പ്രവാചകന്റെ മസ്ജിദിനു
സമീപം ഹാജിമാർ 300
മരങ്ങള്‍ നട്ടുപിടിപ്പിച്ചു
മദീന: മേഖലയിലെ മുനിസിപ്പാലിറ്റി 'ഇവിടെ നട്ടുപിടിപ്പിച്ചു' എന്ന പേരില്‍ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന സന്നദ്ധ സംരംഭം നടപ്പിലാക്കി. മദീനയിലെ പ്രവാചക പള്ളിക്ക് സമീപമുള്ള മധ്യഭാഗത്ത് 300-ലധികം മരങ്ങളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്. ഹജ്ജ് തീർഥാടകരായ ദൈവത്തിന്റെ അതിഥികളെയും നഗരത്തിലെ സന്ദര്‍ശകരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുള്ളത്. ഒരു കൂട്ടം 'ബാഫ്ത' തൈകള്‍ നട്ടുപിടിപ്പിച്ചാണ് സംരംഭം ആരംഭിച്ചത്.
സമൂഹ അംഗങ്ങള്‍ക്കിടയില്‍ പാരിസ്ഥിതിക അവബോധം വര്‍ധിപ്പിക്കാനും അവരില്‍ നല്ല ശീലങ്ങളും പെരുമാറ്റങ്ങളും ഉത്തേജിപ്പിക്കാനും പ്രവാചക മസ്ജിദിലെ സന്ദര്‍ശകരെ കൂടി ഉള്‍പ്പെടുത്താനും ലക്ഷ്യമിടുന്നതാണ് ഈ സംരംഭം എന്ന് മദീന സെക്രട്ടേറിയറ്റ് സ്ഥിരീകരിച്ചു. ഇത് സാമൂഹിക ഉത്തരവാദിത്തം വര്‍ധിപ്പിക്കും.
അതേസമയം, താമസക്കാർക്കും സന്ദര്‍ശർക്കും പാര്‍ക്കുകളും സ്‌ക്വയറുകളും ഒരുക്കുന്നുണ്ട്. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിത ഇടങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു പുറമെ, മദീനയിലെ സസ്യജാലങ്ങളും പരിസ്ഥിതി സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിനുള്ള നിരന്തരമായ പരിശ്രമവും ലക്ഷ്യങ്ങളിൽ പെടുന്നു.(കടപ്പാട്:മാതൃഭൂമി)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group