രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
Share  
2024 Jun 18, 02:33 PM
VASTHU
MANNAN
laureal

ആദരാഞ്ജലികൾ അർപ്പിച്ച്

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


 കുവൈറ്റ് സിറ്റി : കുവൈറ്റിലുണ്ടായ അപകടത്തിൽ അകാലത്തിൽ നിര്യാതരായ NBTC ജീവനക്കാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ചിന്റെ യുവജന വിഭാഗമായ മോർ ബസേലിയോസ് യൂത്ത് അസോസിയേഷനും സംയുക്തമായി കുവൈറ്റ് സെൻട്രൽ ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


 ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ,ജൂൺ 14 ന് നടന്ന രക്തദാന ക്യാമ്പിൽ അൻപതോളം പേർ പങ്കെടുത്തു. 

 ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം ചർച്ച് വികാരി റവ:ഫാദർ 

 സ്റ്റീഫൻ നെടുവക്കാട്ട് നിർവഹിച്ചു. കഴിഞ്ഞദിവസം കുവൈറ്റിൽ നടന്ന അതിദാരുണമായ അപകടത്തിൽ മരണമടഞ്ഞ ബി ഡി കെ രക്തദാതാക്കൾ ഉൾപ്പെടെയുള്ളവരുടെ (ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും പരിക്കേറ്റ ബി ഡി കെ കുവൈറ്റ്‌ കോർഡിനേറ്റർ നളിനാക്ഷൻ ഒളവറ അടക്കമുള്ളവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ജീവന്റെ അംശം മറ്റുള്ളവർക്ക് പകർന്ന് നൽകുവാൻ മുന്നോട്ടുവന്ന എല്ലാ രക്തദാതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. 

 ചർച് സെക്രട്ടറി എബി ഗീവർഗീസ്, 

 ട്രസ്റ്റി മാത്യു മൂലയിൽ,എം ബി വൈ എ സെക്രട്ടറി സാബി മാത്യു,ബി ഡി കെ അംഗം മനോജ് മാവേലിക്കര ഉൾപ്പെടെ ഉള്ളവർ ക്യാമ്പിന് ആശംസകൾ അറിയിച്ചു സംസാരിച്ചു. ബി ഡി കെ എയ്ഞ്ചൽസ് വിങ് കോർഡിനേറ്റർ യമുന രഘുബാൽ, ലോക രക്തദാതൃ ദിനത്തിന്റെ ഇരുപതാം വാർഷിക സന്ദേശമായ "ദാനത്തിൻ്റെ 20 വർഷം: രക്തദാതാക്കൾക്ക് നന്ദി" എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. 

ബി ഡി കെ കോർഡിനേറ്റർ നിമിഷ് കാവാലം സ്വാഗതവും എം ബി വൈ എ ട്രസ്റ്റി സോജി എബ്രഹം നന്ദിയും അർപ്പിച്ചു. 

 ബിഡികെയുടെയും എംബിവൈഎയുടെയും പ്രവർത്തകർ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സന്നദ്ധ പ്രവർത്തനം നടത്തി. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. 

 

 കുവൈത്തിൽ രക്തദാന ക്യാമ്പുകൾ, രക്തദാന ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും ബി ഡി കെ കുവൈറ്റ് ഹെല്പ് ലൈൻ നമ്പരായ 99811972 / 90041663 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2