ബോചെ ടീ ലക്കി ഡ്രോ; കാര്‍ സമ്മാനിച്ചു

ബോചെ ടീ ലക്കി ഡ്രോ; കാര്‍ സമ്മാനിച്ചു
ബോചെ ടീ ലക്കി ഡ്രോ; കാര്‍ സമ്മാനിച്ചു
Share  
2024 Oct 21, 10:54 PM
VASTHU
MANNAN
laureal

ബോചെ ടീ ലക്കി ഡ്രോ; കാര്‍ സമ്മാനിച്ചു  

ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇത്തവണ കാര്‍ സമ്മാനമായി ലഭിച്ചത് മലപ്പുറം കാളിക്കാവ് സ്വദേശി മജീദിന്. ബോചെയില്‍ നിന്നും മജീദ് കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി. നിസ്സാന്റെ മാഗ്നറ്റ് കാറാണ് സമ്മാനമായി നല്‍കിയത്.

നിരവധിപേര്‍ക്ക് ഇതുവരെ കാറുകള്‍ സമ്മാനമായി ലഭിച്ചു കഴിഞ്ഞു. ദിവസേനയുള്ള ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതുവരെ 16 ലക്ഷത്തിലധികം ഭാഗ്യശാലികള്‍ക്ക് 30 കോടി രൂപയോളം സമ്മാനമായി നല്‍കിക്കഴിഞ്ഞു.

ഫ്‌ളാറ്റുകൾ , 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ക്യാഷ് പ്രൈസുകള്‍ ഐ ഫോണുകള്‍ എന്നിവ കൂടാതെ ദിവസേന ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുന്നത്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. 

 ബോചെ ടീ സ്‌റ്റോറുകളില്‍ നിന്ന് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. കൂടാതെ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ നിന്നും ബോബി ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബോചെ ടീ ലഭിക്കും. 

www.bochetea.com

എന്ന വെബ്‌സൈറ്റിലൂടെ ദിവസേനയുള്ള നറുക്കെടുപ്പ് ഫലം അറിയാവുന്നതാണ്.

whatsapp-image-2024-10-21-at-12.09.06_c9b480ae

ഹൗസ് സർജൻമാർ

ഗവ: ഹൗസിലേക്ക് മാർച്ച് നടത്തി


മാഹി:പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമി ഉറപ്പുനൽകിയ സ്റ്റൈപ്പൻ്റ് തുക വർദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്

മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോള ഹൗസ് സർജന്മാർ മാഹി ഗവൺമെൻറ് ഹൗസിലേക്ക് മാർച്ച് നടത്തി

ഗവൺമെൻറ് ഹൗസിന് മുന്നിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ ഷണ്മുഖം ,എസ്.ഐ അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു 2022 നവംബറിൽ പോണ്ടിച്ചേരി മുഖ്യമന്ത്രി രംഗസ്വാമി മാഹിയിൽ വന്നപ്പോൾ 5000 രൂപയിൽ നിന്നും 20000 രൂപയായി വർധിപ്പിക്കാം എന്ന് ഉറപ്പു നൽകിയിരുന്നു എന്നാൽ ഇത്രയും കാലതാമസം ഉണ്ടായിട്ടും വർദ്ധനവ് ഉണ്ടായില്ലെന്നു മാത്രമല്ല കിട്ടേണ്ട 5000 രൂപപോലും കൃത്യസമയത്ത് ലഭിക്കാറില്ല എന്ന് സമരക്കാർ പരാതിപ്പെട്ടു ഗവൺമെൻറ് ഹൗസിൽ റീജണൽ അഡ്മിമിനി സ്ട്രേറ്ററുമായി ഹൗസ് സർജന്മാർ ചർച്ച നടത്തി


സി.സി.ടി.വി. കേമറകൾ കവർന്ന മോഷ്ടാവ് പിടിയിലായി


തലശ്ശേരി: ഡോക്ടറുടെ വീട്ടിൽ സ്ഥാപിച്ച ഏഴ് സി.സി ടിവി ക്യാമറകൾ കവർന്ന മോഷ്ടാവിനെ പിടികൂടി. കാഞ്ഞിരപള്ളി എടക്കുന്നം പാറ

ത്തോടിലെ പുത്തൻ വീട്ടിൽ ഷാജഹാൻ എന്ന

ബൈജു (59) വിനെയാണ് തലശ്ശേരി എസ്..ഐ.അരുൺ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഗുഡ് ഷെഡ് റോഡിലെ അൽ ബിനയിൽ ശിശുരോഗ വിദഗ്ധൻ ഡോ. അബ്ദുൽ സലാമിൻ്റെ വീട്ടിലെ നിരീക്ഷണ ക്യാമറകളാണ് കവർന്നത്.

 കഴിഞ്ഞ ജൂലായ് 20 ന് അർദ്ധ രാത്രിയാണ്  ഗുഡ് ഷെഡ് റോഡിലെ വീട്ടിൽ മോഷ്ടാവ് എത്തിയത്. വീടിന് ചുറ്റുപാടും ജനലിലൂടെ വിടിൻ്റെ ഉൾഭാഗവും നിരീക്ഷിക്കുന്ന കള്ളൻ്റെ വീഡിയോ സി സി ടി വി യിൽ പതിഞ്ഞിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റുകൾ ഇട്ടതോടെ മോഷ്ടാവ് കടന്നുകളഞ്ഞു. എന്നാൽ ഇയാൾ കവർന്നത് വീടിൻ്റെ വരാന്തയിലും പുറത്തും ഉൾപ്പെടെ സ്ഥാപിച്ച ഏഴ് സി സി ടി വി ക്യാമറകളാണ് മോഷ്ടിക്കപ്പെട്ടതെന്ന് പിന്നീടാണ് വീട്ടുകാർ അറിഞ്ഞത് വീട്ടുകാരുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു വരുന്നതിനിടയിലാണ് പ്രതി അറസ്റ്റിലായതും. മറ്റ്കേസുകളിൽ പോലീസ് അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലായ പ്രതിയെ കോടതിയുടെ പ്രൊഡക്ഷഷൻ വാറണ്ട് പ്രകാരം കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് ചെയ്തത്.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2