റോം: സുപ്രധാന വിഷയങ്ങളിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇറ്റലിയിൽ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോടായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം.
തുടർനടപടികളുണ്ടാകേണ്ട സുപ്രധാനമായ കാര്യങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല.
എന്നാൽ വരുംകാലങ്ങളിൽ ചില പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ്- ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു.
ഖലിസ്ഥാൻവാദി ഹർദീപ് സിങ് നിജ്ജറിനെ കാനഡയിൽ വെച്ച് ഇന്ത്യ കൊലപ്പെടുത്തി എന്ന ആരോപണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രകാര്യങ്ങളിൽ വിള്ളൽ വീണിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ മോദി- ട്രൂഡോ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയിൽ വെച്ച് കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ജി20 ഉച്ചകോടിയിലാണ് ഇരുവരും നേരത്തെ കണ്ടുമുട്ടിയത്.
ഇതിന് പിന്നാലെ ഇപ്പോൾ റോമിൽ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിയിൽ ഇരുവരും പങ്കെടുക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group