ഗുരുരത്നം സ്വാമി സാരഥിയായി
; ശാന്തിഗിരി റിസര്‍ച്ച് സോണ്‍ ക്ലീന്‍
പോത്തന്‍കോട് : ആയിരത്തി തൊളളായിരത്തി തൊണ്ണൂറ് കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ച് ശാന്തിഗിരി ആശ്രമത്തിന്റെ റിസര്‍ച്ച് സോണില്‍ നടന്ന ശുചീകരണ കര്‍മ്മം പൊതു പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ആശ്രമത്തിന് പരിസരത്ത് താമസിക്കുന്ന ഗുരുഭക്തർ ഒന്നടങ്കം പങ്കെടുത്ത ശുചീകരണ കര്‍മ്മമായിരുന്നു ഇന്ന് നടന്നത്. കോവിഡ് ലോക്ഡൗണ്‍ സമയത്ത് ആള്‍പെരുമാറ്റമില്ലാതെ കാടുപിടിച്ചു കിടന്ന സ്ഥലങ്ങളാണ് ശുചീകരണ യജ്ഞത്തിൽ മനോഹരമായിത്തീര്‍ന്നത്.
ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയെട്ടാമത് ജന്മദിനാഘോഷമായ നവപൂജിതത്തോടനുബന്ധിച്ച് റിസര്‍ച്ച് സോണില്‍ സ്ഥാപിതമാകുന്ന ശാന്തിഗിരി ഹാപ്പിനെസ് ഗാര്‍ഡന് ഇതോടെ ജീവന്‍ വെച്ചു. ആശ്രമത്തിലെ സാംസ്കാരിക വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തകർ ഒരുമിച്ച് ശുചീകരണത്തിനിറങ്ങിയപ്പോള്‍ സമാനതകളില്ലാത്ത കര്‍മ്മപങ്കാളിത്തമാണുണ്ടായത്.
സ്ത്രീകളും പുരുഷൻമാരോടുമൊപ്പം കുട്ടികളും ശുചീകരണത്തിന് മുന്നിട്ടറങ്ങിയത് മാതൃകയായി. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ നേതൃത്വത്തില്‍ സന്ന്യാസി സന്ന്യാസിനിമാരും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.
ഇടയ്ക്ക് തോരാതെ പെയ്ത മഴയിലും വൃത്തിയാക്കലിന് തടസ്സമുണ്ടായില്ല. അടിക്കാടുകള്‍ വെട്ടിയൊതുക്കിയും, പച്ചപ്പുല്ലുകള്‍ പുഴുതുമാറ്റിയും, പാഴ്വസ്തുക്കള്‍ പെറുക്കിയും ആളുകള്‍ മഴയിലും അത്ഭുതം സൃഷ്ടിച്ചു. നവപൂജിതം ആഘോഷത്തെയും ഓണത്തെയും വരവേൽക്കുന്നതായിരുന്നു ശാന്തിഗിരിയിൽ നടന്ന വൈകുന്നേരം വരെ നീണ്ട ശുചീകരണയജ്ഞം.
ഫോട്ടോ : ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ മുന്നോടിയായി ആശ്രമം റിസർച്ച് സോണിൽ നടന്ന ശുചീകരണ യജ്ഞത്തിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ സന്ന്യാസി സന്ന്യാസിനിമാരും ഗുരുഭക്തരം പങ്കെടുത്തപ്പോൾ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group