എം. സി. വൈ. എം - കെ. എം. ആർ. എം മലങ്കര സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം
കുവൈറ്റ് സിറ്റി : കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭാ കുട്ടായ്മയായ കെ. എം. ആർ. എം ന്റെ യുവജന വിഭാഗമായ എം. സി. വൈ. എം - കെ. എം. ആർ. എം
സംഘടിപ്പിക്കുന്ന മലങ്കര സ്മാഷ് സീസൺ 4 ന്റെ പോസ്റ്റർ പ്രകാശനം എം. സി. വൈ. എം ഡയറക്ടറും കെ. എം. ആർ. എം ആത്മീയ ഉപദേഷ്ടാവുമായ റവ.ഡോ. തോമസ് കാഞ്ഞിരമുകളിൽ ടൂർണമെന്റ് ജോയിൻ കൺവീനർ അജോ. എസ്. റസ്സൽ നല്കി നിർവഹിച്ചു.
കെ.എം. ആർ. എം പ്രസിഡന്റ് ബാബുജി ബത്തേരി ,എം. സി. വൈ. എം ട്രഷറർ ലിബിൻ ഫിലിപ്പ് ,എം. സി. വൈ. എം സെക്രട്ടറി ജയിംസ് കെ. എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.*
അഡ്വാവാൻസ്ഡ്, ഇന്റർമീഡിയറ്റ്,ലോവർ ഇന്റർമീഡിയറ്റ്, ലേഡീസ് , ഇന്റർ - കെ. എം. ആർ. എം ഡബിൾസ് വിഭാഗത്തിലുള്ള മത്സരം ആഗസ്റ്റ് 23 ന് അഹമ്മദി ഐ സ്മാഷ് അക്കാദമിയിൽ നടക്കും. താൽപര്യമുള്ളവർ ആഗസ്റ്റ് 13 ന് മുൻപ് രജിസ്റ്റർ ചെയ്യാം. നമ്പർ - 50168441, 65141374
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group