
താരിഫ് യുദ്ധത്തില്‍ യു.എസിനോട് ഏറ്റുമുട്ടാന്‍ ചൈന. മാര്‍ച്ച് 10 മുതല്‍ കോഴിയിറച്ചി, ചോളം, പരുത്തി എന്നിവ ഉള്‍പ്പടെ യു.എസില്‍നിന്നുള്ള ഇറക്കമതിക്ക് 10 മുതല്‍ 15 ശതമാനം വരെ തീരുവയാണ് ചൈന പ്രഖ്യാപിച്ചത്. ഇതോടെ ലോകത്തെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങി.
യു.എസില്‍ നിന്നുള്ള കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയ്ക്ക് 15 ശതമാനവും സോയാബീന്‍, പന്നിയിറച്ചി, പോത്തിറച്ചി, സമുദ്ര വിഭവങ്ങള്‍, പഴം, പച്ചക്കറി, പാലുത്പന്നങ്ങള്‍ എന്നിവയ്ക്ക് 10 ശതമാനംവും തീരുവ ഈടാക്കും.
ഇതിനിടെ 15 യു.എസ് കമ്പനികളെ ചൈന വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയില്‍ ചേര്‍ത്തു. ഇതോടെ ഈ സ്ഥാപനങ്ങള്‍ക്ക് കയറ്റുമതി-ഇറക്കുമതി ഇടപാടുകള്‍ നടത്താനാവില്ല. പുതിയ നിക്ഷേപം നടത്തുന്നതിനും തടസ്സമുണ്ടാകും. പ്രതിരോധ കമ്പനികളാണ് ഇതിലേറെയുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധ കരാറുകാരായ ജനറല്‍ ഡൈനാമിക്‌സ് ലാന്‍ഡ് സിസ്റ്റംസ്, സ്‌കൈഡിയോ ഇന്‍കോര്‍പറേറ്റഡ് എന്നിവ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് നിയന്ത്രണം.
ഈ കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ചൈനയില്‍ പ്രേവശിക്കുന്നതിനും വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തും. ചൈനയില്‍ സന്ദര്‍ശനം നടത്തുന്നതിനും താമസിക്കുന്നതിനുമുള്ള അനുമതികളും റദ്ദാക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
തായ്‌വാന് ആയുധങ്ങള്‍ വില്‍ക്കുന്നതും സൈനിക സാങ്കേതിക വിദ്യകളില്‍ സഹകരിക്കുന്നതുമായ കമ്പനികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചൊവാഴ്ച അര്‍ധരാത്രിയോടെ യു.എസ് സര്‍ക്കാരിന്റെ ഇറക്കുമതി തീരുവകള്‍ പ്രാബല്യത്തിലായി. ചൈന, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കമതിക്കാണ് തീരുവ ബാധകം. കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍നിന്നുള്ളവയ്ക്ക് 25 ശതമാനമാണ് തീരുവ. നിലവിലുള്ള തീരുവകള്‍ക്ക് പുറമെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 10 ശതമാനമാം അധിക തീരുവയാണ് എര്‍പ്പെടുത്തിയിട്ടുള്ളത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group