നഴ്‌സുമാര്‍ക്ക് ബ്രിഡ്ജ് പരീക്ഷ ജൂലൈ 19-ന്; 1 കോടിയുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കും

നഴ്‌സുമാര്‍ക്ക് ബ്രിഡ്ജ് പരീക്ഷ ജൂലൈ 19-ന്; 1 കോടിയുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കും
നഴ്‌സുമാര്‍ക്ക് ബ്രിഡ്ജ് പരീക്ഷ ജൂലൈ 19-ന്; 1 കോടിയുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കും
Share  
എഴുത്ത്

News desk

2026 May 18, 10:32 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ആഗോള ടാലന്റ് മൊബിലിറ്റി പ്ലാറ്റ്ഫോമായ BorderPlus, രാജ്യത്തെ ആദ്യത്തെ ഏകീകൃത ദേശീയ പരീക്ഷയായ B.R.I.D.G.E (BorderPlus ഇന്റര്‍നാഷണല്‍ ഡിപ്ലോയ്‌മെന്റ് ആന്‍ഡ് ഗ്ലോബല്‍ മൊബിലിറ്റി എക്‌സാം) പ്രഖ്യാപിച്ചു. ഇന്ത്യന്‍ നഴ്‌സുമാരുടെ യോഗ്യത വിലയിരുത്താനും അവര്‍ക്ക് വിദേശത്ത് മികച്ച കരിയര്‍ അവസരങ്ങള്‍ ഉറപ്പാക്കാനുമായി രൂപകല്‍പ്പന ചെയ്തതാണ് ഈ പരീക്ഷ.



capture_1779123550

B.R.I.D.G.E പരീക്ഷയിലൂടെ 1 കോടിയിലധികം രൂപയുടെ മെറിറ്റ് അധിഷ്ഠിത സ്‌കോളര്‍ഷിപ്പാണ് ലഭ്യമാക്കുന്നത്. വിദേശ കരിയറിനായി നഴ്‌സുമാരുടെ പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനച്ചെലവ് കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.


'ഇന്ത്യയില്‍ അസാധാരണമായ നഴ്‌സിംഗ് കഴിവുകളുണ്ട്, ലോകം അവര്‍ക്കായി കാത്തിരിക്കുകയാണ്. ആഗോള ആരോഗ്യസംരക്ഷണ മേഖലകള്‍ക്ക് പൂര്‍ണ്ണമായി വിശ്വസിക്കാനാകുന്ന, ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു കവാടമാണ് ഞങ്ങള്‍ ആീൃറലൃജഹൗെലൂടെ ഒരുക്കുന്നത്. നഴ്‌സുമാരുടെ പ്രാവീണ്യം, അന്താരാഷ്ട്ര തലത്തിലുള്ള തയാറെടുപ്പ്, പരിചിതമായ സാഹചര്യങ്ങള്‍ വിട്ട് പുതിയൊരു രാജ്യത്ത് ജീവിതം കെട്ടിപ്പടുക്കാനുള്ള മാനസിക കരുത്ത് എന്നിവ കൃത്യമായി വിലയിരുത്തുന്നതിനാണ് ഈ പരീക്ഷ മൂന്ന് വിഭാഗങ്ങളായി തയാറാക്കിയിരിക്കുന്നത്. ഒരു മെട്രോ നഗരത്തിലുള്ള നഴ്‌സിനുള്ള അതേ അവസരങ്ങള്‍ക്ക് ഒരു കൊച്ചു നഗരത്തിലെ മിടുക്കിയായ നഴ്‌സിനും അര്‍ഹതയുണ്ട്. യോഗ്യതയുണ്ടെങ്കില്‍, സാമ്പത്തികം ഒരിക്കലും അവരുടെ വളര്‍ച്ചയ്ക്ക് തടസ്സമാകരുത്.' - ആീൃറലൃജഹൗ െഇഋഛയും കോ-ഫൗണ്ടറുമായ മായങ്ക് കുമാര്‍ പറഞ്ഞു.



opop

മൂന്ന് വിഭാഗങ്ങളിലായാണ് ഈ പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്: രോഗി സുരക്ഷ, വൈറ്റല്‍സ് പരിശോധന, മരുന്ന് കൈകാര്യം ചെയ്യല്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന നഴ്‌സിംഗ് അറിവ് പരിശോധിക്കുന്ന അടിസ്ഥാന ക്ലിനിക്കല്‍ കഴിവുകള്‍; വിവിധ സംസ്‌കാരങ്ങളിലുള്ളവരുമായുള്ള ആശയവിനിമയം, ഭാഷാ വൈദഗ്ധ്യം, ആഗോള ആരോഗ്യസംരക്ഷണ മേഖലയെക്കുറിച്ചുള്ള അറിവ് എന്നിവ വിലയിരുത്തുന്ന അന്താരാഷ്ട്ര കരിയര്‍ സന്നദ്ധത; പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി, പൊരുത്തപ്പെടാനുള്ള കഴിവ്, തീരുമാനങ്ങളെടുക്കാനുള്ള മികവ് എന്നിവ അളക്കുന്ന സൈക്കോമെട്രിക് അസസ്മെന്റ്.


80 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ പരീക്ഷ 2026 ജൂലൈ 19-ന് പൂനെ, കൊച്ചി, നോയിഡ എന്നിവിടങ്ങളിലെ BorderPlus ഫിനിഷിംഗ് സ്‌കൂള്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. ഇതിലേക്കുള്ള രജിസ്‌ട്രേഷന്‍ 2026 ജൂണ്‍ 30-ഓടെ അവസാനിക്കും. പരീക്ഷാ ഫലം 2026 ആഗസ്റ്റ് 10-ന് പ്രഖ്യാപിക്കുന്നതാണ്. ബി.എസ്സി നഴ്‌സിംഗും ജി.എന്‍.എം ഡിപ്ലോമയുമുള്ളവര്‍ക്കും, പഠനം കഴിഞ്ഞിറങ്ങിയവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഒരുപോലെ ഈ പരീക്ഷ എഴുതാവുന്നതാണ്. 35 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് മുന്‍ഗണന. 2026 ബാച്ചിലേക്ക് 300 സീറ്റുകള്‍ മാത്രമാണുള്ളത്, അതിനുശേഷമുള്ള റാങ്ക് ജേതാക്കളെ വെയ്റ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.


'ജര്‍മ്മനിയില്‍ വിദഗ്ധരായ നഴ്‌സുമാര്‍ക്ക് വലിയ രീതിയിലുള്ള ആവശ്യകതയുണ്ട്, അത് നിറവേറ്റാനുള്ള കഴിവ് ഇന്ത്യക്കുമുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിശ്വസനീയവും കൃത്യവുമായ ഒരു കവാടത്തിന്റെ കുറവാണ് ഇതുവരെ ഉണ്ടായിരുന്നത്. നഴ്‌സുമാര്‍ക്ക് തങ്ങളുടെ യോഗ്യത തെളിയിക്കാനുള്ള വ്യക്തവും ഏകീകൃതവുമായ ഒരു മാര്‍ഗ്ഗമാണ് B.R.I.D.G.E നല്‍കുന്നത്. ഒപ്പം ശരിയായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി വലിയ തോതില്‍ പിന്തുണയ്ക്കാനും ഇത് ഞങ്ങളെ സഹായിക്കുന്നു. രാജ്യത്തെ അര്‍ഹരായ എല്ലാ നഴ്‌സുമാര്‍ക്കും ഈ അവസരം ലഭ്യമാക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.' - BorderPlus ബിസിനസ് ഹെഡ് ആശിഷ് ലാബ്രൂ പറഞ്ഞു.


ഇന്ത്യയിലുടനീളമുള്ള നഴ്‌സുമാര്‍ക്ക് അവരുടെ ആഗോള സന്നദ്ധത വിലയിരുത്താന്‍ ഒരൊറ്റ ഏകീകൃത പ്ലാറ്റ്ഫോം നല്‍കുന്നതിലൂടെ, വിദേശ നഴ്‌സിംഗ് കരിയറിലേക്കുള്ള അവസരങ്ങള്‍ B.R.I.D.G.E പരീക്ഷ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കുന്നു. ഈ പരീക്ഷ പാസാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശത്തെ പ്രമുഖ ആശുപത്രികളില്‍ ജോലി ഉറപ്പാക്കാന്‍ സഹായിക്കുന്ന 8 മുതല്‍ 9 മാസം വരെ നീണ്ടുനില്‍ക്കുന്ന തീവ്ര പരിശീലന പരിപാടിയായ BorderPlus ഫിനിഷിംഗ് സ്‌കൂളില്‍ ചേരാന്‍ യോഗ്യത ലഭിക്കും. ഫിനിഷിംഗ് സ്‌കൂള്‍ ആരംഭിച്ച് വെറും ഒരു വര്‍ഷത്തിനുള്ളില്‍ 1000-ലധികം നഴ്‌സുമാര്‍ക്ക് ജോലി ലഭ്യമാക്കാന്‍ സാധിച്ചു എന്നത് ഈ രംഗത്തെ വലിയ ആവശ്യകതയുടെയും ഈ പ്രോഗ്രാമിന്റെ മികവിന്റെയും തെളിവാണ്.

-ചിത്രം :പ്രതീകാത്മകം -

mannan-anjali-advt
manna-rond-bottil-with-anjali
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w