ഇന്ത്യ -ജർമൻ പങ്കാളിത്തം നിർണായകം- ജർമൻ കോൺസൽ ജനറൽ

ഇന്ത്യ -ജർമൻ പങ്കാളിത്തം നിർണായകം- ജർമൻ കോൺസൽ ജനറൽ
ഇന്ത്യ -ജർമൻ പങ്കാളിത്തം നിർണായകം- ജർമൻ കോൺസൽ ജനറൽ
Share  
2024 Nov 11, 09:08 AM
vtk
pappan

തിരുവനന്തപുരം : പ്രതിസന്ധികൾനിറഞ്ഞ ലോകത്ത് മാനവികമൂല്യങ്ങൾ സംരക്ഷിക്കുന്ന ജനാധിപത്യത്തിന് നിർണായക പങ്കുള്ളതിനാൽ ഇന്ത്യയുമായുള്ള സഹകരണത്തെ ജർമനി അത്യന്തം വിലമതിക്കുന്നതായി ജർമനിയുടെ കോൺസൽ ജനറൽ അഹിം ബുർകാർട്ട് പറഞ്ഞു.


ബെർലിൻ മതിലിന്റെ വീഴ്ചയുടെ 35-ാം വാർഷികവും ജർമനിയുടെ ഏകതാദിനവും പ്രമാണിച്ച് ഗൊയ്‌ഥെ സെൻട്രം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഒറ്റയ്ക്ക് സമാധാനം സൃഷ്ടിക്കാൻ കഴിയില്ലെന്നും അതിന് പങ്കാളികളെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


ജർമൻ ഓണററി കോൺസൽ ഡോ. സയ്യിദ് ഇബ്രാഹിം, ഗൊയ്‌ഥെ സെൻട്രം (തിരുവനന്തപുരം, കൊച്ചി) ചെയർമാൻ ജി.വിജയരാഘവൻ, നോർക്ക റൂട്സ് റെസിഡെൻറ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക റൂട്സ് സി.ഇ.ഒ. അജിത് കൊളശ്ശേരി എന്നിവർ പങ്കെടുത്തു.


ഗൊയ്‌ഥെ സെൻട്രത്തിൽ ജർമൻ ഭാഷ പഠിച്ച് 528 മലയാളി നഴ്‌സുമാർ നോർക്ക വഴി ജർമനയിൽ എത്തിയതും ആഘോഷിച്ചു. തുടർന്ന് അൽമാറ്റോയുടെ സംഗീതവിരുന്നും നടന്നു.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI