോഷക്കമ്മിറ്റി രക്ഷാധികാരി ബഷീർ അദാരി അധ്യക്ഷത വഹിച്ചു. പ്രൊഫസർ എ.പി സുബൈർ ക്യാമ്പ് വിശദീകരണം നടത്തി. പി രാജീവൻ, കെ കെ സക്കറിയ, കെ പി ഉമ്മ ർകുട്ടി,സി.വി. രാജൻ മാസ്റ്റർ പെരിങ്ങാടി,യു കെ അനിലൻ, ഹെഡ്മിസ്ട്രസ് കെ ഷീബ, മാനേജർ കെ രവീന്ദ്രൻ,പ്രിയേഷ് എന്നിവർ പ്രസംഗിച്ചു. ഡോ : സന്ദീപ് ശ്രീധരൻ ബോധവൽക്കരണ ക്ലാസ് എടുത്തു.നൂറുകണക്കിന് ആളുകൾ ക്യാമ്പിൽ പരിശോധനക്ക് വിധേയമായി.
ചിത്രവിവരണം: ഡോ.. സന്ദീപ് ശ്രീധരന് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ പെരിങ്ങാടി ഉപഹാരം നൽകുന്നു
പൂർവ്വ വിദ്യാർത്ഥി സംഗമം
സംഘടിപ്പിച്ചു.തലശ്ശേരി:ചുണ്ടങ്ങാപൊയിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ 1988 എസ് എസ് എൽ സി ബാച്ച് 'ഈ തിരുമുറ്റത്ത് ഇത്തിരി നേരം 'പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പൂർവ വിദ്യാർത്ഥിയായ സബ് ഇൻസ്‌പെക്ടർ ഇ.കെരാജേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹെഡ് മിസ്ട്രെസ് ഇൻചാർജ് ലസിത ഉദ്ഘാടനം ചെയ്തു. രക്ത ദാനത്തിൽ മാതൃക കാണിച്ച ടി ടി അസ്കറിനെ ആദരിച്ചു. പൂർവ അധ്യാപകരെ ആദരിച്ചു. സഞ്ജയൻ, സഫീർ, അനിൽകുമാർ, രജീഷ്, ജീജ, രസിത, അനിത സംസാരിച്ചു. കലാപരിപാടികളുമുണ്ടായി.. എംപി ബാബു സ്വാഗതവും പ്രകാശൻ നന്ദിയും പറഞ്ഞു.

വെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞ് അക്രമിക്കാൻ അനൂവദിക്കില്ല
തലശ്ശേരി:സമുദായത്തിൻ്റെ പിന്നോക്കാവസ്ഥ തുറന്നു പറഞ്ഞതിൻ്റെ പേരിൽ യോഗം ജനറൽ സിക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ആരെയും അനുവദിക്കില്ലെന്നും വോട്ടിനു വേണ്ടി പലരേയും പ്രീതിപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന നാടകങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും എസ്.എൻ.ഡി.പി. യോഗം തലശ്ശേരി യൂണിയൻ യൂണിയൻ ഓഫീസിൽ ചേർത്ത പ്രതിഷേധയോഗത്തിൽ അറിയിച്ചു
സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കുന്നതിനും ആരുടെയും അവകാശങ്ങൾ കവർന്നെടുക്കാതെ സാമൂഹിക നീതി ക്കു വേണ്ടി നിലകൊള്ളുന്ന നേതാവുമായ ശ്രീ! വെള്ളാപ്പള്ളിക്ക് ഈഴവ തീയ്യ സമുഹങ്ങൾ സംരക്ഷണ കവചമൊരുക്കുമെന്നും 'സമുദായത്തെയോ സമുദായ നേതാക്കളെയോ അക്രമിക്കാൻ ശ്രമിച്ചാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ല എന്നും പ്രതിഷേധ യോഗത്തിൽ യൂണിയൻ നേതാക്കൾ അറിയിച്ചു യൂണിയൻ പ്രസിഡൻ്റ് ജിതേഷ് വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിക്രട്ടറി കെ. ശശിധരൻ സ്വാഗതവും കെ.ജി. ഗിരീഷ് നന്ദിയും രേഖപ്പടുത്തി കെ.പി രതിഷ് ബാബു 'അർജ്ജുൻ അരയാക്കണ്ടി 'രവീന്ദ്രൻ മുരിക്കോളി. സുന്ദരൻ .കെ . വിവേകൻ കുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു.
നേരമിനിയേറെയില്ല
:ആനന്ദകുമാർ പറമ്പത്ത്
ബോധോദയങ്ങളിൽ
ബോധക്കേടുകളുടെ
ഗ്രഹണ നിഴൽ
വീണിരുണ്ടയിടങ്ങളിൽ
ചുരുണ്ടു കൂടുകയാണോ നവയൗവനം ..?
ലഹരിയുടെ
രാക്ഷസ കരങ്ങൾ കുഴിച്ചു വെച്ച
തമോഗർത്തങ്ങളിൽ നിപതിച്ച്
തിരിച്ചു കയറുവാനാവാതെ
തളരുകയാണോ നവയൗവനം ..?
കുടുംബ ബന്ധങ്ങളിലെ
കൊളുത്തുകൾ തകർത്തുടച്ച്,
അച്ഛനമ്മമാരുടെ കണ്ണുനീരിൽ
സന്തോഷദീപങ്ങൾ
നനഞ്ഞു കെടുന്നതാസ്വദിക്കുകയാണോ
പുതു യൗവനം ..?
