തേനൂറുന്ന മാമ്പഴമല്ല ;ഇത് വിഷം ഊറിവരുന്ന മാമ്പഴം: ദിവാകരൻ ചോമ്പാല

തേനൂറുന്ന മാമ്പഴമല്ല ;ഇത് വിഷം ഊറിവരുന്ന മാമ്പഴം: ദിവാകരൻ ചോമ്പാല
തേനൂറുന്ന മാമ്പഴമല്ല ;ഇത് വിഷം ഊറിവരുന്ന മാമ്പഴം: ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2024 Jun 02, 01:28 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തേനൂറുന്ന മാമ്പഴമല്ല ;

ഇത് വിഷം ഊറിവരുന്ന

മാമ്പഴം

മാർക്കറ്റിൽ നിന്നും വാങ്ങിയ നല്ലമുഴുപ്പും നിറവും മണവുമുള്ള മാങ്ങ കഴിച്ച എന്റെ കുടുംബാംഗങ്ങളിൽ ചിലർക്ക് ഛർദ്ധിലുണ്ടായി.

ഒരിക്കലല്ല . പലതവണ .

കാര്യം മറ്റൊന്നുമല്ല ഈ അടുത്ത ദിവസം സാമാന്യം നല്ല വിലകൊടുത്ത് മാർക്കറ്റിൽ നിന്നും വാങ്ങിയതാണ് ഈ മാമ്പഴം .

ഇതിന്റെ നിറവും മുഴുപ്പും കണ്ടാൽ വില ഒരു പ്രശ്നമല്ലെന്ന് തോന്നിപ്പോകും

 ഇതാ കാണുക.ഞങ്ങളുടെ ഡൈനിംഗ് ടേബിളിൽ ബാക്കിയായ പ്രസ്‌തുത മാങ്ങകളുടെ നേർക്കാഴ്ചകൾ !

മോർച്ചറിയിൽ കിടത്തിയ വിഷക്കനികൾ ! 

കൺ നിറയെകാണുക .ഈ കാഴ്ച നമ്മുടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് കൂടിയുള്ളതാണ് ....

carbide-mango-(5)-(1)

നിറത്തിനോ മണത്തിനോ ഒരുകുറവുമില്ല ,തൊലിപോലും ചീഞ്ഞില്ല ,എന്നാൽ ഞെട്ടിന്റെ സ്ഥലം ചീഞ്ഞ ളിഞ്ഞിരിക്കുന്നു .

ദുർഗ്ഗന്ധം വേറെയും .

ഇന്നലെ ഞങ്ങൾ കഴിച്ചതിന്റെ ബാക്കിയാണ് ഫ്രിഡ്ജിൽ നിന്നെടുത്ത ഈ മാമ്പഴം .

രാത്രി ഏറെ വൈകിയിട്ടും രണ്ടും മൂന്നും തവണ ഛർദിച്ചവരുടെ കഥവേറെ .

 പഴക്കടകളിൽ അടുക്കി അലങ്കരിച്ചുവെച്ച മാങ്ങകൾ വാങ്ങുന്നവർ കരുതുക . 

കൂട്ടത്തിൽ രോഗവും മരണവും വിലകൊടുത്തു വാങ്ങുകയാണെന്ന് മറക്കരുത് .

നമ്മുടെ കുഞ്ഞുങ്ങളെ .വേണ്ടപ്പെട്ടവരെ വിഷം തീറ്റിക്കുകയാണെന്ന കാര്യം മറന്നുകൂടാ .

ഉപജീവനം എന്ന നിലയിൽ മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവരിൽ പലരും ഇതിന്റെ പിന്നിലെ വിപണ തന്ത്രം വേണ്ടത്ര അറിയുന്നുമില്ല .

പരമാവധി ബഹിഷ്‌ക്കരിക്കരിക്കുക , വിഷം തീണ്ടിയ പച്ചക്കറികളും പഴങ്ങളും പടിക്ക് പുറത്ത് എന്ന് പറയാമെങ്കിലും മനുഷ്യന് പട്ടിണി കിടക്കാനാകുമോ ?

ആരോഗ്യസുരക്ഷാ നിരീക്ഷണത്തിനായി പ്രവർത്തിക്കുന്നവരേറെയുള്ള നാട്ടിലാണ് ഈ നെറികേട് സംഭവിക്കുന്നത് .പേരിന് കണ്ണിൽപൊടിയിടാൻ ഒരു പരിശോധന .

ഫോട്ടോസഹിതം പത്രവാർത്ത ,മന്ത്രിയുടെ പ്രസ്താവന വേറെയും ,അതോടെ കഥതീർന്നു .

ഷവർമ്മയിൽ കുഴിമന്ദിയിൽ ,എന്നുവേണ്ട സർവ്വത്ര മായം.

മായം ചേർത്ത മീനുകൾ പൂച്ചകൾ പോലും തിന്നുന്നില്ല .

വെറുതെ പറയുകയല്ല .അനുഭവം അതാണ് . മനുഷ്യനറിയില്ലെങ്കിലും രുചിവ്യത്യാസത്തിലോ മണത്തിലോ എന്തോ പൂച്ചകൾക്കതു മനസ്സിലാവുന്നുണ്ട് .

ഞങ്ങൾ വളർത്തുന്ന പൂച്ച ചില മീനുകൾ വെന്തു പാകമാക്കി കൊടുത്തൽ മണത്തുനോക്കി തിന്നാതെ സ്ഥലം വിടും . 

മീൻ ഇല്ലാത്ത സമയത്ത് ദൂരസ്ഥലങ്ങളിൽ നിത്തെന്നുന്ന മീനിന്റെ സ്ഥിതിയും മറിച്ചല്ല എന്ന് വേണം കരുതാൻ .

പ്രാദേശികമായ നിലയിൽ മീൻവിൽക്കുന്നവർ അറിയുന്നുമില്ല ഈ കൊടും ചതികൾ .  

ഇത്തരക്കാർക്ക് പഞ്ചായയത്തുതലത്തിൽ ബോധവത്ക്കരണമാണ് ആദ്യം വേണ്ടത് .

അവർക്കും കുടുംബമുണ്ട് കുഞ്ഞുകുട്ടികളുണ്ട് .സ്വാഭാവികമായും അവരും കഴിക്കുന്നത് ഈ മീൻ തന്നെയാവും തീർച്ച .

നിരപരാധികളെ വിഷം തീറ്റിക്കരുത്‌ .കർശനമായ നിരീക്ഷണങ്ങൾ ഉദ്യോഗസ്ഥതലത്തിൽ ഉണ്ടായേ തീരൂ ...

carbide-mango-(4)-(1)

 ശുദ്ധമായ ഭക്ഷണം ജന്മാവകാശമാണ് .നമ്മളോരോരുത്തർക്കും .

അത് നിഷേധിക്കപ്പെടുന്ന ഒരവസ്ഥ പ്രാകൃതവും നിന്ദ്യവുമാണ് .

അതിനു കൂട്ടുനിൽക്കുന്നവരാരായാലും അത്തരക്കാർ മാതൃകാപരമായ നിലയിൽ ശിക്ഷിക്കപ്പെടേണ്ടവവരുമാണ് .

തെരുവോരങ്ങളിലും ഇത്തരം പഴങ്ങളും മറ്റും വിലക്കുറവിൽ ലഭിക്കുന്നതുകൊണ്ട് ധാരാളം പേർ വാങ്ങിപ്പോകുന്നുണ്ട് . 

ഈ കൊടും ചതിക്ക് അധികൃതർ കൂട്ടനിൽക്കുന്നു എന്നാക്ഷേപിക്കുകയല്ല .

മറിച്ച് സൂക്ഷ്മവും സുതാര്യവുമായ നിരീക്ഷണം

തുടർച്ചയായി നടന്നിരുന്നുവെങ്കിൽ ഈ അവസ്ഥ

വരില്ല തീർച്ച .

main-qimg-228f168a87d8a8014c539a7b8e30cc97-lq

മാങ്ങ കൃത്രിമമായി

പഴുപ്പിക്കുന്നത് എങ്ങനെ?

 ലഭിച്ച അറിവുകൾ പങ്കുവെയ്ക്കുന്നു


മാങ്ങകള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിന് സാധാരണയായി കാല്‍സ്യം കാര്‍ബൈഡ് ആണ് ഉപയോഗിക്കുന്നത്. കാല്‍സ്യം കാര്‍ബൈഡ് കുത്തിവെച്ച മാങ്ങകള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പവുമായി ചേരുമ്പോള്‍ അവ അസെറ്റലീന്‍ വാതകം പുറപ്പെടുവിക്കുന്നു.

ഇത് മാങ്ങകളില്‍ പഴുക്കല്‍ പ്രക്രിയ വേഗത്തിലാക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ പഴുപ്പിച്ച മാങ്ങകള്‍ ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല.

 

ഈ രീതിയില്‍ പഴുപ്പിച്ച മാങ്ങകള്‍ കഴിച്ചാല്‍ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ശ്വസനപ്രശ്‌നങ്ങള്‍, ദഹനപ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകാം.


കാല്‍സ്യം കാര്‍ബൈഡിന്റെ പാര്‍ശ്വഫലങ്ങള്‍ വെല്‍ഡിംഗ് രംഗത്താണ് കാല്‍സ്യം കാര്‍ബൈഡ് സാധാരണയായി ഉപയോഗിക്കുന്നത്.

കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്ന കാരണത്താല്‍ മറ്റുപല അന്യായങ്ങള്‍ക്കും വിപണിയില്‍ കാല്‍സ്യം കാര്‍ബൈഡ് വ്യാപകമായി ഉപയോഗിക്കുന്നു.

കാല്‍സ്യം കാര്‍ബൈഡില്‍ അടങ്ങിയിട്ടുള്ള ആഴ്‌സനിക്, ഫോസ്ഫറസ് ഹൈഡ്രൈഡ് എന്നിവ ശരീരത്തില്‍ വിഷബാധയുണ്ടാക്കുകയും ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, തൊലിയിലെ അള്‍സര്‍, നേത്രപ്രശ്‌നങ്ങള്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിങ്ങനെ പല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. മാത്രമല്ല, കാല്‍സ്യം കാര്‍ബൈഡ് നാഡീവ്യവസ്ഥയെയും ദോഷകരമായി ബാധിക്കും.

 

അതുമൂലം തലച്ചോറില്‍ നീര്‍ക്കെട്ട്, ഓര്‍മ്മക്കുറവ്, ആശയക്കുഴപ്പം, തലവേദന എന്നീ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം. സൂക്ഷിച്ചോളൂ, ദിവസവും കണ്‍മഷി ഇട്ടാല്‍ കണ്ണിന് ഈ പ്രശ്‌നങ്ങളൊക്കെ വരാം കെമിക്കലുകള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം? മാങ്ങകള്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ ഇടുക. സ്വാഭാവികമായി പഴുത്ത മാങ്ങകള്‍ വെള്ളത്തില്‍ മുങ്ങിപ്പോകും. അതേസമയം കൃത്രിമമായി പഴുപ്പിച്ചവ വെള്ളത്തില്‍ പൊങ്ങിക്കിടക്കും.

 

കൃത്രിമമായി പഴുപ്പിച്ച മാങ്ങകളുടെ മറ്റൊരു ലക്ഷണം അവയില്‍ പഴച്ചാറ് തീരെ കുറവായിരിക്കുമെന്നതാണ്.

അതേസമയം സ്വാഭാവികമായി പഴുത്ത മാങ്ങയില്‍ ധാരാളം ജലാംശം അല്ലെങ്കില്‍ പഴച്ചാറ് ഉണ്ടായിരിക്കും. കൃത്രിമമായി പഴുപ്പിച്ച മാങ്ങകള്‍ രണ്ടായി മുറിച്ചാല്‍ തൊലിയോട് ചേര്‍ന്നുള്ള മാങ്ങയുടെ നിറവും ഉള്‍ഭാഗത്തെ നിറവും രണ്ടായിരിക്കും.


പക്ഷേ സ്വാഭാവികമായി പഴുത്ത മാങ്ങയില്‍ എല്ലാ ഭാഗങ്ങളിലും ഒരുപോലെ മഞ്ഞനിറമായിരിക്കും.

തൊലിയില്‍ കറുത്ത പാടുകള്‍ ഉള്ള മാങ്ങകള്‍ വാങ്ങാതിരിക്കുക.

അവ ഒരുപക്ഷേ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗം കൊണ്ടുള്ള അസറ്റെലീന്‍ വാതക സാന്നിധ്യം കൊണ്ട് പഴുത്തവ ആയിരിക്കാം.

ചിത്രം : പ്രതീകാത്മകം 


capture-8-(1)

കാൽസ്യം കാർബൈഡ് മാങ്ങകൾ മാർക്കറ്റിൽ സുലഭം; ചെന്നൈയിൽ വൻ റെയ്ഡ്; 4000 കിലോ മാമ്പഴവും 2500 കിലോ ഏത്തപ്പഴവും പിടികൂടി


ചെന്നൈ: മാമ്പഴക്കാലം തുടങ്ങിയതോടെ കൃത്രിമമായി രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച പഴ വർഗ്ഗങ്ങളുടെ വരവും കൂടി. നഗരത്തിൽ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച 4000 കിലോ മാമ്പഴവും 2500 കിലോ ഏത്തപ്പഴവും പിടികൂടി. നഗരത്തിലെ ഏറ്റവും വലിയ പഴം – പച്ചക്കറി മാർക്കറ്റായ കോയമ്പേട് മാർക്കറ്റിൽ നിന്നാണ് ഇവ പിടി കൂടിയത്..


തമിഴ്നാട്ടിൽ മാമ്പഴക്കാലം ആരംഭിച്ചതോടെ കോയമ്പേട് വിപണിയിലേക്കുള്ള മാമ്പഴങ്ങളുടെ വരവ് വർധിച്ചിട്ടുണ്ട്. മാമ്പഴം സ്വാഭാവികമായി പാകമാകാൻ രണ്ടാഴ്ചയെടുക്കുമെന്നതിനാൽ ‘കാൽസ്യം കാർബൈഡ്’ എന്ന രാസവസ്തുവും എഥിലീൻ എന്ന രാസവസ്തുവും ചേർത്ത് കൃത്രിമമായി പഴുപ്പിക്കുകയാണ് ലാഭം.


