പൗരോഹിത്യ വാർഷികാഘോഷം

പൗരോഹിത്യ വാർഷികാഘോഷം
പൗരോഹിത്യ വാർഷികാഘോഷം
Share  
2024 Nov 11, 05:03 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

പൗരോഹിത്യ വാർഷികാഘോഷം 


കുവൈറ്റ് മലങ്കര റീത്തു മൂവ്മെന്റിന്റെ ആല്മീയ ഉപദേഷ്ട്ടാവ് റെവ.ഡോ. തോമസ് കാഞ്ഞിരമുകളിലെന്റെ 34 ആം പൗരോഹിത്യ വാർഷികം മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവായുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. കെ.എം.ആർ.എം ന്റെ പേൾ ജൂബിലി, വിളവൊത്സവ സമാപന വേദയിൽ കേക്ക് മുറിച്ചു മധുരം പങ്കു വച്ചുകൊണ്ട് അത്യഭിവന്ദ്യ ബാവാ വാർഷികാഘോഷത്തിന്റെ എല്ലാ ആശംസകളും ബഹു.കാഞ്ഞിരമുകളിൽ അച്ചന് നേരുകയുണ്ടായി.മലങ്കര കത്തോലിക്കാ സഭ ജി.സി.സി കോർഡിനേറ്റർ കോർ എപിസ്കോപ്പോ റെവ. ജോൺ തുണ്ടിയത്തു, സന്ദര്ശനാര്ഥം കുവൈറ്റിൽ എത്തിയ റെവ.ഡോ.ടൈറ്റസ് ജോൺ ചേരാവള്ളിൽ ഓ. ഐ .സി , റെവ.ഫാ. സേവേറിയോസ് തോമസ്, കെ.എം.ആർ.എം പ്രെസിഡെന്റ് ബാബുജി ബത്തേരി,ജനറൽ സെക്രെട്ടറി ബിനു കെ. ജോൺ, ട്രഷറർ റാണ വര്ഗീസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ജോജിമോൻ തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

capture_1731323250

പ്രോജ്വല-2024 ഈ വർഷത്തെ

ജേതാക്കൾ അഹമ്മദി ഏരിയ


അഹമ്മദി:- കുവൈറ്റ് മലങ്കര റീത്ത് മൂവ്മെന്റ് ന്റെ എറ്റവും വലിയ കലാ സാംസ്‌കാരിക പരിപാടിയായ പ്രോജ്വല 2024 -ൽ KMRM അഹമ്മദി ഏരിയ വിജയ കിരീടം നേടി.കഴിഞ്ഞ ദിവസം നടന്ന വിളവൊത്സവ് -2024 വേദിയിൽ വച്ച് 

മലങ്കര കാതോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവ യുടെ തിരു കരങ്ങളിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.ക്യാപ്റ്റൻ ചെറിൽ കെ ബാബുവിന്റെയും ഏരിയയിലെ കുഞ്ഞുകുട്ടികൾ മുതൽ മുഴുവൻ അംഗങ്ങളുടെയും ആത്മാർത്ഥ പരിശ്രമം ആണ് ഈ വിജയത്തിന് പിന്നിൽ എന്ന് ഏരിയ പ്രസിഡണ്ട് ഷാരോൺ തരകൻ അറിയിച്ചു.KMRM സ്പിരിച്യുൽ ഡയറക്ടർ ഫാദർ തോമസ് കാഞ്ഞിരമുകളിൽ ,GCC കോർഡിനേറ്റർ ഫാദർ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, ഫാദർ ടൈറ്റസ് ജോൺ OIC ,KMRM പ്രസിഡന്റ് ബാബുജി ബത്തേരി,ജനറൽ സെക്രട്ടറി ബിനു കെ ജോൺ,ട്രെഷറർ റാണ വർഗീസ്, മറ്റ് KMRM ഭാരവാഹികളും വേദിയിൽ സന്നിഹിതരായിരുന്നു.



xx_1731323177

മുസ്തഫ ഹംസ, സിവി പോൾ, സുനിൽ പറക്കടത്തു എന്നിവർക്ക് കെ.എം.ആർ.എം - പേൾ ജൂബിലി - ബിസിനസ് എക്സെല്ലെൻസ് അവാർഡ്.


കുവൈറ്റ് സിറ്റി:- കുവൈറ്റ് മലങ്കര റീത്തു മൂവ്മെന്റ് വിളവൊത്സവ - പേൾ ജൂബിലി സമാപനത്തോടനുബന്ധിച്ചു കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക, വ്യവസായ മേഖലകളിൽ സ്തുത്യർഹമായ സേവനം ചെയുന്നവർക്കായി ഏർപ്പെടുത്തിയ അവാർഡിന് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയര്മാന് ആൻഡ് സി.ഇ.ഓ ശ്രീ. മുസ്തഫ ഹംസ, ബൂബിയൻ ഗ്യാസ് എം.ഡി. ശ്രീ. സിവി പോൾ, ഫിനിക്‌സ് ഗ്രൂപ്പ് ഓഫ് പ്രോഡക്ടസ് എം.ഡി ശ്രീ സുനിൽ പറക്കടത്തു എന്നിവർ അർഹരായി.


പേൾ ജൂബിലി സമാപന സമ്മേളനത്തിൽ വച്ച് മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യുന്നത കർദ്ദിനാൾ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവ അവാർഡുകൾ വിതരണം ചെയ്തു. മത, രാഷ്ട്രീയ, വർഗ, വർണങ്ങൾക്കപ്പുറമായി സഹജീവികൾക്ക് കരുതലും തണലും നൽകുവാൻ മുന്നിട്ടിറങ്ങുന്നവർ എന്നും ആദരിക്കപ്പെടേണ്ടവർ തന്നെയാണെന്ന് അവാർഡുകൾ നൽകി കൊണ്ട് കർദിനാൾ ആശംസിക്കുകയുണ്ടായി. കെ.എം.ആർ.എം ആല്മീയ ഉപദേഷ്ടാവ് റെവ.ഡോ. തോമസ് കാഞ്ഞിരമുകളിൽ, മലങ്കര കത്തോലിക്കാ സഭ ജി.സി.സി കോർഡിനേറ്റർ കോർ എപിസ്കോപ്പോ റെവ. ജോൺ തുണ്ടിയത്തു, സന്ദര്ശനാര്ഥം കുവൈറ്റിൽ എത്തിയ റെവ.ഡോ.ടൈറ്റസ് ജോൺ ചേരാവള്ളിൽ ഓ. ഐ .സി , റെവ.ഫാ. സേവേറിയോസ് തോമസ്, യുണൈറ്റഡ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ശ്രീ ജോയൽ ജേക്കബ് എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.


അവാർഡ് ജേതാക്കളെ പ്രതിനിധീകരിച്ചു കൊണ്ട് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഓ ശ്രീ. മുസ്തഫ ഹംസ തങ്ങൾക്കു ലഭിച്ച പ്രസ്തുത അംഗീകാരത്തിനും, വിശിഷ്യാ അത്യുന്നത കർദ്ദിനാൾ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവയിൽ നിന്നും ഇത് സ്വീകരിക്കാൻ സാധിച്ചതിലുള്ള നന്ദി അറിയിച്ചുകൊണ്ടും സംസാരിക്കുകയുണ്ടായി.


പ്രൗഢ ഗംഭീരമായ പ്രസ്തുത ചടങ്ങിന് കെ.എം.ആർ.എം ജനറൽ സെക്രെട്ടറി ബിനു കെ. ജോൺ സ്വാഗതവും ട്രഷറർ റാണ വർഗീസ് നന്ദിയും പറഞ്ഞു.


solar_1731259506
nishanth
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w