'നിറപുഞ്ചിരികൾ
നിലവിളികളായി പരിണമിക്കുമ്പോൾ
നിലതെറ്റി
തെററുകളിലേക്കാഴുകയാണോ
നവതലമുറകൾ.'?
അധുനികതയുടെ
പരുക്കനേടുകളിൽ
അക്ഷരതെററുകൾ നിറച്ചൊടുവിൽ
ശരിവായനകൾ
മറന്നു പോകയാണോ നമ്മുടെ മക്കൾ ..?
കണ്ണടച്ച്
മടിച്ചിരിക്കാതെ,
ഇരുട്ടകറ്റാൻ തിരികൾ കൊളുത്തുക
വെളിച്ചത്തിനു വഴിയൊരുക്കുക
നേരമിനിയേറെ..... ല്ലല്ലോ ....


സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിന് ആദ്യം ശബ്ദിച്ചത് തീയ്യ മഹാസഭ
:ചാലക്കര പുരുഷു
തലശ്ശേരി: ഉത്തര കേരളത്തിലെ കീഴ്ജാതിക്കാരായ തീയ്യ സമൂഹത്തിൻ്റെ സാമൂഹ്യ വളർച്ചയിലേക്ക് വെളിച്ചം വീശുന്ന രേഖകൾ മാഹി സ്വദേശിയും മലബാർ കൃസ്ത്യൻ കോളജ് മുൻ ചരിത്ര വിഭാഗം പ്രൊഫസറുമായ ഡോ: എം.സി.വസിഷ്ഠിൻ്റെ പഠനഗവേഷണങ്ങൾക്കിടയിലാണ് കോഴിക്കോട് റീജ്യണൽആർക്കെവ്സിൽ നിന്നും ഇവ ശ്രദ്ധയിൽ പെട്ടത്..
വടക്കന്‍ കേരളത്തില്‍ ഏറ്റവുമാദ്യം ആംഗലേയവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹം കൂടിയായിരുന്നു തിയ്യ സമൂഹമെന്ന് കാണാം.
1799ല്‍ നാലാം മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു സുല്‍ത്താന്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയോട് പരാജയപ്പട്ടതോടെ വടക്കന്‍ കേരളം മുഴുവന്‍ കമ്പനിയുടെ അധീനതയിലായി. ഈ ഭൂപ്രദേശമാണ് മലബാര്‍ ജില്ലയായി മാറിയത്..
കൊളോണിയല്‍ ഭരണത്തിന്റെ അനുകൂല സാഹചര്യങ്ങളും സാധ്യതകളും മുതലെടുത്തുകൊണ്ട് കീഴ്ജാതിക്കാരായ തിയ്യ സമൂഹം നിര്‍ണായകമായ സാമൂഹിക സാമ്പത്തിക മുന്നേറ്റങ്ങള്‍ നടത്തിയതായി കാണാം
ബ്രിട്ടീഷ് ഭരണത്തോടൊപ്പം കേരളത്തിലെത്തിയ മിഷനറിമാരില്‍ മലബാറില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷനറിമാരായിരുന്നു. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷനറിമാര്‍ സ്ഥാപിച്ച വിവിധ സ്‌കൂളുകളില്‍ ജാതിമതലിംഗവര്‍ഗ ഭേദമെന്യേ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി. മിഷനറിമാര്‍ സ്ഥാപിച്ച സ്‌കൂളുകളിലൂടെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസം നേടിയ തിയ്യ സമൂഹയത്തിലെ അംഗങ്ങള്‍ ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ ജോലികള്‍ സമ്പാദിച്ചു. ഇത് അവര്‍ക്ക് സാമൂഹിക സുരക്ഷിതത്വവും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാക്കി.ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ മലബാറില്‍ ഒരു മധ്യവര്‍ഗ്ഗത്തിന്റെ ഉയര്‍ച്ച കാണാനാവും. മധ്യവര്‍ഗ്ഗത്തില്‍പ്പെട്ടവരില്‍ ഭൂരിപക്ഷവും തിയ്യരായിരുന്നു. അഭിഭാഷകര്‍,പത്രപ്രവര്‍ത്തകര്‍, വ്യാപാരികള്‍, വിവിധ ശ്രേണികളിലുള്ള സര്‍ക്കാര്‍ഉദ്യോഗസ്ഥന്മാര്‍ ഇവരെല്ലാംഉള്‍പ്പെട്ടതായിരുന്നു കൊളോണിയല്‍ മലബാറിലെ മധ്യവര്‍ഗ്ഗംമലബാറിലെ ബ്രിട്ടീഷ് ഭരണത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ആസ്ഥാനമായ കോഴിക്കോട്, കോഴിക്കോടിന് പുറമെ തലശ്ശേരിയും കണ്ണൂരുമായിരുന്നു. ഈ മൂന്നു സ്ഥലങ്ങളായിരുന്നു ബ്രിട്ടീഷ് ഭരണത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍. ഈ മൂന്നു സ്ഥലങ്ങള്‍ തന്നെയായിരുന്നു തിയ്യരുടെയും പ്രധാന കേന്ദ്രങ്ങള്‍.