ഈ രാസവസ്തു മണമില്ലാത്തതാണ്. അതിനാൽ, പഴങ്ങളിൽ ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയില്ല. അതേസമയം, ‘ഇത്തരം പഴങ്ങൾ കഴിക്കുന്നവർക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും’ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.കാത്സ്യം കാർബൈഡ്, ആർസെനിക്, ഫോസ്ഫറസ് തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുത്ത പഴങ്ങൾ ചർമ്മപ്രശ്നങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും, കൂടാതെ ഇവയിൽ ചില രാസവസ്തുക്കൾ അർബുദമുണ്ടാക്കാം.


ഈ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർമാരായ ഡോ.പി.സതീഷ് കുമാർ , സുന്ദരമൂർത്തി എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇന്നലെ കോയമ്പോട് പഴവിപണിയിൽ പരിശോധന നടത്തുകയായിരുന്നു. 

കൃത്രിമമായി പഴുപ്പിച്ച പഴങ്ങൾ വിൽക്കുന്നവർക്കെതിരെ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് നിയുക്ത ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ.പി.സതീഷ് കുമാർ പറഞ്ഞു. ഈ പഴങ്ങൾ വാങ്ങുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.


“യഥാർത്ഥത്തിൽ പാകമായ പഴങ്ങളും കൃത്രിമമായി പാകമാകുന്നവയും തിരിച്ചറിയുന്നതിന്റെ അടയാളമാണ് നിറം. ശരിയായി പഴുത്ത പഴങ്ങളിൽ മഞ്ഞ നിറത്തിന്റെ വിതരണം തുല്യമാണ്, പക്ഷേ രാസവസ്തുക്കൾ ഉപയോഗിച്ചാൽ അത് അസമമായിരിക്കും. പഴുത്ത പഴങ്ങളുടെ സ്വാഭാവിക മണം. കൃത്രിമമായി പാകപ്പെടുത്തിയവയിൽ ഇല്ല.”


ശരിയായി പഴുത്ത മാമ്പഴം ചീസ് അരിയുന്നത് പോലെ എളുപ്പത്തിൽ മുറിക്കുമെന്നതിനാൽ ആളുകൾക്ക് പഴങ്ങൾ മുറിച്ച് പരിശോധിക്കാമെന്നും എന്നാൽ കൃത്രിമമായി പഴുത്ത മാമ്പഴങ്ങൾ മുറിക്കാൻ എളുപ്പമല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.


കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങളിൽ പ്രകൃതിദത്തമായ മധുരം ഇല്ലാത്തതിനാൽ രുചിയിലും വ്യത്യാസമുണ്ടെന്ന് ഡോ.സതീഷ് പറഞ്ഞു. കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങളിൽ കറുത്ത പാടുകളുണ്ടാകുമെന്നും കുറഞ്ഞ വിലയ്‌ക്ക് വിറ്റാലും പൊതുജനങ്ങൾ അവ വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാമ്പഴം ഒരു ബക്കറ്റ് വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണെങ്കിൽ, അത് കൃത്രിമമായി പഴുത്തതാണെന്നും ഒരാൾക്ക് തിരിച്ചറിയാൻ കഴിയും, കാരണം സാധാരണയായി മാങ്ങകൾ ഒരു ബക്കറ്റിന്റെ അടിയിൽ മുങ്ങിപ്പോകും, ”അദ്ദേഹം കൂട്ടിച്ചേർത്തു.


എല്ലാ വർഷവും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മാർക്കറ്റിൽ റെയ്ഡ് നടത്തി കൃത്രിമമായി പഴുപ്പിച്ച ടൺ കണക്കിന് പഴങ്ങൾ കണ്ടുകെട്ടാറുണ്ട്. ഇത്തവണ ഒറ്റ ദിവസം കൊണ്ട് 70 കടകളിലായി 4000 കിലോ കൃത്രിമമായി പഴുപ്പിച്ച മാമ്പഴവും 2500 കിലോ ഏത്തപ്പഴവും പിടിച്ചെടുത്തു. കൂടാതെ 50 കടകൾക്ക് ‘നോട്ടീസ്’ നൽകിയിട്ടുണ്ട്

(News : Janam Web Desk Apr 24, 2024, ) 


cover-new-(2)

അടുക്കളയിലേക്കെത്തുന്ന

മാരക മാലിന്യങ്ങൾ 

അറിയുക ,അറിവ് പങ്കു വെയ്ക്കുക 


https://mediafacekerala.com/health/4700

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25