തട്ടിയും മുട്ടിയും ചികിത്സ സന്ധിവേദനയ്ക്ക് ആശ്വാസം :ദിവാകരൻ ചോമ്പാല

തട്ടിയും മുട്ടിയും ചികിത്സ സന്ധിവേദനയ്ക്ക് ആശ്വാസം :ദിവാകരൻ ചോമ്പാല
തട്ടിയും മുട്ടിയും ചികിത്സ സന്ധിവേദനയ്ക്ക് ആശ്വാസം :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2024 Oct 20, 09:58 PM
VASTHU
MANNAN
laureal

തട്ടിയും മുട്ടിയും ചികിത്സ 

സന്ധിവേദനയ്ക്ക് ആശ്വാസം

:ദിവാകരൻ ചോമ്പാല


ഔഷധങ്ങളില്ലാതെ തട്ടിയും മുട്ടിയും തടവിയും സന്ധിവേദനയ്ക്ക് ആശ്വാസം ലഭിക്കുമെന്ന വാർത്തയുടെ നേരറിയാൻ നിരീക്ഷകൻ എന്ന നിലയിൽ ഈ അടുത്തദിവസം ഞാൻ ഒരു മെഡിക്കൽ ക്യാംപിൽ പങ്കെടുക്കുകയുണ്ടായി  

ചോമ്പാലയിലെ മുക്കാളി കേന്ദ്രമായി പ്രവർത്തിക്കുന്ന സമുദ്ര ആയുർ വ്വേദഗവേഷണകേന്ദ്രത്തിലായിരുന്നു ഈ മെഡിക്കൽ ക്യാംമ്പ് നടക്കുന്നത്  ,

കൊല്ലം ജില്ലയിലെ കല്ലുതാഴത്ത് പ്രവർത്തിക്കുന്ന മർമ്മാശ്രമത്തിലെ മർമ്മ വൈദ്യഗുരുനാഥൻ .ഡോ .എ . കെ . പ്രകാശൻ ഗുരുക്കളുടെ നേതൃത്വത്തിലാണ് ഈ അപൂർവ്വ ചികിത്സാരീതി ഇവിടെ നടപ്പിലാക്കുന്നതെന്ന് സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം ചെയർമാൻ ടി .ശ്രീനിവാസൻ , ഡോ .സുബ്രമണ്യൻ തുടങ്ങിയവരിൽ നിന്നും നേരത്തെ ഞാൻ മനസ്സിലാക്കിയിരുന്നു.


ഏകദേശം മൂന്നു വർഷത്തോളമായി വലതുകൈ മുകളിലോട്ടുയർത്തി മുടിചീകുവാനോ ബസ്സിൽ കയറിയാൽ മുകളിലത്തെ കമ്പി പിടിക്കുവാനോ പറ്റാത്ത നിലയിലായിരുന്ന എനിയ്ക്ക് ഈ ചികിത്സ ഗുണം ചെയ്യുമോ എന്ന നിരീക്ഷിക്കാൻ കൂടിയാണ് എൻ്റെ ഭാര്യക്കൊപ്പം ഞാൻ ഈ അടുത്തദിവസം സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിലെ ക്യാമ്പിൽ പങ്കെടുത്തത് .


സത്യം പറഞ്ഞാൽ വിസ്‌മയകരമായ അവസ്ഥയിലാണ് ഞാനിപ്പോൾ .

പഴയതുപോലെ ഇന്ന് കൈയ്യുയർത്താനായസന്തോഷത്തിലാണ് ഞാൻ ഇതെഴുതുന്നത് .

ഒന്ന് രണ്ട് തട്ടും മുട്ടും കൈപിടിച്ച് ചില വട്ടം കറക്കലും ചില വലിക്കലും മുറുക്കലും എന്തെല്ലാമോ നടന്നു .എല്ലാം കേവലം 5 മിനിറ്റിനുള്ളിൽ .


ഏകദേശം മൂന്നു വർഷങ്ങൾക്ക് മുൻപ് എൻ്റെ വീടിൻ്റെ മുൻവശത്തുള്ള റോഡിൽ ഉണ്ടായ ഒരു ചെറിയ വീഴ്ച്ചയെ തുടർന്നാണെനിക്ക് ഈ ഗതികേടുണ്ടായത് .

എക്സറേ ,സ്‌കാനിംഗ് എല്ലാം ചെയ്ത് വിദഗ്ദ്ധരായ ബോൺ സ്പെഷ്യലിസ്റ്റുകളുടെ ചികിത്സയിലായിരുന്നു കുറേക്കാലം .

ഭാഗ്യദോഷമെന്നു പറയട്ടെ എനിക്കതുകൊണ്ട് ഒരു മാറ്റവുമുണ്ടായതുമില്ല .


ഒരോ ദിവസും ബനിയനാഴിക്കാനായിരുന്നു ഏറെ ബുദ്ധിമുട്ടിയത്,കൈയുയർത്തി സ്വിച്ചിടാനാവില്ല ,തലതുവർത്താൻ ,ഷെഫിലുള്ള പുസ്തകങ്ങളെടുക്കാൻ ,കൈയ്യൂർത്തി ഫോട്ടോ എടുക്കാൻ തുടങ്ങി പലകാര്യങ്ങളിലും ഞാൻ പുറംതള്ളപ്പെട്ട നിലയിലായിരുന്നു .


പിന്നീട് ഇത്തരം അരുതായ്മകളുമായി ഞാൻ സ്വയം പൊരുത്തപ്പെട്ട് ഇടതുകൈ കൊണ്ട് കാര്യങ്ങൾ ഒരുമാതിരി നിലയിൽ നടത്തുന്നതും ശീലമാക്കി .


മൂന്നു വർഷമായി ഉയർത്താൻ പറ്റാത്ത എൻറെ വലതു കൈ ഉയർത്താൻ കഴിഞ്ഞതിൽ ഞാനനുഭവിച്ച സന്തോഷം ഏറെ വലുതാണ്.  

ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടിബുക്ക് ചെയ്‌തുകൊണ്ട്‌ പലസ്ഥലങ്ങളിൽ നിന്നുമെത്തിയ നിരവധിപ്പേർ എൻറെ സന്തോഷത്തിൻ്റെ നേർക്കാഴ്ചയിൽ പങ്കുചേരുകയുമുണ്ടായി .

79 വയസ്സ് പ്രായമുള്ള ഞാൻ ജീവിതത്തിൽ ഇനിയൊരിക്കലും ഉയർത്താനാവില്ലെന്നു കരുതിയ വലതുകൈ ഉയർത്താൻ കഴിഞ്ഞസന്തോഷം പങ്കുവെച്ചെന്നു മാത്രം .

അല്ലാതെ ഇതൊരു പരസ്യവാചകമാണെന്നു ധരിക്കരുത് .

എനിക്ക് ലഭിച്ച നന്മ എന്നെപ്പോലെ ദുരിതമനുഭവയ്ക്കുന്ന മറ്റൊരാൾക്ക് ഉപകാരമാവുമെങ്കിൽ സന്തോഷം എന്ന സദുദ്ദേശം മാത്രം .

മർമ്മവൈദ്യഗുരുനാഥൻ ഡോ ,പ്രകാശൻ ഗുരുക്കൾക്കും സമുദ്ര ആയുർവ്വേദ ഗവേഷണം അധികൃതർക്കും സത്യത്തിൻ്റെ ഭാഷയിൽ കൃതജ്ഞതയർപ്പിച്ചുകൊണ്ട്

: .ദിവാകരൻ ചോമ്പാല

 

 ചോമ്പാലയിലെ സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിൽ ഈ അടുത്ത ദിവസം നടന്ന മർമ്മചികിത്സാക്യാമ്പിൽ പങ്കെടുത്തവരിൽ ചിലരുടെ അനുഭവസാക്ഷ്യങ്ങൾ പൊതുജന നന്മക്കായി സമർപ്പിക്കുന്നു,(വീഡിയോ കണ്ടാലും )

 

2024 ഡിസംബർ 7 , 8 തീയതികളിൽ മർമ്മചികിത്സ ക്യാമ്പ് .

മർമ്മഗുരു ഡോ . എ ,കെ , പ്രകാശൻ ഗുരുക്കളുടെ നേതൃത്വത്തിൽ  

സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം സെട്രൽ മുക്കാളി -ചോമ്പാല  

poster

മർമ്മചികിത്സയുടെ ചില നേരറിവുകൾ 

വീഡിയോ കണ്ടാലും

https://www.youtube.com/watch?v=Ie__Ql3MqBU

cover

ചിത്രങ്ങൾ : ഫയൽഫോട്ടോ , വീഡിയോ


https://www.youtube.com/watch?v=DpJMp55tgY4  



പഞ്ചഭൂതാത്മകമായ ശരീരത്തിന്റെ രോഗപ്രതിരോധത്തിനും രോഗ ശാന്തിക്കും പഞ്ചദൂതമാത്രകൾ തന്നെയാണ് ഔഷധം . പരാപരതത്വത്തിൽ ലയനം വന്നാൽ രോഗങ്ങൾ അന്യമാകും .

എ കെ പ്രകാശൻ ഗുരുക്കൾ

മർമ്മാശ്രമം - കൊല്ലം



Marma Treatment - Dr.A.K.Prakasan Gurukkal-  Treatment without Medicine  video


https://www.youtube.com/watch?v=gXkfFvAVy7M

capture_1729441635
463751846_2831034340385061_3179721832070530263_n
prakashangurukkal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2