.jpeg)
19-ാം നൂറ്റാണ്ടിന്റെ അവസാന കാലമാവുമ്പോഴേക്കും ശക്തരായ, സമ്പന്നരായ ഒരു മധ്യവര്‍ഗ്ഗ തിയ്യ വിഭാഗം മേല്‍പ്പറഞ്ഞ നഗരങ്ങളില്‍ഉണ്ടായിരുന്നു.അരുവിപ്പുറത്ത് ശ്രീനാരായണഗുരു നടത്തിയ വിപ്ലവകരമായ പ്രതിഷ്ഠയുടെ സ്വാധീനം മലബാറിലെ തിയ്യ ബുദ്ധിജീവികള്‍ക്കിടയിലും സമ്പന്നര്‍ക്കിടയിലും ശക്തമായ സ്വാധീനം ചെലുത്തി. അവര്‍ ശ്രീനാരായണ ഗുരുവിനെ നേരിട്ട് മലബാറിലേക്ക് ക്ഷണിച്ചു എന്നു മാത്രമല്ല,ആവേശകരമായി ഗുരുവിനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രങ്ങള്‍നിര്‍മ്മിക്കുവാനുംമുന്നോട്ടുവന്നു.
.jpeg)
ശ്രീനാരായണഗുരു പ്രതിഷ്ഠിച്ച മലബാറിലെ പ്രധാന ക്ഷേത്രങ്ങളും കോഴിക്കോട്ടും,തലശ്ശേരിയിലും ,കണ്ണൂരിലുമായിരുന്നു.1908-ല്‍തലശ്ശേരിയിലെ ജഗന്നാഥക്ഷേത്രം, 1910-ല്‍ കോഴിക്കോട്ടെ ശ്രീകണ്‌ഠേശ്വര ക്ഷേത്രം, 1914-ല്‍ കണ്ണൂരിലെ തളാപ്പിലെ സുന്ദരേശ്വര ക്ഷേത്രം. ചുരുക്കത്തിൽ ബ്രിട്ടീഷ് ഭരണത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിലാണ് തിയ്യർക്കായിട്ടുള്ള ആദ്യകാല ക്ഷേത്രങ്ങൾ ഉയർന്നു വന്നതെന്ന് കാണാം
ഇരുപതാംനൂറ്റാണ്ടാവുമ്പോഴേക്കും തിയ്യരുടെ നിരവധി സംഘടനകള്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ഉയര്‍ന്നുവന്നു. കോഴിക്കോട്ട് എസ്.എന്‍.ഡി.പി.ക്കാരുടേതായിഒരുക്ലബ്ബുണ്ടായിരുന്നു. കണ്ണൂരില്‍ പ്രവര്‍ത്തിച്ചിരുന്നതിയ്യരുടെ ഒരു രാഷ്ട്രീയേതര സഘടനയായിരുന്നു ഉത്തര കേരള തിയ്യ മഹാസഭ
1936 നവംബർ മാസം മദ്രാസ് ഗവർണറുടെ , കണ്ണൂർസന്ദർശനവേളയിൽ ഗവർണ്ണറെ കാണാനും ഗവർണ്ണർക്ക് നിവേദനം സമർപ്പിക്കാനുമുള്ള ഒരു സൗകര്യം മലബാർ ജില്ലാ കലക്ടർ ഉത്തരകേരള മഹാസഭക്ക് അനുവദിച്ചു. ഗവർണർക്ക് സമർപ്പിക്കാൻ ഒരു നിവേദനവും ഉത്തരകേരള തിയ്യ മഹാസഭ തയ്യാറാക്കി. . 1936 നവംബര്‍ 5 ന് രാവിലെ 11.30 നാണ് ഉത്തര കേരള തിയ്യ മഹാസഭ യോഗത്തെ പ്രതിനിധീകരിച്ചുകൊണ്ട് അതിന്റെ പ്രസിഡന്റും അംഗങ്ങളും ബ്രിട്ടീഷ് ഗവര്‍ണര്‍ ലോര്‍ഡ് എര്‍സ്‌കിനെയും അദ്ദേഹത്തിന്റെ പത്‌നി ലേഡിമര്‍ജോറിഎര്‍സ്‌കിനെയെയും കണ്ട് നിവേദനം സമര്‍പ്പിച്ചത് ' അതിലെ പ്രധാന ആവശ്യങ്ങൾ ചുവടെ..കോഴിക്കോട്ടെ റീജണല്‍ആര്‍ക്കൈവ്‌സിലെ മദ്രാസ് ഗവണ്‍മെന്റിന്റെ പബ്ലിക് ഡിപ്പാര്‍ട്ട്‌മെന്റ് ബണ്ടില്‍ നമ്പര്‍ 1 എ, സീരിയല്‍ നമ്പര്‍ 18 എന്ന ഫയലില്‍ തിയ്യ സഭ മുന്നോട്ടുവച്ച മെമ്മോറാണ്ടത്തിന്റെ നോട്ടീസ് കാണാം.
താഴെ പറയുന്നവരാണ് ഉത്തര കേരള തിയ്യ മഹാസഭയെ പ്രതിനിധീകരിച്ചുകൊണ്ട് ഗവര്‍ണറെ കണ്ടത്. യോഗം പ്രസിഡണ്ടായ റിട്ടയേര്‍ഡ് മുന്‍സീഫ്.ഒ.ശങ്കരൻ ,യോഗം സെക്രട്ടറി റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്.ഉപ്പോട്ട നാരായണൻ, റിട്ടയേര്‍ഡ ഡെപ്യൂട്ടി പൊളിറ്റിക്കല്‍ ഏജന്റ് പി.സി. ഗോവിന്ദൻ (ബോംബെ സര്‍വ്വീസ്, കെ.ഭരതന്‍വക്കീൽ . റിട്ടയേര്‍ഡ് ഹെഡ് പോസ്റ്റ് മാസ്റ്റര്‍ കെ.എം കുഞ്ഞമ്പു, ചുരുക്കത്തില്‍ ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍, ബ്രിട്ടീഷ് ഭരണ സംവിധാനത്തിന്റെ ഭാഗമായിരുന്നവരായിരുന്നു പ്രധാനമായും ഉത്തര കേരള തിയ്യ മഹാസഭയെ പ്രതിനിധീകരിച്ചത്. ഗവര്‍ണറുടെ കൂടെ ഡിസ്ട്രിക്ട് കലക്ടര്‍ എ.ആര്‍. മക്‌വെനും ഉണ്ടായിരുന്നു.
