ഭക്ഷണത്തിലെ മായം തിരിച്ചറിയാന്‍.
ഇന്നത്തെ കാലത്ത് മായം കലരാത്ത ഒരു വസ്തുവും നമുക്ക് ലഭിക്കുന്നില്ല.
പല കാരണങ്ങള്‍ കൊണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ വിട്ടുമാറാത്തതാണ് പലപ്പോഴും ഭക്ഷണത്തെ ശ്രദ്ധിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുന്നത്.
മായം കലരാത്ത ഭക്ഷണം കഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് മായം കലരാത്ത ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ അല്‍പം കഷ്ടപ്പെടേണ്ടി വരും.
കാരണം എന്തിലും ഏതിലും മായം കലരുന്നത് പല വിധത്തില്‍ അത് ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഭക്ഷണത്തിലെ മായം പലപ്പോഴും മരണത്തിലേക്ക് തന്നെ എത്തിക്കുന്നു.
ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം ഭക്ഷണ മായങ്ങളെ ആദ്യം തിരിച്ചറിയണം. ഭക്ഷണത്തില്‍ മായം ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.
വീട്ടില്‍ തന്നെ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഭ
ക്ഷ്യവിഷബാധയാണ് ഇത്തരത്തില്‍ മായം കലര്‍ന്ന ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന പ്രധാന ആരോഗ്യ പ്രശ്‌നം.
അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന് കാര്യങ്ങളില്‍ ചിലത് നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മായം കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊണ്ട് അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
എന്നാല്‍ മായം കലര്‍ന്നത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ പലപ്പോഴും കഴിയുന്നില്ല.
എങ്ങനെ മായം കലര്‍ന്ന ഭക്ഷണങ്ങള്‍ തിരിച്ചറിയാം എന്ന് നോക്കാം. ഇത് നോക്കി നമുക്ക് പല ഭക്ഷ്യ വസ്തുക്കളിലേയും മായം മനസ്സിലാക്കാവുന്നതാണ്.
മീനിലെ പഴക്കം തിരിച്ചറിയാം
മീന്‍ പഴയതാണെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് മീന്‍ പഴയതാണെങ്കില്‍ അത് മനസ്സിലാക്കേണ്ടതാണ്. അതിനായി മീനിലെ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. മീനിന്റെ ചെകിളപ്പൂക്കള്‍ക്ക് ചുവന്ന നിറമില്ലെങ്കില്‍ അത് മീന്‍ പഴയതാണ് എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഫോര്‍മോലിന്റെ മണമോ അമോണിയയുടെ മണമോ ഉണ്ടെങ്കില്‍ ഒരിക്കലും ആ മീന്‍ വാങ്ങിക്കരുത്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മീനിന്റെ കണ്ണ് കുഴിഞ്ഞ് നില്‍ക്കുന്നതാണെങ്കില്‍ അതും മീന്‍ ചീത്തയാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.
പരിപ്പിലെ മായം
നമ്മള്‍ സാമ്പാറിന് ഉപയോഗിക്കുന്ന പരിപ്പില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കിലും അത് മനസ്സിലാക്കാവുന്നതാണ്. അതിനായി അല്‍പം പരിപ്പ് ചൂടുവെള്ളത്തില്‍ ഇടുക.
ശേഷം അല്‍പം ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ക്കുന്നത് നല്ലതാണ്.
\ഇത് ഒഴിക്കുമ്ബോള്‍ പരിപ്പിന്റെ നിറത്തില്‍ മാറ്റം സംഭവിക്കുന്നുണ്ടെങ്കില്‍ പരിപ്പില്‍ മായമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്.
അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കണ്ടാല്‍ ആ പരിപ്പ് പാചകത്തിന് ഉപയോഗിക്കരുത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.
മുളകിലോ മല്ലിയിലോ മായം
മുളകിലോ മല്ലിയിലോ മറ്റ് മസാലപ്പൊടികളിലോ മായം ഉണ്ടെങ്കില്‍ അത് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കാം.
അതിനായി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്‍പം പൊടി ഇട്ട് അതിലേക്ക് അല്‍പം അയോഡിന്‍ ഒഴിച്ച് കൊടുക്കാവുന്നതാണ്.
മസാലപ്പൊടിക്ക് നീല കലര്‍ന്ന നിറം ഉണ്ടാവുകയാണെങ്കില്‍ അത് മായം ചേര്‍ത്ത പൊടിയാണെന്ന് മനസ്സിലാക്കാവുന്നതാണ്.
ഇതും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഉണ്ടാക്കുന്നത് ഗുരുതര പ്രശ്‌നങ്ങളാണ്. ഇത്തരം പരിശോധനകള്‍ക്ക് ശേഷം ഇവയെല്ലാം ഉപയോഗിക്കാന്‍ ശ്രമിക്കുക.
അല്ലെങ്കില്‍ അതിലൊളിച്ചിരിക്കുന്ന അപകടം ചില്ലറയല്ല.
നെയ്യില്‍ മായമുണ്ടോ
പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പ്രശ്‌നമാകുന്ന ഒന്നാണ് മായം ചേര്‍ത്ത നെയ്യും വെണ്ണയും.
നല്ലതു പോലെ ഉരുക്കിയ ശേഷം അത് ഒരു പാത്രത്തില്‍ എടുത്ത് ഫ്രിഡ്ജില്‍ വെക്കാവുന്നതാണ്. അല്‍പസമയത്തിനു ശേഷം ഇത് എടുത്ത് നോക്കുമ്പോൾ അതില്‍ പാളികളായി നെയ് കിടക്കുന്നുണ്ടെങ്കില്‍ അത് വളരെ വലിയ ആരോഗ്യ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം.
നെയ്യില്‍ മറ്റ് എണ്ണകള്‍ ചേര്‍ന്നിട്ടുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കൊളസ്‌ട്രോള്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു ഇത്.
ചായപ്പൊടിയിലെ മായം
പലപ്പോഴും ചായപ്പൊടിയിലെ മായം കണ്ടെത്താന്‍ വളരെയധികം പരിശ്രമിക്കേണ്ടതായി വരുന്നു.
എന്നാല്‍ ഇനി മായം കണ്ടെത്താന്‍ അധികം കഷ്ടപ്പെടേണ്ടതായി വരില്ല.
കാരണം അല്‍പം തേയില എടുത്ത് വെള്ളത്തിലിട്ട് കഴിഞ്ഞാല്‍ അതിന്റെ നിറം ഇളകുന്നത് കാണാം. ഇത്തരത്തില്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ചായപ്പൊടിയിലെ മായം കണ്ടെത്തിയാല്‍ അത് ആരോഗ്യത്തിന് വളരെയധികം സംരക്ഷണം നല്‍കുന്നു. കാരണം എപ്പോഴും ചായ കുടിക്കുന്നവരാണ് നമ്മളെല്ലാവരും.
പഴങ്ങളിലെ മായം
നേന്ത്രപ്പഴത്തിലെ മായം കണ്ടെത്താന്‍ പഴം അല്‍പം സൂക്ഷിച്ചാല്‍ മതി. പഴത്തിന്റെ ഞെട്ട് മാത്രം പച്ച നിറത്തില്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നേന്ത്രപ്പഴത്തില്‍ മായമുണ്ട് എന്നതാണ്.
പഴുക്കാനായി പഴത്തില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ക്കുന്നത് കൊണ്ടാണ് ഇത്. മാങ്ങയിലും ഇതേ രീതി തന്നെ പലരും പരീക്ഷിക്കാറുണ്ട്.
ഇത് ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന ഒന്നാണ്.
തേനിലെ മായം
തേനിലെ മായം കണ്ടെത്തുന്നതിനും വളരെ എളുപ്പമാണ്.
പലരും തേനിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനായി പഞ്ചസാര ലായനി ചേര്‍ക്കുന്നവരുണ്ട്.
എന്നാല്‍ അത് ആരോഗ്യത്തിന് പല വിധത്തില്‍ ദോഷകരമായി ബാധിക്കുന്നുണ്ട്.
അത് മനസ്സിലാക്കാന്‍ തേനില്‍ അല്‍പം വെള്ളമൊഴിച്ചാല്‍ തേനില്‍ ചേര്‍ന്ന് നില്‍ക്കുന്നുണ്ടെങ്കില്‍ അത് മായമുള്ള തേനാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.
അല്ലാതെ തേനില്‍ ചേരാതെ വെള്ളം നില്‍ക്കുന്നുണ്ടെങ്കില്‍ അത് മായമില്ലാത്ത തേനാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.
കൂടാതെ ഒരു പഞ്ഞി എടുത്ത് തേനില്‍ മുക്കി അത് തീ കത്തിക്കുക.
നല്ലതു പോലെ കത്തുന്നുണ്ടെങ്കില്‍ തേന്‍ ശുദ്ധമാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.
അല്ലെങ്കില്‍ തേനില്‍ മായമുണ്ടെന്ന് മനസ്സിലാക്കണം.
കടപ്പാട്:boldsky
സദ്യ കേമാകണമെങ്കിൽ
പാചകം മന്നൻ വെളിച്ചെണ്ണയിൽ !
ശുദ്ധം ..സ്വാദിഷ്‌ഠം ..അശേഷം മായമില്ലാത്തത് ....
എന്റെ പാചകം മന്നൻ വെളിച്ചെണ്ണയിൽ മാത്രം
ആഘോഷനിമിഷങ്ങൾ അനശ്വരമാക്കാൻ .....
അവിസ്‌മരണീയമാക്കാൻ....
പകരം വെക്കാനില്ലാത്ത വേറിട്ടൊരിടം !!
വീഡിയോ കണ്ടാലും
Media Face Kerala
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group