പാമ്പള്ളി എന്ന മൂന്ന് അക്ഷരങ്ങളിലൂടെ മാത്രം ലോകമറിയുന്ന പാമ്പള്ളി എന്ന ചലച്ചിത്രപ്രതിഭ ചോമ്പാലക്കാരനാണെന്ന് എത്രപേർക്കറിയാം ?
സംവിധായകൻ ,തിരക്കഥാകൃത്ത് ,ചലച്ചിത്ര നിർമ്മാതാവ്, പുരസ്‌കാര ജേതാവ് , കഥയെഴുത്തുകാരൻ ,മാധ്യമപ്രവർത്തകൻ പാമ്പള്ളിയെക്കുറിച്ച് പറയാനേറെ അറിയാനേറെ !.
ചോമ്പാലിലെ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിഭക്തനും ജനപ്രിയനുമായിരുന്ന ശ്രീ .പാമ്പള്ളി ആണ്ടിയുടെ കൊച്ചുമകനാണ് ഇന്ത്യൻ ചലച്ചിത്രവേദിയിൽ ഏറെ ശ്രദ്ധേയനായ ഈ ചോമ്പാലക്കാരാനെന്ന് അഭിമാനപൂർവ്വം.
അച്ഛൻ പാമ്പള്ളി കുമാരനും കുടുംബവും ഏറെക്കാലമായി കോഴിക്കോട്ട് താമസമായതുകൊണ്ടുതന്നെ നാടറിയാതെപോയ പാമ്പള്ളിയുടെ സിനിമാ ജീവിതത്തിലൂടെ ഒരോട്ടപ്രദിക്ഷണം .
ചോമ്പാല കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ദൃശ്യം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 27 മുതൽ 29 വരെ ചോമ്പാൽ കുഞ്ഞിപ്പള്ളി സ്റ്റേഡിയത്തിനടുത്ത് നടക്കുന്ന ദൃശ്യം 23 രാജ്യാന്തര ചലച്ചിത്രമേളയിൽ പാമ്പള്ളി വിശിഷ്ഠാതിഥിയായിരിക്കും .
പ്രാദേശിക ഭാഷാപുരസ്‌കാരങ്ങൾ ഉൾപ്പെടെ ദേശീയപുരസ്ക്കാരവും ദേശീയ അവാർഡും നവാഗതസംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരവും ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായ മികച്ച രചയിതാവും മലയാളിയാകുന്നത് ചരിത്രമുഹൂർത്തം എന്നെ പറയാനാവൂ .
ഇന്ത്യൻ പനോരമയിലും കൊൽക്കത്ത ,കേരള, രാജ്യാന്തര ചലച്ചിത്രമേളകൾ എന്നിവയിലും ഒരേസമയം പ്രവേശനാനുമതി നേടിയ സിൻജാർ എന്ന ചലച്ചിത്രത്തിൻറെ സംവിധാനവും രചനയും നിർവ്വഹിച്ചത് ചോമ്പാലക്കാരൻ പാമ്പള്ളി.
ചിത്രത്തിന്റെ നിർമ്മാതാവ് ഷിബു ജി സുശീലലൻ .
ഉപേക്ഷിക്കപ്പെട്ട വൃദ്ധ ദമ്പതികളുടെ നൊമ്പരങ്ങളും നേർക്കാഴ്ചകളും ഉള്ളുലയുന്നതരത്തിൽ ആവിഷ്ക്കരിച്ചുകൊണ്ട് പാമ്പള്ളി എന്ന നിർമ്മാതാവ് ക്യാമറാക്കണ്ണുകളിലൂടെ സൂക്ഷ്മദർശനം നടത്തി നിർമ്മിച്ച ''ലാടം '' എന്ന സിനിമയുടെ മികച്ച സംവിധായകൻ എന്ന നിലയിൽ 2005ൽ അവാർഡ് ലഭിക്കുകയുമുണ്ടായി .
മികച്ച പരസ്യ ചിത്രത്തിന് അല ഫിലിം അവാർഡ് ,സുമംഗല ഹൃസ്വ ചിത്ര മേള അവാർഡ് ,ഫിലിംസ്‌കൂൾ അന്താരാഷ്‌ട്ര ചലച്ചിത്രമേള അവാർഡ് ,ഭാരത് പി ജെ ആൻറണി അവാർഡ് ,സംവിധാനം തിരക്കഥ എന്നിവയ്ക്ക് ഹൈ കൂ ചലച്ചിത്ര മേള അവാർഡ് ,ടെലിഫെസ്റ്റ് ചലച്ചിത്രമേള അവാർഡ് , കണ്ണൂർ ഫിലിം ചേംബർ അന്താരാഷ്ട ചലച്ചിത്രോത്സവത്തിലെ മികച്ച സംവിധായകൻ (2011 ,2012 ).
ഡൽഹിയിൽ നടന്ന അന്താരാഷ്‌ട്ര യു എഫ് ഒ ചലച്ചിത്ര മേളയിൽ സ്പെഷ്യൽ ജൂറി മെൻഷൻ ( 2011 ),
ഇoഫാൽ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ പ്രത്യേക ജൂറി മെൻഷൻ (2011 ),ലോറിഗേൾ എന്ന ഹ്രസ്വ ചിത്രത്തിന് 2013 ഫിലിം ക്രിട്ടിക്ക് അവാർഡ് ,സംസ്ഥാന ടെലിവിഷൻ അവാർഡ് 2013 അങ്ങിനെ നീളുന്നു അവാർഡുകളുടെ നീണ്ട നിര .
ലണ്ടൻ ബെൽജിയം ജപ്പാൻ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ചലച്ചിത്രോത്സവങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട് ,എഴുത്തുകാരൻ കഥാകൃത്ത് എന്ന നിലയിലും നിരവധിപുരസ്‌കാരങ്ങൾ ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായ ഈ ചെറുപ്പക്കാരൻ കോഴിക്കോട് സർവ്വകലാശാലയിൽ നിന്നാണ് കെമിസ്ട്രിയിൽ ബിരുദം പൂർത്തിയാക്കിയത്ഡൽഹിയിലെ DEOACC യിൽ നിന്നും എ ലവൾ സോഫ്റ്റ് വെയർ പി ജി പൂർത്തിയാക്കിയ ശേഷം മാതൃഭൂമിയിൽ കമ്പ്യുട്ടർ വിഭാഗത്തിൽ10 വർഷക്കാലം ജോലി ചെയ്‌തു ,ഈ സമയത്ത്
പി ജി ജേർണലിസം ,മാസ് കമ്യുണിക്കേഷൻസ് .എം എ ഇംഗ്ളീഷ് എന്നിവ പൂർത്തിയാക്കി ;ഇപ്പോൾ കോഴിക്കോട് കേന്ദ്രമായി പാമ്പള്ളി പ്രൊഡക്ഷന്സ് എന്നപേരിൽ പ്രൊഡക്ഷൻ ഹൌസ് നടത്തിവരുന്നു,
സ്ഥിരോത്സാഹത്തിലൂടെ ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേയ്ക്ക് കുതിച്ചുകയറുന്ന ഈ ചെറുപ്പക്കാരന്റെ വളച്ചയിൽ മറ്റുള്ളവർക്കൊപ്പം ചോമ്പാലക്കാർക്കും അഭിമാനിക്കാം .ആദരവോടെ നോക്കിക്കാണാം .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group