
ഗുരുചരണാലയം ശതാബ്ദി
ആഘോഷം സമാപിച്ചു
തലശ്ശേരി: പൊന്ന്യം ഗുരു ചരണാലയം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ശിവഗിരി മഠത്തിലെ ശ്രീമദ് സ്വരൂപാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. മാഹി മുൻ എം.എൽ.എ. ഡോ.വി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.വി. സജയ് മുഖ്യ പ്രഭാഷണം നടത്തി. ടി.കെ.ഡി. മുഴപ്പിലങ്ങാട്, വി.പ്രദീപ് കുമാർ, ടി.പി. അനിൽകുമാർ, കെ.ശശിധരൻ സംസാരിച്ചു. ശതാബ്ദി സമാപന സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സിക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു.തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി അദ്ധ്യക്ഷത വഹിച്ചു. പി.കെ.കൃഷ്ണദാസ്, ടി.വി. വസുമിത്രൻ എഞ്ചിനീയർ, സി.എച്ച്. മുസ്തഫ മൗലവി, ടി.വി. വസുമിത്രൻ എഞ്ചിനീയർ, അഡ്വ.കെ.അജിത്ത്കുമാർ, പി.പി.സനിൽ, കെ.ശശിധരൻ, എ.എം. ജയേന്ദ്രൻ സംസാരിച്ചു. കലാ മത്സര വിജയി കൾക്ക് സമ്മാന ദാനം നൽകി.മഠത്തിന്റെ വികസനത്തിനായി യത്‌നിച്ച മൺമറഞ്ഞുപോയവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു. ആഘോഷത്തോടനുബന്ധിച്ച് നടന്ന മഠം പ്രതിനിധികളുടെ സംഗമം തലശ്ശേരി ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു. മഠം പ്രസിഡണ്ട് കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ മഠം പ്രതിനിധികൾ സംസാരിച്ചു:
ചിത്രവിവരണം: ശ്രീമദ് സ്വരൂപാനന്ദ സ്വാമികൾ സംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
ശ്രീവരപ്രത്ത് കാവ് ദേവീക്ഷേത്രോത്സവം നാളെ തുടങ്ങും
മാഹി: പ്രസിദ്ധമായ ചാലക്കര ശ്രീവരപ്രത്ത് കാവ് പഞ്ചദിന ദേവീക്ഷേത്രോത്സവം ഏപ്രിൽ 8 ന് ആരംഭിക്കും.വിവിധ പരിപാടികളോടെ 12 ന് സമാപിക്കും.
8 ന് വൈ. 6.15ന് വിശേഷാൽ പൂജക്ക് ശേഷം നടക്കുന്ന സാംസ്ക്കാരിക സമ്മേളനം പ്രസിഡണ്ട് പി.വത്സൻ്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും.' തുടർന്ന് കലാ -സാംസ്ക്കാരിക രംഗത്തെ പ്രതിഭകളെ ആദരിക്കും. വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകും. തുടർന്ന് ഗാനമേള
9 ന് 6.30ന് മാതംഗി നുത്ത വിദ്യാലയം അവതരിപിക്കുന്ന നൃത്ത വിരുന്ന്.10 ന് വൈ: 6'30 ന് പ്രവീൺ പനോനേരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം തുടർന്ന് തിരുവാതിര, കൈകൊട്ടിക്കളി .11 ന് കാലത്ത് 11 മണി വെറ്റില കൈനീട്ടം.വൈ.6 മണിശാസ്ത്രപ്പൻ വെള്ളാട്ടം അടിയറ വരവ്. വേട്ടക്കൊരുമകൻ സ്ഥാനത്തു നിന്നുള്ള താലപ്പൊലി വരവ്.പൊതുവാച്ചേരിയിൽ നിന്നും ഘോഷയാത്ര വരവ്..വിവിധ വെള്ളാട്ടങ്ങൾ 12 ന് പുലർച്ചെ 3.30 ന് ഗുളികൻ തിറ: തുടർന്ന് കുട്ടിച്ചാത്തൻ, മുത്തപ്പൻ, ഘണ്ടകർണ്ണൻ', നാഗഭഗവതി, വസൂരി മാല തെയ്യങ്ങൾ കെട്ടിയാടും., ഗുരുസിയുമുണ്ടാകും.
വിവാഹം
ഡോ: പത്മേഷ് - ഡോ: ശ്രേയ
മാഹി: പ്രമുഖ വ്യവസായി പള്ളൂർ കൂവേൻ്റവിട പത്മാവതിയിൽ കല്ലാടൻ രാജൻ്റെ മകൻ ഡോ.. പത്മേഷും, വടകര നാരായണ നഗരത്തിലെ ശ്രീലകത്തിൽ ഡോ: എം.വി.ഹരിദാസിൻ്റെ മകൾ ഡോ: ശ്രേയയും കണ്ണൂർ കൃഷ്ണ ബീച്ച് റിസോർട്ടിൽ വിവാഹിതരായി.

സൗജന്യ വൃക്ക പരിരക്ഷ ബോധവൽക്കരണ ക്യാമ്പ് നടത്തി
ന്യൂമാഹി:പെരിങ്ങാടി
പള്ളിപ്രം.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ വൃക്ക പരിരക്ഷ / ബോധവൽക്കരണ ക്യാമ്പ് നടത്തി.തലശ്ശേരി ബൈത്തുൽമാൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ആയിരുന്നു ക്യാമ്പ്. മലബാർ മെഡിക്കൽ കോളേജ് സീനിയർ നെഫ്രോളജിസ്റ്റ് ഡോക്ടർ സന്ദീപ് ശ്രീധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശതാബ്ദി ആഘോഷക്കമ്മിറ്റി രക്ഷാധികാരി ബഷീർ അദാരി അധ്യക്ഷത വഹിച്ചു. പ്രൊഫസർ എ.പി സുബൈർ ക്യാമ്പ് വിശദീകരണം നടത്തി. പി രാജീവൻ, കെ കെ സക്കറിയ, കെ പി ഉമ്മ ർകുട്ടി,സി.വി. രാജൻ മാസ്റ്റർ പെരിങ്ങാടി,യു കെ അനിലൻ, ഹെഡ്മിസ്ട്രസ് കെ ഷീബ, മാനേജർ കെ രവീന്ദ്രൻ,പ്രിയേഷ് എന്നിവർ പ്രസംഗിച്ചു. ഡോ : സന്ദീപ് ശ്രീധരൻ ബോധവൽക്കരണ ക്ലാസ് എടുത്തു.നൂറുകണക്കിന് ആളുകൾ ക്യാമ്പിൽ പരിശോധനക്ക് വിധേയമായി.
ചിത്രവിവരണം: ഡോ.. സന്ദീപ് ശ്രീധരന് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ പെരിങ്ങാടി ഉപഹാരം നൽകുന്നു

വാർഷിക സമ്മേളനവും ആദരായണവും
മാഹി: ഗവ. ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ്റെ മുപ്പത്തിയാറാമത് ജനറൽ ബോഡി യോഗവും ആദര
സമർപ്പണവും നടത്തി. അസോസിയേഷൻ പ്രസിണ്ടൻ്റ് സി എച്ച് വസന്തയുടെ അധ്യക്ഷതയിൽ മാഹി എം.എൽ.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. മുൻ ആരോഗ്യമന്ത്രി ഇ വത്സരാജ് മുഖ്യ അഥിതിയായി. മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ഡോ എ പി ഇസാഖ് മുഖ്യഭാഷണം നടത്തി. സർവ്വീസിൽ നിന്നും വിരമച്ചവരെ ചടങ്ങിൽ ആദരിച്ചു. കെ.രാധകൃഷ്ണൻ, കെ. മോഹനൻ, കെ. ഹരീന്ദ്രൻ, കെ. ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം പവിത്രൻ സ്വാഗത വും , എൻ മോഹനൻ നന്ദിയും രേഖപ്പെടുത്തി. ബി. ദീപ , സുന്ദരൻ കെ ,ഭരതൻ കെ ,ബിജിത് കെ നേതൃത്വം നൽകി.
ആശുപത്രിയിലെ മുഴുവൻ ഒഴിവുകളും നികത്തുക. എൻഎച്ച്എം. ജീവനക്കർക്ക് തുല്യ വേതനം നൽകുക, ജോലി സ്ഥിരത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ടായി കെ. കവിതയേയും
വൈസ്പ്രസിണ്ടൻ്റുമാരായിഎൻ. മോഹനൻ, സുസിസ്റ്റീഫൻ,
ജനറൽ സെക്രട്ടറിയായി കെ.മുബാസ് .
ജോയിൻ്റസെക്രട്ടറിമാരായിഎ സുബി ,ശിൽപ
ട്രഷററായിപി.പി. സിസൺ എന്നിവരെ തെരഞ്ഞെടുത്തു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : എരിപുരം ക്രിക്കറ്റ് ക്ലബിന് വിജയം
തലശ്ശേരി:ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ പഴയങ്ങാടി എരിപുരം ക്രിക്കറ്റ് ക്ലബ് 5 വിക്കറ്റിന് തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി
കളിയിലെ കേമനായി പഴയങ്ങാടി എരിപുരം ക്രിക്കറ്റ് ക്ലബ് താരം ടി നമിത്തിനെ തെരഞ്ഞെടുത്തു.
ഇന്ന് തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ് ധർമ്മടം ക്രിക്കറ്റ് ക്ലബിനെ നേരിടും.

സരോജിനി നിര്യാതയായി
തലശ്ശേരി:മാടപ്പീടികവയലളം ജുമാ മസ്ജിദിന് സമീപം പറമ്പത്ത് സരോജിനി (88) നിര്യാതയായി
മക്കൾ :ഹൈമവതി, രമണി,ചിത്ര റീന രജീഷ് പരേതയായ വിജയലക്ഷ്മി
മരുമക്കൾ :പരേതനായ ദിവാകരൻ , പ്രേമരാജൻ രാധാകൃഷ്ണൻ മോഹനൻ, പരേതനായ രാമകൃഷ്ണൻ , ഷിൽന

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group