വിളകൾ വളരാനും വിളയാനും മത്തി-ശർക്കര മിശ്രിതം : സുരേഷ് മുതുകുളം
വിളകളുടെ വളർച്ചയ്ക്കും പുഷ്പിക്കലിനും കായ് പിടിത്തത്തിനുമെല്ലാം ഉപയോഗിക്കാവുന്ന വളർച്ചാമിശ്രിതമാണ് എഫ്.എ.എ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഫിഷ് അമിനോ ആസിഡ്. മത്തിക്കഷായം, മത്തി-ശർക്കര മിശ്രിതം എന്നെല്ലാം ഇതിന് ഓമനപ്പേരുകളുണ്ട്.
ഒട്ടേറെ കൃത്രിമ വളർച്ചാഹോർമോണുകൾ പണ്ടുമുതൽക്കേ വിപണിയിലുണ്ടെങ്കിലും ഇന്നും ജനപ്രീതി തെല്ലും കുറയാതെ കർഷകരുടെ കൈക്കിണങ്ങുന്ന വളർച്ചാഹോർമോൺ ആയി ഫിഷ് അമിനോ കാർഷിക മേഖലയിലുണ്ട്.
വീട്ടിൽ തയ്യാറാക്കാംഫിഷ് അമിനോ കർഷകപ്രിയമാകാൻ കാരണം അത് ചെലവും ആയാസവും കുറഞ്ഞ രീതിയിൽ ആർക്കും തയ്യാറാക്കാം എന്നതാണ്. രാസവസ്തുക്കൾ ചേർക്കാത്ത ഐസിടാത്ത മത്തി, ഉപ്പു ചേർക്കാത്ത ശർക്കര എന്നിവയാണ് ഇതിലെ മുഖ്യചേരുവകൾ.
ഒരളവ് ഇങ്ങനെ പറയാം: അരക്കിലോ മത്തി ചെറുകഷണങ്ങളായി മുറിക്കുക. ഇത് അര ക്കിലോ ശർക്കരയുമായി (ചെറുതായി മുറിച്ചത് ) ചേർത്ത് നന്നായി ഇളക്കി ഒരു മൺകലത്തിൽ/ഭരണിയിൽ/അടപ്പുള്ള പാത്രത്തിൽ, ഒന്നിനുമുകളിൽ ഒന്ന് എന്ന ക്രമത്തിൽ അടുക്കടുക്കായി ഇട്ട് പത്തുദിവസം അടച്ചുസൂക്ഷിക്കണം.
ഏറ്റവും മുകളിൽ ശർക്കരയുടെ ഒരു പാളി ഉണ്ടാകുന്നത് നന്ന്. പാത്രത്തിന്റെ പകുതിവരെ മത്തിയും ശർക്കരയും നിറച്ചാൽ മതിയാകും (മത്തിയും ശർക്കരയും തുല്യ അളവിൽ എന്ന് ഓർത്തിരുന്നാൽ മതി ). പത്തുമുതൽ ഇരുപതു ദിവസം കഴിയുമ്പോൾ മത്തിയും ശർക്കരയും നന്നായി അലിഞ്ഞിട്ടുണ്ടാകും. ഇതിൽ തവിട്ടുനിറത്തിലുള്ള കൊഴുത്ത ഒരു ദ്രാവകം ഉണ്ടാകും. ഇതാണ് ഫിഷ് അമിനോ ആസിഡ് എന്ന മത്തി-ശർക്കര മിശ്രിതം. ഇത് ഒരു അരിപ്പയോ ഇഴയകലമുള്ള തുണിയോ ഉപയോഗിച്ച് അരിച്ചു പിഴിഞ്ഞെടുക്കണം. ഇതിൽനിന്ന് രണ്ട് മില്ലി വരെ എടുത്തു ഒരുലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേയർ ഉപയോഗിച്ച് നേരിട്ട് വിളകളുടെ ഇലകളിൽ തളിക്കാം. ചെടികൾക്ക് രണ്ടില പ്രായമാകുമ്പോൾത്തന്നെ ഇത് തളിക്കാൻ തുടങ്ങാം. ഹോർമോൺ സ്വഭാവമുള്ളതാകയാൽ നേർപ്പിക്കൽ വളരെ ശ്രദ്ധിക്കണം. വായു കടക്കാത്ത പാത്രങ്ങളിൽ ഇത് രണ്ടുമാസംവരെ അടച്ചുസൂക്ഷിക്കാം. പച്ചക്കറികളുടെ വളർച്ചയ്ക്ക് അഞ്ച് മില്ലി, ഒരു ലിറ്റർ വെള്ളത്തിൽ കലർത്തിയാണ് തളിക്കേണ്ടത്. പയർ, നെല്ല് എന്നിവയിലെ ചാഴിയെ നിയന്ത്രിക്കാൻ 20 മില്ലി, ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി വേണം തളിക്കാൻ.
എങ്ങനെ പ്രവർത്തിക്കുന്നുഫിഷ് അമിനോ നേരിട്ട് സസ്യശരീരത്തിൽ പ്രവേശിക്കുന്നു. ഇതിലുള്ള പെപ്റ്റൈഡുകൾ മാംസ്യം ഉത്പാദനം വർധിപ്പിക്കുന്നു. വിവിധ എൻസൈമുകൾ ഉത്പാദിപ്പിക്കുന്നു. കൂടാതെ പോഷകങ്ങൾ വിളകൾക്ക് ആഗിരണം ചെയ്യാൻ പാകത്തിൽ ലഭ്യമാക്കുന്നു. മണ്ണിലെ സൂക്ഷ്മാണുക്കൾക്ക് ഇതിഷ്ടമാകയാൽ ഫിഷ് അമിനോയെ അവ കൂടുതൽ വിഘടിപ്പിച്ചു വിളകൾക്ക് അനായാസം ലഭ്യമാക്കും. ഒരേസമയം അമിനോ അമ്ലങ്ങൾ, ജീവകങ്ങൾ, ധാതുക്കൾ, സൂക്ഷ്മമൂലകങ്ങൾ എന്നിവ തുല്യ അളവിൽ കിട്ടുന്നത് വിളവർധനയ്ക്കും മൂലകങ്ങൾ ആഗിരണം ചെയ്യാനും പ്രതികൂല സാഹചര്യങ്ങൾ അതിജീവിക്കാനും വിളകളെ സഹായിക്കും.
മണ്ണിന്റെ നൈസർഗിക വളക്കൂറ് വർധിപ്പിക്കുക, മണ്ണും ജലവും മലിനപ്പെടുന്നത് ഒഴിവാക്കുക, സുസ്ഥിരകൃഷിക്കു കരുത്തുപകരുക തുടങ്ങിയവയെല്ലാം അധികമേന്മകളാണ്. വിവരങ്ങൾക്ക്: 94463 06909എം.കെ.പി. മാവിലായി
പച്ചക്കറിക്കൃഷിയിൽ രോഗ, കീട ബാധകൾ എന്നപോലെ പോഷകങ്ങളുടെ ഏറ്റക്കുറച്ചിലുകളും അന്തരീക്ഷ താപനിലയുമെല്ലാം ഉത്‌പാദനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇതുകൊണ്ടുണ്ടാകുന്ന പ്രകടമായ ലക്ഷണങ്ങൾ എന്തെല്ലാമെന്നറിഞ്ഞാൽ പ്രതിവിധി പെട്ടെന്നു ചെയ്തു ചെടികളെ സംരക്ഷിക്കാം.
ബോറോൺ അഭാവംബോറോണിന്റെ അപര്യാപ്തത പൊതുവേ ഇലകളിലും കായ്കളിലും പ്രകടമായി കാണാം. തളിരിലകളുടെ ആകൃതിയിൽ വ്യത്യാസം കാണാം. ഇലകളുടെ അരികുഭാഗങ്ങളിൽ മഞ്ഞനിറം പ്രത്യക്ഷപ്പെടും. പുതുതായി ഉണ്ടാകുന്ന കായ്കളിൽ മിക്കതും കേടായിപ്പോകുകയോ പൊഴിഞ്ഞു പോകുകയോ ചെയ്യും. പുഷ്പിക്കാത്ത അവസ്ഥയും കാണാറുണ്ട്. പടവലത്തിന്റെ കായ്കളിൽ വിള്ളലുകളുണ്ടാകുന്നതും വളർച്ച മുരടിക്കുന്നതും ബോറോണിന്റെ ന്യൂനത കൊണ്ടാണ്.