മലബാര്‍ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു സമൂഹമാണ് ഞങ്ങളുടേത്. പക്ഷേ രാഷ്ട്രീയ സ്വാധീനത്തിലും സാമ്പത്തിക കാര്യങ്ങളിലും മറ്റു സമൂഹങ്ങളേക്കാള്‍ പിന്നിലാണ് ഞങ്ങള്‍. ഒരു വര്‍ഗ്ഗം എന്ന നിലയില്‍ ഞങ്ങള്‍ പ്രധാനമായും കൃഷിക്കാരും കള്ളുചെത്തുകാരുമാണ്. ഞങ്ങളില്‍ കുറച്ചുപേരുടെ കൈയില്‍ മാത്രമേ ജന്മം ഭൂമിയുള്ളൂ. ജന്മം ഭൂമി പ്രധാനമായും മേല്‍ജാതിക്കാരായ ഹിന്ദുക്കളുടെയും മുഹമ്മദീയരുടെയും കൈയിലാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ കാര്‍ഷിക ഉല്‍പ്പന്നത്തിലുണ്ടായ ഗണ്യമായ കുറവും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയും ജില്ലയിലെ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ബാധിച്ചിട്ടുള്ളത് തിയ്യരെയാണ്.
കര്‍ഷകര്‍ നികുതി അടയ്ക്കുന്നത് അവര്‍ക്ക് തേങ്ങ വിറ്റാല്‍ കിട്ടുന്ന പണത്തില്‍ നിന്നാണ് എന്നാല്‍ സിലോണില്‍ നിന്നുള്ള തേങ്ങയുടെയും കൊപ്രയുടെയും കടന്നുവരവിന്റെ ഫലമായി തേങ്ങയുടെ വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റും സിലോണും തമ്മിലുള്ള വ്യാപാര കരാര്‍ ഉടനെ ഉണ്ടാകുമെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ മലബാറിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനോട് അറിയിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങളെ ആശ്രയിച്ചിട്ടാണ് തിയ്യ സമൂഹത്തിലെ വലിയൊരു വിഭാഗം ജീവിക്കുന്നത്.
മലബാറിലെ ഗവണ്‍മെന്റിന് വരുമാനം ലഭിക്കുന്നത് എക്‌സൈസ് വകുപ്പിലൂടെ അഥവാ കള്ളുചെത്തിലൂടെയാണ്. കള്ളുചെത്ത് പൂര്‍ണ്ണമായും തിയ്യ സമൂഹത്തിന്റെ നിയന്ത്രണത്തിലാണ്. കള്ളുചെത്തുമായി ബന്ധപ്പെട്ട എക്‌സൈസ് വകുപ്പുണ്ടാക്കിയിരിക്കുന്ന പുതിയ നിയമങ്ങള്‍ കള്ളുചെത്തിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് കള്ളുചെത്ത് എന്ന പരമ്പരാഗതമായ ഉപജീവന മാര്‍ഗ്ഗം അവസാനിപ്പിക്കേണ്ടിവരും.എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് കള്ളുചെത്തിലൂടെയും ജന്മിമാരുടെ കുടിയാന്മാര്‍ എന്ന നിലയില്‍ ഏറ്റവുമധികം ഭൂനികുതി നല്‍കുന്നത് ഞങ്ങളാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ജില്ലയിലെ മറ്റു ശൂദ്ര വിഭാഗക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ തിയ്യരുടെ സ്ഥാനം തീരെ കുറവാണ്.
ഗവണ്‍മെന്റ് ഉത്തരവ് സാമുദായിക സ്വഭാവമുള്ളതാണ്. അത് ജില്ലയിലെ മറ്റു ശൂദ്രവിഭാഗക്കാരുടെ സ്ഥിതി വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്. അതിന്റെ വില കൊടുക്കേണ്ടിവരുന്നത് ഞങ്ങളാണ്.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ ടെറിട്ടോറിയല്‍ ഫോഴ്‌സ്, മദ്രാസ് സ്‌പെഷ്യല്‍ പൊലീസ് (എം.എസ്.പി.) എന്നീ സൈനിക വിഭാഗങ്ങളില്‍ ഉയര്‍ന്നതോ താഴ്ന്നതോ ആയ പദവികളില്‍ ഞങ്ങള്‍ക്ക് പ്രവേശിക്കാന്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വരുമാനത്തിന്റെ സിംഹഭാഗവും നല്‍കുന്നത് ഞങ്ങളാണ്. അതുകൊണ്ട് ആ വകുപ്പില്‍ ഞങ്ങളുടെ സമൂഹത്തില്‍ പെട്ടവര്‍ക്ക് ജോലി നല്‍കാന്‍ താങ്കള്‍ താല്‍പ്പര്യമെടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
അങ്ങയുടെ ശ്രദ്ധയില്‍ പെടുത്താനുള്ള മറ്റൊരു അടിയന്തിര വിഷയം ഞങ്ങളുടെ സമൂഹത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ്. സ്‌കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇവിടെ പെണ്‍കുട്ടികള്‍ക്കുള്ള സെക്കന്റ് ഗ്രേഡ് കോളേജില്ലാത്തതിന്റെ വിഷമങ്ങള്‍ ഏറെ അനുഭവിക്കുന്നു. മദ്രാസ് പ്രസിഡന്‍സിയിലെ മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീ വിദ്യാഭ്യാസത്തില്‍ മലബാര്‍ ഏറെ മുന്നേറിയിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഞങ്ങളുടെ സമൂഹത്തിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പൊതുവേ ദരിദ്രരാണ്.കോളേജ് വിദ്യാഭ്യാസത്തിനു വേണ്ടി അവര്‍ പെണ്‍കുട്ടികളെ മംഗലാപുരത്തേക്കോ, മദ്രാസിലേക്കോ അയക്കേണ്ടിവരുന്നു. കണ്ണൂരില്‍ പെണ്‍കുട്ടികള്‍ക്കുള്ള മികച്ച ഹൈസ്‌കൂളുകളുണ്ട്. അതിനെ ചുരുങ്ങിയ ചെലവില്‍ ഗവണ്‍മെന്റിന് കോളേജായി ഉയര്‍ത്താവുന്നതാണ്.
