രാജ്യത്തെ ഏക വനിത ഫ്‌ളൈറ്റ് എന്‍ജിനീയര്‍ ഉള്‍പ്പടെ മൂന്ന് യാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന. ബുധനാഴ്ച പുലര്‍ച്ചെയാണ് ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് ഇവര്‍ പുറപ്പെട്ടത്. 2030ഓടെ മനുഷ്യരെ ചന്ദ്രനില്‍ എത്തിക്കുകയും പിന്നാലെ ലൂണാര്‍ ബേസ് സ്ഥാപിക്കുകയും ചെയ്യുകയെന്ന ചൈനയുടെ സ്വപ്‌ന ദൗത്യവുമായി ബന്ധപ്പെട്ട നിര്‍ണായക പരീക്ഷണങ്ങള്‍ ആണ് ഈ യാത്രയുടെ ലക്ഷ്യം.
വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്ന് പുലര്‍ച്ചെ 4.27 ന് മൂന്ന് ബഹിരാകാശ യാത്രികരുമായി ഷെന്‍ഷൗ-19 ദൗത്യം പുറത്തെപ്പട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയും ദേശീയ ചാനലായ സി.സി.ടി.വിയും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏക വനിതാ ബഹിരാകാശ എന്‍ജിനീയര്‍ വാങ് ഹാവോസ് (34) ക്രൂ അംഗമാണ്.
വിക്ഷേപണം സമ്പൂര്‍ണ വിജയമായിരുന്നുവെന്ന് ചൈന വ്യക്തമാക്കി. എല്ലാവരെയും പോലെ ബഹിരാകാശ നിലയത്തില്‍ പോകുകയെന്നത് തന്റേയും സ്വപ്‌നമായിരുന്നുവെന്ന് വാങ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വിശാലമായ ബഹിരാകാശത്ത് സഞ്ചരിക്കാനും നക്ഷത്രങ്ങള്‍ക്ക് നേരെ കൈവീശാനും തനിക്ക് ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു.
കായ് സുഷെയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ ഭൂമിയിലേക്ക് മടങ്ങിയെത്തും. 48 കാരനായ കായ് സുഷെ മുന്‍പും ചൈനയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്. 34കാരനായ സോങ് ലിങ്‌ടോങാണ് സംഘത്തിലെ മൂന്നാമന്‍.
പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ പ്രത്യേക നിര്‍ദേശത്തിലാണ് ചൈന ചാന്ദ്ര ദൗത്യങ്ങള്‍ ആസൂത്രണം ചെയ്തതത്. ടിയാങ്കോങ് ബഹിരാകാശ നിലയം സ്ഥാപിച്ചതിലൂടെ ലോകത്തെ ഞെട്ടിച്ച ചൈന ചാന്ദ്ര ദൗത്യങ്ങളിലൂടെ പുതിയ ആകാശങ്ങള്‍ തേടിയുള്ള യാത്രയിലാണ്. 2030ഓടെ മനുഷ്യരെ ചന്ദ്രനിലിറക്കി അവിടെ ഒരു ലൂണാര്‍ ബേസ് സ്ഥാപിക്കുകയെന്നതാണ് ചൈനയുടെ സ്വപ്‌ന ദൗത്യം. ഇതിനായി ചൈനയിലെ മണ്ണിന് സമാനമായ ഘടങ്ങളുപയോഗിച്ച് ഇഷ്ടികള്‍ പോലുള്ളവ നിര്‍മ്മിക്കുന്ന പരീക്ഷണങ്ങള്‍ ഉള്‍പ്പടെ നടത്തലാണ് ഷെന്‍ഷൗ-19 ക്രൂവിന്റെ ദൗത്യം. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക നിര്‍മ്മാണ സാമഗ്രികള്‍ അയക്കുന്നത് ഭാരിച്ച ചിലവായതിനാല്‍ ചന്ദ്രനിലെ മണ്ണുപയോഗിച്ച് തന്നെ ബേസ് നിര്‍മ്മിക്കാനാണ് ചൈനയുടെ നീക്കം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group