![റവ. ഫാ. ജെറിൻ ജോണിന് സ്വീകരണം നൽകി](public/uploads/2025-02-07/kuw.jpg)
റവ. ഫാ. ജെറിൻ ജോണിന്
സ്വീകരണം നൽകി
കുവൈറ്റ്: മലങ്കരസഭയുടെ അടൂർ-കടമ്പനാട് ഭദ്രാസനത്തിലെ പറക്കോട് സെന്റ്. പീറ്റേഴ്സ് & സെന്റ്. പോൾസ് ഓർത്തോഡോക്സ് വലിയപള്ളിയുടെ വികാരിയും, അടൂർ തപോവൻ പബ്ളിക് സ്കൂൾ വൈസ് പ്രിൻസിപ്പാളും, അനുഗൃഹീത സുവിശേഷ പ്രസംഗകനുമായ റവ. ഫാ. ജെറിൻ ജോൺ കുവൈറ്റിൽ എത്തിച്ചേർന്നു.
സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ മൂന്ന് നോമ്പിനോടനുബന്ധിച്ച് ഫെബ്രുവരി 9 മുതൽ 11 വരെ നടത്തപ്പെടുന്ന കൺവൻഷനു (മെറ്റനോയിയ) നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന ഫാ. ജെറിൻ ജോണിനു, ഇടവക വികാരിയും എം.ജി.എം. പ്രസിഡണ്ടുമായ റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ. ഫാ. മാത്യു തോമസ്, ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, എം.ജി.എം. വൈസ് പ്രസിഡന്റ് റെജി ചാണ്ടി മാത്യു, ട്രഷറാർ ബ്ളെസൻ സ്കറിയ മാമ്മൻ, കൾച്ചറൽ സെക്രട്ടറി മാത്യു സഖറിയ, കൽക്കത്താ ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, കൺവൻഷൻ കൺവീനർ ജോജി പി. ജോൺ, ഇടവക ഭരണസമിതിയംഗങ്ങൾ, എം.ജി.എം. ഭരണസമിതിയംഗങ്ങൾ എന്നിവർ ചേർന്ന് കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group