തൃശ്ശൂർ : മലയാളി നടത്തുന്ന സാഹസികയാത്രയ്ക്ക് ദക്ഷിണാഫ്രിക്കയിൽനിന്നൊരു വാർത്താപിന്തുണ. 62-ാം വയസ്സിൽ ചെമ്പുക്കാവ് മ്യൂസിയം ക്രോസ് ലെയിൻ എടക്കളത്തൂർ അഞ്ജനം വീട്ടിൽ ജോസ് ആരംഭിച്ച ബൈക്കിലെ ലോകയാത്രയാണ് ദക്ഷിണാഫ്രിക്കൻ പത്രം ഡെയ്‌ലി ഡെസ്പാച്ച് ഒന്നാം പേജിൽ വാർത്ത നൽകിയത്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പ്രചാരമുള്ള പത്രമാണ് ഡെയിലി ഡെസ്പാച്ച്.
ജോസ് ഇതുവരെ 62 രാജ്യങ്ങളും 62,000 കിലോമീറ്ററും ബൈക്കിൽ പിന്നിട്ടുകഴിഞ്ഞു. 2022 മേയ് ഒന്നിനാണ് ജോസ് ലോകയാത്രയ്ക്ക് തൃശ്ശൂരിൽനിന്നു തുടക്കമിട്ടത്. മൂന്നാംഘട്ടം നവംബർ ഒന്നിനാണ് ആരംഭിച്ചത്. 33 രാജ്യങ്ങളാണ് ലക്ഷ്യം. 193 രാജ്യങ്ങളാണ് ആകെ ലക്ഷ്യം. കെ.ടി.എം. 390 അഡ്വഞ്ചർ ബൈക്കിലായിരുന്നു യാത്രയുടെ തുടക്കം. പിന്നീട് അത് ഹോണ്ട എൻ.സി. 750-ലേക്ക് മാറി. ഒരുദിവസം 300 മുതൽ 780 കിലോമീറ്റർ വരെയാണ് യാത്ര.
കുട്ടിക്കാലത്തെ സ്വപ്‌നമാണ് ഈ ലോകയാത്രയിലേക്ക് നയിച്ചതെന്ന് വാർത്തയിൽ പറയുന്നു. യാത്രക്കിടയിലുണ്ടായ ഭാഷാപ്രശ്‌നത്തെക്കുറിച്ചും പാസ്‌പോർട്ട് ഒഴികെ എല്ലാം നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ചും ഇതിൽ പറയുന്നുണ്ട്. ഇത്തരത്തിൽ മലയാളിയുടെ സാഹസികയാത്രയ്ക്ക് പിന്തുണയേകുകയാണ് ഈ സൗത്ത് ആഫ്രിക്കൻ പത്രവും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group