സൊലുബോർ ഒന്നര ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ആവശ്യത്തിന് ലായനി തയ്യാറാക്കി ചെടിയിൽ തളിക്കുക.ചുവട്ടിൽ ബോറാക്സ് ഒരു തടത്തിന് 25 ഗ്രാം എന്ന തോതിൽ ചേർത്ത് ബോറോൺ പോരായ്മ പരിഹരിക്കാം. ഒരു സെന്റ് സ്ഥലത്തേക്ക് 100 ഗ്രാം എന്ന തോതിൽ ബോറാക്സ് മണ്ണിൽ ചേർത്തുകൊടുക്കണം. അല്ലെങ്കിൽ രണ്ടുഗ്രാം ബോറാക്സ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് ആവശ്യത്തിന് ലായനി തയ്യാറാക്കി ചെടികളിൽ സ്പ്രേ ചെയ്യണം.
കാൽസ്യം കുറവ്കാൽസ്യത്തിന്റെ കുറവുമൂലം പഴയതും വളർച്ചയെത്തിയതുമായ ഇലകൾക്ക് പ്രശ്നമുണ്ടാകാറില്ല. എന്നാൽ, തളിരിലകൾ കപ്പ് ആകൃതിയിൽ താഴോട്ട് കൂമ്പുകയും അവയുടെ അറ്റത്ത് പൊള്ളിയതുപോലെ സ്ക്രോച്ചിങ് ഉണ്ടാവും.
കുറവ് രൂക്ഷമാകുന്നതോടെ വളർച്ച മുരടിക്കുകയും പൂക്കൾ പൊഴിഞ്ഞു പോകുകയും ചെയ്യും. ഒരു ചതുരശ്രമീറ്റർ സ്ഥലത്തിന് 60 ഗ്രാം എന്ന തോതിൽ കുമ്മായം ചേർക്കണം. കാൽസ്യം നൈട്രേറ്റ് വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്ത് കാൽസ്യത്തിന്റെ കുറവ് എളുപ്പം പരിഹരിക്കാം.
കായ് വിണ്ടുകീറൽവെള്ളരിക്ക തുടങ്ങിയവ മൂപ്പെത്തുമ്പോൾ വീണ്ടുകീറുന്നത് വലിയ നഷ്ടം വരുത്തും. യൂറിയ പോലുള്ള നൈട്രജൻ വളങ്ങൾ അമിതമാകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
സന്തുലിതമായ വളപ്രയോഗംകൊണ്ട് ഇത് പരിഹരിക്കാം. നിലമൊരുക്കുമ്പോൾ കുമ്മായമോ ഡോളോ മൈറ്റോ ചാരമോ ചേർക്കണം. നൈട്രജൻ വളങ്ങൾ മിതമായും തവണകളായും നൽകാൻ ശ്രദ്ധിക്കണം.
അമിതമായ ചൂട്വെള്ളരി, മത്തൻ, കുമ്പളം തുടങ്ങിയ വിളകളിൽ ചൂട് കൂടുമ്പോൾ ആൺപൂക്കൾ കൂടുകയും പെൺപൂക്കൾ കുറയുകയും ചെയ്യും. പെൺപൂക്കളാണ് കായ്കളായി മാറുന്നത്. അതിനാൽ ഇത്തരം വിളകൾ വേനലിൽ കൃഷി ചെയ്യുമ്പോൾ ഫെബ്രുവരി അവസാനം പൂക്കത്തക്ക രീതിയിൽ നടീൽകാലം ക്രമീകരിക്കുന്നത് നന്നാകും.
