ദുബായ്: യുഎഇയിലുടനീളമുള്ള സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് യാത്രാനിരക്കിൽ 50 ശതമാനം വരെ കിഴിവ് വാഗ്‌ദാനം ചെയ്യുന്ന സ്റ്റുഡന്റ് നോൾ കാർഡ് പുറത്തിറക്കി. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റിയുടെ (ആർടിഐ) കീഴിലുള്ള പൊതുഗതാഗത സംവിധാനങ്ങളിലാണ് നിരക്കിളവ് ലഭിക്കുക.
രാജ്യത്തെ തിരഞ്ഞെടുത്ത വ്യാപാര കേന്ദ്രങ്ങളിൽ പ്രാദേശിക, അന്താരാഷ്‌ട്ര ബ്രാൻഡുകൾക്ക് 70 ശതമാനം വരെയും കിഴിവ് ലഭിക്കും.ഇന്റർനാഷണൽ സ്റ്റുഡന്റ് ഐഡന്റിറ്റി കാർഡ് (ഐഎസ്‌ഐസി ) അസോസിയേഷനുമായി സഹകരിച്ചാണ് പുതിയ കാർഡ് പുറത്തിറക്കിയത്. ഐഎസ്‌ഐസി അംഗീകാരമുള്ളതിനാൽ അന്താരാഷ്‌ട്ര തലത്തിൽ വിദ്യാർത്ഥി തിരിച്ചറിയൽ രേഖയായും പുതിയ നോൾ കാർഡ് ഉപയോഗിക്കാവുന്നതാണ്. വിദ്യാർത്ഥികൾക്ക് നോൾ പേ ആപ്പ് വഴി കാർഡിന് അപേക്ഷിക്കാം. കാർഡ് നിങ്ങൾ നൽകുന്ന വിലാസത്തിലേക്ക് അയച്ച് നൽകുന്നതാണ്.
ഈ നോൾ കാർഡ് നിങ്ങൾക്ക് രാജ്യത്തെ റീട്ടെയിൽ സ്റ്റോറുകളിലെല്ലാം പണമിടപാടിന് പകരം ഉപയോഗിക്കാവുന്നതാണ്.
ഒക്‌ടോബർ 14 മുതൽ 18 വരെ നടക്കുന്ന ഗൾഫ് ഇൻഫർമേഷൻ ടെക്‌നോളജി എക്‌സിബിഷന്റെ ഭാഗമായാണ് ഐഎസ്‌ഐസിയും ആർടിഎയുമായി സഹകരിച്ച് പുതിയ പാക്കേജ് അവതരിപ്പിച്ചത്.
ടോപ്പ് അപ്പ് ചെയ്യാനും കുട്ടികളുടെ ദൈനംദിന ചെലവുകൾ നിയന്ത്രിക്കാനും രക്ഷകർത്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറും ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കും.
നോൾ സ്റ്റുഡന്റ് പാക്കേജ് ആരംഭിക്കുന്നതിനായി, 2024 ഫെബ്രുവരിയിൽ നടന്ന മിഡിൽ ഈസ്റ്റ് - നോർത്ത് ആഫ്രിക്ക ട്രാൻസ്‌പോർട്ട് കോൺഗ്രസിലാണ് ഇന്റർനാഷണൽ സ്റ്റുഡന്റ് ഐഡന്റിറ്റി കാർഡ് അസോസിയേഷനുമായി ആടിഎ കരാർ ഒപ്പിട്ടത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group