
സുനിത വില്യംസിനെ തിരിച്ചു കൊണ്ടുവന്ന ക്രൂ9 ദൗത്യത്തിന് ശേഷം ചരിത്രം കുറിക്കുന്ന മറ്റൊരു ദൗത്യത്തിന് ഒരുങ്ങുകയാണ് സ്‌പേസ് എക്‌സ്. ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി, കൃത്യമായി പറഞ്ഞാല്‍ ഒരു ഐഎസ്ആര്‍ഒ ബഹിരാകാശയാത്രികന്‍ സ്‌പേസ്എക്‌സിന്റെ ബഹിരാകാശ പേടകത്തില്‍ യാത്ര ചെയ്യാനൊരുങ്ങുകയാണ്. 2025 മാര്‍ച്ചിനും ജൂണിനും ഇടയിലായിരിക്കും ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയായ ശുഭാന്‍ഷു ശുക്ലയുള്‍പ്പെടുന്ന ദൗത്യ സംഘവുമായി ആക്‌സിയം മിഷന്‍ 4 ദൗത്യം വിക്ഷേപിക്കുക.
ഒരു സ്വകാര്യ ബഹിരാകാശ പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിക്കുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയാകും ശുഭാന്‍ഷു ശുക്ല. നാസയുടെ കെന്നഡി ബഹിരാകാശ നിലയത്തില്‍ നിന്ന് വിക്ഷേപിക്കുന്ന ദൗത്യത്തിന് 14 ദിവസമാണ് ദൈര്‍ഘ്യം.
ഇന്ത്യന്‍ വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റായ ശുക്ല, മനുഷ്യരെ ആദ്യമായി ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളില്‍ ഒരാളാണ്.
നാസയുടെ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍ നിന്നുള്ള സാവോസ് ഉസ്‌നാന്‍സ്‌കി വിശ്‌നിയേവ്‌സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടൈബോര്‍ കാപു എന്നിവരാണ് ശുക്ലയ്‌ക്കൊപ്പം ആക്‌സിയം മിഷന്‍ 4 ല്‍ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്ന മറ്റ് യാത്രികര്‍.
ആക്‌സിയം മിഷന്‍ 4 ദൗത്യത്തില്‍ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി പങ്കെടുക്കുന്നതുവഴി ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള തയ്യാറെടുപ്പിന് ആവശ്യമായ ഒട്ടേറെ വിവരങ്ങളും അനുഭവ പരിചയവും ഇന്ത്യയ്ക്ക് ലഭിക്കും.
ടെക്‌സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയം സ്‌പേസ് ആണ് ആക്‌സിയം മിഷന്‍ 4 സംഘടിപ്പിക്കുന്നത്. വാണിജ്യ ഉപഭോക്താക്കളുമായി ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തിയ കമ്പനിയാണ് ആക്‌സിയം സ്‌പേസ്. സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group