ബ്രിട്ടീഷ് ഭരണകൂടത്തിന് ഞങ്ങള്‍ ചെയ്ത സേവനങ്ങള്‍, ഔദ്യോഗികമായും അല്ലാതെയും, എടുത്തുപറഞ്ഞുകൊണ്ട് ആദരണീയനായ ഗവര്‍ണറുടെ സമയം കളയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള ആത്മാര്‍ത്ഥമായ ഭക്തിയും വിധേയത്വവും അറിയിക്കുന്നു. ബ്രിട്ടീഷ് ഗവര്‍ണര്‍ക്കും അദ്ദേഹത്തിന്റെ പ്രിയ പത്‌നിക്കും പ്രാചീനവും സുന്ദരവുമായ ഈ നഗരത്തില്‍ സന്തോഷകരമായ താമസം ആശംസിക്കുന്നു.
തിയ്യ മഹാസഭയുടെ പ്രതിനിധി സംഘത്തോട് ഗവര്‍ണര്‍ നല്‍കിയ ഉത്തരങ്ങള്‍ ഇങ്ങിനെ:
സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ അബ്രാഹ്മണ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ കഴിയില്ല. .
ഗവര്‍ണറെ കണ്ട തിയ്യ മഹാസഭയുടെ പ്രതിനിധികള്‍ എണ്ണത്തില്‍ മറ്റ് ഹിന്ദുക്കളേക്കാള്‍ തിയ്യര്‍ കൂടുതലാണെന്നും എന്നിട്ടും തങ്ങളെ തൊട്ടുകൂടാത്തവരായിട്ടാണ് കരുതുന്നതെന്നും പറഞ്ഞു. അതുകൊണ്ട് സമ്പന്നരും സ്വാധീനമുള്ളവരുമായ മറ്റ് അബ്രാഹ്മണരുമായി സര്‍ക്കാര്‍ ജോലിയുടെ കാര്യത്തില്‍ മത്സരിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്നും വിശദീകരിച്ചു. ജനസംഖ്യാനുപാതികമായി നിയമനം നല്‍കണമെന്ന് തിയ്യ മഹാസഭയുടെ പ്രതിനിധികള്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.
തിയ്യരുടെ യോഗ്യതകളില്‍ മലബാറിലെ ബ്രിട്ടീഷ് ഭരണകൂടം സംതൃപ്തരാണെന്നും, ജോലിക്കാര്യത്തില്‍ സ്വത്തിന്റെ ഉടമസ്ഥാവകാശം ഒരു യോഗ്യതയായി പരിഗണിക്കേണ്ടതില്ലെന്നും ഗവര്‍ണര്‍ ഉത്തരകേരള തിയ്യ മഹാസഭയുടെ പ്രതിനിധികളെ അറിയിച്ചു.
ചുരുക്കത്തിൽ ഉത്തരകേരള തിയ്യ മഹാസഭ നല്‍കിയ നിവേദനത്തില്‍ പ്രധാനമായും അവരുടെ ഉപജീവന മാര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഉന്നയിക്കുന്നത്. പ്‌ക്ഷേ, ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് തിയ്യ മഹാസഭ ഉന്നയിക്കുന്നആവശ്യമാണ്.
ബ്രിട്ടീഷ് ഭരണകൂടം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആധുനിക പാശ്ചാത്യ വിദ്യാഭ്യാസം നേടാനുള്ളഅവസരമുണ്ടാക്കി. വിദ്യാഭ്യാസം നേടി മുന്നേറാനുള്ള ശ്രമത്തില്‍ തിയ്യ സമൂഹത്തിലെ പെണ്‍കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. അവരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പുരോഗതി ഉണ്ടാക്കണമെന്നുള്ള തിയ്യ മഹാസഭയുടെ ആവശ്യം വളരെ ശ്രദ്ധേയമാണ്.ബ്രിട്ടീഷ് ഭരണകൂടത്തിന്‍കീഴില്‍ ഒരു പ്രബല മധ്യവര്‍ഗ്ഗമായി രൂപംകൊണ്ട തിയ്യ സമൂഹത്തിന്റെ താല്‍പ്പര്യങ്ങളും വ്യാകുലതകളുമാണ് ഈ മെമ്മോറാണ്ടത്തില്‍ പ്രധാനമായും പ്രതിഫലിക്കുന്നത്.
ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമായി മലബാറിന്റെ ചരിത്രത്തിൽ പ്രത്യക്ഷപ്പെട്ട ഒരു വര്‍ഗ്ഗമായിരുന്നു മധ്യവര്‍ഗ്ഗം. പ്രഭുവര്‍ഗ്ഗത്തിന് താഴെയും തൊഴിലാളിവര്‍ഗ്ഗത്തിന് മുകളിലുമായാണ് യൂറോപ്യന്‍ ചിന്തകര്‍ മധ്യവര്‍ഗ്ഗത്തെ ഉള്‍പ്പെടുത്തുന്നത്. മലബാറിന്റെ ചലനമറ്റ സാമൂഹ്യവ്യവസ്ഥയെ ചലിപ്പിക്കുന്നതില്‍ തിയ്യര്‍ ഉള്‍പ്പെട്ട മധ്യവര്‍ഗ്ഗത്തിന്റെ പങ്ക് വളരെ വലുതായിരുന്നുവെന്ന് കാണാം..
(ചിത്രം : പ്രതീകാത്മകം )

സൗജന്യ യോഗ പരിശീലനം തുടങ്ങി
തലശ്ശേരി:എരഞ്ഞോളി ഗ്രാമപഞ്ചായത്തിൻ്റെയും ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലനം ആരംഭിച്ചു.വടക്കുമ്പാട് തിരുവോത്ത് ഭഗവതി ക്ഷേത്രം ഹാളിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ ഉദ്ഘാടനം ചെയ്തു.എം.ബാലൻ അധ്യക്ഷത വഹിച്ചു.ഡോ: എസ്.ഷീജ,സുരേന്ദ്രൻ തിരുവോത്ത്, കെ.ടി.രാഘവൻ,കെ.ടി. സത്യൻ,യോഗ പരിശീലക സി.രേഷ്മ എന്നിവർ സംസാരിച്ചു.യോഗ ഡാൻസും അരങ്ങേറി. പഞ്ചായത്തിലെ എട്ടാമത്തെ യോഗ ബാച്ചാണ് വടക്കുമ്പാട് ആരംഭിച്ചത്.എല്ലാ ദിവസവും രാവിലെ 5.30 മുതൽ പരിശീലനം ആരംഭിക്കും.അമ്പത് പേർ സൗജന്യ യോഗ പരിശീലനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചിത്രവിവരണംഎരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ ഉദ്ഘാടനം ചെയ്യുന്നു

പ്ലാവിൻ തൈകളും, വാഴക്കന്നുകളും വിതരണം ചെയ്തു.
തലശ്ശേരി : കതിരൂർസർവ്വീസ് സഹകരണ ബേങ്ക് വിയറ്റ്നാം എർളി
പ്ലാവിൻതൈയുംനേന്ത്രവാഴകന്നുംവിതരണംചെയ്തു.
ബേങ്കിൻ്റെകീഴിൽപ്രവർത്തിക്കുന്നകർഷകഗ്രൂപ്പുകൾക്കാണ്തൈകൾനൽകിയത്.കേരളസർക്കാർസഹകരണസ്ഥാപനങ്ങളിലൂടെനടപ്പിലാക്കുന്ന ഹോർട്ടി ഹബ് പദ്ധതിയുടെ ഭാഗമായി ചക്ക കൃഷിയും വൈവിദ്യവൽക്കരണവുംബേങ്ക്ആരംഭിക്കുന്നുണ്ട്. ബേങ്ക് ഹാളിൽ നടന്നപരിപാടിഏ.കെ.ജി.ഹോസ്പിറ്റൽപ്രസിഡണ്ട്'പി.പുരുഷോത്തമൻ കുറ്റ്യൻ രാജന് വാഴക്കന്നുo പ്ലാവിൻ തൈകളും നൽകിഉദ്ഘാടനംനിർവ്വഹിച്ചു.ബേങ്ക്പ്രസിഡണ്ട്ശ്രീജിത്ത്ചോയൻ' അധ്യക്ഷനായി. കാരായി വിജയൻ, കെ.വി പവിത്രൻ ' മുരിക്കോളി രവീന്ദ്രൻ, സംസാരിച്ചു. പി.സുരേഷ് ബാബു
സ്വാഗതവുംആലക്കാടൻരമേശൻനന്ദിയും പറഞ്ഞു
ചിത്രവിവരണം:ഏ.കെ.ജി.ഹോസ്പിറ്റൽപ്രസിഡണ്ട്'പി.പുരുഷോത്തമൻ കുറ്റ്യൻ രാജന് വാഴക്കന്നുo പ്ലാവിൻ തൈകളും നൽകിഉദ്ഘാടനം ചെയ്യുന്നു

സി.പി.ഐ.എരഞ്ഞോളി
ലോക്കൽ സമ്മേളനം..
തലശ്ശേരി:എരഞ്ഞോളി തോട്ടുമ്മൽ സി പി ഐ എരഞ്ഞോളി ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി പൊതു സമ്മേളനം നടത്തി.സി പി ഐ സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു.ടി.ശശി അധ്യക്ഷത വഹിച്ചു.ജില്ലാ അസി: സെക്രട്ടറി എ.പ്രദീപൻ,തലശ്ശേരി മണ്ഡലം സെക്രട്ടറി എം.എസ് നിഷാദ്,ജില്ലാ കൗൺസിൽ അംഗം എം.ബാലൻ,പി.കെ. മിഥുൻ,പന്തക്ക സുനിൽ കുമാർ എന്നിവർ സംസാരിച്ചു.പ്രതിനിധി സമ്മേളനം സി.പി.ഐ മണ്ഡലം സിക്രട്ടറി അഡ്വ: എം.എസ് നിഷാദ് ഉദ്ഘാടനം ചെയ്തു.എം മഹേഷ് കുമാർ എം. ബാലൻ പി കെ മിഥുൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറിയായി ടി.ശശിയേയും,അസി: സിക്രട്ടറിയായി പന്തക്ക സുനിൽ കുമാറിനേയും തിരഞ്ഞെടുത്തു.
ചിത്രവിവരണം: സി.പി ഐ സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്യുന്നു
നികുതി അടവാക്കാത്ത
വര്‍ക്കെതിരെ കേസ്
ഫയല്‍ ചെയ്തു .
ന്യൂമാഹി : 2024-25 സാമ്പത്തിക വർഷം ന്യൂമാഹി ഗ്രാമപഞ്ചായത്തിലേക്ക് നികുതി അടവാക്കാത്ത കെട്ടിട ഉടമകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു . ഗ്രാമപഞ്ചായത്തിന് പിരിഞ്ഞ് കിട്ടേണ്ട കെട്ടിടനികുതി ഡിമാന്‍റ് നോട്ടീസ് , റവന്യു റിക്കവറി നോട്ടീസ് എന്നിവ അയച്ചതിന് ശേഷവും അടവാക്കാത്ത കെട്ടിടഉടമകള്‍ക്കെതിരെയാണ് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ടേറ്റ് മുമ്പാകെ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. കോടതി കേസ് ഫയലില്‍ സ്വീകരിച്ചു

തലശ്ശേരിയില്‍ ബ്രൗൺഷുഗർ
വേട്ട, മുന്ന് പേര്‍ പിടിയില്‍
തലശ്ശേരി :റെയില്‍വെ സ്‌റ്റേഷൻ പരിസരത്ത് വന്‍ ബ്രൗൺഷുഗർ വേട്ട. മൂന്ന് പേര്‍ പൊലീസിന്റെ പിടിയില്‍. 13 ലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി തലശ്ശേരി സ്വദേശികളായ മട്ടാമ്പ്രം ചാലില്‍ അറയിലകത്ത് വീട്ടില്‍ പറാക്കി നാസര്‍(54), പാലിശ്ശേരി മറിയാസ് വീട്ടില്‍ ഇ. എ ഷുഹൈബ്(38), കായ്യത്ത് റോഡ് എ. ഡി ക്വാര്‍ട്ടേര്‍സില്‍ മുഹമ്മദ് അക്രം(40) എന്നിവരെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുംമ്പൈയില്‍ നിന്നും തലശ്ശേരിയിലേക്ക് വരികയായിരുന്ന നേത്രാവതി എക്‌സ്പ്രസില്‍ തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയതായിരുന്നു മൂവരും. പിടിയിലായ മുഹമ്മദ് അക്രമിനെ ലഹരിക്കടത്ത് കേസില്‍ നേരത്തെ മുംബൈ പൊലീസ് പിടികൂടിയിരുന്നു. രണ്ട് ലക്ഷം രൂപയ്ക്ക് വാങ്ങിയ ബ്രൗണ്‍ഷുഗറിന് ഓപ്പണ്‍ മാര്‍ക്കറ്റില്‍ 13 ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ ജില്ല പൊലീസ് മേധാവി നിതിന്‍ രാജ് ഐ. പി. എസ്, നാര്‍ക്കോട്ടിക്കല്‍ എ. സി. പി ജയന്‍ ഡൊമനിക്, തലശ്ശേരി എ. എസ്. പി കിരണ്‍ ഐ. പി. എസ്, എന്നിവർക്ക് ലഭിച്ച വിവരത്തെ തുടർന്ന് ന്യൂമാഹി സി ഐ ബിനു മോഹൻ,
തലശ്ശേരി എസ് ഐ പ്രശോഭ്,
ഡാന്‍സ്ആപ് അംഗങ്ങളായ ശ്രീജേഷ്, സുജേഷ്, മിഥുന്‍, അജിത്ത്, മഹേഷ്, രാഹൂല്‍, ബിനു എന്നിവര്‍ ചേര്‍ന്നാണ് ബ്രൗണ്‍ ഷുഗര്‍ വേട്ട നടത്തിയത്. ജില്ലയിലെത്തന്നെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയാണിത്. പിടിയിലായവര്‍ ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ആത്മീയ കേന്ദ്രങ്ങൾ ഭൗതിക വികാസത്തിനും ഉതകണം: രമേശ് പറമ്പത്ത് എംഎൽഎ
മാഹി: ആത്മീയ കേന്ദ്രങ്ങൾക്കുമപ്പുറം ദേവാലയങ്ങൾ മനുഷ്യൻ്റെ സർഗ്ഗപരവും, ഭൗതികവുമായ വികാസത്തിന് ഉപയുക്തമാകണമെന്നും, പൗരാണിക ഭാരതീയ പാരമ്പര്യം അതാണ് വ്യക്തമാക്കുന്നതെന്നും രമേശ് പറമ്പത്ത് എം.എൽ എ അഭിപ്രായപ്പെട്ടു.
പ്രസിദ്ധമായ ചാലക്കര ശ്രീവരപ്രത്ത് കാവിലെ പഞ്ചദിന ദേവീക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് ഇന്നലെ സന്ധ്യക്ക് നടന്ന
സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ
ക്ഷേത്രം പ്രസിഡണ്ട് വി.വത്സൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന - ദേശീയ അവാർഡ് ജേതാക്കളേയും, കലാപ്രതിഭകളേയും, ജീവ കാരുണ്യ പ്രവർത്തകരേയും ചടങ്ങിൽ ആദരിച്ചു.
