കുവൈറ്റ് മഹാ ഇടവക
ആദ്യഫലപ്പെരുന്നാൾ 2024
: കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ 2024 ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ചുള്ള കൂപ്പണിന്റെ പ്രകാശനകർമ്മം സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ച് നിർവ്വഹിച്ചു.
വിശുദ്ധ കുർബ്ബാനക്ക് ശേഷം നടന്ന ചടങ്ങിൽ, കൂപ്പൺ കൺവീനർ ജുബിൻ പി. ഉമ്മനിൽ നിന്നും ഏറ്റുവാങ്ങിയ കൂപ്പൺ മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ പ്രകാശനം ചെയ്യുകയും തുടർന്ന് ഹാർവെസ്റ്റ് ജനറൽ കൺവീനർ ഷാജി വർഗീസിനു കൈമാറുകയും ചെയ്തു.
റവ. ഫാ. സജിൻ തോമസ്, ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, ഇടവക സെക്രട്ടറി ബിനു ബെന്യാം, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജോയിന്റ് ജനറൽ-കൺവീനർ ജോൺ ജോർജ്, ഫിനാൻസ്-കൺവീനർ ജെറി ജോൺ കോശി, പ്രോഗ്രാം കൺവീനർ എബ്രഹാം സി. അലക്സ്സ്, സ്പോൺസർഷിപ്പ്-കൺവീനർ ഷിജു ജോൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആദ്യഫലപ്പെരുന്നാളിനുവേണ്ടി സംഘടിപ്പിച്ച കൂപ്പൺ ഡിസൈൻ മത്സരത്തിൽ ഇടവകാംഗമായ ടോണി ഫിലിപ്പ് ഡിസൈൻ ചെയ്ത കൂപ്പൺ 2024-ലെ മികച്ച കൂപ്പണായി തെരഞ്ഞെടുക്കപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group