അഭയാർഥികൾ താമസിച്ചിരുന്ന യു.എൻ സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സെൻട്രൽ ഗസ്സയിലെ നുസ്രേത്ത് അഭയാർഥി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. യു.എൻ സ്കൂളിന് നേരെ ആക്രമണം നടത്തിയ വിവരം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്.
സെൻട്രൽ ഗസ്സയിൽ ഹമാസിനെതിരെ പുതിയ പോരാട്ടത്തിന് തുടക്കം കുറിക്കുമെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചതിന് പിന്നാലെയാണ് യു.എൻ സ്കൂളിന് നേരെ ആക്രമണമുണ്ടായത്. ഇതിന് മുമ്പും അഭയാർഥികൾ താമസിക്കുന്ന സ്ഥലങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ട്.
അഭയാർഥി കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 455 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പ് ഏപ്രിൽ 11നും 13നും ഇടയിൽ മൂന്ന് തവണ ഇസ്രായേൽ യു.എൻ സ്കൂളുകൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിന് മുമ്പ് യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്യു.എയുടെ 183 സ്കുളുകളാണ് ഗസ്സയിലുണ്ടായിരുന്നത്.
ഒക്ടോബറിൽ യുദ്ധം തുടങ്ങിയതോടെ ഈ സ്കൂളുകൾ അഭയാർഥി ക്യാമ്പുകളാക്കുകയായിരുന്നു. ഇതുവരെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 35,586 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 83,074 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
(വാർത്ത കടപ്പാട്: മാധ്യമം)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group