അന്താരാഷ്‌ട്ര ചലച്ചിത്ര മേള ചോമ്പാലയിൽ ഉദ്ഘാടനം :മുല്ലപ്പള്ളി രാമചന്ദ്രൻ

അന്താരാഷ്‌ട്ര ചലച്ചിത്ര മേള ചോമ്പാലയിൽ ഉദ്ഘാടനം :മുല്ലപ്പള്ളി രാമചന്ദ്രൻ
അന്താരാഷ്‌ട്ര ചലച്ചിത്ര മേള ചോമ്പാലയിൽ ഉദ്ഘാടനം :മുല്ലപ്പള്ളി രാമചന്ദ്രൻ
Share  
2023 Jan 25, 05:26 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ചോമ്പാല : ചലച്ചിത്ര പ്രേക്ഷകരുടെ ദൃശ്യസാക്ഷരതയ്‌ക്ക് മാറ്റുകൂട്ടാൻ ലക്ഷ്യമിട്ടുകൊണ്ട് ചോമ്പാല കേന്ദ്രമായി പ്രവർത്തിക്കുന്ന ദൃശ്യം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ വർഷത്തെ മൂന്നാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ഉദ്‌ഘാടനം മുൻകേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ചോമ്പാലയിലെ പരമോന്നത വ്യക്തിത്വവുമായ ശ്രീ .മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കും .


ചോമ്പാലയിലെ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിനടുത്തുള്ള ആത്മവിദ്യാ മഠം ഹാളിൽ ( ടി പി രാജീവൻ നഗർ ) ജനുവരി 27 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയ്ക്ക് നടക്കുന്നഉദ്ഘാടനചങ്ങിന് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .ആയിഷ ഉമ്മർ അധ്യക്ഷതവഹിക്കും .

നവാഗത സംവിധായകനുള്ള ദേശീയപുരസ്‌കാര ജേതാവ് ശ്രീ .പാമ്പള്ളി ചടങ്ങിൽ വിശിഷ്ടാതിഥിതിയായിരിക്കും .പ്രൊഫ .കെ .പാപ്പൂട്ടി ,പി .കെ .നാണു ,സി .വി രമേശൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്‌ഘാടന ചടങ്ങിന് ആശംസകൾ സമർപ്പിക്കും . ഫെസ്റ്റിവൽ ബ്രീഫിംഗ് ബീന .എ .വി യായിരിക്കും നിർവ്വഹിക്കുക .

മേളയുടെ ഭാഗമായി നടക്കുന്ന വിവിധ സമ്മളനങ്ങളിൽ രാഷ്ട്രീയ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ പങ്കാളികളാവും .

 ജനുവരി 27 ,28 ,29 തീയ്യതികളിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെ നീളുന്ന ചലച്ചിത്രോത്സവത്തിൽ ക്ളോണ്ടിക്ക ,ഹെല്ലാരോ ( ഗുജറാത്തി ) ,ക്വാവാദിസ് അയ്‌ദ , ,നിർമ്മാല്യം ദേവി ( ബംഗാളി ), 3000 നൈറ്റ്‌സ് ,ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ് ഈസ് എ റിസർക്ഷൻ , കൂഴാങ്കൽ ( തമിഴ് ),ഞാൻ ( മലയാളം )ആവാസവ്യൂഹം ( മലയാളം),ഹോളി സ്പൈഡർ ( ഇറാൻ ) തുടങ്ങിയ പതിനൊന്നോളം പ്രമുഖ ചച്ചിത്രങ്ങളായിരിക്കും മേളയുടെ ഭാഗമായി പ്രദർശിപ്പിക്കപ്പെടുക .


മേളയോടനുബന്ധിച്ച് ചലച്ചിത്ര മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ നിറസാന്നിധ്യത്തിൽ ഓപ്പൺ ഫോറവും സംവാദവും ഉണ്ടായിരിക്കും ,

അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് ഏറെ ശ്രദ്ധേയമായ സിനിമകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ''അതിജീവനത്തിൻറെ ചലച്ചിത്ര കാഴ്‌ച്ചകൾ ''- എന്ന വിഷയത്തിലൂന്നിയാണ് പ്രദർശനം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കുന്നു ..

മുഴുവൻ സിനിമാപ്രേമികളെയും കലാസ്നേഹികളെയും സംഘാടകർ സഹർഷം സ്വാഗതം ചെയ്യുന്നതായി ദൃശ്യം ഫിലിം സൊസൈറ്റി ജനറൽ കൺവീനർ പി ബാബുരാജ് , ചെയർമാൻ വി പി രാഘവൻ ,ട്രഷറർ വി പി മോഹൻദാസ് എന്നിവർ അറിയിക്കുന്നു .

reviswd_1673445412

പാമ്പള്ളി എന്ന മൂന്ന് അക്ഷരങ്ങളിലൂടെ മാത്രം ലോകമറിയുന്ന പാമ്പള്ളി എന്ന ചലച്ചിത്രപ്രതിഭ ചോമ്പാലക്കാരനാണെന്ന് എത്രപേർക്കറിയാം ?


സംവിധായകൻ ,തിരക്കഥാകൃത്ത് ,ചലച്ചിത്ര നിർമ്മാതാവ്, പുരസ്‌കാര ജേതാവ് , കഥയെഴുത്തുകാരൻ ,മാധ്യമപ്രവർത്തകൻ പാമ്പള്ളിയെക്കുറിച്ച് പറയാനേറെ അറിയാനേറെ !.

തുടർന്ന് വായിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക .


https://mediafacekerala.com/mukhamudra/874

96e2d6ac-0498-4f2b-902f-4fd26cba95be
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് മാധ്യമ പുരസ്‌കാരങ്ങൾക്കുള്ള എൻട്രികൾ വ്യഴാഴ്ച ഉച്ചവരെ
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal