ആള്‍മാറാട്ടം നടത്തിയുള്ള തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യയിലെ ബാങ്കുകള്‍.

ആള്‍മാറാട്ടം നടത്തിയുള്ള തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യയിലെ ബാങ്കുകള്‍.
ആള്‍മാറാട്ടം നടത്തിയുള്ള തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യയിലെ ബാങ്കുകള്‍.
Share  
2024 Dec 27, 07:06 PM
NISHANTH
kodakkad rachana
panda  first

ചാരിറ്റി സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ പേരിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ്; മുന്നറിയിപ്പ് നൽകി സൗദി ബാങ്കുകൾ

ആള്‍മാറാട്ടം നടത്തിയുള്ള തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യയിലെ ബാങ്കുകള്‍. 


റിയാദ്: ചാരിറ്റി സ്ഥാപനങ്ങളുടെയോ പൊതു വ്യക്തികളുടെയോ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടുന്നവരുടെ കെണിയിൽ വീഴരുതെന്ന് സൗദി ബാങ്കുകളുടെ മുന്നറിയിപ്പ്. 

സോഷ്യൽ മീഡിയയിലൂടെയോ തൽക്ഷണ സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനുകളിലൂടെയോ സാമ്പത്തിക സഹായം അഭ്യർഥിച്ചുകൊണ്ട് ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി ബാങ്ക്സ് മീഡിയ ആൻഡ് അവയർനസ് കമ്മിറ്റി ഉപഭോക്താക്കൾക്ക് കർശനമായ മുന്നറിയിപ്പ് നൽകി.


വ്യാജരേഖകളും മുദ്രകളും ഉപയോഗിച്ച് നിയമസാധുതയുടെ മിഥ്യാധാരണ സൃഷ്ടിക്കുന്നത് ഉൾപ്പടെ തട്ടിപ്പുകാർ ഇരകളെ കബളിപ്പിക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക തന്ത്രങ്ങളുടെ ഭാഗമാണിത്. ഔദ്യോഗിക സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെട്ടുകൊണ്ടാണ് തട്ടിപ്പുകാർ സോഷ്യൽ മീഡിയ വഴി ആളുകളെ സമീപിക്കുന്നത്. 

യഥാർഥ സംഘടനകൾ ഈ വഴികളിലൂടെ സംഭാവന അഭ്യർഥിക്കുകയോ ഗുണഭോക്താക്കളെ തേടുകയോ ചെയ്യില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി.


പ്രശസ്തമായ ചാരിറ്റബിൾ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന ഈ തട്ടിപ്പുകാർ ഇരകളോട് സംശയാസ്പദമായ ലിങ്കുകൾ വഴി പണം കൈമാറാനോ ഫീസ് അടയ്ക്കാനോ ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്ന് കമ്മിറ്റി സെക്രട്ടറി ജനറൽ റബാഹ് അൽ ഷമൈസി പറഞ്ഞു. സംഭാവനകൾക്കോ സേവനങ്ങൾക്കോ പകരമായി ഫീസ് അഭ്യർഥിക്കുന്ന ഏതെങ്കിലും കക്ഷിയോട് പ്രതികരിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.


ഇത്തരം സ്ഥാപനങ്ങളിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും എല്ലാ സൗദി ബാങ്കിങ് ആപ്ലിക്കേഷനുകളിലും മണി എക്‌സ്‌ചേഞ്ചുകളിലും ലഭ്യമായ സുരക്ഷിതമായ ‘സദാദ്’ സംവിധാനം നിയമാനുസൃതമായ പേയ്‌മെൻറുകൾക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തട്ടിപ്പ് സംഭവമുണ്ടായാൽ ഉടൻ തന്നെ ബാങ്കുകളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


 

SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW