നാടിൻ്റെ ഉത്സവമാകാൻ
ശാന്തിഗിരി കലാഞ്ജലി
; നാളെ തുടക്കം
പോത്തന്‍കോട് : നാടിന്റെ തനതായ കലാരൂപങ്ങളും മലയാള സംസ്കൃതിയും ഈ ഓണക്കാലത്ത് പുതുതലമുറയ്ക്ക് പകർന്നു നൽകാൻ ശാന്തിഗിരിയിൽ കലാവൈഭവത്തിന്റെ വേദിയൊരുങ്ങുന്നു. റിസര്‍ച്ച് സോണിൽ സ്ഥാപിതമാകുന്ന ഹാപ്പിനെസ് ഗാര്‍ഡനില്‍ നാളെ തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക്
കലാഞ്ജലിയ്ക്ക് തുടക്കമാകുന്നതോടെ
നാടിന്റെ മറ്റൊരു മഹോത്സവത്തിനാണ് തിരിതെളിയുന്നത്.
കവിയരങ്ങ്, നൃത്തനൃത്യങ്ങൾ, ലളിത സംഗീതം, കേരള നടനം, ഭക്തിഗാനസുധ, വയലിൻ സംഗീതം, കീബോർഡ് തുടങ്ങി വർണാഭമായ വിവിധ പരിപാടികൾ കലാഞ്ജലിയിൽ അരങ്ങേറും. . ജാതിമതഭേദമന്യേ ആര്‍ക്കും കടന്നുവരാവുന്ന ഇടമാണ് ശാന്തിഗിരി ആശ്രമം.
2010ൽ താമരപര്‍ണശാല സമര്‍പ്പണത്തോടനുബന്ധിച്ച് നടന്ന ശാന്തിഗിരി ഫെസ്റ്റിന്റെ ചെറിയ പതിപ്പാകും ഇത്തവണത്തെ പരിപാടികള്‍. എല്ലാ ദിവസവും വൈകിട്ട് 4 മണിക്ക് പരിപാടികൾ ആരംഭിക്കും.
പ്രവേശനം സൗജന്യമായിരിക്കും.
കലാഞ്ജലിക്ക് അരങ്ങൊരുങ്ങുന്നതോടെ ശാന്തിഗിരിയിലെ സായാഹ്നങ്ങള്‍ വീണ്ടും സംഗീതസാന്ദ്രവും കലയുടെയും സംസ്കാരത്തിന്റെയും മേളനവുമാവുകയാണ്. മ്യൂസിക് ഫ്യൂഷനും വാദ്യഘോഷങ്ങളും കലാഞ്ജലിക്ക് മിഴിവേകും.
പ്രശസ്ത ഗായകരും സംഗീതജ്ഞരും നാടൻ പാട്ടു കലാകാരൻമാരും കലാസാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ പരിപാടികളിൽ സംബന്ധിക്കും.
പതിവിൽ നിന്ന് വ്യത്യസ്തമായി മരത്തണലില്‍ സന്ദര്‍ശകര്‍ക്ക് ഇരിപ്പിടമൊരുങ്ങും. സന്ദര്‍ശകര്‍ക്കും പരിപാടികൾ അവതരിപ്പിക്കാനുളള വേദി ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
'നവപൂജിതം' ആഘോഷങ്ങളോടനുബന്ധിച്ചാണ് കലാഞ്ജലി സംഘടിപ്പിക്കുന്നത്. നവപൂജിതദിനമായ സെപ്തംബർ 8 ന് ഞായറാഴ്ച മുഴുവൻ സമയപരിപാടി കളുണ്ടാകും. വയനാട് ദുരന്തത്തെ തുടർന്ന് ഫെസ്റ്റ് മിതമായ നിലയിലാണ് നടത്തുന്നതെന്ന് ആശ്രമം ജനറൽ സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.
ഫോട്ടോ : പർണ്ണശാലസമർപ്പണത്തോടനുബന്ധിച്ച് ശാന്തിഗിരിയിൽ നടന്ന കലാഞ്ജലിയിൽ നിന്ന് (ഫയൽ ഫോട്ടോ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group