വർണാഭമായ ചടങ്ങുകളോടെ കെ.എം.ആർ.എം പേൾ ജൂബിലി - വിളവൊത്സവം സമാപിച്ചു.

വർണാഭമായ ചടങ്ങുകളോടെ കെ.എം.ആർ.എം പേൾ ജൂബിലി - വിളവൊത്സവം സമാപിച്ചു.
വർണാഭമായ ചടങ്ങുകളോടെ കെ.എം.ആർ.എം പേൾ ജൂബിലി - വിളവൊത്സവം സമാപിച്ചു.
Share  
2024 Nov 07, 12:57 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

വർണാഭമായ ചടങ്ങുകളോടെ കെ.എം.ആർ.എം പേൾ ജൂബിലി - വിളവൊത്സവം സമാപിച്ചു.


കുവൈറ്റ് സിറ്റി :- കുവൈറ്റ് മലങ്കര റീത്ത് മൂവ്മെന്റിന്റെ ഒരുവർഷം നീണ്ടു നിന്ന പേൾ ജൂബിലിയും, വിളവൊത്സവവും വർണാഭമായ ചടങ്ങുകളോടെ പര്യവസാനിച്ചു.

രാവിലെ കെ.എം.ആർ.എം സീനിയർ വൈസ് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് കെ.എം.ആർ.എം പതാക ഉയർത്തിയതോടെ ഒരു ദിവസം നീണ്ടു നിൽക്കുന്ന വിളവൊത്സവത്തിനു അരങ്ങുണർന്നു.


അബ്ബാസിയ യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ ചെണ്ടയുടെയും വാദ്യമേളങ്ങളുടെയും, വിവിധ നാടൻ കലാരൂപങ്ങളുടെയും, കാർഷിക വിഭവങ്ങളുടെയും, ഉപകരണങ്ങളുടെയും അകമ്പടിയോടെ സെക്ടർ, ഏരിയ അടിസ്ഥാനത്തിൽ നടന്ന വിളവൊത്സവ റാലിയോടെ പേൾ ജൂബിലി സമാപന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യുന്നത കർദ്ദിനാൾ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവ ഉൽഘാടനം ചെയ്തു.


കെ.എം.ആർ.എം പ്രെസിഡെന്റ് ബാബുജി ബത്തേരിയുടെ അധ്യക്ഷതയിൽ കൂടിയ പേൾ ജൂബിലി സമാപന സമ്മേളനത്തിൽ കെ.എം.ആർ.എം ആല്മീയ ഉപദേഷ്ടാവ് റെവ.ഡോ. തോമസ് കാഞ്ഞിരമുകളിൽ ആമുഖ പ്രഭാഷണവും, മലങ്കര കത്തോലിക്കാ സഭ ജി.സി.സി കോർഡിനേറ്റർ കോർ എപിസ്കോപ്പോ റെവ. ജോൺ തുണ്ടിയത്തു അനുഗ്രഹ പ്രഭാഷണവും, സന്ദര്ശനാര്ഥം കുവൈറ്റിൽ എത്തിയ റെവ.ഡോ.ടൈറ്റസ് ജോൺ ചേരാവള്ളിൽ ഓ. ഐ .സി , റെവ.ഫാ. സേവേറിയോസ് തോമസ്, അഡ്വൈസറി ബോർഡ് ചെയര്മാന് ജോജിമോൻ തോമസ്, യുണൈറ്റഡ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ശ്രീ ജോയൽ ജേക്കബ്, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയര്മാന് & സി.ഇ.ഓ. ശ്രീ മുസ്തഫ ഹംസ, ജോജി വര്ഗീസ് വെള്ളാപ്പള്ളി, ഷാരോൺ തരകൻ, ജോസ് വര്ഗീസ്, ഷിനു എം.ജോസഫ്, ജിൽട്ടോ ജെയിംസ്, ബിന്ദു മനോജ്, ലിജു പാറക്കൽ എന്നിവർ ആശംസാ പ്രസംഗങ്ങളും നടത്തുകയുണ്ടായി.


ചടങ്ങിൽ 70 വയസ്സ് പൂർത്തിയാക്കിയ അംഗങ്ങളായ ശ്രീ.തോമസ് പട്ടിയാനിക്കൽ, ശ്രീ.ഗീവർഗീസ് മാത്യു എന്നിവരെ “സപ്തതി പട്ടം” നൽകി അത്യഭിവന്ദ്യ കാതോലിക്ക ബാവ ആദരിച്ചു.

ഒപ്പം കഴിഞ്ഞ മുപ്പതു വർഷമായി കുവൈറ്റിൽ, സഭയുടെ വ്യത്യസ്ത മേഖലകളിൽ നിശബ്ദ സേവനം ചെയ്തു വരുന്ന അംഗങ്ങളെയും, പ്രോജ്വല കലാമത്സരങ്ങളിൽ ഓവർ ഓൾ ചാമ്പ്യന്മാരായ അഹമ്മദി ഏരീയയ്‌ക്കും, ഇവാനിയ സീസൺ 10 വിജയികൾക്കും, അതുപോലെ കുവൈറ്റിൽ 10 ലും 12 ലും പഠിച്ചു ഉന്നത വിജയം കരസ്ഥമാക്കി മാർ ഗ്രീഗോറിയോസ് അവാർഡിനർഹരായ മെറിൻ ഏബെറ്ഹാം, നിയ ആൻ സാം എന്നിവരെയും, പ്രത്യേകം അവാർഡുകളും, ട്രോഫികളും നൽകി ആദരിക്കുകയുണ്ടായി. 



zzq

ശ്രീ.എ.ഇ.മാത്യു, മാസ്റ്റർ ഡിനോ ജോൺ തോമസ് എന്നിവർ ക്യാൻവാസിൽ രചിച്ച അത്യുന്നത കർദ്ദിനാൾ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവായുടെ ഛായ ചിത്രം പ്രകാശനം ചെയ്തു അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി.


പേൾ ജൂബിലി കർമ്മപരിപാടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്മരണിക  

സുവനീർ കമ്മിറ്റി കൺവീനർ ഷാമോൻ ജേക്കബ് അത്യുന്നത കർദ്ദിനാൾ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവക്കു നൽകി, പ്രകാശനം ചെയ്തു സുവനീർ കമ്മിറ്റി കോഓർഡിനേറ്റർ ലിജു എബ്രഹാമിന് കൈ മാറുകയും ചെയ്തു.



capture_1730963863

പ്രൗഢ ഗംഭീരമായ വിളവൊത്സവ് - പേൾ ജൂബിലി സമാപന സമ്മേളനത്തിന് കെ.എം.ആർ.എം ജനറൽ സെക്രെട്ടറി ബിനു കെ. ജോൺ സ്വാഗതവും ട്രഷറർ റാണ വർഗീസ് നന്ദിയും പറഞ്ഞു


465886753_993758906100625_6976681218082502275_n
465373517_991993372943845_6703957560132437144_n
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

അന്തർദേശീയം കെ.എം.ആർ.എം പുതിയ  ഓഫീസ് ഉൽഘാടനം
Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25