ചൂട് കൂടുമ്പോൾ തക്കാളിപ്പൂക്കളിലെ പരാഗണസ്ഥലമായ സ്റ്റിഗ്മ വരണ്ടു പോകുന്നതുകൊണ്ട് പരാഗണം ഫലപ്രദമാകില്ല. അപ്പോൾ പൂവ് ഉണ്ടാകുമെങ്കിലും കായ് ഉണ്ടാവാതെ വരും. അതിനാൽ ശക്തിയായ വേനലിൽ തക്കാളിക്കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. വിവരങ്ങൾക്ക്: 9446088 605 തയ്യാറാക്കിയ മത്തി-ശർക്കര മിശ്രിതംവായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്നു courtesy: mathrubhumi
സുരേഷ് മുതുകുളം മണ്ണിൻ്റെ മണമുള്ള എഴുത്തുകാരൻ
'' ഉഴുതുനേടുന്നത് ഉത്തമം എഴുതി നേടുന്നത് അത്യുത്തമം '' -എന്ന മുദ്രാവാക്യവുമായി കൃഷിയറിവുകൾ അക്ഷരങ്ങളിലൂടെ വാരിവിതച്ച് വിളവ് കൊയ്തെടുത്ത പ്രമുഖ മലയാളി വ്യക്തിത്വത്തെയാണ് 'മുഖമുദ്ര ' ലൂടെ ഇന്ന് നമ്മൾ പരിചയപ്പെടുന്നത് .
സുരേഷ് മുതുകുളം
മണ്ണിൻ്റെ മണമുള്ള
എഴുത്തുകാരൻ
'' ഉഴുതുനേടുന്നത് ഉത്തമം എഴുതി നേടുന്നത് അത്യുത്തമം '' -
എന്ന മുദ്രാവാക്യവുമായി കൃഷിയറിവുകൾ അക്ഷരങ്ങളിലൂടെ വാരിവിതച്ച് വിളവ് കൊയ്തെടുത്ത പ്രമുഖ മലയാളി
വ്യക്തിത്വത്തെയാണ് 'മുഖമുദ്ര ' ലൂടെ ഇന്ന് നമ്മൾ പരിചയപ്പെടുന്നത് .
https://mediafacekerala.com/mukhamudra/163
ഹരിതാമൃതം അതിൻറെ
ചരിത്ര പ്രസക്തി :
പി .ഹരീന്ദ്രനാഥ്
കഴിഞ്ഞ 15 വർഷമായി വടകരയിൽ നടന്നുവരുന്ന ഹരിതാമൃതം കേവലമൊരു വിപണനമേള അല്ല.
വൈവിധ്യപൂർണവും വിസ്മയകരവുമായ ഈ ഒത്തുചേരൽ ഒരു പ്രതീക മാണ് , സന്ദേശമാണ് , പ്രത്യാശയാണ് , ഒരു മുന്നറിയിപ്പും കൂടിയാണ് . നമ്മുടെ പൂർവികർ വിതച്ച വിത്തിന് തുല്യം അതിജീവന ശേഷിയുള്ള മറ്റൊന്ന് ഇല്ലതന്നെ എന്ന ഗാന്ധിയൻ വചനത്തിൻറെ പുതിയ കാലത്തെ വിളംബരമാണ് മഹാത്മാ ദേശസേവ ട്രസ്റ്റ് ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹരിതാമൃതം .
വിഷച്ചെടി നട്ടു പനിനീർപ്പൂവ് പറിച്ചെടുക്കാൻ കഴിയില്ല എന്ന പ്രകൃതിനിയമം ഹരിതാമൃതം നമ്മളെ നിരന്തരം ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്നു .
നമ്മുടെ സമൂഹം പല തലങ്ങളിൽ ,പല മാനങ്ങളിൽ അനുദിനം രോഗാതുരമാവുകയാണ് .
ഭൂതകാലനന്മകളോടുള്ള അവഗണനയും ആദർശശൂന്യമായ
ജീവിതവീക്ഷണങ്ങളും മനുഷ്യത്വരഹിതവും മത്സരാധിഷ്ഠിതവുമായ കമ്പോളവല്ക്കരണവും സൃഷ്ടിക്കുന്ന ആർത്തിയുടെയും അത്യാർത്തി
യുടെയും തടവുകാരായി മാറുകയാണ് നാമോരോരുത്തരും . പ്രകൃതിയുമായി ഇഴയടുപ്പമുള്ള ജീവിതശൈലി അന്യംനിന്നുപോകുന്ന സമകാലികാവസ്ഥയിൽ അത്യന്തം ഗൗരവമേറിയ ഒരു സാംസ്കാരിക പ്രതിരോധത്തിൻ്റെ കവചമായി മാറുകയാണ് ഹരിതാമൃതം . തന്റേതല്ലാത്ത ഒന്നിനോടുള്ള നമ്മുടെയെല്ലാം ദയനീയമായ വിധേയത്വത്തെ തുറന്നുകാട്ടുകയാണ് ഈ ജനകീയ കൂട്ടായ്മ.
തീവ്രമായ ഉപഭോഗത്വരയാണ് ഈ വിനാശകാരിയായ വിധേയത്വത്തിൻ്റെ പ്രഭവകേന്ദ്രം . മനുഷ്യവംശത്തിൻ്റെ അതിജീവനത്തിന് ക്ഷതമേൽ
പ്പിക്കാത്ത ജീവിതാവബോധത്തിലേക്ക്, പ്രകൃതിയുമായുള്ള
സമന്വയത്തിലേക്ക് പാരിസ്ഥിതികമായ തിരിച്ചറിവുകളിലേക്ക് എല്ലാ പരിമിതികൾക്കിടയിൽനിന്നും വെളിച്ചം വീശുന്നു എന്നതാണ് ഹരിതാമൃതത്തിൻറെ ചരിത്രപ്രസക്തി.
പ്രകൃതി നിയമമനുസരിച്ച് ഹിതകരമായ ജീവിതം നയിക്കുക എന്നതിന് പകരം ഹിംസാത്മകമായ പാശ്ചാത്യനാഗരികത ജന്മമേകിയ ദ്രുതഗതിയിലുള്ള ആധുനിക വിഭ്രാന്തിയിൽ ലയിക്കാനുള്ള മനുഷ്യ സമൂഹത്തിൻറെ തെറ്റായ രീതികൾക്കെതിരെയുള്ള മുന്നറിയിപ്പായി ഗാന്ധിജി എഴുതിയ പുസ്തകമാണ് 'ഹിന്ദ് സ്വരാജ്' അഥവാ 'സ്വയംഭരണം'. ഇന്ന് മനുഷ്യരാശി നേരിടുന്ന വൻവിപത്തിനെ മുൻകൂട്ടി കണ്ട ഗാന്ധിജിയുടെ ക്രാന്തദർശനത്തിന്റെ സാക്ഷ്യപത്രമാണ് ഈ ലഘുഗ്രന്ഥം . അദ്ദേഹത്തിൻറെ 'സ്വരാജി'ൽ ആരോഗ്യം , പരിസര ശുചിത്വം , കൃഷി , മൃഗസംരക്ഷണം , വിദ്യാഭ്യാസം , കല , സംസ്കാരം , വിനോദം... എല്ലാമെല്ലാം ഉണ്ട് . നമ്മുടെ സഹജാവസ്ഥയെ തിരിച്ചുപിടിക്കാനും നിലനിർത്താനുമുള്ള പ്രാഥമിക മാർഗമാണ് ഗാന്ധിജിയുടെ 'സ്വദേശി'. 'വികസനം താൽക്കാലിക ജീവസന്ധാരണത്തിന് ഉള്ള വെട്ടിപിടുത്തം അല്ല മറിച്ച് ,ജീവവംശത്തെ യാകമാനം നന്മയിലേക്ക് നയിക്കേണ്ട ഒരു സാംസ്കാരിക ഉത്തരവാദിത്വ മാണ്' എന്ന ഗാന്ധിയൻ പരികല്പന സഫലീകരിക്കാനുള്ള , കാലത്തിൻറെ അനിവാര്യതയായ ചെറിയ മനുഷ്യരുടെ ശബ്ദവും കൂട്ടായ്മയുമാണ് ഹരിതാമൃതം . ജനശക്തിയും നാട്ടറിവുകളും പ്രാദേശികവിഭവങ്ങളും സംയോജിക്കുന്ന ഒരു നവജീവിതസാധ്യതയെ കുറിച്ചുള്ള അന്വേഷണവുമാണ് .
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group