മലങ്കര സ്മാഷ് ബാഡ്മിന്റൺ
ടൂർണമെന്റ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭ കൂട്ടായ്മയായ കെ. എം. ആർ.എമ്മിന്റെ യുവജന വിഭാഗമായ എം.സി.വൈ. എം കുവൈത്തിന്റെ നേതൃത്വത്തിൽ മലങ്കര സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. എം. സി.വൈ. എം ഡയറക്ടർ റവ. ഡോ.തോമസ് കാഞ്ഞിരമുകളിൽ ഉദ്ഘാടനം നിർവഹിച്ചു. അഹമ്മദി ഐ സ്മാഷ് അക്കാദമിയിൽ നടന്ന ടൂർണമെന്റിന് ജിൽറ്റോ ജെയിംസ്, റിജോ. വി. ജോർജ്, അനിൽ ജോർജ് രാജൻ, ജയിംസ് കെ. എസ് എന്നിവർ നേതൃത്വം നല്കുകയും ജൂബി ജോർജ്, റെജി അച്ചൻകുഞ്ഞ്, റോയ്മോൻ ജോർജ് എന്നിവർ മത്സരങ്ങൾ നിയന്ത്രിക്കുകയും ചെയ്തു.ഇന്ത്യ, ഫിലിപ്പീൻസ്, ഈജിപ്ത്, കുവൈത്ത്, ഇൻഡോനേഷ്യ എന്നി രാജ്യങ്ങളിൽ നിന്നുള്ള 250 ഓളം കായിക താരങ്ങൾ 5 കാറ്റഗറികളിലായി മാറ്റുരച്ചു .
ഇന്റർ - കെ.എം. ആർ. എം വിഭാഗത്തിൽ അനുപ് ജേക്കബ് ജോർജ് - ഫ്രഡി അലക്സാണ്ടർ എന്നിവർ വിജയികളാവുകയും,ബൈജു കുര്യൻ - ഷാലു മാണി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കുകയും ചെയ്തു .വുമൺസ് ഡബിൾസ് മത്സരത്തിൽ റോണലി സർന്നോ കാബാലറോ - രോഹിണി എന്നിവർ ഒന്നാം സ്ഥാനവും ചെറിയൽ മനയറ്റേ - ജോയി വിലനുവാ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി . ലോവർ ഇന്റർ മീഡിയറ്റ് ഡബിൾസ് വിഭാഗത്തിൽ രൂപേഷ് - കുമാരൻ ജഗനാഥൻ എന്നിവർ ജേതാക്കളാവുകയും ചന്ദ്ര മുരളി രാജമണി - ദീപേഷ് ടീം രണ്ടാം സ്ഥാനം നേടുകയും .ഇന്റർമീഡിയറ്റ് ഡബിൾസ് വിഭാഗത്തിൽ വിനോദ് കുമാർ - ഹബീബ് - ഹുസൈൻ എന്നിവർ ഒന്നാം സ്ഥാനവും മാനുവൽ ജസ്റ്റിൻ - പ്രതാപ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.അഡ്വാവാൻസ് ഡബിൾസ് മത്സരത്തിൽ സിറാജ് - ഖുസായി അബഡ് വിജയികളാവുകയും അനിൽ - മനോജ് മാർക്കോസ് എന്നിവർ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
റവ.ഡോ.തോമസ് കാഞ്ഞിരമുകളിൽ, കെ.എം. ആർ. എം പ്രസിഡന്റ് ശ്രീ ബാബുജി ബത്തേരി, കെ.എം. ആർ. എം ട്രഷറർ ശ്രീ.റാണാ വർഗീസ്, ആക്മി റെപ്രസന്റേറ്റീവ് ബൈജു കുര്യൻ,നാഷണൽ പ്രിന്റിങ് കമ്പനി റെപ്രസെന്റീവ് മെൽവിൻ,പെറ്റ്സ്കോ മാനേജർ സന്തോഷ് കോശി എം.സി. വൈ. എം - കെ. എം. ആർ. എം ഭാരവാഹികൾ എന്നിവർ ചേർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group