കലാ -സാംസ്ക്കാരിക രംഗത്തെ പ്രതിഭകളായ
ചാലക്കര പുരുഷു, മാടമന ശ്രീരാമൻ നമ്പൂതിരി ,രജ നി മുരളീധരൻ, കെ.കെ.രാജീവ് മാസ്റ്റർ, കെ.രാധാകൃഷ്ണൻ മാസ്റ്റർ, ഡോ: കെ.ചന്ദ്രൻ ,ബാബു പാറാൽ, ഉമാനാഥൻ മാസ്റ്റർ, സുഗേഷ് വരപ്രം എന്നിവരെയാണ് ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചത്.കെ.കെ.സുധീഷ് സ്വാഗതവും സുനിൽ, നന്ദിയും പറഞ്ഞു
വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം. തുടർന്ന് ഗാനമേളയുമുണ്ടായി.
ഇന്ന് വൈ: 6.30ന് മാതംഗി നൃത്ത വിദ്യാലയം അവതരിപിക്കുന്ന നൃത്ത വിരുന്ന്.10 ന് വൈ: 6'30 ന് പ്രവീൺ പനോനേരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം തുടർന്ന് തിരുവാതിര, കൈകൊട്ടിക്കളി .11 ന് കാലത്ത് 11 മണി വെറ്റില കൈനീട്ടം.വൈ.6 മണിശാസ്ത്രപ്പൻ വെള്ളാട്ടം അടിയറ വരവ്. വേട്ടക്കൊരുമകൻ സ്ഥാനത്തു നിന്നുള്ള താലപ്പൊലി വരവ്.പൊതുവാച്ചേരിയിൽ നിന്നും ഘോഷയാത്ര വരവ്..വിവിധ വെള്ളാട്ടങ്ങൾ 12 ന് പുലർച്ചെ 3.30 ന് ഗുളികൻ തിറ: തുടർന്ന് കുട്ടിച്ചാത്തൻ, മുത്തപ്പൻ, ഘണ്ടകർണ്ണൻ', നാഗഭഗവതി, വസൂരി മാല തെയ്യങ്ങൾ കെട്ടിയാടും., ഗുരുസിയുമുണ്ടാകും.
ചിത്രവിവരണം: രമേശ് പറമ്പത്ത് എം.എൽ എ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
അവധിക്കാല ഷട്ടിൽ ബാഡ്മിൻറൺ കോച്ചിംഗ് ആരംഭിച്ചു
തലശ്ശേരി:പെരുന്താറ്റിൽ കുണ്ടൂർ മല എൻജിനീയറിംങ്ങ് കോളേജിന് സമീപം കുമ സ്പോർട്സ് അറിന ഇൻഡോർ സ്റ്റേഡിയത്തിൽ അവധിക്കാല ഷട്ടിൽ ബാഡ്മിൻറൺ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു ആറു വയസ്സ് മുതലുള്ള കുട്ടികൾക്ക് രണ്ടുമാസം നീണ്ടുനിൽക്കുന്ന അവധിക്കാലം കഴിഞ്ഞാലും തുടർന്ന് ശനി, ഞായർ ദിവസങ്ങളിലും പരിശീലനം തുടരുന്നതായിരിക്കും. കോച്ചിംഗ് ക്യാമ്പ് പരിശീലകൻ യശസ് വേലാണ്ടിയാണ്. കുട്ടികളിലെ കായിക പ്രതിഭയെ വളർത്തിയെടുക്കാൻ വളരെ ചുരുങ്ങിയ ചെലവിലാണ് പരിശീലനം നടന്നു വരുന്നത്. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എംപി ശ്രീഷ ഉദ്ഘാടനം ചെയ്തു. കുമ സ്പോർട്സ് അറിനയുടെ പ്രസിഡണ്ട് പി.കെ.ശ്രീദേവദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദിലീപ് പാറേമ്മൽ, സന്തോഷ് ചന്ദ്രമ്പത്ത് സംസാരിച്ചു.
ശ്രീകുമാർ സ്വാഗതവും, ഹരിലാൽ നന്ദിയും പറഞ്ഞു
നാളെ വൈദ്യുതി മുടങ്ങും
വൈദ്യുതി HT ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (9/4/25 ബുധനാഴ്ച്ച) പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന മൂന്നങ്ങാടി, ഇടയിൽ പീടിക, പന്തക്കൽ, നവോദയ, കുന്നുമ്മൽപ്പാലം,മൊട്ടേമ്മൽ, മൂലക്കടവ്, മാക്കുനി, കോപ്പാലം എന്നി പ്രദേശങ്ങളിൽ കാലത്ത് 7.45 മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
മഹാവീർ ജയന്തി: മാഹിയിൽ നാളെ (10/4/25) മദ്യം, മത്സ്യം, മാംസകടകൾ പ്രവർത്തിക്കില്ല
മഹാവീർ ജയന്തി ദിനം പ്രമാണിച്ച് മാഹി മുനിസിപ്പാൽ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ, മത്സ്യ, മാംസ കച്ചവട സ്ഥാപനങ്ങൾ നാളെ (10.04.2025 വ്യാഴം) തുറന്ന് പ്രവൃത്തിക്കുവാൻ പാടുളളതല്ലെന്ന് മയ്യഴി നഗരസഭാ കമ്മീഷണർ അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group